ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയുണ്ടായിരുന്ന പി.സി.ചാക്കോ രാജിവെച്ചു

Posted by - Feb 12, 2020, 03:00 pm IST

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലെ വലിയ  തോല്‍വിക്ക് പിന്നാലെ ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയുണ്ടായിരുന്ന പി.സി.ചാക്കോ തൽസ്ഥാനത്ത് നിന്ന് രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കാണ്  പി.സി.ചാക്കോ രാജിക്കത്ത് കൈമാറിയത്. 

അടുത്ത വർഷം തമിഴ്‌നാട്ടിലും എ എ പി പാത പിന്തുടരും – കമലഹാസൻ

Posted by - Feb 12, 2020, 01:31 pm IST

ചെന്നൈ: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ  വിജയം നേടിയ ആംആദ്മി പാർട്ടിയേയും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെയും അഭിനന്ദിച്ച്  കമല്‍ ഹാസന്‍. പുരോഗമന രാഷ്ട്രീയത്തെ ഡൽഹിയിലെ ജനങ്ങൾ അംഗീകരിച്ചിരിക്കുന്നു എന്നും കമൽ ട്വീറ്റ് ചെയ്തു.അടുത്ത വർഷം തമിഴ്നാട് ഇലെക്ഷനിൽ ഇത് പിന്തുടരുമെന്നും നമുക്ക് സത്യസന്ധതയിലേക്കും വളർച്ചയിലേക്കും പോകാമെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടി ചേർത്തു.

ഇന്‍ഡിഗോ എയര്‍ലൈന്‍സ് വന്‍ ഓഫറുകള്‍ നൽകുന്നു   

Posted by - Feb 12, 2020, 01:22 pm IST

ഡല്‍ഹി: വാലെന്റിൻ ഡേ ഓഫറായി  യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുകള്‍ നല്‍കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. 999 രൂപ മുതല്‍ വിമാന ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഫെബ്രുവരി 11 മുതല്‍ 14 വരെ നാല് ദിവസത്തേക്കാണ് കമ്പനിയുടെ ഈ ഓഫര്‍.  

അരവിന്ദ് കെജ്‌രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Posted by - Feb 12, 2020, 01:16 pm IST

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 70ൽ  62 സീറ്റുംനേടി തിളക്കമാര്‍ന്ന വിജയത്തോടെയാണ് ആം ആദ്മി പാര്‍ട്ടിഅധികാരത്തിലേറുന്നത്. ആം ആദ്മി പാർട്ടിയുടെ ഹാട്രിക്ക് വിജയം കൂടിയയാണിത്. ഫലം പുറത്തു വന്നതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു.  

ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് 146 രൂപ(14.2കിലോ സിലിണ്ടറിന്) കൂട്ടി

Posted by - Feb 12, 2020, 11:14 am IST

കൊച്ചി:   ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് 146 രൂപ(14.2കിലോ സിലിണ്ടറിന്) കൂട്ടി.850 രൂപ 50 പൈസയാണ് പുതിയ വില. അതേസമയം വില കൂടിയെങ്കിലും സബ്‌സിഡി ലഭിക്കുന്നവർക്ക് ഇപ്പോൾ കൂട്ടിയ തുക തിരിച്ച് അക്കൗണ്ടുകളിൽ വരുമെന്നും സബ്സിഡി ഇല്ലാത്തവർക്കാണ് അധിക തുകയെന്നും കമ്പനികൾ വ്യക്തമാക്കി.

ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേക്ക്

Posted by - Feb 12, 2020, 09:21 am IST

ന്യൂ ഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേക്ക്.  പ്രതിപക്ഷ നേതാക്കൾ അരവിന്ദ് കെജ്‌രിവാളിന് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തി. 70 അംഗ നിയമസഭയിൽ 63 സീറ്റുകളാണ് ആം ആദ്മി പാർട്ടി പിടിച്ചടക്കിയത്.  കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിക്കാണിച്ചാണ് കെജ്രിവാളും സംഘവും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ നടത്തിയത്.   

'വോട്ടര്‍ന്മാരാണ് യഥാര്‍ഥ രാജാക്കന്മാര്‍': നിതീഷ് കുമാര്‍  

Posted by - Feb 11, 2020, 05:39 pm IST

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിന്റെ വിജയത്തില്‍ പ്രതികരിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വോട്ടര്‍ന്മാരാണ് യഥാര്‍ഥ രാജാക്കന്മാര്‍ എന്നാണ് നിതീഷ് കുമാര്‍ പ്രതികരിച്ചത്.

'മന്‍ കി ബാത്ത്' അല്ല  'ജന്‍ കി ബാത്ത്' ആണ്  ഡല്‍ഹിക്കാര്‍ കേട്ടത്:- ഉദ്ധവ് താക്കറെ

Posted by - Feb 11, 2020, 05:35 pm IST

മുംബൈ: ബിജെപിക്കെതിരെ വിമര്‍ശവുമായി  ശിവസേനയുടെ നേതാവ് ഉദ്ധവ് താക്കറെ.  'മന്‍ കി ബാത്തി'ന് രാജ്യത്ത് പ്രസക്തിയില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ 'ജന്‍ കി ബാത്താ'ണ്  ദ ല്‍ഹിയിലെ ജനങ്ങള്‍ കേട്ടത്.  

