പൗരത്വ ഭേദഗതി ആക്റ്റ് പ്രക്ഷോഭം : ഡല്‍ഹിയിൽ വാഹനങ്ങൾ കത്തിച്ചു 

Posted by - Dec 15, 2019, 07:31 pm IST

ന്യൂഡല്‍ഹി:  പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം. ജാമിയ മിലിയ സര്‍വലകലാശാലയില്‍ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം വലിയ പ്രക്ഷോഭമായി വ്യാപിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരുമുള്‍പെടെ നൂറുകണക്കിന് പേരാണ് ദക്ഷിണ ഡല്‍ഹിയില്‍ സമരത്തില്‍ പങ്കെടുത്തത്. പ്രക്ഷോഭത്തെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ ആറ് സ്റ്റേറ്റ് ബസുകളും മറ്റ് നിരവധി വാഹനങ്ങളും അഗ്‌നിക്കിരയാക്കി. വിദ്യാര്‍ഥികള്‍ പൊലീസിന് നേരെ കല്ലെറിയുകയും സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് വിദ്യാര്‍ഥികളെ പൊലീസ് ലാത്തി വീശി ഓടിക്കുകയും ടിയര്‍ ഗ്യാസ്

.കൊച്ചി വിമാനത്താവളത്തിൽ നിന്ന് 66 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

Posted by - Dec 15, 2019, 03:40 pm IST

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കടത്താനായി കൊണ്ടുവന്ന  66 ലക്ഷം രൂപയുടെ സ്വർണ്ണം  എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.  റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും വന്ന രണ്ട് യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. കസ്റ്റംസിന്റെ പിടിയിൽ പെടാതെ കടത്താനായി റീചാർജബിൾ ഫാനിന്റേയും സ്പീക്കറിന്റെയും ഉള്ളിൽ പാളികളാക്കിയാണ് അറസ്റ്റിലായവർ സ്വർണം കൊണ്ടുവന്നത്.  .

പായല്‍ റോഹത്ഗിയെ പോലീസ് കസ്റ്റഡിയിലെടുത്തു

Posted by - Dec 15, 2019, 03:34 pm IST

ജയ്പുര്‍: നെഹ്രു കുടുംബത്തിനെതിരെ സോഷ്യൽ മീഡിയയിൽ  അപകീര്‍ത്തികരമായ പോസ്റ്റിട്ടുവെന്നാരോപിച്ച് നടിയും മോഡലുമായ പായല്‍ റോഹത്ഗിയെ രാജസ്ഥാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു. അഹമ്മദാബാദില്‍ നിന്ന കസ്റ്റഡിയില്‍ എടുത്ത അവരെ  തിങ്കളാഴ്ച രാവിലെ രാജസ്ഥാനിലെ ബുന്ദിയില്‍ എത്തിക്കുമെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു. മോട്ടിലാല്‍ നെഹ്രു, ജവഹര്‍ലാല്‍ നെഹ്രു, അദ്ദേഹത്തിന്റെ ഭാര്യ കമല നെഹ്രു, ഫിറോസ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവരെ അപമാനപ്പെടുത്തുന്ന  തരത്തിലുള്ള വീഡിയോ ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും പോസ്റ്റു ചെയ്തുവെന്ന  രാജസ്ഥാന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ബുന്ദി സ്വദേശിയായ മറ്റൊരാളും

പൗരത്വ നിയമത്തില്‍ ആശങ്കപ്പെടാനൊന്നുമില്ല : ആരിഫ് മുഹമ്മദ് ഖാന്‍

Posted by - Dec 15, 2019, 03:24 pm IST

കൊച്ചി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ പറ്റില്ലെന്ന  മുഖ്യമന്ത്രിയുടെ പ്രസ്താവനയോട്‌ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിന്റെയും കേന്ദ്രത്തിന്റെയും അധികാര പരിധി ഭരണഘടനയില്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ടെന്നും ഉത്തരവാദിത്വത്തില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.  ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടുമാത്രമേ ആർക്കും പ്രവര്‍ത്തിക്കാനാവൂ.  ഇന്ത്യന്‍ ഭരണഘടനയിലും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിലും തനിക്ക് വിശ്വാസമുണ്ട്. പൗരത്വ നിയമത്തില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും ആരുടെയും പൗരത്വം ഇതിലൂടെ നഷ്ടപ്പെടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഫാത്തിമ ലത്തീഫിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ

Posted by - Dec 15, 2019, 10:33 am IST

ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ സി.ബി.ഐ ഡയറക്ടര്‍ക്ക് തമിഴ്നാട് സര്‍ക്കാർ  ശുപാര്‍ശ ചെയ്തു. കേസ് അന്വേഷണം വൈകുന്നതില്‍ മദ്രാസ് ഹൈക്കോടതി അതൃപ്തി അറിയിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.  2006 മുതല്‍ മദ്രാസ് ഐ.ഐ.ടി.യില്‍നടന്ന 14 മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് കേരള ഘടകം നേതാവ് സലീം മടവൂര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോളാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. മതപരമായ വിവേചനവും ചില അധ്യാപകരില്‍നിന്ന് മാനസികപീഡനവും ഫാത്തിമ നേരിട്ടിരുന്നുവെന്ന് സലീം

ബംഗാളിൽ രാഷ്‌ട്രപതി ഭരണം വരണം;  ബിജെപി  

Posted by - Dec 15, 2019, 10:25 am IST

കൊൽക്കത്ത : പൗരത്വ ഭേദഗതി ബില്ലിനെ എതിർത്തുകൊണ്ട് ബംഗാളിൽ അരങ്ങേറുന്ന പ്രതിഷേധ പ്രകടനകൾക്കെതിരെ ബിജെപി. അക്രമ സംഭവങ്ങൾ തുടരുന്ന സാഹചര്യമാണെങ്കിൽ ബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താൻ ആവശ്യപ്പെടുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാഹുൽ സിൻഹ. ബംഗാളിൽ ഇപ്പോൾ  ആക്രമണങ്ങൾ നടത്തുന്നത് ബംഗ്ലാദേശിൽ നിന്ന് നുഴഞ്ഞ് കയറിയവരാണ് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അക്രമ സംഭവങ്ങക് തടയാൻ മുഖ്യമന്ത്രി മമതാ ബാനർജി ഒന്നുംതന്നെ ചെയ്യുന്നുല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  

'ഞാന്‍ രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ സവര്‍ക്കര്‍ അല്ല': രാഹുൽ ഗാന്ധി

Posted by - Dec 14, 2019, 06:23 pm IST

ന്യൂഡല്‍ഹി: റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ താൻ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല രാഹുല്‍ ഗാന്ധിയെന്നാണ് എന്നും അദ്ദേഹം പറഞ്ഞു. രാംലീല മൈതാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഭാരത് ബച്ചാവോ മഹാറാലിയില്‍ സംസാരിക്കുമ്പോളായിരുന്നു  രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം.  പ്രധാനമന്ത്രിയ്ക്കും ബിജെപി സര്‍ക്കാരിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്. നോട്ട് നിരോധനത്തിലൂടെ പ്രധാനമന്ത്രി  നരേന്ദ്രമോദി  രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ത്തുവെന്ന് രാഹുല്‍ പറഞ്ഞു. 500, 1000 നോട്ടുകള്‍

