യെദ്യൂരപ്പയ്‌ക്കെതിരെ  കെ.എസ്.യു പ്രതിഷേധം

Posted by - Dec 24, 2019, 11:49 am IST

തിരുവനന്തപുരം: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്‌ക്കെതിരെ കെ സ് യു  പ്രവർത്തകരുടെ പ്രതിഷേധം.  കണ്ണൂരിലേക്ക് പുറപ്പെടാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു വിമാനത്താവളത്തിനു പുറത്ത് ഇവര്‍ പ്രതിഷേധവുമായെത്തിയത്. ഇവര്‍ യെദ്യൂരപ്പയ്ക്കു നേരെ കരിങ്കൊടി വീശി വാഹനവ്യൂഹത്തിനു മുമ്പിലേക്ക്ന്ന ചാടി വീഴുകയായിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് മമത ബാനർജീ കത്തയച്ചു

Posted by - Dec 24, 2019, 10:03 am IST

കൊല്‍ക്കത്ത: ബിജെപി സര്‍ക്കാരില്‍ നിന്നും രാജ്യത്തെ ജനാധിപത്യം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമായിയെന്നും ചൂണ്ടിക്കാട്ടി ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കത്തയച്ചു . രാജ്യത്തെ രക്ഷിക്കാന്‍ എല്ലാവരും ഒരുമിക്കണമെന്ന് മമത കത്തില്‍ ആവശ്യപ്പെടുന്നു. പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സ്ത്രീകളും കുട്ടികളും കര്‍ഷകരും തൊഴിലാളികളും പട്ടികവര്‍ഗ വിഭാഗക്കാരും മറ്റ് ന്യൂനപക്ഷങ്ങളില്‍പ്പെട്ടവരും ആശങ്കയിലാണ്. ഈ സാഹചര്യത്തിൽ  നമ്മള്‍  ഒരുമിച്ച്

ജാര്‍ഖണ്ഡിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രി പദത്തിലേക്ക് 

Posted by - Dec 23, 2019, 09:33 pm IST

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ മഹാസഖ്യംഅധികാരമുറപ്പിച്ചു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) നേതൃത്വത്തിലുള്ള മഹാസഖ്യം 46 സീറ്റുകളിലാണ് ഇപ്പോൾ മുന്നേറുന്നത്. ബിജെപി 26 സീറ്റുകളിലേക്ക് ചുരുങ്ങി. ജെഎംഎം നേതാവും പ്രതിപക്ഷ നേതാവുമായ ഹേമന്ത് സോറനായിരിക്കും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

കീരിക്കാടന്‍ ജോസിന് എല്ലാ സഹായവും നല്‍കുന്നുണ്ട്: ഇടവേള ബാബു

Posted by - Dec 23, 2019, 03:24 pm IST

തിരുവനന്തപുരം: നടന്‍ കീരിക്കാടന്‍ ജോസ്  രോഗാവസ്ഥയില്‍ കൂട്ടിനാരുമില്ലാതെ തിരുവനന്തപുരം ജനറല്‍ ആസ്പത്രിയില്‍  കഴിയുന്നതായി പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ലെന്ന്  ഇടവേള ബാബു. കീരിക്കാടന്‍ ജോസ് ആസ്പത്രിയിലാണ് എന്ന വാര്‍ത്ത ശരിയാണ് എന്നാല്‍ നോക്കാന്‍ ആരുമില്ല എന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഇടവേള ബാബു പറഞ്ഞു.  വെരിക്കോസ് വെയിന്‍ എന്ന രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലാണ് കീരിക്കാടന്‍ ജോസ് ഇപ്പോൾ ഉള്ളത്. ചേട്ടനോടൊപ്പമായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. രോഗം കൂടിയതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. എന്നാണ് അദ്ദേഹത്തിന്റെ ചേച്ചി പറഞ്ഞത്. കീരിക്കാടന്‍ ജോസിന്റെ സഹോദരന്റെ

ചെന്നൈയില്‍  പൗരത്വ നിയമ ഭേദഗതിക്കെതിരായ മെഗാറാലി ആരംഭിച്ചു

Posted by - Dec 23, 2019, 03:12 pm IST

ചെന്നൈ:പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട്ടില്‍ ഡി.എം.കെയും സഖ്യകക്ഷികളും നടത്തുന്ന മഹാറാലി ചെന്നൈയിൽ തുടങ്ങി.  ഡി.എം.കെ നേതക്കളായ എം.കെ.സ്റ്റാലിന്‍, കനിമൊഴി, കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം, എം.ഡി.എം.കെ നേതാവ് വൈകോ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.  നേരത്തെ, അക്രമസംഭവങ്ങളുണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാണിച്ച് റാലിക്ക് തമിഴ്‌നാട് പോലീസ് അനുമതി നൽകിയിരുന്നില്ല . എന്നാല്‍ റാലി നടത്താനുള്ള അനുമതി ഹൈക്കോടതി ഡി.എം.കെയ്ക്ക് നല്‍കുകയായിരുന്നു.

