അസമിലെ ജനങ്ങളുടെ അവകാശങ്ങള്‍ ഒരുവിധത്തിലും നഷ്ടപ്പെടില്ല : നരേന്ദ്ര മോഡി 

Posted by - Dec 12, 2019, 03:35 pm IST

ന്യൂദല്‍ഹി : പൗരത്വ ബില്‍ പാസാക്കിയതുകൊണ്ട്  അസമിലെ ജനങ്ങളുടെ അവകാശങ്ങള്‍ ഒരുവിധത്തിലും നഷ്ടപ്പെടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ സഹോദരി സഹോദരന്മാര്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും  ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു.  പൗരത്വ ബില്ലിലൂടെ ആരുടെയും അവകാശങ്ങള്‍ തട്ടിയെടുക്കില്ല. അസമിലെ മനോഹരമായ ആചാരങ്ങളെയും അതുല്യമായ വ്യക്തിത്വത്തെയും ആര്‍ക്കും എടുത്തുമാറ്റാന്‍ ആര്‍ക്കും കഴിയില്ല. പൗരത്വ ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ പ്രതിഷേധ പ്രകടനം അരങ്ങേറുന്ന സാഹചര്യത്തിലാണ് മോദി മറുപടി നല്‍കിയിരിക്കുന്നത്.

പൗരത്വ ഭേദഗതിബില്ലിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും

Posted by - Dec 12, 2019, 10:20 am IST

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിബില്ലിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. മുസ്ലിംലീഗിന്റെ നാല് എംപിമാര്‍ കക്ഷികളായാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. വ്യാഴാഴ്ച രാവിലെ സുപ്രീംകോടതിയില്‍ ആദ്യത്തെ ഹര്‍ജിയായി റിട്ട് ഹര്‍ജി ഫയല്‍ മുസ്ലിംലീഗ് ഒരുങ്ങുന്നത്.  മതത്തിന്റെ പേരില്‍ മുസ്ലിം മതവിഭാഗങ്ങളെ പൗരത്വഭേദഗതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ചാണ്  ഹര്‍ജി സമര്‍പ്പിക്കുന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഭേദഗതി ബില്ല് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. മറ്റ് മതവിഭാഗങ്ങള്‍ക്ക് നല്‍കുന്ന അവകാശം മുസ്ലിങ്ങള്‍ക്ക് നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി

 പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്  ഐപിഎസ് ഓഫിസര്‍ രാജിവെച്ചു  

Posted by - Dec 12, 2019, 10:14 am IST

മുംബൈ: പൗരത്വഭേദഗതി ബില്‍ രാജ്യസഭയിൽ  പാസാക്കിയതിന് പിന്നാലെ പ്രതിഷേധമറിയിച്ച് മഹാരാഷ്ട്രയിലെ അബ്ദുറഹ്മാന്‍ എന്ന ഐപിഎസ് ഓഫിസര്‍ രാജിവെച്ചു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കെതിരായുള്ളതാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അബ്ദുറഹ്മാന്‍ സർവീസ് വിട്ടത് . പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കിയതിന് പിന്നാലെ അദ്ദേഹം തന്റെ രാജി പ്രഖ്യാപനം അറിയിക്കുകയായിരുന്നു.  നാളെ മുതല്‍ ഓഫിസില്‍ പോകേണ്ടതില്ലെന്ന് തീരുമാനിച്ചതായും സര്‍വീസില്‍ നിന്ന് താന്‍ രാജിവെക്കുകയാണെന്നും അബ്ദുറഹ്മാന്‍ ട്വീറ്റ് ചെയ്തു. രാജിക്കത്തും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.  