കെ മാധവനെ സ്റ്റാര്‍ ആന്റ് ഡിസ്‌നി ഇന്ത്യയുടെ മേധാവിയായി നിയമിച്ചു

Posted by - Dec 14, 2019, 04:48 pm IST

മുംബൈ: കെ മാധവനെ സ്റ്റാര്‍ ആന്റ് ഡിസ്‌നി ഇന്ത്യയുടെ മേധാവിയായി നിയമിച്ചു. വിനോദം, സ്‌പോര്‍ട്‌സ് ഡിജിറ്റല്‍ , സ്റ്റുഡിയോസ് തുടങ്ങി മുഴുവന്‍ ബിസിനസുകളുടേയും മേല്‍നോട്ടം ഇനി കെ മാധവനായിരിക്കും. ഒരു ആഗോള മാധ്യമ സ്ഥാപനത്തിന്റെ ഇന്ത്യനെറ്റ്വര്‍ക്കിന്റെ ഉന്നത പദവിയില്‍ എത്തുന്ന ആദ്യ മലയാളിയാണ് കെ മാധവന്‍. സ്റ്റാര്‍ പ്ലസ്, സ്റ്റാര്‍ ജല്‍സ, സ്റ്റാര്‍ ഭാരത്, ലൈഫ് ഓക്കേ, സ്റ്റാര്‍ സ്‌പോര്‍ട്‌സ് തുടങ്ങി സ്റ്റാര്‍ ഇന്ത്യയുടെ കീഴിലുള്ള നാഷണല്‍ ചാനലുകള്‍ക്കൊപ്പം പ്രാദേശിക  ഭാഷാ ചാനലുകളുടെ ചുമതലയും കെ മാധവനാണ്. 

പൗരത്വ ഭേദഗതി നിയമം ആദ്യം നടപ്പാക്കുക പശ്ചിമബംഗാളില്‍: ദിലീപ് ഘോഷ്  

Posted by - Dec 14, 2019, 04:39 pm IST

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം ആദ്യം നടപ്പാക്കുക പശ്ചിമബംഗാളില്‍ ആയിരിക്കുമെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി നിയമത്തിനെതിരെ ശക്തമായ നിലപാടെടുക്കുകയും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പശ്ചിമ ബംഗാളില്‍ നിയമം നടപ്പാക്കുന്നത് തടയാന്‍ മമതാ ബാനര്‍ജിക്കോ തൃണമൂല്‍ കോണ്‍ഗ്രസിനോ സാധിക്കില്ലെന്ന് ദിലീപ് ഘോഷ് പറഞ്ഞു. വോട്ട് ബാങ്ക് നഷ്ടമാകുമോ എന്ന ഭീതിയാണ് മമതയുടെ എതിര്‍പ്പിനു കാരണം. അനധികൃത കുടിയേറ്റക്കാരെക്കുറിച്ചാണ് മമതയുടെ ആശങ്കയെന്നും ഹിന്ദു അഭയാർത്ഥികളെക്കുറിച്ചല്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു. 

പാലാരിവട്ടത്ത് കുഴിയില്‍ വീണു യുവാവ് മരിച്ച സംഭവത്തില്‍ 4  എഞ്ചിനീയര്മാര്ക്ക് സസ്പെൻഷൻ 

Posted by - Dec 14, 2019, 02:23 pm IST

കൊച്ചി: പാലാരിവട്ടത്ത് കുഴിയില്‍ വീണു യുവാവ് മരിച്ച സംഭവത്തില്‍ എറണാകുളം സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.എന്‍. സുര്‍ജിത്, നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഇ.പി. സൈനബ, അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.കെ. ദീപ, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ സൂസന്‍ തോമസ്എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍. മന്ത്രി ജി. സുധാകരന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

അസമില്‍ അക്രമം കുറഞ്ഞു; ഗുവാഹാട്ടിയില്‍ കര്‍ഫ്യൂവിൽ ഇളവ് 

Posted by - Dec 14, 2019, 02:06 pm IST

ഗുവാഹാട്ടി: പൗരത്വ ബില്ലിനെച്ചൊല്ലി പ്രതിഷേധം നടക്കുന്ന ഗുവാഹാട്ടിയില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ കര്‍ഫ്യൂവിൽ ഇളവ് നല്‍കി.  എന്നാല്‍ അനിശ്ചിതകാല കര്‍ഫ്യൂ നിലനില്‍ക്കുന്ന അസമിലെ 10 ജില്ലയില്‍ ഇന്റര്‍നെറ്റ് വിലക്ക് 48 മണിക്കൂര്‍കൂടി നീട്ടി. ദീബ്രുഗഢില്‍ നാല് മണിക്കൂര്‍ കര്‍ഫ്യൂവിന് ഇളവ് നല്‍കി. രാവിതെ 8 മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് ഇളവ്.  ബുധനാഴ്ച പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് ഗുവാഹാട്ടിയിലും അസമിലെ മറ്റ് പ്രദേശങ്ങളിലും പ്രതിഷേധം രൂക്ഷമായത്.  പോലീസ് വെടിവെപ്പില്‍

