ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയാക്കി തരം താഴ്ത്തി

Posted by - Jan 22, 2020, 09:32 am IST

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയാക്കി തരം താഴ്ത്തി . നിരന്തരമായി ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തെന്ന് ആരോപിച്ചാണ് നടപടി. ഇത് സംബന്ധിച്ച നിര്‍ദ്ദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കുകയും ഇത് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതായുമാണ് വിവരം. ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ചാണ് നടപടി. 

പൗരത്വ നിയമം പിൻവലിക്കില്ലെന്ന് അമിത് ഷാ

Posted by - Jan 21, 2020, 08:09 pm IST

ലക്‌നൗ: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. പ്രതിപക്ഷത്തിന്റെ ഇത്തരം ഭീഷണികൾ കുറെ കണ്ടിട്ടുള്ളതാണെന്നും ഇതിൽ ഭയപ്പെടുന്നില്ലെന്നും പൗരത്വ നിയമം പിൻവലിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷത്തിന്റെ നിലവിലെ എതിർപ്പ് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണെന്നും ഷാ പ്രതികരിച്ചു. കോൺഗ്രസ് നുണ പ്രചാരണം നടത്തുകയാണെന്നും ഷാ പറഞ്ഞു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

പ്രാര്‍ത്ഥിക്കുന്നതിനായി ലൗഡ് സ്പീക്കര്‍ വേണമെന്ന് ഒരു മതവും ആവശ്യപ്പെടുന്നില്ല: അലഹബാദ് ഹൈക്കോടതി

Posted by - Jan 21, 2020, 03:36 pm IST

അലഹബാദ്: പ്രാര്‍ത്ഥിക്കുന്നതിനായി ലൗഡ് സ്പീക്കര്‍ വേണമെന്ന് ഒരു മതവും ആവശ്യപ്പെടുന്നില്ല. നിസ്‌കാര സമയത്ത് ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മുസ്ലിം പള്ളികള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടേതാണ് ഈ ഉത്തരവ്.  മതാചാരങ്ങള്‍ക്കായയി പെരുമ്പറ കൊട്ടാനോ ഉച്ചഭാഷിണി ഉപയോഗിക്കാനോ ഒരു മതവും നിര്‍ദ്ദേശിക്കുന്നില്ല. അഥവാ ചെയ്യുന്നുണ്ടെങ്കില്‍ തന്നെ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ ഉപയോഗിക്കണമെന്നും അലഹബാദ് ഹൈക്കോടതി അറിയിച്ചു. 

നേപ്പാളില്‍ വിനോദസഞ്ചാരത്തിനു പോയ എട്ടു മലയാളികള്‍ ശ്വാസം മുട്ടി മരിച്ചു

Posted by - Jan 21, 2020, 03:29 pm IST

കാഠ്മണ്ഡു: നേപ്പാളില്‍ വിനോദസഞ്ചാരത്തിനു പോയ എട്ടു മലയാളികള്‍ റിസോര്‍ട്ടിലെ മുറിയ്ക്കുള്ളില്‍ ശ്വാസം മുട്ടി മരിച്ചു. തണുപ്പില്‍ നിന്നു രക്ഷനെടാന്‍ റൂമിലെ ഗ്യാസ് ഹീറ്റര്‍ ഓണ്‍ ചെയ്തിട്ടതാണ് അപകടകാരണം. ദമനിലെ പനോരമ റിസോര്‍ട്ടലാണ് ദാരുണമായ സംഭവം. മരിച്ചവര്‍ തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണെന്നാണു  വിവരം.  

സത്യസരണി റെയ്ഡ് ചെയ്യാനുള്ള ബലം പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നട്ടെല്ലിനില്ല : സെൻകുമാർ  

Posted by - Jan 21, 2020, 03:11 pm IST

തിരുവനന്തപുരം: ലൗ ജിഹാദിന്റെ കേന്ദ്രമായ സത്യസരണി റെയ്ഡ് ചെയ്യാനുള്ള  ബലം  പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നട്ടെല്ലിനില്ലെന്നു മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റിലൂടെയാണ് സെന്‍കുമാർ പ്രതികരിച്ചത്.. ലൗജിഹാദ് എന്ന മനുഷ്യത്വരഹിതമായ കുറ്റകൃത്യത്തിന് തെളിവില്ല എന്ന് ഡിജിപി പറയുന്നുവെങ്കില്‍ അത് അദ്ദേഹത്തിന്റെ കഴിവുകേടു തന്നെയാണ്. ഡിജിപിക്ക് തെളിവാണ് വേണ്ടതെങ്കില്‍ മെറിന്‍ ജേക്കബ് മുതല്‍ ഈവ ആന്റണി വരെ ഇവിടെ നിരവധി തെളിവുകള്‍ നിരത്താനുണ്ട്. അടുത്തതായി തെളിവ് ചോദിച്ചിരിക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ യുവജന പ്രസ്ഥാനമായ

