മോദിക്കും അമിത്ഷാക്കും ഇന്ത്യയെ പറ്റി മഹത്തരമായ  കാഴ്ചപ്പാട്-രത്തന്‍ ടാറ്റ

Posted by - Jan 16, 2020, 04:46 pm IST

ഗാന്ധിനഗര്‍: പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇന്ത്യയെക്കുറിച്ച് അതി മഹത്തായ കാഴ്ചപ്പാടാണുള്ളതെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ. ഗാന്ധി നഗറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സിന്റെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രത്തന്‍ ടാറ്റ. സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും രത്തന്‍ ടാറ്റ പറഞ്ഞു. ഇത്രയധികം മികച്ച സര്‍ക്കാരിനൊപ്പം പിന്തുണയുമായി നില്‍ക്കാന്‍ അഭിമാനമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക്

Posted by - Jan 16, 2020, 04:42 pm IST

ഡല്‍ഹി: ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരും . ജനുവരി 22-ന് ബിജെപി ആസ്ഥാനത്ത് വച്ചു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാവും ജെപി നദ്ദ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക. ഇപ്പോൾ  അമിത് ഷായാണ് ദേശീയ പ്രസിഡന്റ് സ്ഥാനവും കൈകാര്യം ചെയ്യുന്നത്. പുതിയ നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടിയുടെ വിവിധ ദേശീയ സമിതികളും പുനസംഘടിപ്പിക്കും.

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നിതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ പോരാടും :അമിത് ഷാ

Posted by - Jan 16, 2020, 04:38 pm IST

ബിഹാറില്‍ ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ  നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പോരാടുമെന്ന്  ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ബിഹാറിലെ വൈശാലിയില്‍ നടന്ന പൊതുയോഗത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.  ബിഹാറില്‍ അടുത്ത തിരഞ്ഞെടുപ്പ് നിതീഷ് കുമാര്‍ജിയുടെ നേതൃത്വത്തില്‍ തന്നെ നേരിടുമെന്നും ബിജെപിയും ജെഡിയുവും ഒരുമിച്ച് മത്സരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ വിമർശനങ്ങൾക്കും  വിരാമം കുറിക്കുകയാണെന്നും അമിത് ഷാ യോഗത്തിൽ പറഞ്ഞു. മുസ്ലിം സഹോദരങ്ങളോട് പൗരത്വനിയമ ഭേദഗതി എന്താണെന്ന് പറഞ്ഞുതരുന്നതിനാണ് താന്‍ ഇവിടെ എത്തിയതെന്നും അമിത് ഷാ

ഭാര്യയുടെ ഫോട്ടോ പ്രചരിപ്പിച്  വര്‍ഗ്ഗീയ  കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചയാൾ പിടിയിൽ 

Posted by - Jan 16, 2020, 11:42 am IST

വളാഞ്ചേരി : സമൂഹ മാധ്യമത്തില്‍ ഭാര്യയുടെ ഫോട്ടോ പ്രചരിപ്പിച്  വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച കാര്‍ത്തല സ്വദേശിയായ ഷഫീഖ് റഹ്മാൻ  പിടിയിൽ.  വാട്‌സ്ആപ്പ് വഴി ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് വര്‍ഗ്ഗീയത പ്രചരിപ്പിക്കുകയും, സമൂഹത്തില്‍ ചേരി തിരിവ് ഉണ്ടാക്കാന്‍ ശ്രമം നടത്തിയെന്നും ആരോപിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വളാഞ്ചേരി എസ്‌ഐമാരായ ഗോപന്‍, അബുബക്കര്‍ സിദ്ദിഖ്, എഎസ്‌ഐ അനില്‍ കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഷഫീഖിനെ അറസ്റ്റ് ചെയ്തത്. 

ലൗജിഹാദിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കുമ്മനം രാജശേഖരൻ   

Posted by - Jan 16, 2020, 11:36 am IST

തിരുവനന്തപുരം : ലൗജിഹാദിനെതിരെ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന  ഗൗരവമേറിയ പരാതികളിന്മേല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന മലബാര്‍ സീറോ സഭാ സിനഡിന്റെ ആവശ്യം സ്വാഗതാര്‍ഹമാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ലൗജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെടുന്നു വെന്നും നിര്‍ബന്ധിത മതം മാറ്റത്തിന് ഇരയാകുന്നുവെന്നുമുള്ള സീറോ മലബാര്‍ സഭാ സിനഡിന്റെ ആരോപണത്തെ നേരത്തെ   മന്ത്രി തോമസ് ഐസക്ക് തള്ളിക്കളയുകയുണ്ടായി. കോണ്‍ഗ്രസ്സ് – സിപിഎം – ജിഹാദി കൂട്ടുകെട്ടാണ് ലൗജിഹാദികള്‍ക്ക് പ്രേരണയും പ്രചോദനവും നല്‍കുന്നതെന്ന് കുമ്മനം പറഞ്ഞു.

