ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്താനിലേക്ക് പോകേണ്ടിവരും : ബി. ഗോപാലകൃഷ്ണന്‍

Posted by - Dec 26, 2019, 02:09 pm IST

കോഴിക്കോട്: ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്താനിലേക്ക് പോകേണ്ടി വരുമെന്ന് ബിജെപി നേതാവ്  ബി. ഗോപാലകൃഷ്ണന്‍. എന്‍പിആര്‍ പിണറായി വിജയനെക്കൊണ്ട് തന്നെ കേരളത്തില്‍ നടപ്പാക്കുമെന്നും അല്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് മതവര്‍ഗീയ വാദികളെ കയറൂരി വിട്ടിരിക്കുകയാണ്. ഗള്‍ഫിലുള്ള ഹിന്ദുക്കളെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാല്‍ പാകിസ്താനിലേക്ക് പോകേണ്ടിവരും- ഗോപാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംവിധായകന്‍ കമല്‍ വര്‍ഗീയ വാദിയാണെന്നും അദ്ദേഹം ആരോപിച്ചു. 

സിപിഎംനും കോൺഗ്രസിനും കൂട്ടാനുള്ള ചെണ്ടയല്ല ഗവർണ്ണർ: കെ സുരേന്ദ്രൻ

Posted by - Dec 26, 2019, 10:07 am IST

തിരുവനന്തപുരം: പൗരത്വ നിയമത്തെ അനുകൂലിച്ച ഗവര്‍ണര്‍ക്കെതിരെ മന്ത്രിമാരും പ്രതിപക്ഷ നേതാവും നടത്തുന്ന രൂക്ഷവിമര്‍ശനത്തിനെതിരെ ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.  പാര്‍ലിമെന്റ് പാസ്സാക്കിയ ഒരു നിയമത്തിനനുകൂലമായി സംസാരിച്ചു എന്നതാണ് അദ്ദേഹം ചെയ്ത കുറ്റമായി  വ്യാഖ്യാനിക്കുന്നത്. ഇത്രയും കാലം നിങ്ങള്‍ എഴുതിക്കൊടുക്കുന്നത് വായിക്കുന്ന ഒരു ഗവര്‍ണറയേ നിങ്ങള്‍ കണ്ടിട്ടുള്ളൂ. ഇപ്പോള്‍ സര്‍വ്വകലാശാലകളിലെ മാര്‍ക്കു തട്ടിപ്പും അഴിമതിയും ഗവര്‍ണ്ണര്‍ അന്വേഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്.  ഓഡിറ്റ് നടത്താതെ സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്ന പല കേസ്സുകളിലും അദ്ദേഹം ഭരണഘടനാ ബാധ്യത നിറവേറ്റുന്നുണ്ടെന്ന് കെ. സുരേന്ദ്രന്‍

പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ പൗരത്വ രജിസ്റ്ററിനെയും പിന്തുണച്ച് ശിവസേന എംപി. ഹേമന്ത് പാട്ടീല്‍

Posted by - Dec 26, 2019, 09:59 am IST

മുംബൈ: പൗരത്വ ഭേദഗതി നിയമത്തെയും,ദേശീയ പൗരത്വ രജിസ്റ്ററിനെയും  പിന്തുണച്ച് ശിവസേന എംപി. എന്‍ആര്‍സിയെയും സിഎഎയെയും അനുകൂലിക്കേണ്ടതില്ലെന്ന നിലപാട് ശിവസേന സ്വീകരിച്ചതിന് പിന്നാലെയാണ് ഇത്. മഹാരാഷ്ട്ര ഹിംഗോളിയിലെ ലോക്‌സഭാംഗം ഹേമന്ത് പാട്ടീലാണ് പിന്തുണ അറിയിച്ച് കത്തയച്ചത്. ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച ശിവസേന രാജ്യസഭയില്‍ അനുകൂലിച്ചിരുന്നില്ല. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയുമായും സഖ്യമുണ്ടാക്കിയതിന് പിന്നാലെയായിരുന്നു ശിവസേനയുടെ പിന്മാറ്റം. യോഗങ്ങളുടെ തിരക്കായതിനാല്‍ സിഎഎയെയും എന്‍ആര്‍സിയെയും പിന്തുണച്ചുള്ള മാര്‍ച്ചില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ലെന്ന് ഹേമന്ദ് പാട്ടീല്‍ പ്രതികരിച്ചു. പ്രകടനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ടെന്നും

ഗ്രഹണ സമയത്ത് സൂര്യനെ നേരിട്ട് നോക്കരുത്

Posted by - Dec 26, 2019, 09:51 am IST

തിരുവനന്തപുരം: ഗ്രഹണ സമയത്ത് സൂര്യനെ അലസമായ  രീതിയില്‍ വീക്ഷിക്കുന്നത് കാഴ്ച നഷ്ടപ്പെടുത്താന്‍ ഇടയാക്കും. സൂര്യനില്‍ നിന്ന് വരുന്ന ശക്തിയേറിയ അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണുകളുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെടുത്തും. ഇങ്ങനെ കാഴ്ച നഷ്ടപ്പെട്ടാല്‍ അതിന് ചികിത്സയില്ല. അതിനാല്‍ സൂര്യഗ്രഹണം ഒരിക്കലും നഗ്ന നേത്രങ്ങള്‍ കൊണ്ടോ കൂളിങ് ഗ്ലാസിലൂടെയോ എക്‌സ് റേ ഫിലിമുകള്‍ ഉപയോഗിച്ചോ വീക്ഷിക്കാന്‍ പാടില്ല. ഈ സമയത്ത് യാതൊരു കാരണവശാലും ബൈനോകുലര്‍, ടെലിസ്‌കോപ്, ക്യാമറ എന്നിവയിലൂടെ നേരിട്ട് സൂര്യനെ നോക്കാന്‍ പാടില്ല. 

7200 അർധ സൈനികരെ ജമ്മു കാശ്മീരിൽ നിന്ന് അടിയന്തരമായി പിൻ‌വലിക്കുന്നു 

Posted by - Dec 25, 2019, 05:16 pm IST

ശ്രീനഗർ : 7200 അർധ സൈനികരെ ജമ്മു കാശ്മീരിൽ നിന്ന് അടിയന്തരമായി  പിൻവലിക്കാൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. 100 പേർ അടങ്ങുന്നതാണ് ഒരു കമ്പനി. 72 കമ്പനി അർധ സൈനികരെയാണ് ആഭ്യന്തര മന്ത്രാലയം പിൻവലിച്ചത്. ആർട്ടിക്കിൾ 370 കാശ്മീരിൽ നിന്ന് പിൻവലിച്ച ഘട്ടത്തിലാണ് ഈ യൂണിറ്റുകളെ കാശ്‌മീർ താഴ്വരകളിലേക്ക് കേന്ദ്ര സർക്കാർ അയച്ചത്.

ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി

Posted by - Dec 25, 2019, 05:12 pm IST

കോഴിക്കോട്: ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി. പദവിയിലിരുന്ന് രാഷ്ട്രീയം പറയണമോയെന്നത് അവരാണ് തീരുമാനിക്കേണ്ടതെന്ന് മന്ത്രി എ.കെ ബാലന്‍അദ്ദേഹം പറഞ്ഞു. മുന്‍ ഗവര്‍ണര്‍ പി.സദാശിവത്തിനും പല കാര്യങ്ങളിലും അദ്ദേഹത്തിന്റേതായ അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹം ഒരിക്കലും സ്വന്തം അഭിപ്രായം പൊതുസമൂഹത്തില്‍ പറഞ്ഞിരുന്നില്ല. ഒരു സര്‍ക്കാരിനെ ഭരണഘടനാപരമായി ബുദ്ധിമുട്ടിക്കണമെന്ന് അദ്ദേഹം വിചാരിച്ചിരുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്രിസ്മസ് ആശംസകൾ നേർന്നു

Posted by - Dec 25, 2019, 05:06 pm IST

ന്യൂ ഡൽഹി : രാജ്യമെമ്പാടുമുള്ള  വിശ്വാസികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്രിസ്മസ് ആശംസകൾ നേർന്നു.  തന്റെ ജീവിതം മനുഷ്യരുടെ കഷ്ടപ്പാടുകൾ പരിഹരിക്കുന്നതിനായി സമർപ്പിച്ച ക്രിസ്തു സേവനത്തിന്റെയും സഹാനുഭുതിയുടെയും മഹത്വം ഉയർത്തികാട്ടി.