അയോദ്ധ്യ കേസിലെ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി

Posted by - Dec 12, 2019, 05:31 pm IST

ന്യൂഡൽഹി: അയോദ്ധ്യ കേസിലെ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി. അയോദ്ധ്യയിലെ തര്‍ക്കഭൂമിയില്‍ ക്ഷേത്രനിര്‍മാണത്തിന് അനുമതി നല്‍കിയ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 18 ഹര്‍ജികളാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഇനി തിരുത്തൽ ഹർജിക്ക് മാത്രമാണ് സാദ്ധ്യത.

ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി

Posted by - Dec 12, 2019, 04:34 pm IST

ധാക്ക: ബംഗ്ലാദേശ് വിദേശകാര്യമന്ത്രി  എ.കെ.അബ്ദുള്‍ മോമെന്‍ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയെ ശക്തമായി അപലപിച്ചതിനു പിന്നാലെയാണ് തന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയതായി ബംഗ്ലാദേശ് എ.കെ.അബ്ദുള്‍ മോമെന്‍ അറിയിച്ചത്. "ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന അമിത് ഷായുടെ ആരോപണം തികച്ചും അസത്യമാണ്. ആരാണ് അത്തരത്തിലൊരു വിവരം നല്‍കിയതെന്ന് അറിയില്ല. അത് ശരിയല്ല. ഹിന്ദുക്കള്‍ ബംഗ്ലാദേശില്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് പറയുന്നതില്‍ യാതൊരു വാസ്തവവുമില്ല", അദ്ദേഹം പറഞ്ഞു.  

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി കസ്റ്റംസ് ഓഫീസര്‍ ബി.രാധാകൃഷ്ണന്‍ അറസ്റ്റിൽ

Posted by - Dec 12, 2019, 03:56 pm IST

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ കസ്റ്റംസ് ഓഫീസര്‍ ബി.രാധാകൃഷ്ണന്‍ അറസ്റ്റിൽ. കൊച്ചിയിലെ സിബിഐ ഓഫീസില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണന്‍ ഉൾപ്പെടയുള്ള  പ്രതികള്‍ക്കെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ നിര്‍ദ്ദേശപ്രകാരം കരുതല്‍ തടങ്കല്‍ ഉത്തരവ് വന്നിരുന്നു. അതിന് ശേഷം ഈ കേസില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കോര്‍ഡിനേറ്ററായ പ്രകാശ് തമ്പി, സെറീന ഷാജി, അഡ്വ. ബിജു എന്നിവര്‍ ഈ ഉത്തരവുപ്രകാരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു.  ഈ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി കൊച്ചിയിലെ

ഷെഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Posted by - Dec 12, 2019, 03:43 pm IST

കൊച്ചി : സ്‌കൂളില്‍വെച്ച് വിദ്യാര്‍ത്ഥിനിയായ ഷെഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയോടും, ചീഫ് സെക്രട്ടറിയോടും മറുപടി തേടി ഹൈക്കോടതി. സംഭവത്തില്‍ ജില്ലാ ജഡ്ജി സ്‌കൂള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. ഇതിന്റ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.  പാമ്പ് കടിയേറ്റിട്ടും അധ്യാപകര്‍ കുട്ടിക്ക് പ്രഥമ ശുശ്രൂഷപോലും നല്‍കിയില്ല.  സ്‌കൂള്‍ അധികൃതര്‍ പിതാവ് വരുന്നതുവരെ കാത്തിരുന്നു. ഷഹ്‌ലക്ക് പാമ്പുകടിയേറ്റ അതേ ക്ലാസ് മുറിയിലും സ്‌കൂള്‍ പരിസരത്തും  നിരവധി മാളങ്ങളുണ്ട്.