ഒഡിഷയിലെ സലഗാവില്‍ തീവണ്ടി പാളം തെറ്റി

Posted by - Jan 16, 2020, 11:30 am IST

ഭുവനേശ്വര്‍: ഒഡിഷയിലെ സലഗാവില്‍ തീവണ്ടി പാളം തെറ്റി, ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരുടെ ആരുടേയും നില ഗുരുതരമല്ല. ഇതിനെ  തുടര്‍ന്ന് ധന്‍ബാദ്- ഭുവനേശ്വര്‍ രാജ്യറാണി എക്‌സപ്രസ് അടക്കം അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. 

ശബരിമലയിൽ മണ്ഡല, മകരവിളക്കുത്സവ കാലത്തെ ആകെ നടവരവ് 234 കോടി രൂപ

Posted by - Jan 16, 2020, 09:28 am IST

ശബരിമല: ഈ വര്ഷം  ശബരിമലയിൽ മണ്ഡല, മകരവിളക്കുത്സവ കാലത്തെ ആകെ നടവരവ് 234 കോടി രൂപ. മണ്ഡലകാലത്ത് 163.67 കോടിയും മകരവിളക്കുകാലത്ത് 69.74 കോടിയുമാണ് നടവരവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവും പത്രസമ്മേളനത്തിൽ പറഞ്ഞു.  നടയടയ്‌ക്കാൻ അഞ്ചുദിവസംകൂടി ബാക്കിയുണ്ട് . അതുകൊണ്ട്  20 കോടി രൂപകൂടി അധികമായി കണക്കാക്കാമെന്ന് പ്രസിഡൻറ്്‌ പറഞ്ഞു. കഴിഞ്ഞ സീസണിൽ 167 കോടിയായിരുന്നു നടവരവ്. 2017-18ൽ മണ്ഡലകാലത്ത് 173.38 കോടിയും മകരവിളക്ക് കാലത്ത് 87.4 കോടിയുമായിരുന്നു വരുമാനം. 

ആർട്ടിക്കിൾ 370 റദ്ദുചെയ്തത് കാശ്മീരിൽ പാകിസ്ഥാന്റെ നിഴൽ യുദ്ധങ്ങൾ തടസപെടുന്നതിനു കാരണമായി : എം എം നരാവനെ

Posted by - Jan 15, 2020, 03:54 pm IST

ന്യൂഡൽഹി: ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന  ആർട്ടിക്കിൾ 370 റദ്ദുചെയ്തത് കാശ്മീരിൽ പാകിസ്ഥാന്റെ നിഴൽ യുദ്ധങ്ങൾ തടസപെടുന്നതിനു കാരണമായെന്ന് കരസേന മേധാവി എം എം നരാവനെ. 72ആം ആർമി ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം പറഞ്ഞത്. പാകിസ്ഥാൻ അതിർത്തിയിലെ ഏത് ഭീഷണിയും നേരിടാൻ സൈന്യം തയ്യാറാണെന്നും നരാവനെ വ്യക്തമാക്കി. 

തെലങ്കാനയില്‍ എന്‍.ആര്‍.സി നടപ്പാക്കാൻ സാധിക്കില്ല -മുഹമ്മദ് മഹ്മൂദ് അലി

Posted by - Jan 15, 2020, 03:45 pm IST

ഹൈദരാബാദ്: തെലങ്കാനയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാൻ സാധിക്കില്ലെന്ന്  ആഭ്യന്തര മന്ത്രിമുഹമ്മദ് മഹ്മൂദ് അലി. ആദ്യമായിട്ടാണ് എന്‍.ആര്‍.സിയില്‍ തെലങ്കാന സര്‍ക്കാര്‍ പരസ്യ നിലപാട് എടുക്കുന്നത്.  ലോകമെമ്പാടുമുള്ള അടിച്ചമര്‍ത്തമെപ്പട്ടഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതിനെ എതിര്‍ക്കുന്നില്ല. എന്നാൽ  ഇന്ത്യയില്‍ ജീവിക്കുന്നവര്‍ പൗരത്വം തെളിയിക്കണമെന്ന് പറഞ്ഞാല്‍ സ്വീകാര്യമല്ലെന്നും തെലങ്കാന ആഭ്യന്തര മന്ത്രി വ്യക്തമാക്കി. 'കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയോട് ഇക്കാര്യം തങ്ങള്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മാത്രമല്ല ലോകത്തെവിടെയുമുള്ള ഹിന്ദു സഹോദരങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നുണ്ടെങ്കിലും അവര്‍ക്ക്

സംസ്ഥാനത്ത് പുതിയ ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

Posted by - Jan 15, 2020, 12:39 pm IST

തിരുവനന്തപുരം :  സംസ്ഥാനത്ത് പുതിയ ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചു. ഐടി മേഖലയിലെ നൂതന കോഴ്സുകള്‍ ഏകോപിപ്പിക്കുക എന്നതാണ് ലക്‌ഷ്യം. തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മാനേജ്മെന്റ് കേരള എന്ന സ്ഥാപനമാണ് ഡിജിറ്റല്‍ സര്‍വകലാശാലയായി ഉയര്‍ത്തുന്നത്.