ആം ആദ്മിയില്‍ വിശ്വസമര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി: അരവിന്ദ് കെജ്‌രിവാള്‍

Posted by - Feb 11, 2020, 05:14 pm IST

ന്യൂഡല്‍ഹി:  ആം ആദ്മിയില്‍ വിശ്വസമര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്  അരവിന്ദ് കെജ്‌രിവാള്‍. തിരഞ്ഞെടുപ്പിലുണ്ടാക്കിയ വന്‍ മുന്നേറ്റത്തിനു പിന്നാലെ ഡല്‍ഹിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നും അദ്ദേഹം. ദില്ലിയിലെ ജനങ്ങളോട് ഐ ലവ് യൂ എന്ന് പറഞ്ഞുകൊണ്ടാണ് കെജ്രിവാള്‍ സംസാരിച്ചു തുടങ്ങിയത്.

കെജ്‌രിവാളിന്റെ വിജയം രാജ്യത്തിന് ആവേശം പകരുന്നു : പിണറായി വിജയൻ

Posted by - Feb 11, 2020, 03:10 pm IST

തിരുവനന്തപുരം: രാജ്യത്തിന് ആവേശം പകരുന്ന വിജയമാണ് കെജ്രിവാളിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്കെതിരെ ആര് നിന്നാലും ജനം അവരെ വിജയിപ്പിക്കും എന്ന സ്ഥിയാണ്  ഇപ്പോഴുള്ളത് . കോണ്‍ഗ്രസും എഎപിക്കൊപ്പം  കൂട്ടുകെട്ടായി  മത്സരിച്ചിരുന്നെങ്കിൽ  ബിജെപിക്ക് നിലവിലുള്ള സീറ്റ്‌പോലും ലഭിക്കുമായിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

ആം ആദ്മി പാർട്ടിക്ക്  ഡല്‍ഹിയില്‍ ഹാട്രിക് വിജയം   

Posted by - Feb 11, 2020, 01:29 pm IST

ഡല്‍ഹി: ഡൽഹിയിൽ  ബിജെപിയുടെ വലിയ സ്വപ്നം തകർന്നടിഞ്ഞു.. ഡല്‍ഹിയില്‍ ഹാട്രിക് വിജയം കുറിച്ച് അരവിന്ദ് കെജ്‌രിവാളും എ.എ.പിയും. വോട്ടെണ്ണല്‍ അതിന്റെ അവസാന ഘട്ടത്തിൽ നിൽക്കുമ്പോൾ 58 സീറ്റുകളിൽ വന്‍ ഭൂരിപക്ഷവുമായി എ എ പി ഭരണത്തുടർച്ചക്കുള്ള ലീഡ് നേടി.അവസാനം ലഭിച്ച ഫലമനുസരിച്ച് എഎപി 58സീറ്റുകളിലും ബിജെപി 12 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്. 

ഡോണള്‍ഡ് ട്രംപ് ഈ മാസം അവസാനം  ഇന്ത്യയിലെത്തും 

Posted by - Feb 11, 2020, 10:39 am IST

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ മാസം അവസാനം  ഇന്ത്യയിലെത്തുമെന്ന് വൈറ്റ് ഹൗസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനാണ് ട്രംപ് എത്തുന്നത്. ഫെബ്രുവരി 24,25 തിയതികളിലായിരിക്കും ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന വിഷയങ്ങളിലെ പങ്കാളിത്തം ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനം ഊട്ടിഉറപ്പിക്കുമെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയം: സന്ദീപ് ദീക്ഷിത്  

Posted by - Feb 11, 2020, 10:34 am IST

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി വളരെ  ശോചനീയമായിരിക്കുമെന്ന്  കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് നടത്തിയത് വളരെ മോശം പ്രകടനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഡൽഹി തിരഞ്ഞെടുപ്പ് :വോട്ടെണ്ണല്‍ തുടങ്ങി,എ.എ.പിക്ക് മുന്നേറ്റം  

Posted by - Feb 11, 2020, 08:33 am IST

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫല സൂചനകള്‍ ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ്.  പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്‌. 

ശബരിമല വിഷയം വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി തീരുമാനം സ്വാഗതാര്‍ഹമാണെന്ന്  ശശികുമാര വര്‍മ

Posted by - Feb 10, 2020, 05:20 pm IST

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീം കോടിയുടെ തീരുമാനം വളരെ സ്വാഗതാര്‍ഹമാണെന്ന്  പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ. ഒമ്പതംഗ വിശാല ബെഞ്ച് പുനഃപരിശോധന നടത്തുന്നത് ഭക്തജനങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കരുതുന്നതായും ശശികുമാര്‍ വര്‍മ പറഞ്ഞു.ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ തീരുമാനത്തില്‍ പ്രതികരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം