കൊലക്കേസ് പ്രതിയെ കൊടതി മുറിക്കുള്ളില്‍ വെടിവെച്ച് കൊലപ്പെടുത്തി  

Posted by - Dec 17, 2019, 04:33 pm IST

ലഖ്‌നൗ:  ഉത്തര്‍ പ്രദേശില്‍ കൊലക്കേസ് പ്രതിയെ കൊടതി മുറിക്കുള്ളില്‍ വെടിവെച്ച് കൊലപ്പെടുത്തി. പടഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബിജിനോര്‍ നഗരത്തിലെ  കോടതിയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. 

കിഴക്കൻ ഡൽഹിയിൽ വീണ്ടും പ്രതിഷേധം ശക്തമായി 

Posted by - Dec 17, 2019, 04:28 pm IST

ഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം കനത്തു .  കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി. സീലംപൂരില്‍ ബസിന് തീയിട്ട പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലേറ് നടത്തി. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

കോണ്‍ഗ്രസിനെയും പ്രതിപക്ഷ കക്ഷികളെയും വെല്ലുവിളിച്ച് മോദി

Posted by - Dec 17, 2019, 04:20 pm IST

റാഞ്ചി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പ്രതിപക്ഷ കക്ഷികളെ വെല്ലുവിളിച്ച് പ്രധാനമന്ത്രി.  ധൈര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും എല്ലാ പാകിസ്താന്‍ പൗരന്മാര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് പ്രഖ്യാപിക്കട്ടെ, പ്രധാനമന്ത്രി വെല്ലുവിളിച്ചു. ജാര്‍ഖണ്ഡിലെ ബര്‍ഹെയ്ത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.  കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും മുന്നില്‍ ഞാനൊരു വെല്ലുവിളി വെയ്ക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ എല്ലാ പാകിസ്താന്‍ പൗരന്മാര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിക്കട്ടെ. കശ്മീരിലും ലഡാക്കിലും ആര്‍ട്ടിക്കിള്‍ 370 തിരികെകൊണ്ടുവരുമെന്ന് പറയട്ടെ,

എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദു മതത്തിന് ന്യൂനപക്ഷ പദവി നൽകണവശ്യപെട്ട  ഹർജി സുപ്രീം കോടതി തള്ളി

Posted by - Dec 17, 2019, 01:49 pm IST

ന്യൂ ഡൽഹി : എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദു മതത്തിന് ന്യൂനപക്ഷ പദവി നൽകണമെന്നാവശ്യപെട്ട് ബിജെപി നേതാവായ അഡ്വ.അശ്വിനി കുമാർ ഉപാധ്യായ 2017ൽ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.  മിസോറാം, നാഗാലാൻഡ്, മേഘാലയ, ജമ്മു കശ്മീർ, അരുണാചൽ പ്രദേശ്, മണിപ്പൂർ, പഞ്ചാബ്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സംസ്ഥാനാടിസ്ഥാനത്തിലല്ല ദേശീയാടിസ്ഥാനത്തിലാണ് മത ന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതെന്ന് പറഞ്ഞ് കോടതി ഈ ഹർജി തള്ളുകയായിരുന്നു.   

പർവേസ് മുഷാറഫിന് വധശിക്ഷ വിധിച്ചു

Posted by - Dec 17, 2019, 01:40 pm IST

ഇസ്ലാമബാദ് : പാക്കിസ്ഥാന്റെ മുൻ പ്രസിഡൻറ് പർവേസ് മുഷാറഫിന് വധശിക്ഷ വിധിച്ചു. പെഷാവറിലുള്ള പ്രത്യേക കോടതിയാണ് മുൻ പ്രസിഡന്റി വധശിക്ഷ വിധിച്ചത്. രാജ്യത്തിൻറെ ഭരണഘടന അട്ടിമറിച്ച് 2007ൽ ഭരണം പിടിച്ചെടുത്തതിനാണ് മുഷാറഫിന് കോടതി വധശിക്ഷ വിധിച്ചത്. 2014ലാണ് അദ്ദേഹം കേസിൽ പ്രതിയാകുന്നത്. ദുബായിലായിരുന്ന മുഷറഫ് വീഡിയോ സന്ദേശമായാണ് തന്റെ വാദം കോടതിയെ അറിയിച്ചത്. 76കാരനായ മുഷറഫ് ഇപ്പോൾ ദുബായിൽ ചികിത്സയിൽ കഴിയുകയാണ്.

