ട്രൂ ഇന്ത്യൻ  സമാദരം 2020 ഞായറാഴ്ച ഡോംബിവ്‌ലിയിൽ   

Posted by - Jan 31, 2020, 10:47 am IST

ഡോംബിവില്ലി : സാംസ്‌കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ പത്താമത് വാർഷിക ആഘോഷം ഫെബ്രുവരി 2 , ഞായറാറാഴ്‌ച വൈകീട്ട് 5 .30 മുതൽ ഡോംബിവില്ലി ഈസ്റ്റിലെ സർവേഷ് ഹാളിൽ വച്ച് ' സമാദരം 2020 ' എന്ന പേരിൽ സംഘടിപ്പിക്കും .ഫെബ്രുവരി ഒന്നിന് ശനിയാഴ്ച ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നൂറോളം വിദ്യാർഥികൾ പങ്കെടുക്കുന്ന നൃത്തോത്സവത്തോടെയാണ് തുടക്കം. ജാതി, മത ,വർണ്ണ ,വർഗ്ഗ, ഭാഷ,

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Posted by - Jan 31, 2020, 09:07 am IST

ജനീവ:  കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനയ്ക്കു പുറത്തേയ്ക്കും വൈറസ് ബാധ  പടരുന്ന സാഹചര്യത്തിലാണ്  നടപടിയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടഡ്രോസ് അദാനം ഗബ്രിയേസസ് ജനീവയില്‍ പറഞ്ഞു. ഇതുവരെ  ചൈനയില്‍ രോഗബാധമൂലം മരിച്ചവരുടെ എണ്ണം 213 ആയി.  

പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചു കൊണ്ടിരുന്നവര്‍ക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു

Posted by - Jan 30, 2020, 04:06 pm IST

ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചു കൊണ്ടിരുന്നവര്‍ക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു. ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് സമീപം പ്രതിഷേധിച്ചു കൊണ്ടിരുന്നവര്‍ക്ക് നേരെയാണ്  അജ്ഞാതന്‍ വെടിയുതിര്‍ത്തത് . വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന്‌ പ്രദേശത്ത്‌ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഷദാബ് എന്ന് വിദ്യാര്‍ഥിയ്ക്കാണ് പരിക്കറ്റേത്. കയ്യില്‍ വെടിയേറ്റ ഇയാളെ ജാമിയ നഗരിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റി.

കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

Posted by - Jan 30, 2020, 03:59 pm IST

ന്യൂഡല്‍ഹി: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്ക്  കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. ചൈനയില്‍നിന്നു തിരിച്ചത്തിയ വിദ്യാര്‍ത്ഥിനി തൃശൂര്‍ ജനറല്‍ ആസ്പത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. 

തന്‍റെ പേര് അനാവശ്യമായി വലിച്ചിഴക്കുന്നു: അദ്നാന്‍ സാമി

Posted by - Jan 30, 2020, 12:36 pm IST

മുംബൈ: തന്‍റെ പേര് രാഷ്ട്രീയ ലാഭത്തിനായി വലിച്ചിഴക്കുന്നുവെന്ന് അദ്നാന്‍ സാമി. പദ്മശ്രീ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അതില്‍ കേന്ദ്ര സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയും കുടുംബത്തേയും അനാവശ്യമായി ഇതിലേക്ക് വലിച്ചിഴക്കുകയാണെന്നും അദ്നാന്‍ സാമി മുംബൈയിൽ പറഞ്ഞു. കോണ്‍ഗ്രസിലും ബിജെപിയിലും തനിക്ക് സുഹൃത്തുക്കളുണ്ടെന്നും തനിക്ക് സ്നേഹമുള്ളത് സംഗീതത്തോടാണെന്നും അദ്നാന്‍ സാമി വ്യക്തമാക്കി .

ഗവർണറെ തടഞ്ഞ പ്രതിപക്ഷാംഗങ്ങൾക്ക് എതിരെ നടപടിയില്ല; സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

Posted by - Jan 30, 2020, 12:31 pm IST

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിൽ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ പ്രതിപക്ഷാംഗങ്ങൾക്ക് എതിരെ നടപടി കാര്യം ആലോച്ചിട്ടില്ലെന്ന്  സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. എന്നാൽ ഗവർണറെ തടയുന്ന രീതിയിലേക്ക് പ്രതിപക്ഷാംഗങ്ങൾ പോയത് ശരിയായില്ലെന്നാണ് രുന്നു തന്‍റെ അഭിപ്രായമെന്നും സ്പീക്കർ വ്യക്തമാക്കി . വാച്ച് ആൻഡ് വാർഡിനെ ഉപയോഗിക്കാൻ താൻ നിർദേശം നൽകിയിട്ടില്ലെന്നും വാച്ച് ആന്‍റ് വാർഡ് പ്രതിപക്ഷാംഗങ്ങളെ കൈയേറ്റം ചെയ്തെന്ന പരാതി വിശദമായി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. ഗവർണർ വിയോജിപ്പ്

