പൗരത്വ നിയമ ഭേദഗതിയില്‍ പരസ്യവുമായി കേന്ദ്രസര്‍ക്കാര്‍

Posted by - Dec 19, 2019, 07:19 pm IST

ന്യൂഡല്‍ഹി: പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധിപ്പിച്ച് രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ  പ്രതിഷേധങ്ങള്‍ക്ക്  വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ നിയമവുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രചാരണം തുടങ്ങി. എന്‍ആര്‍സി ദേശവ്യാപകമായി നടപ്പാക്കുമെന്നുള്ള  സര്‍ക്കാര്‍ നിലപാടാണ് പ്രതിഷേധം ശക്തമാകാന്‍ കാരണം. എന്നാല്‍ എന്‍ആര്‍സി നടപ്പിലാക്കുന്നത് പ്രഖ്യാപിച്ചിട്ടില്ലെന്ന് കാട്ടി ഉത്തരേന്ത്യയിലെ ഹിന്ദി ദിനപത്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യം നല്‍കി തുടങ്ങി.

എയര്‍ഹോസ്റ്റസിനെ  വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Dec 19, 2019, 01:51 pm IST

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ് 3 യിൽ എയര്‍ഹോസ്റ്റസിനെ ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ എയര്‍ലൈന്‍സിലെ ജീവനക്കാരി മിസ്തു സര്‍ക്കാരിനെയാണ്‌ വാടകയ്ക്ക് താമസിക്കുന്ന വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. മകളുടെ മരണത്തിന് ഉത്തരവാദി മിസ്തു താമസിച്ചിരുന്ന വാടകവീടിന്റെ ഉടമസ്ഥനായ അമേന്ദ്രസിങ്ങാണെന്നാണ്‌ മിസ്തുവിന്റെ പിതാവ് ഹാവ്‌ലോ ചന്ദ്ര ആരോപിക്കുന്നത്.  

പ്രധാനമന്ത്രി നടപ്പാക്കുന്നത് സംഘപരിവാർ അജണ്ട: എച്ച്. ഡി. ദേവഗൗഡ

Posted by - Dec 19, 2019, 01:42 pm IST

കോഴിക്കോട്: പ്രധാനമന്ത്രി നടപ്പാക്കുന്നത് ജനസംഘത്തിന്റെ അജണ്ടയാണെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ. ഹിന്ദു രാഷ്ട്ര നിര്‍മ്മാണമാണ് അവർ പ്രാധാന്യം നല്‍കുന്നത്. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയത് ഇതിന്റെ ഒരു ഭാഗമായിരുന്നു. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടെന്ന് കരുതി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെന്ന് കരുതരുതെന്നും ദേവഗൗഡ കോഴിക്കോട് പറഞ്ഞു.  രാജ്യംമുഴുവന്‍ പ്രക്ഷോഭത്തിലാണ്. എത്ര കാലമിത് നീണ്ടു നില്‍ക്കുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല, അദ്ദേഹം പറഞ്ഞു.

സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി താല്‍ക്കാലികമായി കോടതി മരവിപ്പിച്ചു 

Posted by - Dec 19, 2019, 01:32 pm IST

വയനാട്: എഫ്സിസി മഠത്തില്‍ നിന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി താല്‍ക്കാലികമായി  കോടതി മരവിപ്പിച്ചു. സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയ നടപടി തടയണമെന്നാവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.'ജസ്റ്റിസ് ഫോര്‍ ലൂസി' എന്ന കൂട്ടായ്മയാണ് ലൂസിക്കെതിരെയുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നത്. ജനുവരി ഒന്നിന് കേസ് കോടതി വീണ്ടും പരിഗണിക്കും    

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു

Posted by - Dec 19, 2019, 10:27 am IST

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു. ഇംപീച്ച്‌മെന്റിന് വിധേയനാകുന്ന മൂന്നാമത്തെ യുഎസ് പ്രസിഡന്റാണ് ഡോണാള്‍ഡ് ട്രംപ്.പ്രമേയത്തിന്റെ ആദ്യഭാഗം 197-നെതിരെ 230 വോട്ടിനും രണ്ടാം ഭാഗം 198-നെതിരെ 299 വോട്ടിനുമാണ് പാസായത്. അധികാര ദുര്‍വിനിയോഗം, യുഎസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്.  സെനറ്റില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായതിനാല്‍ അവിടെ ഇംപീച്ച്‌മെന്റ് നീക്കം പരാജയപ്പെടും . 

