മഹാരാഷ്ട്രയിലെ പൽഘറിൽ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി; 5 പേര്‍ കൊല്ലപ്പെട്ടു

Posted by - Jan 12, 2020, 08:05 am IST

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറിൽ  കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. മുംബൈയില്‍നിന്ന് നൂറു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. ശനിയാഴ്ച രാത്രി 7.20 ഓടെയായിരുന്നു സ്ഫോടനം. പൊട്ടിത്തെറി നടന്ന വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന യൂണിറ്റുകളും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അപകടസ്ഥലത്ത് തിരച്ചില്‍ തുടരുകയാണെന്നും  പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. 

ഓമനറെ പുതിയ ഭരണാധികാരിയായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്  അധികാരമേറ്റു

Posted by - Jan 11, 2020, 03:25 pm IST

മസ്‌കത്ത്: ഒമാന്റെ പുതിയ ഭരണാധികാരിയായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദിനെ പ്രഖ്യാപിച്ചു. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ഭരണാധികാരിയെ രാജകുടുംബം തിരഞ്ഞെടുത്തത്. 

മരടിലെ ഇന്നത്തെ സ്ഫോടനങ്ങൾ പൂർത്തിയായി

Posted by - Jan 11, 2020, 12:36 pm IST

കൊച്ചി: തീരദേശനിയമം ലംഘിച്ച് മരടിൽ നിർമ്മിച്ച രണ്ടാമത്തെ ഫ്ലാറ്റും നിലപൊത്തി. വിജയ് സ്റ്റീൽസ് എന്ന കമ്പനിയാണ് ഫ്ലാറ്റുകൾ പൊളിച്ചത്. രണ്ടാമതായി 11.49ന് നടന്ന സ്ഫോടനത്തിൽ ആൽഫ സെറിന്റെ രണ്ട് ടവറുകൽ തകർത്തു. സെക്കന്റുകൾക്കുള്ളിൽ രണ്ട് കെട്ടിടങ്ങളും നിലംപൊത്തുകയായിരുന്നു. രണ്ട് ഫ്ലാറ്റുകളുടെയും പൊളിക്കൽ വിജയകരമായി നടന്നതോടെ മരടിലെ ഇന്നത്തെ സ്ഫോടനങ്ങൾ പൂർത്തിയായി.

ദീപിക അഭിനയിച്ച പരസ്യ ചിത്രം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

Posted by - Jan 11, 2020, 12:29 pm IST

ഡല്‍ഹി: ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടി ദീപിക പദുകോണ്‍ അഭിനയിച്ച പരസ്യ ചിത്രം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ദീപിക പദുകോണിന്റെ ജെഎന്‍യു സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദം നടക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. ആസിഡ് ആക്രമണത്തിനിരയായവരെക്കുറിച്ച സംസാരിക്കുന്ന ഭാഗമായിരുന്നു ദീപികക്ക് വീഡിയോയില്‍ ഉണ്ടായിരുന്നത്.എന്നാല്‍ ഈ ഭാഗം 'പരിശോധിക്കുക'യാണെന്നാണ് മന്ത്രാലയം നല്‍കിയിരുന്ന വിശദീകരണം. 

സുപ്രീംകോടതി പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട മരടിലെ രണ്ട്  ഫ്ളാറ്റുകളില്‍ 11  മണിക്ക്  പൊളിക്കും 

Posted by - Jan 11, 2020, 10:40 am IST

കൊച്ചി: സുപ്രീംകോടതി പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്ളാറ്റുകളില്‍ രണ്ടെണ്ണം ഇന്ന്11 മണിക്ക് സ്ഫോടനത്തിലൂടെ തകര്‍ക്കും.   ഇതിനായുള്ള മുന്നൊരുക്കങ്ങളെല്ലാം നടത്തി കഴിഞ്ഞു.ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ നിരോധനാജ്ഞയാണ്. ആദ്യം പൊളിക്കുന്നത് ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യാണ്. ബ്ലാസ്റ്റര്‍ വിരലമര്‍ത്തുന്നതോടെ ഒരു ജലപാതംപോലെ ഹോളിഫെയ്ത്ത് കായലോരത്തേക്ക് വീഴും.    

ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ

Posted by - Jan 10, 2020, 08:14 pm IST

ബറേലി: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. പീഡനക്കേസിലെ പ്രതികളായ ഉമകാന്ത് (32), മുറായ് ലാല്‍ (24). 2016 ജനുവരി 26നാണ് നവാബ്ഗഞ്ചിലെ നാലു വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതിലൂടെയാണ് പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായതായി കണ്ടെത്തിയത്. 

സംസ്ഥാന സര്‍ക്കാറിനെ ഉപദേശിക്കുക മാത്രമേ ഞാൻ ചെയ്യുന്നുള്ളു: ഗവര്‍ണ്ണര്‍

Posted by - Jan 10, 2020, 07:51 pm IST

ഡല്‍ഹി: സര്‍ക്കാരിനെ ഉപദേശിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത് .സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രീയ പ്രചാരണത്തിന് പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് ശരിയല്ല. പൗരത്വ നിയമ ഭേദഗതിയില്‍ സര്‍ക്കാര്‍ പത്ര പരസ്യം നല്‍കിയതിനെ പരാമര്‍ശിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. ഇത് കേരളത്തിലെ ജനങ്ങളുടെ പണമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില ജനങ്ങളും ഇന്ത്യന്‍ പൗരന്മാരാണ്. പൊതുപണം ഉചിതമായി വിനിയോഗിക്കണമെന്നാണ് തന്റെ അഭിപ്രായം. അത് ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാവണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ശിശുമരണങ്ങളെ സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി വിജയ് രൂപാണി ഒഴിഞ്ഞു മാറി

Posted by - Jan 5, 2020, 03:59 pm IST

അഹമ്മദാബാദ്: രാജസ്ഥാനിലെ ശിശുമരണങ്ങള്‍ക്ക് പിറകെ ഗുജറാത്ത് ആശുപത്രിയിലെ കൂട്ട ശിശുമരണത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു . ഗുജറാത്തിലെ രണ്ട് ആശുപത്രികളിലായി ഡിസംബറില്‍ മാത്രം മരിച്ചത് 219 കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. അഹമ്മദാബാദിലും രാജ്‌കോട്ടിലുമുള്ള സിവില്‍ ആശുപത്രികളിലാണ് ഇത്രയും കുട്ടികള്‍ മരിച്ചിരിക്കുന്നത്. അതേസമയം കൂട്ട ശിശുമരണങ്ങളെ സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി വിജയ് രൂപാണി ഒഴിഞ്ഞു മാറി.

പ്രതിഷേധങ്ങളെ ഭയപ്പെടില്ല: ഗവർണ്ണർ 

Posted by - Jan 5, 2020, 03:53 pm IST

കൊച്ചി : പൗരത്വ നിയമ ഭേദഗതിക്കെതിരായി കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ വീണ്ടും വിമര്ശിച് ഗവര്‍ണര്‍. ഭരണഘടനയ്ക്കും നിയമത്തിനും വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും രാഷ്ട്രപതിയുടെ പ്രതിനിധി എന്ന നിലയില്‍ ഭരണഘടനയ്ക്കും നിയമത്തിനും എതിരായ വിമര്‍ശനങ്ങളെ പ്രതിരോധിക്കാനുള്ള ബാധ്യത തനിക്കുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധങ്ങളെ ഭയപ്പെടില്ല. തെരുവിലേക്കിറക്കില്ലെന്ന ഭീഷണിയുണ്ടായ അന്നുമുതല്‍ തുടര്‍ച്ചയായി ഞാൻ യാത്ര ചെയ്യുകയാണ്. എന്തൊക്കെ പ്രതിഷേധങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നാലും കടമയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും   ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.  

ഡി.ജി.പി ജേക്കബ് തോമസിനെതിരേ ക്രൈം ബ്രാഞ്ച് അന്വേഷണം

Posted by - Jan 4, 2020, 12:58 am IST

തിരുവനന്തപുരം: ബിനാമി പേരിൽ തമിഴ്‌നാട്ടിൽ അനധികൃത സ്വത്തു സമ്പാദിച്ചെന്ന പരാതിയിൽ  ഡി.ജി.പി പദവിയിലുള്ള ജേക്കബ് തോമസിനെതിരേ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം എസ് .പിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തണം. .ജനുവരി  31നകം പ്രാഥമികാന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്. ഏറ്റവും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ബിനാമി പേരിൽതമിഴ്‌നാട്ടിലടക്കം ഏക്കർ കണക്കിനു ഭൂമി കൈക്കലാക്കിയെന്ന കണ്ണൂർ സ്വദേശി സത്യൻ നരവൂരിന്റെ പരാതിയിലാണ് അന്വേഷണം. 

