ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയിൽ പോകുന്നു : കെ സുരേന്ദ്രൻ 

Posted by - Jan 14, 2020, 12:51 pm IST

സംസ്ഥാന സർക്കാർ പൗരത്വ നിയമ ദേദഗതിക്കെതിരെ സുപ്രീംകോടതിയിൽ സൂട്ട് ഹർജി നൽകിയതിനെതിരെ വിമര്‍ശവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്  കെ സുരേന്ദ്രന്‍റെ വിമര്‍ശനം. "ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയിൽ പോകുന്ന പിണറായി വിജയൻ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. പാർലമെന്റ്‌ പാസ്സാക്കിയ നിയമത്തിനെതിരെ നിയമസഭയിൽ പാസ്സാക്കിയ പ്രമേയത്തിന് പോലും ഒരു വിലയുമില്ലെന്ന് അത് പാസ്സാക്കാൻ കൂട്ടുനിന്ന പാർട്ടിയുടെ അധ്യക്ഷൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. നിയമസഭാസമ്മേളനത്തിനും ചെലവായി ലക്ഷങ്ങൾ. കേരളസർക്കാരിന് നിയമത്തിന്റെ ബാലപാഠമറിയുന്ന

ആസാദി മുദ്രാവാക്യം വിലപ്പെട്ട സമയവും വിദ്യാഭ്യാസവും നഷ്ടപ്പെടുത്തുകയാണ്

Posted by - Jan 14, 2020, 10:30 am IST

ഇന്‍ഡോര്‍ : ആസാദി മുദ്രാവാക്യം വിലപ്പെട്ട സമയവും വിദ്യാഭ്യാസവും നഷ്ടപ്പെടുത്തുകയാണ്.  രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടമാകുന്നതിനു ഇത് കാരണമാകുന്നുവെന്ന് യോഗാ ഗുരു ബാബാ രാംദേവ് മാധ്യമങ്ങളോട് പറഞ്ഞു. സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ച് അക്രമസംഭവങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.  

പൗരത്വ ഭേദഗതി നിയമത്തിനെതിരായി  കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

Posted by - Jan 14, 2020, 10:24 am IST

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി  കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഈ വിഷയത്തില്‍ നിയമത്തിനെതിരെ ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. നിയമം വിവേചന പരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന്‌ ഹര്‍ജിയില്‍ പറയുന്നു . ഭരണഘടനയുടെ 132-ാം അനുച്ഛേദ പ്രകാരമുള്ള സൂട്ട് ഹര്‍ജിയാണ് കേരളം സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്നത്.  കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ നിയമ വിദഗ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. 

കേരളം കോൺഗ്രസിന്റെ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു

Posted by - Jan 14, 2020, 09:31 am IST

തിരുവനന്തപുരം; കേരള കോണ്‍ഗ്രസിന്റെ ചിഹ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ജോസഫ് വിഭാഗത്തിന് തിരിച്ചടി. ജനുവരി 20 വരെ രണ്ടില ചിഹ്നം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. അതുവരെ ജോസഫ് വിഭാഗത്തിന് ചിഹ്നം ഉപയോഗിക്കാന്‍ പറ്റുകയില്ല. ജോസ് കെ മാണി വിഭാഗത്തിന്റെ പരാതിയില്‍ പ്രാഥമിക വാദം കേട്ട ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ജോസഫ് വിഭാഗം രണ്ടില ചിഹ്നം ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ചായിരുന്നു ജോസഫ് വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നത്. 

കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി  നാല് പേര്‍ മരിച്ചു

Posted by - Jan 14, 2020, 09:25 am IST

തൃശ്ശൂര്‍: തൃശ്ശൂരില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി  നാല് പേര്‍ മരിച്ചു. കൊറ്റനെല്ലൂര്‍ സ്വദേശികളായ സുബ്രന്‍  മകള്‍ പ്രജിത , ബാലു ,മകന്‍ വിപിന്‍  എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. തുമ്പൂര്‍ അയ്യപ്പന്‍കാവില്‍ ഉത്സവം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നവരുടെ ഇടയിലേക്ക്‌ കാര്‍ പാഞ്ഞുകയറുകയായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയും വളര്‍ച്ചാ മുരടിപ്പും മറച്ചുവെക്കാന്‍ മോദി സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു -സോണിയ   

Posted by - Jan 13, 2020, 05:33 pm IST

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയും വളര്‍ച്ചാ മുരടിപ്പും മറച്ച്  വെക്കാൻ വേണ്ടി മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന്  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പാര്‍ലമെന്റ് മന്ദിരത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലായിരുന്നു സോണിയ ഗാന്ധിയുടെ വമര്‍ശനം . 'ഇന്ത്യ ഇന്ന് നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നം സാമ്പത്തിക തകര്‍ച്ചയും വളര്‍ച്ചാമന്ദഗതിയുമാണ്. ഇതിന് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഉത്തരങ്ങളില്ല.രാജ്യവ്യാപകമായി യുവാക്കള്‍ പ്രക്ഷോഭത്തിലാണ്. പൗരത്വനിയമ ഭേദഗതിയും എന്‍ആര്‍സിയുമാണ് ഇതിന് കാരണം. 

