ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Posted by - Feb 10, 2020, 05:14 pm IST

കൊച്ചി: യുഡിഎഫ് 2017 ഒക്ടോബര്‍ 16ന് നടത്തിയ ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആ വശ്യപെട്ടിട്ടുള്ള  ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ നഷ്ടം രമേശ് ചെന്നിത്തലയില്‍ നിന്ന് ഈടാക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഹര്‍ത്താല്‍ നിയമവിരുദ്ധമല്ലെന്നും സമാധാനപരമായ സമരങ്ങള്‍ ആഹ്വാനംചെയ്യാന്‍ പാര്‍ട്ടികള്‍ക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു .  പഞ്ചായത്തംഗം സോജന്‍ പവിയോസ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

സംവരണം ഇല്ലാതാക്കുകയാണ് ബിജെപിയുടെ പദ്ധതി

Posted by - Feb 10, 2020, 05:07 pm IST

ന്യൂഡല്‍ഹി:  ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയം തന്നെ  സംവരണത്തിനെതിരാണെന്ന് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ ജോലികളില്‍ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും സംവരണം ഏര്‍പ്പെടുത്തുന്നത് മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. സംവരണം ഇല്ലാതാക്കുകയാണ് ബിജെപിയുടെ പദ്ധതി. എപ്പോഴും സംവരണത്തിന് എതിരാണ് ബി ജെ പി.

തിങ്കളാഴ്ച മുതല്‍ വിശാല ബെഞ്ച് ശബരിമല  വിഷയത്തിൽ  ദൈനംദിന വാദം കേള്‍ക്കും:സുപ്രീംകോടതി

Posted by - Feb 10, 2020, 12:03 pm IST

ന്യൂഡല്‍ഹി: ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കുന്നതിനായി  വിശാല ബെഞ്ചിന് സാധുതയുണ്ടെന്ന് സുപ്രീംകോടതി. വിശാല ബെഞ്ചുണ്ടാക്കിയതിനെ ചോദ്യംചെയ്ത് ഫാലി എസ്.നരിമാന്‍ അടക്കമുള്ള ചില മുതിര്‍ന്ന അഭിഭാഷകര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിലാണ് സുപ്രീംകോടതി വ്യക്തത വരുത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ വിശാല ബെഞ്ച് ദൈനംദിന വാദം കേള്‍ക്കും.

കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ തൂങ്ങി മരിച്ച നിലയില്‍

Posted by - Feb 10, 2020, 09:50 am IST

തൃശ്ശൂര്‍: തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂല്ലൂറ്റ് തൈപ്പറമ്പത്ത് വിനോദ് (45), ഭാര്യ രമ (42), മക്കൾ നയന(17), നീരജ് (9) എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

കൊറോണ വൈറസ് ചൈനയില്‍ ഇതുവരെ 908 പേർ മരിച്ചു 

Posted by - Feb 10, 2020, 09:42 am IST

ബെയ്ജിങ്: കൊറോണ വൈറസ് ചൈനയില്‍ ഇതുവരെ 908 പേരുടെ ജീവനെടുത്തു. കൊറോണ ബാധിച്ചവരുടെ എണ്ണം 40,171 ആയി. എന്നാല്‍, പുതിയതായി റിപ്പോര്‍ട്ടുചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ ആറുദിവസമായി കുറവുണ്ടെന്ന് ചൈനീസ് ദേശീയ ആരോഗ്യകമ്മിഷന്‍ പറഞ്ഞു. ഹുബൈ പ്രൊവിശ്യക്ക് പുറത്ത് ചൈനയിലാകമാനം പുതുതായി 444 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.

എക്‌സിറ്റ് പോളുകള്‍ അല്ല യഥാര്‍ത്ഥ പോള്‍:അമിത് ഷാ  

Posted by - Feb 10, 2020, 09:37 am IST

ന്യൂഡല്‍ഹി: എക്‌സിറ്റ് പോളുകളുടെ റിസൾട്ട് എന്തായാലും ഡല്‍ഹിയില്‍ പാര്‍ട്ടി വിജയം നേടുമെന്ന് ബിജെപി. പൗരത്വ ഭേദഗതിയടക്കമുള്ള വിഷയങ്ങളുയര്‍ത്തി ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രയോഗിച്ച തന്ത്രങ്ങള്‍ വിജയം നല്‍കുമെന്ന് ഉറപ്പാണെന്ന് ബിജെപി നേതാക്കൾ പറഞ്ഞു . എക്‌സിറ്റ് പോളുകള്‍ അല്ല യഥാര്‍ത്ഥ പോള്‍ എന്നാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം അമിത് ഷാ പറഞ്ഞത്.

അഫ്‌സല്‍ ഗുരുവിന്റെ ചരമദിനത്തോടനുബന്ധിച്ച് കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം നിരോധിച്ചു

Posted by - Feb 9, 2020, 08:57 pm IST

ശ്രീനഗര്‍: അഫ്‌സല്‍ ഗുരുവിന്റെ ചരമദിനത്തോടനുബന്ധിച്ച് കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം നിരോധിച്ചു. ചരമവാര്‍ഷികത്തിന്റെ ഭാഗമായി കശ്മീരില്‍ ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ബന്ദ് ആചരിക്കുകയാണ്. 2001 പാര്‍ലമെന്റ് ആക്രമണത്തിലെ മുഖ്യപ്രതിയായ അഫസല്‍ ഗുരുവിനെ 2013 ഫെബ്രുവരി 9നാണ് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്.

