ശോഭ കരന്ദലജെയ്‌ക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു

Posted by - Jan 24, 2020, 06:46 pm IST

മലപ്പുറം: പൈങ്കണ്ണൂരില്‍ സി.എ.എ പിന്തുണച്ചതിന്റെ യുടെ പേരില്‍ കുടിവെള്ളം നിഷേധിച്ചെന്ന ട്വിറ്റര്‍ സന്ദേശത്തിനെതിരെ ബിജെപി നേതാവും ചിക്കമംഗലൂരു എംപിയുമായ ശോഭ കരന്ദലജെയ്‌ക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമത്തിനെതിരെ 153 എ വകുപ്പ് പ്രകാരമാണ് കേസ്. പ്രാദേശിക ബിജെപി നേതാവ് ഗണേശന്‍ അടക്കം സേവാഭാരതി പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഡൽഹി പൊലീസിന് നൽകിയ പ്രത്യേക അധികാരം റദ്ധാക്കില്ലെന് സുപ്രീം കോടതി 

Posted by - Jan 24, 2020, 02:31 pm IST

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ദല്‍ഹിയിലെ പലയിടങ്ങളിലും സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളെ നേരിടാന്‍ പോലീസിനു നല്‍കിയ പ്രത്യേക അധികാരങ്ങള്‍ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. സിഎഎയുടെ പ്രതിഷേധങ്ങളുടെ പേരില്‍ വലിയ  ട്രാഫിക്ക് ബ്ലോക്കാണ് പലയിടങ്ങളിലും നടക്കുന്നത് .  ഇതിനു പരിഹാരം കാണാനായി ദല്‍ഹി പോലീസിനു പ്രത്യേക അധികാരം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. പ്രത്യേക കുറ്റങ്ങള്‍ ചെയ്യാതെ തന്നെ ആള്‍ക്കാരെ ഇനി ദല്‍ഹി പോലീസിനു കരുതല്‍ തടങ്കലില്‍ വയ്ക്കാം. ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് ഉത്തരവിറങ്ങിയത്. ഈ നിയമത്തിനെതിരേയാണു എം.എല്‍.

ജനുവരി 31നും ഫെബ്രുവരി 1 നും ബാങ്ക് സമരം

Posted by - Jan 24, 2020, 02:19 pm IST

ന്യൂഡല്‍ഹി: ജനുവരി 31നും ഫെബ്രുവരി 1 നും ബാങ്ക് തൊഴിലാളി യൂണിയനുകള്‍ പണമുടക്ക് നടത്തുന്നതിനാല്‍ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടും.  വേതന പരിഷ്‌കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ട് ദിവസത്തെ സമരത്തിന് ആഹ്വാനംചെയ്തിട്ടുള്ളത്. പാര്‍ലമെന്റില്‍ സാമ്പത്തിക സര്‍വെ അവതരിപ്പിക്കുന്ന ജനുവരി 31നും ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിനുമാണ് ബാങ്ക് തൊഴിലാളികള്‍ സമരം ചെയ്യുന്നത്.

നേപ്പാളിൽ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം ഇന്നു സംസ്‌കരിക്കും  

Posted by - Jan 24, 2020, 09:34 am IST

തിരുവനന്തപുരം: നേപ്പാളില്‍ മരിച്ച തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം ഇന്നു രാവിലെ 10.30ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. പുലർച്ചെ 12.01ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പിന്നീട് മെഡിക്കൽകോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.  തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ , ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹം കഴിഞ്ഞദിവസം കാഠ്മണ്ഡുവില്‍ നിന്ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു.  

കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഊഹാപോഹങ്ങൾ അനാവശ്യമായി പ്രചരിപ്പിക്കുകയാണ് : ജെപി  നഡ്ഡ 

Posted by - Jan 23, 2020, 09:01 pm IST

ആഗ്ര: പൗരത്വ നിയമത്തെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഊഹാപോഹങ്ങൾ അനാവശ്യമായി പ്രചരിപ്പിക്കുകയാണെന്ന് നഡ്ഡ . ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആഗ്രയിൽ നടന്ന റാലിയിൽ ജനങ്ങളെ അധിസംബോധന  ചെയ്യുകയായിരുന്നു അദ്ദേഹം. ജവഹർലാൽ നെഹ്‌റും, മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ള പ്രധാനമന്ത്രിമാർ പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും കുടിയേറുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും നഡ്ഡ പറഞ്ഞു. ദളിത് സമുദായ നേതാക്കളെയും നഡ്ഡ വിമർശിച്ചു. 