ബെംഗളുരുവില്‍ മൂന്ന് ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു 

Posted by - Dec 19, 2019, 10:21 am IST

ബെംഗളൂരു: പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ പട്ടിക എന്നിവയ്‌ക്കെതിരായ പ്രക്ഷോഭം നടക്കുന്നതിനിടെ  ബെംഗളുരു ഉള്‍പെടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. 19 രാവിലെ ആറ് മുതല്‍ 21ന് അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ.  വിവിധ രാഷ്ട്രീയ- സാമൂഹിക -വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചതിനാലാണ് നിരോധനാജ്ഞ. ബുധനാഴ്ച രാത്രി ഒമ്പത് മുതല്‍ വെള്ളിയാഴ്ച അര്‍ധരാത്രി വരെ മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

മദ്രാസ് സര്‍വകലാശാലയിലെത്തിയ കമല്‍ ഹാസനെ തടഞ്ഞു

Posted by - Dec 18, 2019, 06:29 pm IST

ചെന്നൈ:പൗരത്വ നിയമ ഭേഗദതിക്കെതിരെ മദ്രാസ് സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടെത്തിയ  കമല്‍ ഹാസനെ പോലീസ് സുരക്ഷാകാരണങ്ങളാൽ  തടഞ്ഞു.  വിദ്യാര്‍ഥികള്‍ക്കെതിരെ അനീതിയാണ് നടക്കുന്നതെന്നും അണ്ണാ ഡി.എം.കെ. വിചാരിച്ചിരുന്നെങ്കില്‍ ബില്‍ പാസ്സാകില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു

ടാറ്റാഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ്  ചെയര്‍മാനായി  വീണ്ടും സൈറസ് മിസ്ത്രി

Posted by - Dec 18, 2019, 06:21 pm IST

ന്യൂ ഡൽഹി: ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണല്‍ ടാറ്റാ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ വീണ്ടും നിയമിച്ചു.  അതേസമയം വിധിയുമായി ബന്ധപ്പെട്ട് ടാറ്റാ ഗ്രൂപ്പിന് അപ്പീൽ നല്കാൻ അവസരമുണ്ടാകും. ടാറ്റാ ഗ്രൂപ്പിന്റെ പ്രവർത്തനം മോശമാണെന്ന കാരണത്താൽ 2016ലാണ് സൈറസിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയത്. പകരം ചെയർമാനായി നടരാജന്‍ ചന്ദ്രശേഖരനെയാണ് നിയമിച്ചത്. 

ശശി തരൂരിനും, വി മധുസൂദനനും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് 

Posted by - Dec 18, 2019, 06:17 pm IST

ന്യൂ ഡൽഹി: ശശി തരൂർ എംപിയും, വി മധുസൂദനൻ നായരും ഈ വർഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തിന്  അർഹനായി. 'ആൻ ഇറ ഓഫ് ഡാർക്നസ്: ബ്രിട്ടീഷ് എംപയർ ഇൻ ഇന്ത്യ' എന്ന പുസ്തകമാണ് ശശി തരൂരിനെ അവാർഡിന് അർഹനാക്കിയത്. 'അച്ഛൻ പിറന്ന വീട്’ എന്ന കാവ്യമാണ്' വി മധുസൂദനനെ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്. 

നിര്‍ഭയ കേസിൽ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു

Posted by - Dec 18, 2019, 01:48 pm IST

ന്യൂഡൽഹി: നിര്‍ഭയ കേസില്‍ പ്രതി അക്ഷയ്കുമാര്‍ സിങ് നൽകിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. മുൻപ്  ഡൽഹി ഹൈക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ച് കൊണ്ടാണ്   ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ ബെഞ്ച്  പുനഃപരിശോധന ഹർജി തള്ളിയത്. ഒരാളെയും കൊലപ്പെടുത്താന്‍ ആര്‍ക്കുംഅധികാരമില്ലെന്നും  കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് പ്രതി അക്ഷയ് കുമാര്‍ സിങ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. 