പൗരത്വ ഭേദഗതിക്കെതിരെ  ലഖ്‌നൗവില്‍ പ്രതിഷേധിച്ച സ്ത്രീകള്‍ക്കെതിരേ കലാപ കുറ്റം ചുമത്തി കേസെടുത്തു 

Posted by - Jan 21, 2020, 12:28 pm IST

ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരേ ലഖ്‌നൗവിലെ ക്ലോക്ക് ടവറില്‍ പ്രതിഷേധിച്ച സ്ത്രീകള്‍ക്കെതിരേ കലാപ കുറ്റമടക്കം ചുമത്തി കേസെടുത്തു. വെള്ളിയാഴ്ച രാത്രിയോടെ ആരംഭിച്ച അനിശ്ചിത കാല പ്രതിഷേധ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു. 

'ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ്' പദ്ധതി ജൂണ്‍ ഒന്ന് മുതല്‍ രാജ്യ വ്യാപകമായി നടപ്പാക്കും : റാം വിലാസ് പാസ്വാൻ   

Posted by - Jan 21, 2020, 12:10 pm IST

പാറ്റ്ന: 'ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ്' പദ്ധതി ജൂണ്‍ ഒന്ന് മുതല്‍ രാജ്യ വ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര പൊതുവിതരണ മന്ത്രി റാം വിലാസ് പസ്വാന്‍. ഈ പദ്ധതി പ്രകാരം ഗുണഭോക്താവിന്  റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് രാജ്യത്തെവിടെയും  ആനുകൂല്യങ്ങള്‍ നേടാന്‍ കഴിയും – അദ്ദേഹം പറഞ്ഞു.ജനുവരി ഒന്ന് മുതല്‍ രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ ഈ പദ്ധതി നടപ്പാക്കിയിരുന്നു. 2020 ജൂണ്‍ 30ന് ഈ പദ്ധതി രാജ്യത്താകമാനം നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളന സമാപന  പൊതുയോഗം ഉദ്ഘാടനം ചെയ്യാതെ മുഖ്യമന്ത്രി മടങ്ങി

Posted by - Jan 21, 2020, 10:09 am IST

തിരുവനന്തപുരം:കൃത്യ  സമയത്ത് യോഗം തുടങ്ങാത്തതിനാല്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാതെ മടങ്ങി മുഖ്യമന്ത്രി മടങ്ങി.  വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്യാതെയാണ് മുഖ്യമന്ത്രി മടങ്ങിയത്. പുത്തരിക്കണ്ടത്തെ നായനാര്‍ പാര്‍ക്കില്‍ വൈകുന്നേരം 5.20 ഓടെയാണ് സംഭവം. അഞ്ച് മണിക്ക് നിശ്ചയിച്ച പൊതുസമ്മേളനത്തിലേക്ക് 20 മിനിറ്റ് വൈകിയാണ് മുഖ്യമന്ത്രി എത്തിയത്. എന്നാല്‍ അപ്പോഴും പരിപാടി ആരംഭിക്കുകയോ നേതാക്കള്‍ എത്തുകയോ ചെയ്തില്ല. പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഒഴിഞ്ഞ കസേരകള്‍ക്ക് മുമ്പാകെ മുഖ്യമന്ത്രി എത്തിയാലുള്ള അപകടം മുന്നില്‍ക്കണ്ട്

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന്  ബോംബ് കണ്ടെത്തി

Posted by - Jan 20, 2020, 04:25 pm IST

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന്  ബോംബ് കണ്ടെത്തി. എയര്‍ ട്രാഫിക് മാനേജരുടെ കൗണ്ടറിന്റെ സമീപത്ത്  ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗിനുള്ളിലാണ് ബോംബ് കണ്ടെത്തിയത്. ഇന്നു രാവിലെയാണ് സംഭവം.

നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തള്ളി

Posted by - Jan 20, 2020, 04:20 pm IST

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തള്ളി.  കേസിനാസ്പദമായ സംഭവം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന കാരണം  കാണിച്ചാണ് പവന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍ എ.എസ്.ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ട ശേഷം തള്ളിയത്.