മംഗളൂർ  വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കില്ല:  ബി.എസ്.യെദ്യൂരപ്പ

Posted by - Dec 25, 2019, 04:58 pm IST

 ബെംഗളൂരു: പൗരത്വഭേദതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന്  ബി.എസ്.യെദ്യൂരപ്പ.  അന്വേഷണം പൂര്‍ത്തിയായ ശേഷമേ നല്‍കൂവെന്നാണ്‌ യെദ്യൂരപ്പ് ഇന്ന് പറഞ്ഞത്. മംഗളൂരുവിലെ അക്രമം ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ നിലപാട് മാറ്റം. 

രാഹുലും പ്രിയങ്കയും പെട്രോൾ ബോംബുകളാണെന്ന്  ബിജെപി മന്ത്രി അനിൽ വിജ്  

Posted by - Dec 25, 2019, 10:18 am IST

ന്യൂ ഡൽഹി : കോൺഗ്രസ്സ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും പെട്രോൾ ബോംബുകളോടുപമിച്  ബിജെപി മന്ത്രി. ഹരിയാന ആഭ്യന്തര മന്ത്രിയായ അനിൽ വിജാണ്  രണ്ട് പേരെയും  ട്വിറ്ററിൽ പരിഹസിച്ചത്. പ്രിയങ്കയെയും രാഹുലിനെയും കരുതിയിരിക്കുക, അവർ പെട്രോൾ ബോംബുകളാണ്. അവർ എങ്ങോട്ടാണോ പോകുന്നത് അവിടെയെല്ലാം തീപിടിപ്പിക്കുകയും പൊതുമുതലിന് നാശനഷ്ടം വരുത്തിവെയ്ക്കുകയും ചെയ്യും എന്നാണ് വിജ് ട്വിറ്ററിൽ കുറിച്ചത്.

പാലാരിവട്ടം പാലം പുനർനിർമ്മാണത്തിൽ നിന്ന് ഡിഎംആർസി പിന്മാറുന്നു

Posted by - Dec 25, 2019, 10:11 am IST

കൊച്ചി : തകർന്ന് കിടക്കുന്ന പാലാരിവട്ടം പാലം പുതുക്കിപ്പണിയുന്നതിൽ നിന്ന് ഡിഎംആർസി പിന്മാറാൻ ഒരുങ്ങുന്നു . ഇത്  സൂചിപ്പിച്ച് ഉടനെത്തന്നെ സർക്കാരിന് കത്ത് നൽകുമെന്ന് ഇ. ശ്രീധരൻ അറിയിച്ചു. 2020 ജൂണിൽ പാലം പണി പൂർത്തിയാക്കാമെന്നായിരുന്നു കരാർ. എന്നാൽ പാലം പുനർനിർമ്മാണം കോടതി സ്റ്റേ ചെയ്തിരിക്കുന്നതിനാൽ ഡിഎംആർസിക്ക് പണി തുടങ്ങാൻ സാധിച്ചില്ല. ഒക്ടോബറിലായിരുന്നു പുനർനിർമ്മാണം തുടങ്ങേണ്ടിയിരുന്നത്. ഡിഎംആർസിയുടെ കേരളത്തിലെ പ്രവർത്തനം ജൂണിൽ അവസാനിക്കുകയാണ്. അതിനാലാണ് ഡിഎംആർസി പുനർനിർമ്മാണത്തിൽ നിന്ന് പിന്മാറുന്നത്.

ജാർഖണ്ഡിൽ ഹേമന്ത് സോറൻ ഞായറാഴ്ച മുഖ്യമന്ത്രിയായി അധികാരമേൽക്കും   

Posted by - Dec 25, 2019, 09:46 am IST

റാഞ്ചി : ജാർഖണ്ഡിൽ ഹേമന്ത് സോറെൻറെ നേതൃത്വത്തിലുള്ള  മന്ത്രിസഭ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഹേമന്ത് സോറൻ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശം ഉന്നയിച്ചത്. ജെഎംഎമ്മിന് മുപ്പതും കോൺഗ്രസ്സിന് പതിനാറും ഉൾപ്പെടെ 47 സീറ്റാണ് മഹാസഖ്യത്തിന് ലഭിച്ചത്.  