പവന്‍ വർമ്മക്ക് ഇഷ്ടമുള്ള  പാര്‍ട്ടിയില്‍ ചേരാം;  നിതീഷ് കുമാര്‍

Posted by - Jan 23, 2020, 03:01 pm IST

പട്ന: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മത്സരിക്കാനുള്ള തീരുമാനത്തെ ചോദ്യംചെയ്ത മുതിര്‍ന്ന ജെഡിയു നേതാവായ പവന്‍ വര്‍മയ്‌ക്കെതിരെ  ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത്. അദ്ദേഹത്തിന് പാര്‍ട്ടി വിട്ട് പോകാനോ മറ്റ് പാര്‍ട്ടികളില്‍ ചേരാനോ യാതൊരു തടസ്സവുമില്ലെന് നിതീഷ് കുമാര്‍ പറഞ്ഞു. ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളിലോ, പാര്‍ട്ടി മീറ്റിങ്ങിലോ പറയാം.  ഇത് പോലുള്ള പരസ്യ പ്രസ്താവനകള്‍ ആശ്ചര്യകരമാണ്. 

രാഹുൽ ഗാന്ധിയെ അയോധ്യ സന്ദർശനത്തിന് ക്ഷണിച് ശിവസേന   

Posted by - Jan 23, 2020, 12:21 pm IST

ന്യൂദല്‍ഹി: അയോധ്യ സന്ദര്‍ശനത്തിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കൊപ്പം പോകാന്‍ രാഹുല്‍ ഗാന്ധിയെയും  ക്ഷണിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കോണ്‍ഗ്രസ് നേതാവ് അയോധ്യ സന്ദര്‍ശിക്കാനും ഒപ്പം വരണമെന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധിയെ റാവത്ത് ക്ഷണിച്ചിരിക്കുന്നത്.  എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായിട്ടില്ല.

നിര്‍ഭയ പ്രതികള്‍ക്കൊപ്പം ഇന്ദിര ജെയ്‌സിങ്ങിനെ ജയിലില്‍ പാര്‍പ്പിക്കണം: നടി കങ്കണ റണാവത്ത്

Posted by - Jan 23, 2020, 12:14 pm IST

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന  അഭിഭാഷക ഇന്ദിരാ ജെയ്സിങ്ങിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ബലാത്സംഗം ചെയ്യുന്നവരോട് സഹതാപം  കാണിക്കുന്ന ഇവരെപ്പോലുള്ളവരാണ്  രക്ഷസന്മാരെ വളരാൻ അനുവദിക്കുന്നതെന്ന്  കങ്കണ പറഞ്ഞു. ''ഇന്ദിര ജെയ്‌സിങിനെ  നാല് ദിവസത്തേക്ക് ആ ബലാത്സംഗികളോടൊപ്പം ജയിലില്‍ അടയ്ക്കണം. അവര്‍ അത് അര്‍ഹിക്കുന്നു. ബലാത്സംഗികളോട് സഹതാപം കാണിക്കുന്ന ഇവര്‍ ഏതുതരം സ്ത്രീയാണ് ? ഇത്തരം സ്ത്രീകളാണ് രാക്ഷസന്മാര്‍ക്ക് ജന്മം നല്‍കുന്നത്.   തന്റെ

നേപ്പാളിൽ ഹോട്ടൽ മുറിയിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ എത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കും

Posted by - Jan 23, 2020, 10:07 am IST

ന്യൂ ഡൽഹി: നേപ്പാളിൽ ഹോട്ടൽ മുറിയിൽ മരിച്ച എട്ടംഗ മലയാളി സംഘത്തിന്റെ മൃതദേഹങ്ങള്‍ നാട്ടിൽ എത്തിക്കാനുള്ള ചെലവ് സംസ്ഥാന സർക്കാർ ഏജൻസിയായ നോര്‍ക്ക വഹിക്കും.  തിരുവനന്തപുരം സ്വദേശികളായ അഞ്ച് പേരുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ച രാവിലെ 11 മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കും. കാഠ്മണ്ഡുവില്‍ നിന്നും ഡൽഹിയിലേക്കും അവിടുന്ന് കരിപ്പൂർ വിമാനത്താവളത്തിലുമാണ് മൃതദേഹങ്ങൾ എത്തിക്കുക.

മുംബൈ പാട്ടോളത്തിന് അണുശക്തി നഗറിൽ അരങ്ങുണരും

Posted by - Jan 22, 2020, 10:04 pm IST

മുംബൈ : ഞെരളത്ത് കലാശ്രമം മലയാളത്തിന്റെ തനത് കൊട്ട് പാട്ട് രൂപങ്ങളെ കണ്ടെത്തുന്നതിനും, പരിപോഷിപ്പിക്കുന്നതിനും വേണ്ടി വിഭാവനം ചെയ്ത 'പാട്ടോള'ത്തിന്റെ മുംബൈയിലെ നാലാം അദ്ധ്യായത്തിന്റെ വിളംബരം ഫെബ്രുവരി 1 ന് വൈകുന്നേരം 6 മണിക്ക് 'വൈഖരി'യുടെ നേതൃത്വത്തിൽ, ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ അണുശക്തി നഗർ എ. ഇ. സി. എസ്. ഗ്രൗണ്ട് നമ്പർ രണ്ടിൽ അരങ്ങേറും.                         

