പൗരത്വ ഭേദഗതി നിയമം 70 വര്‍ഷം മുമ്പെ  നടപ്പാക്കേണ്ടതായിരുന്നു:  പ്രതാപ് സാരംഗി

Posted by - Jan 19, 2020, 03:35 pm IST

സൂറത്ത്: രാജ്യത്തെ രണ്ടായി കീറി മുറിച്ച പൂര്‍വ്വികരായ നേതാക്കൾ  ചെയ്ത  പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി നിയമെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി.  70 വര്‍ഷം മുമ്പെ ഈ വിധി നടപ്പാക്കേണ്ടതായിരുന്നുവെന്നും പ്രതാപ് സാരംഗി പറഞ്ഞു. സൂറത്തില്‍ പൊതു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം വന്ദേമാതരം ചൊല്ലാന്‍ തയ്യാറാകാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഹിന്ദുക്കളുടെ ജനസംഖ്യയില്‍ വലിയ കുറവാണുണ്ടായത്.  ഈ രാജ്യങ്ങളിലെ ന്യൂനപക്ഷം മതത്തിന്റെ പേരില്‍ വേട്ടയാടപ്പെടുകയാണ്. ഈ

പൗരത്വ നിയമത്തില്‍ രാഹുല്‍ ഗാന്ധിയെ പരസ്യ സംവാദത്തിന് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Posted by - Jan 19, 2020, 09:39 am IST

ബെംഗളൂരു: പൗരത്വ നിയമത്തില്‍ രാഹുല്‍ ഗാന്ധിയെ പരസ്യ സംവാദത്തിന് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംവാദത്തിന്റെ സ്ഥലവും തീയതിയും രാഹുലിന് തീരുമാനിക്കാമെന്നും അമിത് ഷാ പറഞ്ഞു. പാകിസ്ഥാനില്‍ ഉണ്ടായിരുന്ന ന്യൂനപക്ഷങ്ങള്‍ 30 ശതമാനത്തില്‍ നിന്ന് ഇന്ന് മൂന്ന് ശതമാനമായി ചുരുങ്ങിയിരിക്കുകയാണ്. പാകിസ്ഥാന്‍ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കി. ജെഎന്‍യുവില്‍ മുഴങ്ങിയത് ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളാണ്. രാജ്യത്ത് ഒരിടത്തും ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ ഉയരാന്‍ അനുവദിക്കില്ല. അമിത് ഷാ വ്യക്തമാക്കി.

നടി ശബാന ആസ്മി സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം

Posted by - Jan 19, 2020, 09:28 am IST

മുംബൈ: നടി ശബാന ആസ്മി സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശബാനയെ പന്‍വേലിലെ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഖലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപമാണ് അപകടം നടന്നത്.  പൂനെയിൽ നിന്നും മുംബൈയിലേക്ക് പോകവെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടത്തിൽ ഇവരുടെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

പൗരത്വഭേദഗതിനിയമത്തിനെതിരെ തലസ്ഥാനത്ത്  വൻ പ്രതിഷേധം 

Posted by - Jan 18, 2020, 03:45 pm IST

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതിക്കെതിരായ  പ്രതിഷേധത്തിന്റെ ഭാഗമായി  വി ദി പീപ്പിള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിശാഗന്ധിയില്‍  മഹാപൗര സംഗമം നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളും മന്ത്രിമാരായ ഡോ. തോമസ് ഐസക്, കടകംപളളി സുരേന്ദ്രന്‍,മേഴ്‌സിക്കുട്ടിയമ്മ,  മേയര്‍ കെ.ശ്രീകുമാര്‍, എം.എല്‍.എമാര്‍, സാമൂഹ്യ, സാസംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തമിഴ്‌നാട്ടിലെ തിരുക്കുറള്‍ ബാന്‍ഡിന്റെ പരിപാടിയും രാത്രി ഊരാളികളുടെ പാട്ടും മഹാപൗര സംഗമത്തിന്റെ ഭാഗമായി അരങ്ങേറി.

ചില തീവ്രവാദ സംഘടനകള്‍ ഡൽഹിയിൽ  കലാപത്തിന് ശ്രമിക്കുന്നെന്ന്  റിപ്പോര്‍ട്ട് 

Posted by - Jan 18, 2020, 12:22 pm IST

ന്യൂദല്‍ഹി : ദല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ചില തീവ്രവാദ സംഘടനകള്‍ കലാപത്തിന് ശ്രമിക്കുന്നെന്ന്  റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ദല്‍ഹി പോലീസിന് കരുതല്‍ തടങ്കല്‍ അടക്കം പൂര്‍ണ അധികാരം നല്‍കാന്‍ കേന്ദ്രമന്ത്രി അമിത് ഷാ തീരുമാനിച്ചത്. ക്രമസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നവരെ കരുതല്‍ തടങ്കലില്‍ വെയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് പ്രത്യേക അധികാരം നല്‍കി. ഇതുപ്രകാരം അക്രമകാരിയോ പ്രശ്‌നം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നോ തോന്നിയാല്‍ കുറ്റം ചുമത്താതെ അവരെ കസ്റ്റഡിയില്‍ എടുക്കാന്‍ അനുമതി