ഗുവാഹത്തിയില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു 

Posted by - Dec 12, 2019, 10:04 am IST

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ (ഭേദഗതി) ബില്ലിനെതിരായി ഉയയർന്നുവരുന്ന  പ്രക്ഷോഭത്തെ നേരിടാനൊരുങ്ങി സൈന്യം. ത്രിപുരയില്‍ 70 പേര്‍ വീതമടങ്ങുന്ന രണ്ട് സംഘം സൈന്യത്തെ  ഇറക്കി. അസമിലേക്കും രണ്ടു സംഘം  സൈനികരെ അയച്ചിരിക്കുകയാണ്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് 5000 അര്‍ധസൈനികരെയും കേന്ദ്രം നിയോഗിച്ചു. അസമിലെ ഗുവാഹത്തിയില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ത്രിപുരയില്‍ കാഞ്ചന്‍പുര്‍, മനു എന്നിവിടങ്ങളിലാണ് സൈന്യം എത്തിയത്. അസമില്‍ ദിബ്രുഗഡ്, ബുന്‍ഗായ്ഗാവ് എന്നിവിടങ്ങളിലേക്കാണ് സൈന്യം എത്തുക.  

ദേശീയ പൗരത്വ ബില്‍ രാജ്യസഭ പാസാക്കി

Posted by - Dec 11, 2019, 10:21 pm IST

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ബില്‍ രാജ്യസഭ പാസാക്കി. 125 പേര്‍ അനുകൂലിച്ചു. 105 പേര്‍ എതിര്‍ത്തു. ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന വോട്ടെടുപ്പിന് തൊട്ടുമുമ്പ് രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയി. 

5000 അര്‍ധസൈനികരെ  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അയച്ചു   

Posted by - Dec 11, 2019, 06:13 pm IST

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം നേരിടാൻ 5000 അര്‍ധ സൈനികരെ അസം അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കയച്ചു. സിആര്‍പിഎഫ്, ബിഎസ്എഫ്എന്നീ വിഭാഗങ്ങളെയാണ് വ്യോമമാര്‍ഗം എത്തിച്ചത്.  കശ്മീരില്‍നിന്ന് പിന്‍വലിച്ച 2000 അര്‍ധ സൈനികരും ഇതില്‍ ഉള്‍പ്പെടുന്നു. അവിടെ വിന്യസിച്ച അര്‍ധ സൈനികരെയാണ് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുള്ളത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുകയാണ്. 

ഐരോളി അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല പൂജാ മഹോത്സവം ഡിസംബർ 12 ന് തുടങ്ങും    

Posted by - Dec 11, 2019, 03:48 pm IST

നവി മുംബൈ: ഐരോളി അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം ഡിസംബർ 12ന് തുടങ്ങും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് ശാസ്ത്രശര്‍മ്മന്‍ നമ്പൂതിരിപ്പാടും ശ്രീ കൃഷ്ണാനന്ദ സരസ്വതി രാമഗിരി ആശ്രമം, ബദ്ലാപൂർ ചേർന്ന്  ഭദ്രദീപം തെളിയിക്കും .തുടർന്ന്  ആദ്ധ്യാത്മിക സമ്മേളനവും ഉണ്ടായിരിക്കും.ഡിസംബർ 12 മുതൽ 15 വരെ ദിവസവും രാവിലെയും വൈകുന്നേരവും വിശേഷാൽ പൂജകളും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ :7977155639

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍

Posted by - Dec 11, 2019, 02:23 pm IST

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്‍ സഭയുടെ മേശപ്പുറത്ത് വെച്ചു . പൗരത്വ ഭേദഗതി ബില്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന പ്രചരണം ശരിയല്ലെന്ന് അമിത് ഷാ പറഞ്ഞു. 'ഈ ബില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരാണെന്ന തെറ്റിദ്ധാരണ പരത്തുന്നുണ്ട് . എന്നാല്‍ ഈ ബില്ലിന് ഇന്ത്യയിലെ മുസ്ലീങ്ങളുമായി എന്ത് ബന്ധമാണുള്ളതെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അവര്‍ എല്ലായ്‌പ്പോഴും ഇന്ത്യയിലെ പൗരന്മാരാണ്. അവരോട് ഒരുതരത്തിലുള്ള വിവേചനവുമില്ല'- അമിത് ഷാ പറഞ്ഞു.  ഈ ബില്ലില്‍ രാജ്യത്തെ ഒരു

ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ഥാടകന്‍ മുങ്ങിമരിച്ചു  

Posted by - Dec 11, 2019, 02:15 pm IST

ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ത്ഥാടകന്‍  മുങ്ങി മരിച്ചു. തിരുവനന്തപുരം വെമ്പായം കുഞ്ചിറ കടുവാക്കുഴി ചെവിട്ടിക്കുഴിയില്‍ ബാലകൃഷ്ണന്റെയും ഇന്ദിരയുടെയും മകന്‍ ദിലീപ് കുമാര്‍ (37) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ 5.30ന് ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ തീര്‍ത്ഥാടകസംഘം തിരികെ കയറിയപ്പോള്‍ ദിലീപിനെ കാണാതാവുകയായിരുന്നു.

പൗരത്വ ബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്ന് ശിവസേന

Posted by - Dec 11, 2019, 02:08 pm IST

മുംബൈ : കേന്ദ്ര സർക്കാരിന്റെ പൗരത്വ ബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്ന് ശിവസേന. പാർട്ടി മുഖപത്രമായ സാമ്‌നയിൽ  ഭേദഗതി ബില്ലിനെ  വിമർശിച്ചതിന് ശേഷം ലോക് സഭയിൽ ബില്ലിനെ അനുകൂലമായി വോട്ട് ചെയ്തതിന് ശേഷമാണ് ശിവസേനയുടെ നിലപാട് മാറ്റം. പൗരത്വ ബില്ലിനെക്കുറിച്ച രാജ്യത്തെ പൗരന്മാർക്ക് സംശയമുണ്ടെന്നും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കേന്ദ്ര സർക്കാർ നൽകണമെന്നും ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ പറഞ്ഞു. സംശയങ്ങൾ ദുരീകരിച്ചില്ലെങ്കിൽ രാജ്യസഭയിൽ ബില്ലിനെ അനുകൂലിക്കില്ല എന്നും ഉദ്ദവ് പറഞ്ഞു.

നാനാവതി കമ്മീഷൻ റിപ്പോർട്ടിൽ നരേന്ദ്ര മോഡിക്ക് ക്ലീൻ ചിറ്റ്

Posted by - Dec 11, 2019, 02:05 pm IST

അഹമ്മദാബാദ് : 2002ലെ ഗുജറാത്ത് കലാപങ്ങളിൽ നരേന്ദ്ര മോഡിക്കും അന്ന് മന്ത്രിസഭയിൽ ഉണ്ടായിരുന്ന ആർക്കും പങ്കില്ലായെന്ന്  ജസ്റ്റിസ് നാനാവതി കമ്മീഷൻ റിപ്പോർട്ട്. ആർക്കും കലാപത്തിൽ നേരിട്ട് പങ്കില്ലെന്നും  ഇതിൽ ഉത്തരവാദിത്തമില്ലെന്നും റിപ്പോർട്ടിന്റെ അന്തിമ പകർപ്പിൽ പറയുന്നു. കലാപം നിയന്ത്രിക്കാനായി അന്നത്തെ സംസ്ഥാന സർക്കാർ എല്ലാ നടപടികളും എടുത്തിരുന്നതായും  പറയുന്നു. ഗുജറാത്ത് കലാപത്തിൽ മോഡി ഒത്താശ ചെയ്തു എന്ന സത്യവാങ്മൂലം നൽകിയ സഞ്ജയ് ഭട്ട് പറയുന്നതെല്ലാം കള്ളമാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.   ജസ്റ്റിസ് നാനാവതി-ജസ്റ്റിസ് മെഹ്ത എന്നിവരടങ്ങിയ രണ്ടംഗ

എല്‍.ജെ.ഡിയുമായി ലയനത്തിന് തയ്യാർ :ജെ.ഡി.എസ്

Posted by - Dec 11, 2019, 10:41 am IST

തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദളുമായി(എല്‍.ജെ.ഡി.) ലയനത്തിന് തയ്യാറാണെന്ന് ജെ.ഡി.എസ്.  എല്‍.ജെ.ഡി നേതാവ് എം.പി. വീരേന്ദ്രകുമാര്‍ എം.പിയുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് ജെ.ഡി.എസ്. സംസ്ഥാന അധ്യക്ഷന്‍ സി.കെ.നാണു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സോഷ്യലിസ്റ്റ് കക്ഷികള്‍ ഒരുമിക്കേണ്ട സമയമാണിപ്പോൾ . ഇരുപാര്‍ട്ടികള്‍ക്കും ലയനത്തില്‍ താത്പര്യമുണ്ട്. എല്ലാവരും തയ്യാറായാൽ  കാര്യങ്ങള്‍ അനുകൂലമാകും- സി.കെ.നാണു പറഞ്ഞു. ജെ.ഡി.എസ്. സംസ്ഥാന സമിതിയിലും ലയനം വേണമെന്ന അഭിപ്രായമുയര്‍ന്നു. ലയനത്തിന് തടസമില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും പ്രതികരിച്ചു.

പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍

Posted by - Dec 11, 2019, 10:32 am IST

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ ഇന്ന് ഉച്ചയ്ക്ക് രാജ്യസഭയില്‍ അവതരിപ്പിക്കും. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും പ്രയാസമില്ലാതെ ബില്‍ പാസാക്കാമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. അതേസമയം, ബില്ലിനെതിനെതിരായി പരമാവധി വോട്ട് ശേഖരിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. ഇരു പാര്‍ട്ടികളും അംഗങ്ങള്‍ക്ക് വിപ്പു നല്‍കിയിട്ടുണ്ട്.  ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ എതിര്‍ക്കുമെന്നാണ് വിവരം. മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേനയുടെ നിലപാടിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പരോക്ഷമായി വിമര്‍ശിച്ചിരുന്നു.  

ശബരിമല വിഷയത്തിൽ സുപ്രീംകോടതിയുടെ ആദ്യവിധി നടപ്പാക്കുകയല്ലാതെ വേറെ മാർഗ്ഗമില്ല: സീതാറാം യെച്ചൂരി 

Posted by - Dec 10, 2019, 11:27 pm IST

കൊച്ചി: ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി. ശബരിമല വിഷയത്തില്‍ ജാതി മത വര്‍ണ വ്യത്യാസമില്ലാതെ ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം എല്ലാവര്‍ക്കും ലഭിക്കണമെന്നാണ് സിപിഎം നിലപാടെന്ന് സീതാറാം യെച്ചൂരി കൊച്ചിയില്‍ പറഞ്ഞു. ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീംകോടതിയുടെ ആദ്യവിധി നടപ്പാക്കുകയല്ലാതെ കേരള സര്‍ക്കാരിന്റെ മുന്നില്‍ മറ്റു വഴിയില്ലെന്നും ഭരണഘടന അനുസരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബി എസ് തിരുമേനിയെ  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി നിയമിച്ചു

Posted by - Dec 10, 2019, 03:42 pm IST

ന്യൂഡൽഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ കമ്മീഷണര്‍ ആയി ബി എസ് തിരുമേനിയെ നിയമിച്ച് സുപ്രീം കോടതി ഉത്തരവ് ഇറക്കി. നിലവിൽ സംസ്ഥാന പഞ്ചായത്ത് ഡയറക്ടര്‍ ആണ് ബി എസ് തിരുമേനി. കമ്മീഷണര്‍ ആയി നിയമിക്കേണ്ടവരുടെ പാനല്‍ കൈമാറാന്‍ സുപ്രീം കോടതി നേരത്തെ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇത് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ബി.എസ് തിരുമേനിയുടെയും ശബരിമല അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് എന്‍ എസ് കെ ഉമേഷിന്റെയും പേരുകള്‍ സുപ്രീം കോടതിക്ക്  കൈമാറിയിരുന്നു. ഇതില്‍ നിന്ന് സുപ്രീം