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് ലക്ഷദീപം തെളിയും

Posted by - Jan 15, 2020, 09:40 am IST

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ മുറജപത്തിന് അവസാനം കുറിച്ച് ഇന്ന് ലക്ഷദീപം  തെളിയും . ആറ് വര്‍ഷത്തിലൊരിക്കല്‍ മാത്രം കാണാനാകുന്ന ലക്ഷദീപത്തിനായി വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ശീവേലിപ്പുരയിലെ സാലഭഞ്ജികകള്‍, ശ്രീകോവിലിനുളളിലെ മണ്ഡപങ്ങള്‍, തൂണുകള്‍, ചുവരുകള്‍ എന്നിവിടങ്ങളിലാണ് ദീപങ്ങള്‍ തെളിയിക്കുക. മണ്‍ചിരാതുകള്‍ക്കു പുറമേ വൈദ്യുതിദീപങ്ങള്‍ കൊണ്ടും അലങ്കരിക്കും. ലക്ഷദീപം കാണാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. ദര്‍ശനത്തിനായി വൈകീട്ട് ഏഴ് മുതല്‍ ഭക്തരെ കടത്തിവിടും.

മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചു

Posted by - Jan 15, 2020, 09:35 am IST

ന്യൂ ഡൽഹി: നിർഭയ കേസിൽ  വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചു. സുപ്രീം കോടതി തിരുത്തൽ ഹർജിയും തള്ളിയതിന് പുറകെയാണ് ദയാഹർജി സമർപ്പിച്ചിരിക്കുന്നത്. ജനുവരി 22നാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുക. കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവർ നൽകിയ തിരുത്തൽ ഹർജിയാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍.എഫ്.നരിമാൻ, ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍, എൻ.വി.രമണ, എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ച് തള്ളിയത്.

തൊടുപുഴയിൽ മുത്തൂറ്റ് ഓഫീസ് ജീവനക്കാരെ സി.ഐ.ടി.യു പ്രവർത്തകർ ആക്രമിച്ചു

Posted by - Jan 14, 2020, 05:27 pm IST

ഇടുക്കി: തൊടുപുഴയിൽ മുത്തൂറ്റ് ഓഫീസ് ജീവനക്കാരെ രാവിലെ 9 മണിയോടെ  സി.ഐ.ടി.യു പ്രവർത്തകർ ആക്രമിച്ചു.  മൂത്തൂറ്റ് ശാഖ തുറക്കാനെത്തിയ ജീവനക്കാരെ ഒരു സംഘം  സി.ഐ.ടി.യു പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. മാനേജർ ജോയ്, ജീവനക്കാരന്‍ നവീൻ ചന്ദ്രൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ പൊലീസ് തൊടുപുഴയിലെ ജില്ലാ ആശുപത്രയിൽ പ്രവേശിപ്പിച്ചു. 

തെക്കന്‍ ഓസ്‌ട്രേലിയയില്‍ 5000ത്തോളം ഒട്ടകങ്ങളെ വെടിവെച്ചു കൊന്നു

Posted by - Jan 14, 2020, 05:11 pm IST

സിഡ്‌നി: കാട്ടുതീ ആളിക്കത്തുന്നതിനിടെ തെക്കന്‍ ഓസ്‌ട്രേലിയയില്‍ 5000ത്തോളം ഒട്ടകങ്ങളെ വെടിവെച്ചു കൊന്നു. ഒട്ടകങ്ങളുടെ  വെള്ളം കുടി ജനജീവിതത്തിന് ഭീഷണി സൃഷ്ടിച്ചതോടെയാണ് ഇവയെ കൊല്ലാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാരെത്തിയത്.  തെക്കന്‍ ഓസ്‌ട്രേലിയയില്‍ വരള്‍ച്ച അതിരൂക്ഷമായതോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് കടന്നുകയറി ഒട്ടകങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. 

നിര്‍ഭയ കേസില്‍ രണ്ട്  പ്രതികൾ സമർപ്പിച്ച  തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

Posted by - Jan 14, 2020, 05:04 pm IST

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന  നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്ക്കെതിരെ  സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. അക്ഷയ് കുമാര്‍ സിങ് പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റുപ്രതികള്‍. ജസ്റ്റിസുമാരായ എന്‍.വി. രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ആര്‍. ബാനുമതി, അശോക് ഭൂഷന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.