നിര്‍ഭയയുടെ അമ്മ വധശിക്ഷ കാത്തുകിടക്കുന്ന പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് അഭിഭാഷക ഇന്ദിര ജെയ്‌സിങ്

Posted by - Jan 18, 2020, 12:15 pm IST

ന്യൂദല്‍ഹി: ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ വധശിക്ഷ കാത്തുകിടക്കുന്ന പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് അഭിഭാഷക ഇന്ദിര ജെയ്‌സിങ്. ആശാദേവി സോണിയ ഗാന്ധിയുടെ മാതൃകയാണ് പിന്തുടരേണ്ടത്.   നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വൈകുന്നതില്‍ പ്രതിഷേധവുമായി നിര്‍ഭയയുടെ അമ്മ ആശാദേവി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.  ഇതേ തുടര്‍ന്നാണ് ട്വിറ്ററില്‍ പ്രതികരണവുമായി ഇന്ദിര ജെയസിങ്ങ് എത്തിയത്. ക്രൂരകൃത്യം ചെയ്ത പ്രതികള്‍ക്ക് മാപ്പ് കൊടുക്കണമെന്ന ഇവരുടെ ആവശ്യത്തിനെതിരെ രൂക്ഷ പ്രതിഷേധമാണ് സാമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. 

ശബരിമലയിൽ മുസ്ലിംകളായ ഭക്‌തരെ തടഞ്ഞു

Posted by - Jan 18, 2020, 12:10 pm IST

ശബരിമല: കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ അറിവില്ലായ്മ മൂലം ശബരിമല ദർശനം നടത്താതെ മുസ്ലീങ്ങളായ അയ്യപ്പ ഭക്തർ മടങ്ങി.  കർണാടക സംഘത്തോടൊപ്പമാണ് പരമ്പരാഗത വേഷത്തിൽ മുസ്ലീങ്ങൾ എത്തിയത്. ഇവർ വലിയനടപ്പന്തലിൽ എത്തിയതോടെ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചും കേന്ദ്ര പോലീസും ചേർന്ന് തടഞ്ഞു.  ചിക്ബെല്ലാപ്പൂര്‍ ജില്ലയില്‍ നിന്നെത്തിയ ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ അഹിന്ദുക്കളാണ്.  രണ്ടുപേർ  മുസ്ലീം വേഷം ധരിച്ചാണ് എത്തിയത്.  വിശ്വാസമുള്ളതുകൊണ്ടാണ് ദർശനത്തിയതെന്നും ഒപ്പമുണ്ടായിരുന്നവർ പറഞ്ഞെങ്കിലും പോലീസ് തടയുകയായിരുന്നു. 

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിൽ കേരളത്തെ മാതൃകയാക്കണമെന്ന്  രാമചന്ദ്ര ഗുഹ 

Posted by - Jan 18, 2020, 09:43 am IST

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ നടക്കുന്ന കേരളത്തെ  മാതൃകയാക്കി എടുക്കണമെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ.  മറ്റു ബിജെപി ഇതര സംസ്ഥാനങ്ങളും കേരളത്തിനെ മാതൃകയായി സ്വീകരിക്കണം. പൗരത്വ സമരത്തില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റ പ്രതിഷേധം നിശബ്ദമാണ്. വലിയ നേതാക്കളുടെ പിന്‍ബലമില്ലാത്ത സമരമാണ് രാജ്യത്ത് നടക്കുന്നത് അദ്ദേഹം കൂട്ടിചേര്‍ത്തു. രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചത് മലയാളികള്‍ ചെയ്ത ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യമാണെന്ന് രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു.

മലങ്കര  സഭാ മൃതദേഹങ്ങള്‍ പള്ളികളില്‍ സംസ്‌കരിക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഇടപെടില്ല – സുപ്രീം കോടതി

Posted by - Jan 17, 2020, 05:10 pm IST

ന്യൂഡല്‍ഹി: മലങ്കര സഭാ പള്ളികളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇടപെടില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മൃതദേഹങ്ങളോട് എല്ലവരും ബഹുമാനം  കാണിക്കണം. മൃതദേഹം സംസ്‌കരിക്കുന്നത് ഏത് വികാരിയുടെ നേതൃത്വത്തില്‍ വേണം  എന്നത് കോടതിയുടെ വിഷയമല്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. മലങ്കര സഭാ കേസില്‍ 2017 ലെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നില്ല എന്നാരോപിച്ച് ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോളാണ്  ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. 