പൗരത്വ നിയമഭേദഗതി പ്രതിക്ഷേധക്കാർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച വാർത്ത തെറ്റ് : ഡിജിപി

Posted by - Jan 13, 2020, 05:18 pm IST

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിക്ഷേധിക്കുന്ന സംഘടനകൾക്കെതിരെ കേസെടുക്കാൻ പോലീസ് നിർദ്ദേശിച്ചതായി വന്ന വ്യാജവാർത്തകൾ വ്യാജമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ . ഏതാനും മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റാണെന്നും ഇത്തരത്തിൽ ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് ഡിജിപി പറഞ്ഞതായി പോലീസ് മീഡിയ സെന്റർവിശദീകരിച്ചു.  

ദേശീയ പൗരത്വ ബില് രജിസ്റ്റർ നടപ്പാക്കില്ല: നിതീഷ് കുമാർ 

Posted by - Jan 13, 2020, 05:13 pm IST

ബീഹാറിൽ ദേശീയ പൗരത്വ ബില് രജിസ്റ്റർ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ. ബീഹാർ നിയമ സഭയിൽ  നിതീഷ് കുമാർ ഇക്കാര്യം വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിയിൽ ചർച്ച വേണം, അത് എല്ലാരും ആവശ്യപ്പെടുകയാണെങ്കിൽ നിയമ സഭയിൽ തന്നെ ചർച്ച നടത്താമെന്നും എന്നാൽ പൗരത്വ രെജിസ്റ്ററിൽ ഒരു ചോദ്യവും വേണ്ട, പൗരത്വ രെജിസ്റ്ററിനു ഒരു ന്യായീകരണവും ഇല്ല അതിനാൽ അത് ബീഹാറിൽ നടപ്പാക്കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.

തിരുവാഭരണങ്ങള്‍ പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്ക് പുറപ്പെട്ടു.

Posted by - Jan 13, 2020, 05:09 pm IST

പന്തളം: ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്ക് പുറപ്പെട്ടു.ഗുരുസ്വാമി ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള 25 അംഗങ്ങള്‍ ശിരസിലേറ്റി കാല്‍നടയായിട്ടാണ് തിരുവാഭരണങ്ങള്‍ ശബരിമലയില്‍ എത്തിക്കുന്നത്. 15ന് തിരുവാഭരണങ്ങള്‍ ശബരീശവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുമ്പോൾ  പൊന്നമ്ബലമേട്ടില്‍ മകരജ്യോതി തെളിയും.

സദാനന്ദ് തനാവദെയെ ബി.ജെ.പി ഗോവ സംസ്ഥാന അധ്യക്ഷനായി നിയമിച്ചു

Posted by - Jan 13, 2020, 12:38 pm IST

പനാജി: സദാനന്ദ് തനാവദെയെ ബി.ജെ.പി ഗോവ സംസ്ഥാന അധ്യക്ഷനായി നിയമിച്ചു.  ഗോവ അധ്യക്ഷനായ വിനയ് തെണ്ടുല്‍ക്കര്‍ രാജ്യസഭാംഗമായ സാഹചര്യത്തിലാണ് 54കാരനായ തനാവദെ സംസ്ഥാന അധ്യക്ഷനാക്കി നിയമിച്ചത്. ബി.ജെ.പി ദേശീയ വൈസ്പ്രസിഡന്റ് അവിനാഷ് റായ് ഖന്നയാണ് തനാവദെയെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്. 

ആം ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി ഘടകം

Posted by - Jan 13, 2020, 10:33 am IST

ന്യൂഡല്‍ഹി:  ആം ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി ഘടകം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആംആദ്മി പാര്‍ട്ടി  ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയുടെ വീഡിയോ ഉപയോഗിച്ചുവെന്നാരോപിച്ചാണ് ബിജെപി ഇലക്ഷന്‍ കമ്മിഷന് മുമ്പാകെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്‍തത് . ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണ ഗാനമായ ലഗേ രഹോ കെജ്‌രിവാള്‍ എന്ന ഗാനത്തിനൊപ്പം തിവാരിയുടെ ഭോജ്പുരി ആല്‍ബത്തില്‍ നിന്നുളള ഒരു രംഗം എഡിറ്റ് ചെയ്ത് എ എ   പി ഉപയോഗിക്കുകയായിരുന്നു. ലഗേ രഹോ

പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍നിന്ന്   മായാവതിയും മമതയും പിൻവാങ്ങി   

Posted by - Jan 13, 2020, 10:22 am IST

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി. കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തില്‍ നിന്ന്  ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതിപിന്മാറി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ പിന്‍മാറിയിരുന്നു. കഴിഞ്ഞയാഴ്ചയുണ്ടായ ട്രേഡ് യൂണിയന്‍ സമരത്തിനിടെയുണ്ടായ അക്രമസംഭവങ്ങൾ കാരണമാണ്  മമത യോഗത്തില്‍ നിന്ന് പിന്മാറിയത്‌. രാജസ്ഥാനിലെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയിലെ ആറു എംഎല്‍എമാരെ കൂട്ടമായി കോൺഗ്രസ് അടര്‍ത്തിയെടുത്തതാണ് യോഗത്തില്‍ നിന്ന് മായാവതി പിൻവലിയൻ കാരണമായത്.