ഗുവാഹട്ടിയില്‍ കര്‍ഫ്യു പിന്‍വലിച്ചു

Posted by - Dec 17, 2019, 10:54 am IST

ഗുവാഹാട്ടി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ വലിയ  പ്രതിഷേധം ഉയര്‍ന്ന ഗുവാഹാട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അസം സര്‍ക്കാര്‍ പിന്‍വലിച്ചു. ക്രമസമാധാന നില വിലയിരുത്താന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

രാഹുൽ ഗാന്ധിയെ പരസ്യമായി ഉദ്ധവ് താക്കറെ തല്ലണം : രഞ്ജിത്ത് സവർക്കർ 

Posted by - Dec 17, 2019, 10:48 am IST

ന്യൂ ഡൽഹി : വീർ സവർക്കറെ മോശമായ രീതിയിൽ പരാമർശിച്ച കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയെ ഉദ്ദവ് താക്കറെ പരസ്യമായി തല്ലണമെന്ന് സവർക്കറുടെ കൊച്ചുമകൻ രഞ്ജിത്ത് സവർക്കർ ആവശ്യപ്പെട്ടു.  ഭാരത് ബച്ചാവോ റാലിയിൽ പങ്കെടുക്കവെയാണ് രാഹുൽ സവർക്കറെ  പരാമർശിച്ച് സംസാരിച്ചത്. റേപ് ഇൻ ഇന്ത്യ എന്ന പരാമർശം നടത്തിയതിന് രാഹുൽ മാപ്പ് പറയണമെന്ന് പല കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു.  എന്നാൽ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയെപ്പറ്റിയാണ് താൻ പരാമർശിച്ചതെന്നും അതിന് മാപ്പ് പറയാൻ താൻ രാഹുൽ സവർക്കർ

കേരളത്തിൽ ഹർത്താൽ തുടങ്ങി 

Posted by - Dec 17, 2019, 09:54 am IST

തിരുവനന്തപുരം : സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനത്ത് തുടങ്ങി. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധ സൂചകമായാണ് ഹർത്താൽ നടത്തുന്നത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ചുള്ള ചട്ടങ്ങൾ പാലിക്കാത്തതിനാൽ ഹർത്താൽ അംഗീകരിക്കാൻ  പറ്റില്ല  എന്ന നിലപാടിലാണ് പൊലീസ്. ഹർത്താൽ നടത്തുന്നതിന് ഏഴ് ദിവസങ്ങൾക്ക് മുൻപ് നോട്ടീസ് നൽകിയിരിക്കണം എന്ന ചട്ടം സംഘടനകൾ പാലിച്ചിട്ടില്ല. അതിനാൽ  ഹർത്താൽ ദിവസം എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ നടന്നാൽ

ഉന്നാവോ ബലാത്സംഗ കേസിൽ സെന്‍ഗാര്‍ കുറ്റക്കാരന്‍

Posted by - Dec 16, 2019, 03:33 pm IST

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ പ്രതി ബിജെപിയില്‍നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് കോടതി. ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് ഉന്നാവോ കേസിലെ വിധി പ്രസ്താവിച്ചത്. ഇയാള്‍ക്കുള്ള ശിക്ഷ  ബുധനാഴ്ച പ്രഖ്യാപിക്കും. സെന്‍ഗാറിന്റെ ബന്ധുവും സഹപ്രതിയുമായ ശശി സിങ്ങിന് സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നതായും ജഡ്ജി വ്യക്തമാക്കി.

ഗവര്‍ണര്‍ക്കെതിരെ യുവജന സംഘടനകളുടെ പ്രതിഷേധം

Posted by - Dec 16, 2019, 02:36 pm IST

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ യുവജന സംഘടനകൾ  പ്രതിഷേധിച്ചു. കുസാറ്റില്‍ വൈസ് ചാന്സലര്മാരുടെ  യോഗത്തിന് നേതൃത്വം നല്‍കാനെത്തിയ ഗവര്‍ണര്‍ക്ക് നേരെയാണ് പ്രതിഷേധിച്ചത്‌ . കുസാറ്റിന്റെ പ്രധാന കവാടത്തിനു മുന്നിലാണ് പ്രകടനമായെത്തിയ യു.ഡി.എഫ്. യുവജന സംഘടന പ്രവര്‍ത്തകര്‍ നിന്നിരുന്നത് . എന്നാൽ മറ്റൊരു വഴിയിലൂടെ ഗവര്‍ണറെ പോലീസ് സര്‍വകലാശാലയിലെത്തിച്ചു.  ഏതാനും പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.  .

നാളെ  നടത്താനിരിക്കുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധം: ലോക്‌നാഥ് ബെഹ്‌റ.

Posted by - Dec 16, 2019, 02:26 pm IST

തിരുവനന്തപുരം; ചൊവ്വാഴ്ച സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന്‌ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ സംബന്ധിച്ച് കോടതി നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതുകൊണ്ട്‌ നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധമാണ്. ഹര്‍ത്താല്‍ നടത്താന്‍ ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനങ്ങള്‍ ഇത് നൽകിയിട്ടില്ല. അതിനാല്‍ ഈ ഹര്‍ത്താല്‍ നിയമവിരുദ്ധമാണ്. ഇതുസംബന്ധിച്ച നോട്ടീസ് സംഘടനകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് അവഗണിച്ച് ഹര്‍ത്താല്‍ നടത്തിയാല്‍ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കും. ബെഹ്‌റ വ്യക്തമാക്കി.

