ഗോ എയര്‍ വിമാനത്തിനുള്ളില്‍ പ്രാവുകള്‍ കുടുങ്ങി, യാത്ര അരമണിക്കൂര്‍ വൈകി

Posted by - Feb 29, 2020, 04:27 pm IST

അഹമ്മദാബാദ്:  അഹമ്മദാബാദില്‍ നിന്നും ജയ്പുരിലേക്ക് പുറപ്പെടാന്‍ തയ്യാറായ ഗോ എയര്‍ വിമാനത്തിനുള്ളിലാണ് രണ്ട് പ്രാവുകള്‍ കുടുങ്ങി. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രാവുകള്‍ വിമാനത്തിനകത്ത് പറന്ന് യാത്രക്കാരേയും വിമാന ജീവനക്കാരെയും ബുദ്ധിമുട്ടിച്ചതിനെ തുടര്‍ന്ന് വിമാനം അരമണിക്കൂറോളം വൈകി. വിമാന ജീവനക്കാരും യാത്രക്കാരും ഒരുമിച്ച് ചേർന്ന്  പ്രാവുകളെ പുറത്താക്കി വിമാനം യാത്ര ആരംഭിച്ചു.

ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത നടപടി അനുവദിച്ചു തരികയില്ല : കെ സുരേന്ദ്രൻ 

Posted by - Feb 29, 2020, 04:12 pm IST

കണ്ണൂര്‍: ദല്‍ഹിയിലെ കലാപകാരികള്‍ക്കെതിരെ സംസാരിച്ചതിന്   പോലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്തിനെ പിന്തുണ പ്രഖ്യാപിച്ച്  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലെ ആയിരക്കണക്കിന് ഇടതുപക്ഷ -ജിഹാദി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വര്‍ഗ്ഗീയ വിഷം ചീറ്റിയിട്ടും ഇതിനെതിരെ പോലീസ് ഒരു നടപടിയും എടുത്തില്ല.  എന്നാല്‍, ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോലീസ് പ്രചരിപ്പിക്കുകയും കഴിഞ്ഞ 48 മണിക്കൂറായി അറസ്റ്റിനെ ന്യായികരിക്കുകയുമാണ്. ഏകപക്ഷീയമായ ഈ നടപടി അനുവദിച്ചു തരില്ലെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.  

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സ് പരീക്ഷ മാറ്റിവെച്ചു

Posted by - Feb 29, 2020, 12:54 pm IST

ന്യൂഡല്‍ഹി: ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സ കോണ്‍സ്റ്റബിള്‍ (ട്രേഡ്‌സ്മാന്‍) തസ്തികയിലേക്ക് നടക്കാനിരുന്ന പരീക്ഷ മാറ്റിവെച്ചു. മാര്‍ച്ചിൽ  നടത്താനിരുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് കഴിഞ്ഞയാഴ്ചയാണ് പുറത്തുവിട്ടത്. ഇതിന് പുറകെ യാണ് ഭരണപരമായ കാരണങ്ങളാല്‍ പരീക്ഷ മാറ്റിവെച്ചെന്ന അറിയിപ്പ് വന്നത്. പുതുക്കിയ പരീക്ഷാ തീയതി ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

സിഎഎ അനുകൂല യോഗം ബഹിഷ്‌കരിക്കണമെന്ന് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

Posted by - Feb 29, 2020, 10:31 am IST

കോഴിക്കോട് : ബിജെപിയുടെ നേതൃത്വത്തില്‍  താമരശ്ശേരിയില്‍ സംഘടിപ്പിച്ച സിഎഎ അനുകൂല യോഗം ബഹിഷ്‌കരിക്കണമെന്ന്  പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. കുടത്തായി സ്വദേശി  വ്യാപാരിയായ സത്താറിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.  സമൂഹ മാധ്യമങ്ങളില്‍ സിഎഎ വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്നും, അനുകൂല യോഗങ്ങളില്‍ പങ്കെടുക്കരുതെന്നുമാണ് ഇയാള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്.  വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം ട്രഷററാണ് സത്താര്‍. 

രാഷ്ട്രീയ ചർച്ചയല്ല  ഇപ്പോൾ വേണ്ടത്, ഡൽഹിയിലെ പ്രശ്നങ്ങൾ പരിഹരിക്കുക്കയാണ് വേണ്ടത് : മമത ബാനർജി 

Posted by - Feb 29, 2020, 10:23 am IST

ന്യൂദല്‍ഹി : ദല്‍ഹിയിലെ കലാപം വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അത് പരിഹരിക്കുകയാണ് ആദ്യം വേണ്ടത്. കേന്ദ്ര  ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെയ്ക്കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തോട്  യോജിപ്പില്ലെന്ന് മമത ബാനര്‍ജി അറിയിച്ചു.  ഭുവനേശ്വറില്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ നടന്ന കിഴക്കന്‍ സംസ്ഥാനങ്ങളുടെ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.  