ശരീരത്തില്‍ ബോംബ് ഉണ്ടെന്ന് യാത്രക്കാരിയുടെ ഭീഷണിയെത്തുടർന്ന് എയര്‍ ഏഷ്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

Posted by - Jan 12, 2020, 05:37 pm IST

കൊല്‍ക്കത്ത: ശരീരത്തില്‍ ബോംബ് ഉണ്ടെന്ന് യാത്രക്കാരിയുടെ ഭീഷണിയെത്തുടർന്ന് എയര്‍ ഏഷ്യ വിമാനംഅടിയന്തരമായി തിരിച്ചിറക്കി. കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എയര്‍ഏഷ്യ I5316 വിമാനമാണ് പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ച് തിരിച്ചിറക്കിയത്.  കൊല്‍ക്കത്തയില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന് അല്‍പ സമയത്തിനു ശേഷം യാത്രക്കാരിയായ മോഹിനി മോണ്ടാല്‍ (25) പൈലറ്റിന് നല്‍കണമെന്നാശ്യപ്പെട്ട് ഒരു കുറിപ്പ് കാബിന്‍ക്രൂവിന്റെ കൈവശം കൊടുത്തുവിട്ടു. ശരീരത്തില്‍ ബോംബ് കെട്ടിവെച്ചിട്ടുണ്ടെന്നും ഏതുനിമിഷം വേണമെങ്കിലും താനത് പൊട്ടിക്കുമെന്നുമായിരുന്നു കുറിപ്പിലെഴുതിയിരുന്നത്. കുറിപ്പ് വായിച്ചതോടെ പൈലറ്റ് വിമാനം കൊല്‍ക്കത്തയിലേക്ക് തിരിച്ചിറക്കാന്‍ തീരുമാനിച്ചു.

ശിവസേനയിൽ 35 എം എല്‍ എമ്മാര്‍ അതൃപ്തര്‍:നാരായണ്‍ റാണെ

Posted by - Jan 12, 2020, 05:31 pm IST

മഹാരാഷ്ട്ര:  പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ ശിവസേനയിലെ 35 എംഎല്‍എമാര്‍ അസംതൃപ്തരാണെന്നും മഹാരാഷ്ട്രയില്‍ ബിജെപി തിരികെ അധികാരത്തിലെത്തുമെന്നും  മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി എംപിയുമായ നാരായണ്‍ റാണെ. ബിജെപിയ്ക്ക് 105 എംഎല്‍എമാരുണ്ട് എന്നാല്‍ ശിവസേനയ്ക്ക് വെറും 56 പേര്‍ മാത്രമേയുളളൂ അതില്‍ തന്നെ 35 പേര്‍ അസംതൃപ്തരാണ് എന്നും നാരായണല്‍ റാന്നെ പറഞ്ഞു. ശിവസേന സര്‍ക്കാറിന്റെ വാഗ്ദാനങ്ങള്‍ പൊള്ളയാണ് എന്നും കര്‍ഷകര്‍ക്ക് വായ്പയില്‍ ഇളവുനല്‍കുമെന്ന്‌ ശിവസേന സര്‍ക്കാര്‍ പറഞ്ഞിരുന്നു എന്നാല്‍ അത് എന്നുമുതല്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും

മരട് കായലോരം ഫ്ലാറ്റ് സമുച്ചയവും നിലംപതിച്ചു

Posted by - Jan 12, 2020, 05:24 pm IST

കൊച്ചി: മരടിൽ  ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്ന മരട് മിഷൻ വിജയകരമായി ജെറ്റ് ഡെമോളിഷന്‍ കമ്പനി പൂർത്തീകരിച്ചു. ദൗത്യത്തിലെ അവസാന ഫ്ലാറ്റ് സമുച്ചയമായ ഗോൾഡൻ കായലോരവും വിജയകരമായി നടത്തി. അരമണിക്കൂർ വൈകിയാണ് പൊളിക്കൽ പ്രക്രിയ നടന്നത്. ഫ്ളാറ്റിന് തൊട്ടടുത്തായി സ്ഥിതി ചെയ്തിരുന്ന അങ്കണവാടി കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നെങ്കിലും, അങ്കണവാടി കെട്ടിടത്തിന് യാതൊരു കേടുപാടും സംഭവിക്കാതെയാണ് ദൗത്യം വിജയകരമായി പൂർത്തീകരിച്ചത്.