 പൗരത്വ ബില്ലിനെതിരെയുള്ള  സത്യാഗ്രഹം ആരംഭിച്ചു

Posted by - Dec 16, 2019, 02:06 pm IST

തിരുവനന്തപുരം :  ഭരണ-പ്രതിപക്ഷ അംഗങ്ങൾ സംയുക്തമായി നടത്തുന്ന സത്യാഗ്രഹത്തിന് തുടക്കമായി. പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് സത്യാഗ്രഹം നടക്കുന്നത്. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് മണി വരെയാണ്  സത്യാഗ്രഹം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാർ, എൽഡിഎഫ്, യുഡിഎഫ് കക്ഷിനേതാക്കൾ തുടങ്ങിയവർ  സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നുണ്ട്. ഭരണഘടനയ്ക്ക് വിരുദ്ധമായ പൗരത്വ ബിൽ പിൻവലിക്കുക, ഭരണഘടനയിൽ എഴുത്തുവെച്ചിട്ടുള്ള മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സത്യാഗ്രഹം സംഘടിപ്പിച്ചിരിക്കുന്നത്.  

മോഡി സർക്കാർ ഭീരുക്കളുടെ സർക്കാർ : പ്രിയങ്ക വദ്ര

Posted by - Dec 16, 2019, 02:00 pm IST

ന്യൂ ഡൽഹി : ജനങ്ങളുടെ പ്രക്ഷോഭങ്ങൾ  അടിച്ചമർത്താൻ ശ്രമിക്കുന്ന മോഡി സർക്കാർ ഭീരുക്കളുടെ സർക്കാരാണെന്ന്  പ്രിയങ്കാ ഗാന്ധി. ജനങ്ങളുടെ ശബ്ദം കേൾക്കുമെന്ന് ഭയന്നാണ് മോഡി സർക്കാർ വിദ്യാർത്ഥികളുടെയും മാധ്യമപ്രവർത്തകരുടെയും ശബ്ദം അടിച്ചമർത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ജാമിയാ മിലിയാ സർവകലാശാലയിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച പ്രിയങ്ക, വിദ്യാർത്ഥികളെ കേൾക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടു. സ്വേച്ഛാധിപത്യത്തിലൂടെ ശബ്ദം അടിച്ചമർത്താൻ ശ്രമിച്ചാലും വിദ്യാർത്ഥികളുടെ ശബ്ദം മോഡിക്ക് കേൾക്കേണ്ടി വരുമെന്ന് പ്രിയങ്ക ട്വിറ്ററിൽ

ജാമിയ മിലിയാ കോളേജ് സംഘർഷത്തിൽ  കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ വിട്ടയച്ചു

Posted by - Dec 16, 2019, 09:31 am IST

ന്യൂ ഡൽഹി : മണിക്കൂറുകളോളം രാജ്യതലസ്ഥാനത്തെ സ്തംഭിപ്പിച്ച ജാമിയ മിലിയാ സർവകലാശാലയിലെ സംഘർഷാവസ്ഥ കുറഞ്ഞു . കേസ് രജിസ്റ്റർ ചെയ്യാതെ സർവകലാശാലയിലെ വിദ്യാർത്ഥികളെ വിട്ടയച്ചതോടെയാണ് ഡൽഹിയിൽ സ്ഥിതിഗതികൾ ശാന്തമായത്കു. വിദ്യാർത്ഥികളെ വിട്ടയച്ചതിനാൽ പൊലീസ് ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയ വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥികൾ പിൻവാങ്ങി.ഇന്നലെ വൈകുന്നേരമാണ് നഗരം യുദ്ധക്കളമായത്. ജാമിയാ മിലിയാ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സമരം തടയാനായി പൊലീസ് ഇവർക്ക് നേരെ ആക്രമം അഴിച്ചുവിടുകയായിരുന്നു.    പൊതുമുതൽ നശിപ്പിച്ചു എന്ന കാരണം പറഞ്ഞ് പൊലീസ് സർവകലാശാലയ്ക്കുള്ളിൽ കയറുകയായിരുന്നു. അകത്ത്

അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാം : മോഡി 

Posted by - Dec 15, 2019, 07:39 pm IST

ദുംക (ജാര്‍ഖണ്ഡ്): വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം ശക്തമായി തുടരുമ്പോൾ  അക്രമത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് അസമിലെ ജനങ്ങള്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാമെന്നും അദ്ദേഹം പറഞ്ഞു. അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് വിട്ടു  നില്‍ക്കുന്ന അസമിലെ സഹോദരീ സഹോദരന്മാരെ ഞാൻ അഭിനന്ദിക്കുന്നു. സമാധാന മാര്‍ഗത്തിലൂടെയാണ് അവര്‍ പ്രതികരിക്കുന്നത്. കോണ്‍ഗ്രസും അവരെ പിന്തുണയ്ക്കുന്നവരുമാണ് അക്രമം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നത് . അവരുടെ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിൽ  അവര്‍ കൊള്ളിവെപ്പ്