പൗരത്വ നിയമ ഭേദഗതിയെ എതിർക്കണമെന്നഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ 11 സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.

Posted by - Jan 4, 2020, 12:48 am IST

തിരുവനന്തപുരം: ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന പൗരത്വ നിയമ ഭേദഗതിയെ എതിർക്കണമെന്നഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ 11 സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ ബാധിക്കുന്നതിലെ ആശങ്ക തുറന്നുകാട്ടുന്ന  പ്രമേയം കേരള നിയമസഭ ഡിസംബർ 31ന് പാസാക്കിയതും നിയമം പിൻവലിക്കണമെന്ന് പ്രമേയം കേന്ദ്രത്തോടാവശ്യപ്പെട്ടതും കത്തിൽ വിശദീകരിച്ചു. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പ്രവർത്തനങ്ങൾ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കും. ഇത് കണക്കിലെടുത്ത് ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പ്രവർത്തനങ്ങൾ കേരളം നിറുത്തി വച്ചെന്നും മുഖ്യമന്ത്രി കത്തിൽ അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിൽ നിന്നും ഒരിഞ്ചുപോലും  പുറകോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Posted by - Jan 3, 2020, 09:24 pm IST

ജയ്പൂർ: പൗരത്വ ഭേദഗതി നിയമത്തിൽ നിന്നും പുറകോട്ടില്ലെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ പ്രതികരണവും, പ്രതിഷേധവും നിയമം പഠിച്ചശേഷമാണ് വേണ്ടതെന്നും  അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ നിലവിലെ പ്രതിഷേധം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണെന്നും അമിത് ഷാ പറഞ്ഞു.  എന്തൊക്കെ പ്രതിഷേധങ്ങൾ ഉണ്ടായാലും കേന്ദ്രസർക്കാരും, ബിജെപിയും നിലപാടിൽ നിന്നും വ്യതിചലിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യവ്യാപകമായി നടന്നത്. കോൺഗ്രസിനാണ് വിഭജനത്തിന്റെ ഭാഷ നന്നായറിയാവുന്നതെന്നും അമിത്

മുഖ്യമന്ത്രിക്കെതിരെ രാജ്യസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

Posted by - Jan 1, 2020, 12:34 am IST

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്യസഭയില്‍ ജി.വി.എല്‍ നരസിംഹറാവു നോട്ടീസ് നൽകി . മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാര്‍ലമെന്റിന്റെ പരമാധികാരത്തിന് എതിരാണെന്ന് നരസിംഹറാവു ആരോപിക്കുന്നു. പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത്. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ജനുവരി ഒന്ന് മുതൽ റെയില്‍വെ യാത്ര നിരക്കുകൾ വർധിപ്പിച്ചു

Posted by - Jan 1, 2020, 12:26 am IST

ന്യൂ ഡൽഹി: റെയിൽവേ യാത്ര നിരക്കുകൾ   ജനുവരി 1  മുതൽ വർധിപ്പിച്ചു.  ചെയര്‍കാര്‍, ത്രീടയര്‍ എ.സി, എ.സി ടൂ ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ കിലോമീറ്ററിന് നാലുപൈസ വീതവും, സെക്കന്‍ഡ് ക്ലാസ് ഓര്‍ഡിനറി, സ്ലീപ്പര്‍ ക്ലാസ് ഓര്‍ഡിനറി, ഫസ്റ്റ് ക്ലാസ് ഓര്‍ഡിനറി എന്നിവയുടെ നിരക്ക് കിലോമീറ്ററിന് ഒരു പൈസയും വർധിച്ചു. മെയില്‍/എക്‌സ്പ്രസ് തീവണ്ടികളില്‍ നോണ്‍ എ.സി വിഭാഗത്തില്‍ അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ടു പൈസയും വർധിച്ചു. ചരക്കുനീക്ക നിരക്ക് വര്‍ധനയുണ്ടാകില്ല.