എൻ.ആർ.സിയും എൻ.പി.ആറും തമ്മിൽ ബന്ധമില്ല: അമിത് ഷാ 

Posted by - Dec 24, 2019, 10:30 pm IST

ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്  വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. എൻ.ആർ.സിയും എൻ.പി.ആറും തമ്മിൽ ബന്ധമില്ല,​ എൻ.ആർ.സിയിൽ പാർലമെന്റിലോ മന്ത്രിസഭയിലോ ചർച്ചനടത്തയിട്ടില്ല. ഇക്കാര്യത്തിൽ പ്രധാനമന്ത്രി പറഞ്ഞതാണ് ശരിയെന്നും അമിത് ഷാ പറഞ്ഞു.  എൻ.പി.ആർ വിവരങ്ങൾ ശേഖരിക്കുന്നത് എൻ.ആർസിക്ക് വേണ്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ ഭേദഗതി നിയമത്തിന് പൗരത്വം ഇല്ലാതാക്കാനാവില്ല. പ്രതിപക്ഷം എൻ.പി.ആറിനെതിരെ ഭയം സൃഷ്ടിക്കുകയാണ്. 

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് കേന്ദ്ര ഗോവെർന്മെന്റിന്റെ അംഗീകാരം

Posted by - Dec 24, 2019, 07:52 pm IST

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്(സിഡിഎസ്) പദവിക്ക് കേന്ദ്ര സര്‍ക്കാറിന്റെ  അംഗീകാരം.   സെക്രട്ടറിതലത്തിലുള്ള ഉദ്യോഗസ്ഥനുള്ള എല്ലാ അധികാരങ്ങളും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് ഉണ്ടായിരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. സര്‍ക്കാരിന്റെ സൈനിക ഉപദേഷ്ടാവായും ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ സ്ഥിരം ചെയര്‍മാനായും സിഡിഎസ് പ്രവര്‍ത്തിക്കും.  കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ മേധാവിമാരില്‍ ഏറ്റവും മുതിര്‍ന്നയാളാകും ചീഫ് ഓഫ് ഡിഫന്‍സ് മേധാവിയായി വരിക. മൂന്ന് സേനകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നതും സര്‍ക്കാരിന് സൈനിക ഉപദേശങ്ങള്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കണമെന്ന്  മുഖ്യമന്ത്രിയോട് ആരും ആവശ്യപ്പെട്ടിട്ടില്ല -വി.മുരളീധരന്‍

Posted by - Dec 24, 2019, 01:13 pm IST

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ മുഖ്യമന്ത്രിയോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറയാന്‍ അദ്ദേഹത്തിന് ഈ വിഷയത്തിൽ എന്തെങ്കിലും അധികാരം വേണം. അത് ഇല്ലെന്ന് തിരിച്ചറിഞ്ഞ് കൊണ്ട് ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ്  ഇത്തരം പ്രസ്താവനയിലൂടെ അദ്ദേഹം നടത്തുന്നത്.  എന്‍.ആര്‍.സി രാജ്യത്ത് നടപ്പിലാക്കാന്‍ ആരും തീരുമാനിച്ചിട്ടില്ല. അത് ആസാമിന് മാത്രം ബാധകമായ കാര്യമാണ്. നടപ്പിലാക്കാത്ത ഒരു നിയമത്തിന്റെ പേരിലാണ് ഇപ്പോള്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ  വസ്തുത തിരിച്ചറിയാന്‍

 ജേജി ജോണ്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

Posted by - Dec 24, 2019, 11:56 am IST

തിരുവനന്തപുരം: ഗായികയും അവതാരകയുമായ ജേജി ജോണിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടിലാണ്  ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. അയല്‍വാസികള്‍ അറയിച്ചതിനെത്തുടര്‍ന്ന് പോലീസും, ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസിന്റെ നിഗമനം.