റെയില്‍വേ മെനുവില്‍ കേരള വിഭവങ്ങള്‍ വീണ്ടും ഉള്‍പ്പെടുത്തി

Posted by - Jan 22, 2020, 05:27 pm IST

ന്യൂഡല്‍ഹി:  കേരള വിഭവങ്ങളും ലഘുഭക്ഷണങ്ങളും പഴയ  പോലെ തുടര്‍ന്നും റെയില്‍വേയില്‍ ലഭ്യമാക്കുമെന്ന് ഐ.ആര്‍.സി.ടി.സി. അറിയിച്ചു. കേരള വിഭവങ്ങള്‍ റെയില്‍വേ മെനുവില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.  പുട്ട്, കടലക്കറി,  പൊറോട്ട, പഴംപൊരി, പരിപ്പുവട ,ഇലയട,  ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയന്‍ തുടങ്ങിയ വിഭവങ്ങള്‍ തുടര്‍ന്നും ട്രെയിനുകളിലു റെയില്‍വേ സ്റ്റേഷനുകളിലും ലഭ്യമാകും. 

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു : വി മുരളീധരൻ 

Posted by - Jan 22, 2020, 05:20 pm IST

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്  കേന്ദമന്ത്രി വി. മുരളീധരന്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് ജനങ്ങള്‍ക്കിടയില്‍ വിഘടനവാദം വളര്‍ത്തുന്ന  സമീപനമെടുക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്.  നിയമം പാസ്സാക്കിയതു മുതല്‍ തുടങ്ങിയ കുപ്രചരണങ്ങള്‍ കോടതി വിധിയെയും ആ കുപ്രചരണത്തിനുള്ള മാധ്യമമായി ഉപയോഗിക്കുന്നത് പ്രതിപക്ഷം നിർത്തണമെന്നും  വി.മുരളീധരന്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തരംതാഴ്ത്തല്‍ അല്ല തരം തിരിക്കലാണ്‌  ഇപ്പോൾ നടക്കുന്നത്‌ : ജേക്കബ് തോമസ്  

Posted by - Jan 22, 2020, 05:10 pm IST

പാലക്കാട്: ഡിജിപിയില്‍ നിന്ന് എഡിജിപിയിലേക്ക് തരംതാഴ്ത്താനുള്ള പിണറായി സര്‍ക്കാരിന്റെ പ്രതികാര നടപടിയെ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ്. ഇപ്പോള്‍ നടക്കുന്നത്  തരംതാഴ്ത്തല്‍ അല്ല തരം തിരിക്കലാണെന്നും നീതി നടപ്പാക്കി കൊണ്ടിരിക്കുന്നത് നീതിമാനാണല്ലോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.  തരംതാഴ്ത്തല്‍ സംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ്  വ്യക്തമാക്കി. എസ്‌ഐ പോസ്റ്റ് കിട്ടിയാലും സ്വീകരിക്കുമെന്നും പോലീസിലെ ആ പോസ്റ്റിനും അതിന്റേതായ വിലയുണ്ടെന്നും ചൂണ്ടിക്കാട്ടി. സ്രാവുകള്‍ക്കൊപ്പമുള്ള നീന്തല്‍ അത്ര സുഖകരമല്ലെന്നും അദ്ദേഹം പറഞ്ഞു.  

കരമനയിലെ ബാറ്റാ ഷോറൂമില്‍ തീപ്പിടിത്തം

Posted by - Jan 22, 2020, 12:39 pm IST

തിരുവനന്തപുരം: കരമനയിലെ ബാറ്റാ ഷോറൂമില്‍ തീപ്പിടിത്തം. ഷോറൂമിന്റെ മൂന്നാമത്തെ നിലയിലുള്ള ഗോഡൗണിലാണ് തീപ്പിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചുകൊണ്ടിരിക്കുകയാണ്.രാവിലെ 8.45നാണ് തീപ്പിടിത്തം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. അപ്പോള്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. ആര്‍ക്കും പരിക്കുകളോ അപകടമോ ഇല്ല. 

പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നാലാഴ്ചത്തെ സമയം നല്‍കി

Posted by - Jan 22, 2020, 12:26 pm IST

ന്യൂഡല്‍ഹി:  പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീം കോടതി നാലാഴ്ചത്തെ സമയം നല്‍കി. 140 ഹര്‍ജികളാണ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നത്. 60 ഹര്‍ജികളില്‍ മാത്രമാണ് കേന്ദ്രം എതിര്‍ സത്യവാങ്മൂലം നല്‍കിയത്. 80 ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചു കൊണ്ട്  സുപ്രീം കോടതി നാലാഴ്ചത്തെ സമയം