ജാര്‍ഖണ്ഡില്‍ മഹാ സഖ്യം മുന്നില്‍

Posted by - Dec 23, 2019, 12:07 pm IST

നാലാം റൗണ്ടിലേക്ക് വോട്ടെണ്ണല്‍ കടന്നപ്പോള്‍  മഹാസഖ്യം മുന്നിലെത്തി. ഏറ്റവും ഒടുവിലത്തെ സൂചനകള്‍ അനുസരിച്  ഭൂരിപക്ഷത്തിന് ആവശ്യമായ 41 സീറ്റുകളിലാണ് യുപിഎ സഖ്യം മുന്നേറുന്നത്. മഹാസഖ്യത്തില്‍ പ്രധാനകക്ഷിയായ ജെഎംഎം 25 സീറ്റിലും കോണ്‍ഗ്രസ് 12 സീറ്റിലും ആര്‍ജെഡി രണ്ട് സീറ്റിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്.

ജാര്‍ഖണ്ഡില്‍ ബിജെപിയും മഹാസഖ്യവും ഇഞ്ചോടിഞ്ച് മുന്നേറുന്നു

Posted by - Dec 23, 2019, 09:36 am IST

റാഞ്ചി: ജാര്‍ഖണ്ഡില്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ബിജെപിയും മഹാസഖ്യവും ഇഞ്ചോടിഞ്ച് മുന്നേറുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോഴും വോട്ടിങ് മെഷീന്‍ എണ്ണിയപ്പോഴും തുടക്കത്തില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യമാണ് മുന്നിലെത്തിയത്. പിന്നീട്   ബിജെപി വരുന്ന ഒപ്പം  റിപ്പോര്‍ട്ടുകളാണ് വരുന്നത്. ബിജെപി – 33 , ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി 39. 

മോദിയും അമിത് ഷായും ചേര്‍ന്ന് ഭാരതത്തിലെ യുവജനങ്ങളുടെ ഭാവി നശിപ്പിച്ചു: രാഹുല്‍ ഗാന്ധി

Posted by - Dec 22, 2019, 04:19 pm IST

ഡല്‍ഹി: പ്രധാനമന്ത്രി മോദിയും അമിത് ഷായും ചേര്‍ന്ന് ഭാരതത്തിലെ യുവജനങ്ങളുടെ ഭാവി നശിപ്പിച്ചുവെന്ന് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ പ്രതികരിച്ചത്. രാജ്യത്തിന് നിങ്ങളേല്‍പ്പിച്ച ആഘാതത്തിന്റേയും തൊഴിലില്ലായ്മയുടേയും ഫലമായുള്ള യുവജന പ്രതിഷേധത്തെ നേരിടാൻ പറ്റാത്തതുകൊണ്ടാണ്  നമ്മുടെ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നത്, ഇന്ത്യക്കാരെല്ലാവരേയും പരസ്പരം സ്‌നേഹിച്ചുകൊണ്ട് മാത്രമേ നമുക്ക് അവരെ പരാജയപ്പെടുത്താനാവൂ എന്ന് രാഹുല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. 

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങളിലെ  മുസ്ലീങ്ങള്‍ക്ക് പോകാന്‍ നിരവധി ഇസ്ലാമിക രാഷ്ട്രങ്ങളുണ്ട് : നിതിന്‍  ഗഡ്‌കരി 

Posted by - Dec 22, 2019, 04:14 pm IST

നാഗ്പൂര്‍: പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മുസ്ലീങ്ങള്‍ക്ക് പോകാന്‍ നിരവധി ഇസ്ലാമിക രാഷ്ട്രങ്ങളുണ്ടെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് നിരവധി  ഇസ്ലാമിക രാഷ്ട്രങ്ങളുണ്ട്‌. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ രാജ്യങ്ങളിലേക്ക് പോകാൻ  അവസരമുണ്ട്. എന്നാല്‍ ഹിന്ദു, പാഴ്‌സി, സിഖ്, ജൈന, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പോകാന്‍ ഇന്ത്യയല്ലാതെ മറ്റൊരിടമില്ല, അവര്‍ പിന്നെ എങ്ങോട്ടുപോകും.

