പ്രധാനമന്ത്രിയുടെ നാളത്തെ പൊതുപരിപാടിക്ക് ഭീകരാക്രമണ ഭീഷണി

Posted by - Dec 21, 2019, 03:53 pm IST

ഡല്‍ഹി; പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പൊതുപരിപാടിക്ക് ഭീകരാക്രമണ ഭീഷണി. ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ഞായറാഴ്ച നടത്താനിരിക്കുന്ന  പരിപാടിക്ക് തീവ്രവാദ ഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്.  ജെയ്‌ഷെ മുഹമ്മദ് പ്രധാന മന്ത്രിയെ ലക്ഷ്യം വയ്ക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സി എസ്പിജിക്ക്‌ മുന്നറിയിപ്പ് നല്‍കി. പ്രധാന മന്ത്രിയുടെ സുരക്ഷ ശക്തമാക്കാന്‍ എസ്പിജിക്കും ഡല്‍ഹി പോലീസിനും ജാഗ്രതാ നിര്‍ദേശം ലഭിച്ചു.നിയമ വിധേയമാക്കിയ ഡല്‍ഹിയിലെ അനധികൃത കോളനികളുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ചടങ്ങാണ് നാളെ നടത്താനിരിക്കുന്നത്.

തെലങ്കാന ഏറ്റുമുട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ കോടതി ഉത്തരവ്

Posted by - Dec 21, 2019, 03:41 pm IST

ഹൈദരാബാദ് : തെലങ്കാനയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ തെലങ്കാന ഹൈക്കോടതി ഉത്തരവ്. വെറ്റിനറി ഡോക്ടറായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിന് ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാല്‌ പേരെ തെളിവെടുപ്പിനിടയ്ക്ക് പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു.  മുഹമ്മദ് ആരിഫ്, നവീൻ, ശിവ, ചെന്ന കേശവുലു എന്നിവരെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. തെളിവെടുപ്പിനായി കൊണ്ടുപോകും വഴി നാല് പേരും രക്ഷപെടാൻ ശ്രമിച്ചെന്നും ഇതിനിടയിലാണ് ഇവരെ വെടിവെച്ച് വീഴ്ത്തിയത് എന്നുമാണ്

ഐഒസി പ്ലാന്റിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു

Posted by - Dec 21, 2019, 03:33 pm IST

കൊച്ചി : പുതുവൈപ്പിലെ ഐഒസി പ്ലാന്റിനെതിരെ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയ ആളുകളെ അറസ്റ്റ് ചെയ്ത് നീക്കി. എൽപിജി പ്ലാന്റിന്റെ നിർമ്മാണം നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സ്ത്രീകളാണ് സമരം മുന്നിൽ നിന്ന് നയിച്ചത്.    ഈ  പ്രദേശത്തേക്ക് ശനിയാഴ്ച നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ പ്രകടനം നടത്തുമെന്ന് സമരസമിതി നേരത്തെ അറിയിച്ചിരുന്നു. അത് പ്രതീക്ഷിച്ചാണ് സ്ഥലത്ത് പൊലീസ് ബാരിക്കേഡുകൾ ഒരുക്കി സജ്ജമാക്കി യിരുന്നത്.

പൗരത്വ ഭേദഗതി നിയമം ആരുടേയും അവകാശങ്ങള്‍ അപഹരിക്കുന്നില്ല:  രാജീവ് ചന്ദ്രശേഖര്‍ എംപി  

Posted by - Dec 21, 2019, 10:33 am IST

ന്യൂദല്‍ഹി : പൗരത്വ നിയമഭേദഗതിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട എല്ലാ വാര്‍ത്തകളെയും  തള്ളി ഉടമ രാജീവ് ചന്ദ്രശേഖര്‍ എംപി. ജനങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍ എംപി പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.  ബിൽ  ഒരു തരത്തിലും ഇന്ത്യന്‍ പൗരന്മാരെ ബാധിക്കില്ല. മൂന്ന് ഇസ്ലാമിക രാജ്യങ്ങളിലെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ മതന്യൂനപക്ഷങ്ങളെ സഹായിക്കാന്‍ ഒരു ശ്രമം മാത്രമാണ് ഈ ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്.  ന്യൂനപക്ഷ സമുദായമായതിനാല്‍ സ്വന്തം രാജ്യത്ത് വര്‍ഷങ്ങളോളം വേട്ടയാടപെട്ട് വന്നവരാണ് ഇവര്‍.