രാജ്യദ്രോഹക്കേസില്‍ കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ ദല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി

Posted by - Feb 29, 2020, 10:02 am IST

ന്യൂദല്‍ഹി : രാജ്യദ്രോഹക്കേസില്‍ കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ ദല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി. ജെഎന്‍യു യുണിവേഴ്‌സിറ്റിയില്‍ നടന്ന  പ്രതിഷേധ പ്രകടനങ്ങളില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതിന്റെ പേരിലാണ്  കനയ്യ കുമാരടക്കം 5  പേർക്കെതിരെ കേസെടുത്തിരിക്കുന്നത്.  2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എന്നാല്‍ ദല്‍ഹി സര്‍ക്കാര്‍ ഇടപെട്ട് ഇവരുടെ വിചാരണയ്ക്ക് അനുമതി നല്‍കുന്നത് നീട്ടിവെയ്ക്കുകയായിരുന്നു. ഇതോടെ കേസിന്റെ നടപടി ക്രമങ്ങളും നീണ്ടുപോയി.

ഡല്‍ഹിയില്‍ കലാപമുണ്ടാക്കാൻ പ്രേരിപ്പിച്ചത് പ്രതിപക്ഷ പാർട്ടികൾ: അമിത് ഷാ

Posted by - Feb 28, 2020, 06:40 pm IST

ഭുവനേശ്വര്‍: ഡല്‍ഹി കലാപമുണ്ടാക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത് പ്രതിപക്ഷ പാര്‍ട്ടികളാണെന്ന്  ആഭ്യന്തരമന്ത്രി അമിത് ഷാ. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി,സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, മമത ദീദി എല്ലാവരും സിഎഎയെ എതിര്‍ക്കുന്നു. ന്യൂനപക്ഷത്തിന്റെ പൗരത്വം എടുത്തുകളയുന്നതാണ് സിഎഎ എന്ന നുണയാണ് അവര്‍  പറയുന്നത്. സിഎഎ ആരുടെയും പൗരത്വം എടുത്തുകളയുന്നതിന് വേണ്ടിയുള്ളതല്ല. ഒഡിഷയില്‍ നടന്ന റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി മോദി സിഎഎ കൊണ്ടുവന്നത്. അതുവഴി മനുഷ്യാവകാശം സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം ചെയ്തത്.

നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയിൽ

Posted by - Feb 28, 2020, 06:30 pm IST

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയിൽ. വധശിക്ഷ, ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്നാണ് പവന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.  കേസിലെ പ്രതികളായ പവന്‍ ഗുപ്ത, മുകേഷ് കുമാര്‍ സിങ്, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് എന്നിവരെ മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിക്ക് വധശിക്ഷയ്ക്ക് വിധേയരാക്കണമെന്ന് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നു. 

മുസ്ലീം വിദ്യാര്‍ഥികള്‍ക്ക് കൂടുതൽ  സംവരണം ഏര്‍പ്പെടുത്താൻ ഒരുങ്ങി  മഹാരാഷ്ട്ര സര്‍ക്കാര്‍

Posted by - Feb 28, 2020, 04:53 pm IST

മുംബൈ: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീം വിദ്യാര്‍ഥികള്‍ക്ക് അഞ്ചുശതമാനം അധിക സംവരണം ഏര്‍പ്പെടുത്താനുള്ള  പുതിയ ബില്‍ പാസ്സാക്കാന്‍ ഒരുങ്ങി മഹാരാഷ്ട്ര മഹാ വികാസ് അഘാടി സര്‍ക്കാര്‍. ന്യൂനപക്ഷ കാര്യമന്ത്രി നവാബ് മാലിക് ആണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോഴുള്ള  സംവരണ സീറ്റുകളുടെ എണ്ണത്തിനൊപ്പം അഞ്ചുശതമാനം സീറ്റുകള്‍ കൂടിച്ചേര്‍ക്കാനാണ് തീരുമാനം. ഇതിനുള്ള നിയമനിര്‍മാണം ഉടന്‍ നടപ്പാക്കുമെന്ന് ന്യൂനപക്ഷ കാര്യമന്ത്രി  അറിയിച്ചു. 

ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Posted by - Feb 28, 2020, 03:42 pm IST

കൊല്ലം നെടുമൺകാവില്‍ കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം വീടിന് സമീപത്തെ ആറ്റില്‍ കണ്ടെത്തി. മുങ്ങിമരണ മാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. ശ്വാസകോശത്തിലും രക്തക്കുഴലുകളിലും വെള്ളവും ചെളിയും കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റുമോര്‍ട്ടം. ഇരുപത് മണിക്കൂറിനിപ്പുറമാണ് ദേവനന്ദയുടെ തിരോധാനത്തിന് മറുപടി ലഭിച്ചത്. രാവിലെ 7.30 ഓടെ മൃതശരീരം വീടിന് സമീപത്തെ ഇത്തിക്കരയാറിന്‍റെ കൈവഴിയില്‍ പൊന്തുക യായിരുന്നു. പൊലീസിന്‍റെ മുങ്ങല്‍ വിദഗ്ധര്‍ 15 മിനിറ്റ് കൊണ്ട് മൃതശരീരം കരയ്ക്കെത്തിച്ചു. 9 മണിക്ക് ആരംഭിച്ച ഇന്‍ക്വസ്റ്റ് നടപടി ഒരു മണിക്കൂര്‍

റോമിലുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അസുഖം

Posted by - Feb 28, 2020, 03:40 pm IST

റോം:  റോമിലുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അസുഖം പിടിപെട്ടു. ബുധനാഴ്ച റോമിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ജനങ്ങളോട് സംസാരിച്ചതിനു  പിന്നാലെയാണ് മാര്‍പ്പാപ്പ അസുഖ ബാധിതനായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അസുഖമായതിനാല്‍ വ്യാഴാഴ്ച റോമില്‍ നിശ്ചയിച്ച പരിപാടിയില്‍ മാര്‍പ്പാപ്പ പങ്കെടുക്കില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ മാര്‍പ്പാപ്പയുടെ രോഗം സംബന്ധിച്ച വിവരങ്ങളൊന്നും വത്തിക്കന്‍ അറിയിച്ചിട്ടില്ല.

കുഞ്ഞിനെ കണ്ടെത്തിയത് വീടിനു സമീപത്‌നിന്ന് 

Posted by - Feb 28, 2020, 12:23 pm IST

കൊല്ലം പള്ളിമണില്‍ നിന്നും കാണാതായ ദേവനന്ദയുടെ മൃതദേഹത്തില്‍ കാണാതായ സമയതുള്ളതായ  വസ്ത്രങ്ങള്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. വീട്ടില്‍ കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്. ഇന്നുരാവിലെ ഏഴുമണിയോടെ വീടിന് സമീപത്തു ഇരുനൂറ് മീറ്റർ അകലെയുള്ള  ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. അതേസമയം കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.  കുട്ടിയ്ക്ക് വളരെ പരിചയമുള്ള സ്ഥലമാണിത്. കുട്ടിയുടെ മരണത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കി പഞ്ചായത്ത് അംഗം ഉഷയാണ്

ഇളവൂരില്‍ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി

Posted by - Feb 28, 2020, 09:41 am IST

കൊല്ലം ഇളവൂരില്‍ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. വീടിന് അടുത്തുള്ള  ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും  മകളാണ് മരിച്ച ദേവനന്ദ . വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. മുങ്ങല്‍ വിദഗദ്ധര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. ആറ്റില്‍കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്‌.

പ്രഭാ വര്‍മയ്ക്ക് പൂന്താനം ജ്ഞാനപ്പാന അവാര്‍ഡ് നല്‍കുന്നതിന് ഹൈക്കോടതി സ്റ്റേ

Posted by - Feb 27, 2020, 05:46 pm IST

കൊച്ചി: എഴുത്തുകാരന്‍ പ്രഭാ വര്‍മയ്ക്ക് പൂന്താനം ജ്ഞാനപ്പാന അവാര്‍ഡ് നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന്  ഹൈക്കോടതിയുടെ സ്‌റ്റേ. പൂന്താനം അവാര്‍ഡ് നല്‍കേണ്ടത് കൃഷ്ണനെ കുറ്റാരോപിതനായി കാണുന്നയാള്‍ക്കാണോ എന്ന് ഹൈക്കോടതി ചോദിച്ചു. അവാര്‍ഡ് തുകയായ പണം ഭക്തരുടെ പണമാണെന്നും ഭക്തരുടെ വികാരം മനസ്സിലാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പ്രഭാവര്‍മയുടെ 'ശ്യാമമാധവം' എന്ന കൃതിക്കാണ് ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്.