ദിലീപ് ഘോഷ് വീണ്ടും  പശ്ചിമബംഗാള്‍ സംസ്ഥാന ബിജെപി പ്രസിഡന്റ്

Posted by - Jan 17, 2020, 01:55 pm IST

കൊല്‍ക്കത്ത: ദിലീപ് ഘോഷിനെബിജെപി പശ്ചിമബംഗാള്‍ സംസ്ഥാന പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ദിലീപ് ഘോഷിനെ വീണ്ടും പാര്‍ട്ടി പ്രസിഡന്റായി പ്രഖ്യാപിച്ചത്. കഴിഞ്ഞകാലയളവില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബിജെപി ബംഗാളില്‍ വലിയ കുതിപ്പാണ് നേടിയത്. 2019ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 18 സീറ്റുകള്‍ നേടി ഏറ്റവും അധികം സീറ്റുകള്‍ നേടുന്ന രണ്ടാമത്തെ പാര്‍ട്ടിയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Posted by - Jan 17, 2020, 01:50 pm IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സുപ്രീം കോടതിയില്‍ കേരള സര്‍ക്കാര്‍ ഹര്‍ജി നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയും ചട്ടങ്ങളും ഈ സംഭവത്തില്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. ചട്ടപ്രകാരം കേന്ദ്രവുമായും മറ്റു സംസ്ഥാനങ്ങളുമായും ഏറ്റുമുട്ടല്‍ ഉണ്ടാകുന്ന വിഷയങ്ങളില്‍ സുപ്രീം കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കും മുന്‍പ് ഇക്കാര്യം ഗവര്‍ണറെ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍, സുപ്രീം കോടതിയില്‍ പൗരത്വ നിയമത്തിനെതിരേ ഹര്‍ജി നല്‍കുന്ന കാര്യം മുഖ്യമന്ത്രി തന്നെ അറിയിച്ചില്ല. മുഖ്യമന്ത്രിക്ക് നേരിട്ടോ മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ മുഖേനയോ

മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളി

Posted by - Jan 17, 2020, 01:43 pm IST

ന്യൂഡൽഹി: നിർഭയ  കേസിൽ പ്രതി മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളി.  ദയാഹർജിയിൽ തീരുമാനമാകാതെ ശിക്ഷ നടപ്പാക്കാൻ ആകില്ലെന്നായിരുന്നു മുകേഷിന്റെ അഭിഭാഷക വൃന്ദ ഗ്രോവറിന്റെ വാദം. നേരത്തെ മുകേഷ് സിംഗ്, വിനയ് ശർമ്മ എന്നിവർ നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. 

മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട ജലീല്‍ അന്‍സാരി പരോളിലിരിക്കെ രക്ഷപ്പെട്ടു

Posted by - Jan 17, 2020, 11:22 am IST

മുംബൈ: മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട ജലീല്‍ അന്‍സാരി പരോളിലിരിക്കെ രക്ഷപ്പെട്ടു.  ജലീല്‍ അന്‍സാരിയെ പരോളിലിരിക്കെ വ്യാഴാഴ്ചയാണ് കാണാതാവുന്നത്.   അന്‍സാരി അജ്‌മേര്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുമ്പോഴാണ്  21 ദിവസത്തെ പരോളില്‍ പുറത്ത് പോവുന്നത്. പരോൾ കാലാവധി കഴിഞ്ഞ് വെള്ളിയാഴ്ച അവസാനിക്കേണ്ടതായിരുന്നു . അഗ്രിപാഡ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ദിവസവും 10.30നും 12 മണിക്കുമിടയില്‍ ഹാജര്‍ രേഖപ്പെടുത്തണം. എന്നാല്‍ വ്യാഴാഴ്ച ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തിയില്ല. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം അന്‍സാരിയുടെ മകന്‍ ജെയിദ്

ക്രിതൃമോപഗ്രഹം ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു

Posted by - Jan 17, 2020, 10:27 am IST

പാരീസ്:  ഐഎസ്ആര്‍ഒ നിർമ്മിച്ച അതിനൂതന വാര്‍ത്താവിനിമയ ക്രിതൃമോപഗ്രഹം ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൂറോ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഏരിയന്‍ 5എ 25ഐ റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വിക്ഷേപണം നടന്നത്. 

ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി  മുഖ്യമന്ത്രി പിണറായി വിജയൻ

Posted by - Jan 17, 2020, 10:22 am IST

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി  മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് മീതെയല്ല ഗവർണറുടെ സ്ഥാനമെന്നും, പണ്ടു നാട്ടുരാജ്യങ്ങൾക്കു മേൽ റഡിസന്‍റ് എന്നൊരു പദവിയുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ആ പദവി ഇല്ലെന്നും മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകി. മലപ്പുറത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.