പൗരത്വ നിയമഭേദഗതിക്ക് ഇന്ത്യന്‍ മുസ്ലീങ്ങളുമായി യാതൊരു ബന്ധവുമില്ല : ഡൽഹി ഇമാം 

Posted by - Dec 18, 2019, 01:27 pm IST

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്ക് ഇന്ത്യന്‍ മുസ്ലീങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ഡല്‍ഹി ജുമാ മസ്ജിദ് ഷാഹി ഇമാം സയിദ് അഹമ്മദ് ബുഖാരി പറഞ്ഞു . രാജ്യത്ത് ജീവിക്കുന്ന മുസ്ലിങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും എന്‍ആര്‍സി ഇതുവരെ നിയമമായിട്ടില്ലെന്നും അദ്ദേഹം  അഭിപ്രായപ്പെട്ടു. "പ്രതിഷേധിക്കുക എന്നത് ഇന്ത്യയിലെ ഓരോ പൗരന്റെയും ജനാധിപത്യ അവകാശമാണ്. ആര്‍ക്കും നമ്മെ അതില്‍ നിന്ന് തടയാനാവില്ല. വികാരങ്ങളെ നിയന്ത്രിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്." ഇപ്പോൾ  ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിങ്ങളെ പൗരത്വ നിയമ ഭേദഗതിഒരു തരത്തിലും  ബാധിക്കില്ല. പകരം

വൈക്കം നഗരസഭയില്‍ ബിജെപിക്ക്  വിജയം

Posted by - Dec 18, 2019, 01:19 pm IST

വൈക്കം:  വൈക്കം നഗരസഭയില്‍ ബിജെപിക്ക്  വിജയം. യുഡിഎഫിന്റെ സിറ്റിങ് സീറ്റ് ബിജെപി പിടിച്ചെടുത്തു. നഗരസഭയിലെ 21 -ാം ഡിവിഷനിലാണ് ബിജെപി 79 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചത്. ആകെ പോള്‍ ചെയ്ത 605 വോട്ടില്‍ ബിജെപിയിലെ കെ.ആര്‍. രാജേഷ് 257 വോട്ട് നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയ രാജേഷിന് 178 വോട്ട് കിട്ടി.

പൗരത്വ ബില്ലിനെതിരായ ഹർജികളിൽ കേന്ദ്രത്തിന് നോട്ടീസ്  

Posted by - Dec 18, 2019, 12:47 pm IST

ന്യൂ ഡൽഹി : പൗരത്വ ഭേദഗതി ബില്ലിനെതിരെ സമർപ്പിച്ച ഹർജികളിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് നൽകി. ജനുവരി രണ്ടാമത്തെ ആഴ്ചയ്ക്കുള്ളിൽ സർക്കാർ മറുപടി നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.  ബില്ലുമായി ബന്ധപ്പെട്ട 60  ഹർജികളാണ് സുപ്രീം കോടതി കേട്ടത്. പൗരത്വ ബിൽ സംബന്ധിച്ച എല്ലാ ഹർജികളും ഇനി ജനുവരി 22നാണ് കോടതി കേൾക്കുക.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട

Posted by - Dec 18, 2019, 10:11 am IST

തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. രണ്ട് ആന്ധ്രാ സ്വദേശികളില്‍ നിന്ന് രണ്ട് കോടി രൂപയോളം വില മതിക്കുന്ന അഞ്ചരക്കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചെടുത്തു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബലുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ആന്ധ്രാ സ്വദേശികള്‍ ബുധനാഴ്ച രാവിലെ കുവൈത്തില്‍ നിന്നാണ് നെടുമ്പാശ്ശേരിയിലെത്തിയത്. 

പ്രശസ്ത നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി

Posted by - Dec 18, 2019, 09:42 am IST

മുംബൈ: പ്രശസ്ത മറാഠി സിനിമ-നാടക നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി. പുണെയിലെ ദീനനാഥ് മംഗേഷ് ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ദീപ ലാഗുവാണ് ഭാര്യ