ബിഹാറില്‍ ആര്‍.ജെ.ഡി. ബന്ദ് ആരംഭിച്ചു

Posted by - Dec 21, 2019, 10:22 am IST

ബിഹാറില്‍ ആര്‍.ജെ.ഡി ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. പട്‌ന, ധര്‍ഭാഗ തുടങ്ങിയ ഇടങ്ങളില്‍ ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ പോസ്റ്ററുകളേന്തി പ്രതിഷേധ പ്രകടനം നടത്തി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ ഉത്തര്‍പ്രദേശില്‍ 6 പേർ മരിച്ചു

Posted by - Dec 21, 2019, 10:17 am IST

ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിൽ ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം 6 ആയി. ഫിറോസാബാദ്, മീററ്റ്, സംഭാല്‍, ബിജ്‌നോര്‍ എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തിലാണ് മരണങ്ങളുണ്ടായത്. പൗരത്വനിയമഭേദഗതിയില്‍ പ്രതിഷേധമാരംഭിച്ചശേഷം അസം, യു.പി., കര്‍ണാടകം എന്നിവിടങ്ങളിലായി സംഘര്‍ഷത്തില്‍ ഇതുവരെ മൊത്തം 16 പേര്‍ മരിച്ചു. മരിച്ചവരാരും പോലീസ് വെടിവെപ്പിലല്ല മരിച്ചതെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി. സിങ് പറഞ്ഞു. ഒരു തവണ പോലും പോലീസ് വെടിയുതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

മുൻ മന്ത്രിയും എൻസിപി നേതാവുമായ തോമസ് ചാണ്ടി (72) അന്തരിച്ചു

Posted by - Dec 20, 2019, 08:08 pm IST

കൊച്ചി: മുൻ മന്ത്രിയും എൻസിപി നേതാവുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പിണറായി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു തോമസ് ചാണ്ടി. അർബുദ രോഗത്തെ തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു അദ്ദേഹം. എൻസിപിയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. മരണ സമയത്ത് ഭാര്യയും മകനും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനും കുവൈത്ത് കേന്ദ്രമാക്കിയുളള പ്രമുഖ വ്യവസായിയും അണ്തോമസ് ചാണ്ടി.

കുല്‍ദീപ് സിങ് സേംഗറിന് ജീവപര്യന്തം

Posted by - Dec 20, 2019, 03:06 pm IST

ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗ കേസില്‍ കുല്‍ദീപ് സിങ് സേംഗറിന് ജീവപര്യന്തം തടവ് വിധിച്ചു .  പെണ്‍കുട്ടിയുടെ കുടുംബത്തിന് സേംഗര്‍ 25 ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഡല്‍ഹിയിലെ തീസ് ഹസാരി പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് ഉന്നാവോ കേസിലെ വിധി പ്രസ്താവിച്ചത്.  

കര്‍ണാടകത്തില്‍ അക്രമം അഴിച്ചുവിട്ടത് കേരളത്തില്‍ നിന്ന് എത്തിയവർ: ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ

Posted by - Dec 20, 2019, 12:46 pm IST

മംഗളൂരു: പൗരത്വ ഭേദഗതിക്കെതിരെ  കര്‍ണാടകത്തില്‍ അക്രമം അഴിച്ചുവിട്ടത് കേരളത്തില്‍ നിന്ന് എത്തിയവരെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവര്‍ കലാപം അഴിച്ചുവിടാന്‍ കേരളത്തില്‍ നിന്ന് ആയുധങ്ങളുമായി എത്തിയത്.  പോലീസ് സ്റ്റേഷന്‍ തീയിടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നും മന്ത്രി വ്യക്തമാക്കി. പോലീസ് ആദ്യം പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തുടര്‍ന്നാണ് റബര്‍ ബുള്ളറ്റിന്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്. മംഗളൂരു സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളം വിടണമെന്ന്  വെല്‍ഫെയര്‍ പാര്‍ട്ടി  

Posted by - Dec 20, 2019, 12:37 pm IST

തിരുവനന്തപുരം:  പൗരത്വ നിയമത്തെ അനുകൂലിച് സംസാരിച്ച  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്രയും വേഗം കേരളം വിടണമെന്ന്  വെല്‍ഫെയര്‍ പാര്‍ട്ടി. രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ഗവര്‍ണറെ നാടുകടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.  വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്  രാജ്ഭവനിലേക്ക് മാര്‍ച്ച് നടയത്തിയത്. മാര്‍ച്ച് രാജ്ഭവന് മുന്നില്‍ പോലീസ് തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രം അറിയാത്ത വ്യക്തിയാണ് ഗവര്‍ണര്‍ എന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന

ഇന്ത്യന്‍ സമ്പദ്ഘടനയെ എന്‍ഡിഎ സർക്കാർ രക്ഷിച്ചു:നരേന്ദ്രമോദി  

Posted by - Dec 20, 2019, 12:29 pm IST

ന്യൂഡല്‍ഹി: തകരാറിലായിരുന്ന  സമ്പദ് വ്യവസ്ഥയെ ചിട്ടപ്പെടുത്താനുള്ള ശ്രമങ്ങളാണ് എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച്-ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ സമ്പദ് ഘടന ഒരു ദുരന്തത്തിലേക്ക് പോകുകയായിരുന്നു. അത് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഞങ്ങള്‍ നടത്തിയത്.  വര്‍ഷങ്ങളായി വ്യവസായ മേഖല ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. വ്യവസായികളുടെ സംഘടനയായ അസോചാമിന്റെ നൂറാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

 ശനിയാഴ്ച ബീഹാർ ബന്ദ് 

Posted by - Dec 20, 2019, 10:23 am IST

ഡിസംബര്‍21ന് ബിഹാറില്‍ ബന്ദിന് ആര്‍.ജെ.ഡി ആഹ്വാനം ചെയ്തു.  ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും ക്യാമ്പസുകളില്‍നിന്ന് ആരംഭിച്ച പ്രതിഷേധം പൊതുജനങ്ങളും ഏറ്റെടുക്കുകയായിരുന്നു. കേരളം, കര്‍ണാടക തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ അതിശക്തമായ പ്രതിഷേധങ്ങളാണ് വ്യാഴാഴ്ചയുണ്ടായത്. 

പൗരത്വപ്പട്ടിക (എൻ.ആർ.സി.)  ഉടൻ  നടപ്പാക്കില്ല 

Posted by - Dec 20, 2019, 10:18 am IST

ന്യൂഡൽഹി: രാജ്യമൊട്ടുക്കും പൗരത്വപ്പട്ടിക (എൻ.ആർ.സി.) കൊണ്ടുവരാനുള്ള തീരുമാനം ഉടൻ നടപ്പാക്കാൻ സാധ്യതയില്ല. പൗരത്വനിയമ ഭേദഗതിക്ക് തുടർച്ചയായി ദേശീയതലത്തിൽ എൻ.ആർ.സി. നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിൽ പ്രസ്താവിച്ചിരുന്നു. എന്നാൽ ഇപ്പോൾ നടക്കുന്ന ദേശീയ പ്രതിഷേധം പടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ഇക്കാര്യത്തിൽ പിന്നാക്കംപോകുന്നതെന്ന് ഉന്നതവൃത്തങ്ങൾ സൂചിപ്പിച്ചു. പൗരത്വനിയമത്തെയും എൻ.ആർ.സി.യെയും രണ്ടായിക്കാണണമെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ്. വ്യാഴാഴ്ച പ്രസ്താവിച്ചത് ഈ പശ്ചാത്തലത്തിലാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ മംഗളൂരുവില്‍ രണ്ട് പേരും ലക്‌നൗവില്‍ ഒരാളും കൊല്ലപ്പെട്ടു

Posted by - Dec 20, 2019, 09:56 am IST

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ മംഗളൂരുവില്‍ രണ്ട് പേരും ലക്‌നൗവില്‍ ഒരാളും കൊല്ലപ്പെട്ടു. ഞായറാഴ്ച അര്‍ധരാത്രി വരെ മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളികളുള്‍പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയിലാണ്.  പ്രതിഷേധത്തിഡനുള്ള അനുമതി മിക്ക സംസ്ഥാനങ്ങളിലും നിരോധിച്ചിട്ടുണ്ടെങ്കിലും ഉത്തര്‍പ്രദേശ് , ഡല്‍ഹി, കര്‍ണാടക, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്.

യു.എന്‍ ഹിതപരിശോധന നടത്തണമെന്ന് മമത

Posted by - Dec 19, 2019, 07:26 pm IST

കൊല്‍ക്കത്ത: ദേശീയ പൗരത്വ നിയമ ഭേദഗതിയെ രാജ്യത്തെ ജനങ്ങള്‍ അനുകൂലിക്കുന്നുവോ എന്ന് അറിയാൻ  ഐക്യരാഷ്ട്രസഭ പോലെയുള്ള നിഷ്പക്ഷ സംഘടനകള്‍ ഹിതപരിശോധന നടത്തണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ റാലിയെ അഭിസംബോധന ചെയ്യുമ്പോളാണ്  അവര്‍ ഈ ആവശ്യമുന്നയിച്ചത്. 'ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. നിയമ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിക്കാതെ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കില്ല. സ്വാതന്ത്ര്യം ലഭിച്ച് 73 വര്‍ഷമാകുമ്പോഴാണ് ഇന്ത്യന്‍ പൗരന്മാരാണെന്ന് നമുക്ക് തെളിയിക്കേണ്ടി വരുന്നത്. അന്ന് ബിജെപി  എവിടെയായിരുന്നു ?അവർ ചോദിച്ചു.