ജെ.പി. നഡ്ഡ പുതിയ ബി.ജെ.പി അധ്യക്ഷന്‍

Posted by - Jan 20, 2020, 04:15 pm IST

ന്യൂഡല്‍ഹി: ജെ.പി. നഡ്ഡ പുതിയ ബി.ജെ.പി അധ്യക്ഷന്‍. ഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയാസ്ഥാനത്ത് നടന്ന യോഗത്തിലാണ് നഡ്ഡയെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തത്.  അഞ്ചുവര്‍ഷത്തിനുശേഷം അമിത് ഷാ ഒഴിയുന്ന പദവിയിലേക്കാണ് നഡ്ഡയുടെ നിയമനം.

കേരള ഗവണ്മെന്റ് എൻ പി ആർ  നടപ്പാക്കില്ല; സെന്‍സസുമായി സഹകരിക്കും

Posted by - Jan 20, 2020, 11:42 am IST

തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി (എന്‍.പി.ആര്‍) സഹകരിക്കാൻ  നിവൃത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണറെ അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പൊതുജനങ്ങളുടെ ഭയാശങ്ക അകറ്റുകയും ക്രമസമാധാന നില ഉറപ്പാകുകയും  ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമായാതിനാലാണ് ഈ തീരുമാനം എടുത്തത്. എന്നാല്‍ സെന്‍സസ് പ്രക്രിയയുമായി സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.   

വി വി രാജേഷ് തിരുവനന്തപുരം ജില്ലാ ബി ജെ പി പ്രസിഡന്റ് 

Posted by - Jan 20, 2020, 11:31 am IST

തിരുവനന്തപുരം: ജില്ലയുടെ പുതിയ ബിജെപി പ്രസിഡന്റായി വിവി രാജേഷിനെ തെരഞ്ഞെടുത്തു.  വി.വി രാജേഷ് സമരമുഖത്ത് എന്നും തീപാറുന്ന നേതാവാണ്.  ശബരിമല ടോള്‍ സമരം, മുല്ലപ്പെരിയാര്‍ സമരം, സോളാര്‍ സമരം, ലോ അക്കാദമി സമരം, ശബരിമല യുവതി പ്രവേശനത്തിന് എതിരെ നടന്ന സമരം തുടങ്ങി  നിരവധി സമരങ്ങള്‍ക്ക് നേത്യത്വം നല്‍കി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും 2016ലെ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് നിന്നും രാജേഷ് മത്സരിച്ചു. 

 മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ്   അവരെ രാജ്യത്തുനിന്ന് തുരത്തും : ദിലീപ് ഘോഷ് 

Posted by - Jan 20, 2020, 09:43 am IST

കൊല്‍ക്കത്ത: അമ്പതുലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ്  അവരെ രാജ്യത്തുനിന്ന് തുരത്തുമെന്ന്   പശ്ചിമ ബംഗാള്‍ ബി.ജെ.പി. അധ്യക്ഷന്‍ ദിലീപ് ഘോഷ്. പശ്ചിമബെംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയില്‍ പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം അവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യും. പിന്നെ ദീദിക്ക്ആരെയും പ്രീണിപ്പിക്കാനാകില്ല- ദിലീപ് ഘോഷ് പറഞ്ഞു.  

ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വമ്പന്‍ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ച് ആം ആദ്മി പാര്‍ട്ടി

Posted by - Jan 19, 2020, 03:44 pm IST

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപേ  ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വമ്പന്‍ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ച് ആം ആദ്മി പാര്‍ട്ടി.  സൗജന്യ വൈദ്യുതി, 24 മണിക്കൂര്‍ കുടിവെള്ള ലഭ്യത, എല്ലാ കുട്ടികള്‍ക്കും ഉന്നത  വിദ്യാഭ്യാസം തുടങ്ങി പത്ത് വാഗ്ദാനങ്ങളാണ് 'കേജ്‌രിവാള്‍ കാ ഗ്യാരണ്ടി കാര്‍ഡ്' എന്ന പേരില്‍ പുറത്തിറക്കിയ ലഘുലേഖയില്‍ മുന്നോട്ടുവെച്ചത്. വൃത്തിയുള്ള പരിസ്ഥിതി, യമുന നദി ശുദ്ധീകരണം, ചേരിനിവാസികള്‍ക്ക് വീട് തുടങ്ങിയ വാഗ്ദാനങ്ങളും കേജ്‌രിവാള്‍ കാ ഗ്യാരണ്ടി കാര്‍ഡില്‍ പറഞിട്ടുണ്ട്.