നാനാത്വത്തില്‍ ഏകത്വമാണ് ഭാരതത്തിന്റെ ശക്തി:  നരേന്ദ്ര മോദി

Posted by - Dec 22, 2019, 04:03 pm IST

ന്യൂഡല്‍ഹി:  പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയതിലൂടെ ജനവിധിയാണ് നടപ്പായതെന്നും ഇതിനെ രാജ്യത്തെ ജനങ്ങള്‍ ബഹുമാനിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.40 ലക്ഷത്തോളം വരുന്ന ഡല്‍ഹിയിലെ അനധികൃത കോളനി വാസികള്‍ക്ക് സര്‍ക്കാര്‍ ഭൂമിയിൻമേലുള്ള  ഉടമസ്ഥാവകാശം നല്‍കുന്നതിനായാണ്  റാലി സംഘടിപ്പിച്ചത്‌.   നാനാത്വത്തില്‍ ഏകത്വമാണ് ഭാരതത്തിന്റെ ശക്തി. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ജനങ്ങളുടെ നല്ല ഭാവിക്കുവേണ്ടി ഉണ്ടാക്കിയതാണ് . എന്നാല്‍ ചില രാഷ്ട്രീയ കക്ഷികള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ്.  മോദിയെ

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച  കോണ്‍ഗ്രസ് നേതാക്കളെയും  പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തു

Posted by - Dec 22, 2019, 09:49 am IST

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖ്, കെ.പി.സി.സി. സെക്രട്ടറി കെ. പ്രവീണ്‍കുമാര്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.എം. നിയാസ്, കെ.എസ്.യു. ജില്ലാ…… പ്രസിഡന്റ് വി.ടി. നിഹാല്‍, എന്നിവരടക്കം 54 പേരെയാണ് ജില്ലാ കോടതി റിമാന്‍ഡ് ചെയ്തത്.  ശനിയാഴ്ച കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ പ്രതിഷേധ പരിപാടിയിൽ  ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജും നടത്തി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ വസ്തുവകകൾ കണ്ടുകെട്ടാനുള്ള നടപടി ഉത്തർ പ്രദേശ് സർക്കാർ തുടങ്ങി

Posted by - Dec 22, 2019, 09:36 am IST

ലഖ്‌നൗ : പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ വസ്തുവകകൾ കണ്ടുകെട്ടാനുള്ള നടപടി ഉത്തർ പ്രദേശ് സർക്കാർ തുടങ്ങി. പൊതുമുതൽ നശിപ്പിക്കുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാമെന്ന 2018ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് സർക്കാർ നടപടി.  ഇതുമായി ബന്ധപ്പെട്ട് മുസഫർ നഗറിൽ പ്രതിഷേധത്തിൽ പങ്കെടുത്ത ആളുകളുടെ 50 കടകൾ സീൽ ചെയ്യാൻ ജില്ലാ അധികൃതർ തീരുമാനിച്ചു. മറ്റ് പ്രദേശങ്ങളിലുള്ള അധികൃതരും സമാന നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് അറിയുന്നത്. നിരത്തിൽ പ്രതിഷേധത്തിനിറങ്ങി പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി

മം​ഗ​ളൂ​രു പോലീസ് വെടിവെയ്പ്പ്; ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

Posted by - Dec 21, 2019, 07:37 pm IST

ബാംഗ്ലൂർ: പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടയിൽ മംഗളൂരുവിൽ പോലീസ് നടത്തിയ വെടിവെയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.  അക്രമ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നതിനിടയിലാണ് മാധ്യമപ്രവർത്തകർക്ക് നേരെ മർദനമുണ്ടായത്. കേരളത്തിൽ നിന്നുമെത്തിയ എട്ടംഗ മാധ്യമ സംഘത്തെ മംഗളുരു പോലീസ് കസ്റ്റഡിയിലെടുക്കുകയും പിനീട് വിട്ടയക്കുകയും ചെയ്തു. 

ശ​ശി ത​രൂ​രി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് പുറപ്പെടുവിച്ചു 

Posted by - Dec 21, 2019, 07:33 pm IST

തിരുവനന്തപുരം: 'ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ' എന്ന പുസ്തകത്തിൽ നായർ സ്ത്രീകളെ മോശമായി ചിത്രീകരിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് എം.പി ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്. കേസുമായി ബന്ധപ്പെട്ട് ശശി തരൂരിനോട് കോടതിയിൽ  ഹാജരാകാൻ കഴിഞ്ഞ മാസം നിർദ്ദേശിച്ചിരുന്നു. എന്നാൽ അദ്ദേഹം ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പുസ്തകത്തിൽ നായർ സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് സന്ധ്യ ശ്രീകുമാർ ആണ് കോടതിയിൽ സ്വകാര്യ ഹർജി നൽകിയത്. 

 പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകർ പ്രകടനം നടത്തി 

Posted by - Dec 21, 2019, 04:05 pm IST

കോഴിക്കോട്: പൗരത്വ ഭേദഗതിനിയമത്തിന് പിന്തുണ പ്രഖ്യാപിച്  കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ പ്രകടനം. കാലിക്കറ്റ് പ്രസ് ക്ലബ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കിഡ്സണ്‍ കോര്‍ണറില്‍ സമാപിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്രസര്‍ക്കാരിനും നിയമത്തിനും എതിരാക്കാനുള്ള ഗൂഢനീക്കങ്ങളാണ്  അരങ്ങേറുന്നതെന്ന്  സമാപനചടങ്ങില്‍ സംസാരിച്ച ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ് അഭിപ്രായപ്പെട്ടു.നിയമത്തെക്കുറിച്ച് സത്യസന്ധമായ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.