കെ എം മാണി സ്മാരകത്തിനെതിരെ സുഭാഷ് ചന്ദ്രൻ

Posted by - Feb 9, 2020, 05:37 pm IST

മുംബയ്: സംസ്ഥാന ബഡ്ജറ്റിൽ  കെ.എം മാണിക്ക് സ്മാരകം പണിയാൻ അഞ്ച് കോടി വകയിരുത്തിയതിനെതിരെ  എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ രംഗത്തെത്തി. മാണിയുടെ സ്മാരകത്തിൽ പണം എണ്ണുന്ന യന്ത്രം കൂടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വരും തലമുറക്ക് കാണാനും കണ്ട് ആസ്വദിക്കാനും അത്തരം മ്യൂസിയം കൂടി നമുക്ക് വേണ്ടതുണ്ടെന്നും സുഭാഷ് ചന്ദ്രൻ വിമര്‍ശിച്ചു. മുംബയ് കേരളീയ സമാജത്തിന്‍റെ നവതി അഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനയ്‌ക്ക് സഹായ വാഗ്‌ദാനവുമായി ഇന്ത്യ

Posted by - Feb 9, 2020, 05:30 pm IST

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയിൽ പെട്ടുലുയുന്ന ചൈനയ്‌ക്ക് സഹായ വാഗ്‌ദാനവുമായി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന് കത്തയച്ചു. വൈറസ് ബാധ തടയാൻ ഏതുവിധത്തിലുള്ള സഹായവും നൽകാമെന്നാണ് വാഗ്‌ദാനം.

ഹൈന്ദവരാണ് ഇന്ത്യയുടെ കാതല്‍: സുരേഷ് ഭയ്യാജി ജോഷി

Posted by - Feb 9, 2020, 05:23 pm IST

പനാജി :പണ്ടു  കാലം മുതല്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്കും താഴ്ച്ചയ്ക്കും വേണ്ടി സാക്ഷിയായവരാണ് ഹിന്ദുവെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. ഗോവയില്‍ പൊതു ചടങ്ങില്‍ പങ്കെടുത്ത്  ഹിന്ദുവില്‍ നിന്നും ഇന്ത്യയെ വേര്‍തിരിക്കാന്‍ സാധിക്കില്ല. വര്‍ഗ്ഗീയവാദികളോ, വിദ്വേഷം ഉയര്‍ത്തുന്നവരോ അല്ല ഹിന്ദുക്കള്‍. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആരും മടിക്കേണ്ടതില്ലെന്നും ഭയ്യാജി ജോഷി പറഞ്ഞു. ഹിന്ദുക്കളെ ശക്തരാക്കുക അവരില്‍ അവബോധമുയര്‍ത്തുക എന്നാൽ  അത് മറ്റുസമുദായക്കാര്‍ക്കെതിരെ പ്രവര്‍ത്തിക്കുക എന്നല്ല. 

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആരോപണവുമായി എഎപി  

Posted by - Feb 9, 2020, 05:16 pm IST

ന്യൂഡല്‍ഹി : വോട്ടിങ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പോളിങ് ശതമാനം സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി. അന്തിമ വോട്ടിങ് ശതമാനം എത്രയെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൈകുന്നതിലാണ് ആം ആദ്മി ആശങ്ക പ്രകടിപ്പിക്കുന്നത്. 

ആര്‍.എസ്.എസ് പ്രചാരകന്‍ പി. പരമേശ്വരന്‍ അന്തരിച്ചു  

Posted by - Feb 9, 2020, 06:56 am IST

പാലക്കാട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനും ചിന്തകനുമായ പി. പരമേശ്വരന്‍ (93 )അന്തരിച്ചു. ഒറ്റപ്പാലം ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ട് സ്വദേശമായ മുഹമ്മയിലാണ് സംസ്‌കാര ചടങ്ങുകള്‍. കേരളത്തില്‍ രാമായണമാസാചരണം, ഭഗവദ് ഗീതാ പ്രചാരണം എന്നിവയുടെ നടത്തിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചു. രാജ്യം പത്മശ്രീ, പദ്മ വിഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

ശ്രീലങ്കൻ തമിഴരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ സാക്ഷാത്കരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി

Posted by - Feb 8, 2020, 10:20 pm IST

ന്യൂഡല്‍ഹി:  ശ്രീലങ്കയിലെ തമിഴ് വിഭാഗത്തിന്റെ ആവശ്യങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നടത്തുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന.  മഹീന്ദ രാജപക്‌സ വെള്ളിയാഴ്ച അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആണ് ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹീന്ദ രാജപക്‌സെ നിയമിതനായത്.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തിരിച്ചുവരുമെന്ന്  എക്സിറ്റ് പോളുകൾ

Posted by - Feb 8, 2020, 10:04 pm IST

ഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിൽ 57.06%പോളിങ് ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 70 മണ്ഡലങ്ങളിലേക്കായി 672 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ആം ആദ്മി പാര്‍ട്ട് ഡല്‍ഹി നിലനിര്‍ത്തുമെന്ന സൂചനയിലേക്കാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിലയിരുത്തുന്നത്. 

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച  അധ്യാപകന്‍ അറസ്റ്റിൽ 

Posted by - Feb 8, 2020, 04:53 pm IST

തിരുവനന്തപുരം: പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ നെടുമങ്ങാട് സ്വദേശി യശോധരൻ അറസ്റ്റില്‍.   നാലാംക്ലാസ് വിദ്യാര്‍ഥിനിയായ പത്തുവയസ്സുകാരിയെ ആരുമില്ലാത്ത സമയത്ത് ക്ലാസ്മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ വലിയമല പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. വലിയമല പോലീസ് വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.