വിമാനത്തിൽ അർണാബ് ഗോസ്വാമിയെ ചോദ്യംചെയ്ത കുണാൽ കാംറയെ നാലു കമ്പനികള്‍ വിലക്കി

Posted by - Jan 30, 2020, 09:28 am IST

ന്യൂഡൽഹി: റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ ചോദ്യംചെയ്ത ആക്ഷേപഹാസ്യകലാകാരൻ കുണാൽ കാംറയെ നാലു വിമാനക്കമ്പനികൾ വിലക്കി. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ്ജെറ്റ്, ഗോ എയർ എന്നീ കമ്പനികളാണ് കാംറയ്ക്കു വിമാനത്തിൽ താത്കാലിക വിലക്കേർപ്പെടുത്തിയത്.  ചൊവ്വാഴ്ച ഇൻഡിഗോയുടെ മുംബൈ-ലഖ്നൗ വിമാനത്തിലാണ് അർണബിനെ കാംറ പരിഹസിച്ചത്. “അർണബ്‌ നിങ്ങളൊരു ഭീരുവാണോ അതോ മാധ്യമപ്രവർത്തകനോ” എന്നു ചോദിക്കുന്ന വീഡിയോ കാംറതന്നെ ട്വിറ്ററിലിട്ടിരുന്നു.

ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു

Posted by - Jan 29, 2020, 05:42 pm IST

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം തുടരുന്ന പ്രത്യേക സാഹചര്യത്തില്‍ ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ബുധനാഴ്ച മുതല്‍ ഏര്‍പ്പെടുത്തിയത്. രാജ്ഭവനും പരിസരവും പ്രത്യേക സുരക്ഷാ മേഖലയാക്കിയും മാറ്റി. ഇത് വ്യക്തമാക്കുന്ന ബോര്‍ഡും രാജ്ഭവന് മുന്നില്‍ സ്ഥാപിച്ചു. 

പ്രശാന്ത് കിഷോറിനെയും പവന്‍ വര്‍മയേയും ജെഡിയു പാർട്ടിയിൽ നിന്ന് പുറത്താക്കി 

Posted by - Jan 29, 2020, 05:37 pm IST

പട്‌ന: ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോറിനെയും ജനറല്‍ സെക്രട്ടറി പവന്‍ വര്‍മയേയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിൽ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ഇരുവര്‍ക്കും പാര്‍ട്ടി നേതൃത്വവുമായി കടുത്ത വിയോജിപ്പുണ്ടായിരുന്നു. പൗരത്വ നിയമത്തെ പിന്തുണച്ച ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെ ചോദ്യംചെയ്ത് കഴിഞ്ഞ ദിവസങ്ങളില്‍ പ്രശാന്ത് കിഷോറും പവന്‍ വര്‍മയും പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതിനെത്തുടർന്ന് ഇരുവരെയും പാര്‍ട്ടി പുറത്താക്കി. 

ഗവർണ്ണർ വിയോജിപ്പോടെ നയപ്രഖ്യാപന പ്രസംഗം നടത്തി 

Posted by - Jan 29, 2020, 01:50 pm IST

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ സിഎഎ വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് വിയോജിപ്പ് രേഖപ്പെടുത്തി  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിച്ചു. പൗരത്വ വിരുദ്ധ പരാമര്‍ശമുള്ള നയപ്രഖ്യാപനത്തിലെ 18-ാം പാരഗ്രാഫ് വായിക്കില്ലെന്നായിരുന്നു ആദ്യ നിലപാടെങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ച് ഗവര്‍ണര്‍ നയപ്രഖ്യാപനം പൂര്‍ണമായി വായിക്കുകയായിരുന്നു. പ്ലാസ്റ്റിക് മുക്ത നിയമസഭ നടപ്പാക്കിയതിനെ സ്പീക്കറെയും എംഎല്‍എമാരെയും ഗവര്‍ണര്‍ അഭിനന്ദിച്ചു. 

ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ബിജെപിയില്‍ ചേർന്നു

Posted by - Jan 29, 2020, 01:26 pm IST

ന്യൂദല്‍ഹി: മുന്‍ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ബിജെപിയില്‍ ചേർന്നു . ഇന്ന് രാവിലെയാണ് സൈന ബിജെപിയുടെ ഔദ്യോഗിക മെമ്പര്‍ഷിപ്പ് എടുത്തത്. ബാഡ്മിന്റണ്‍ കരിയര്‍ അവസാനിപ്പിച്ചുകൊണ്ടാണ് സൈന ബിജെപിയിലേക്ക് എത്തുന്നത്. ന്യൂദല്‍ഹിയില്‍ വെച്ചാണ് സൈന ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്.

പൗരത്വനിയമ ഭേദഗതിക്കെതിരേ മഹാരാഷ്ട്ര നിയമസഭയിൽ പ്രമേയം പാസാക്കാൻ സാധിക്കില്ല : അജിത് പവാർ 

Posted by - Jan 29, 2020, 09:16 am IST

പുണെ: രാഷ്ട്രപതി ഒപ്പുവെച്ചു പൗരത്വനിയമ ഭേദഗതിക്കെതിരേ മഹാരാഷ്ട്ര നിയമസഭയിൽ പ്രമേയം പാസാക്കാൻ പറ്റില്ലെന്ന് ഉപ മുഖ്യമന്ത്രി അജിത് പവാർ. പുണെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ ഈ കാര്യത്തിൽ എടുത്ത നിലപാട് മഹാരാഷ്ട്രയിൽ നടപ്പാക്കാൻ വിഷമമാണ് . ഈ സംസ്ഥാനങ്ങളിൽനിന്ന്‌  വ്യത്യസ്തമായ ഒരു കൂട്ടുകക്ഷി ഭരണമാണ് മഹാരാഷ്ട്രയിൽ നിലനിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൗരത്വ നിയമ ഭേദതി സംബന്ധിച്ച് പ്രതിപക്ഷം അനാവശ്യമായി  ഭീതി പടര്‍ത്തുകയാണ് : നരേന്ദ്ര മോദി 

Posted by - Jan 28, 2020, 03:37 pm IST

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദതി സംബന്ധിച്ച് പ്രതിപക്ഷം അനാവശ്യമായി  ഭീതി പടര്‍ത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവർ  പാകിസ്താനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന പീഡനം കാണാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വ തൊഴിലാളികളുടെ തസ്തികയിലേക്ക് അമുസ്ലീങ്ങളെ മാത്രം ക്ഷണിച്ചുകൊണ്ട് പാകിസ്താന്‍ സൈന്യം പരസ്യമിറക്കിയെന്നും മോദി ആരോപിച്ചു. ഡല്‍ഹി എന്‍സിസി റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാകിസ്താനെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സായുധ സേനക്ക് 10-12 ദിവസത്തില്‍ കൂടുതല്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി എന്‍സിസി റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.   

ഗവർണർക്കെതിരെ പ്രതിപക്ഷം പ്രമേയം  കൊണ്ടുവന്നാൽ നടപടിക്രമങ്ങൾ അനുസരിച്  അംഗീകരിക്കും 

Posted by - Jan 28, 2020, 03:29 pm IST

തിരുവനന്തപുരം: ഗവർണർക്കെതിരെ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നാൽ നടപടിക്രമങ്ങൾ അനുസരിച് അംഗീകരിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020-21 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിന് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം  വ്യക്തമാക്കി. ഇതിനായി ജനുവരി 29 മുതൽ ഫെബ്രുവരി 12 വരെ സഭ സമ്മേളിക്കും. മാർച്ചിൽ തന്നെ ബജറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കും. മാർച്ചിൽ വീണ്ടും സഭ ചേരുമെന്നുംസ്പീക്കർ  അറിയിച്ചു.

എൽ ഡി ഫിന്റെ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവിനെ സസ്‌പെൻഡ് ചെയ്തു

Posted by - Jan 28, 2020, 12:27 pm IST

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത പാര്‍ട്ടി അംഗം കെ എം ബഷീറിനെതിരെ നടപടിയെടുത്ത് മുസ്‌ലിം ലീഗ്. ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായ കെ എം ബഷീറിനെ ലീഗ് സസ്‌പെന്റ് ചെയ്തു. ഇദ്ദേഹം എല്‍ഡിഎഫ് നടത്തിയ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുക്കുകയും യുഡിഎഫ് നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.