പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍  വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യും  

Posted by - Feb 8, 2020, 04:47 pm IST

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിമിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നതായിരിക്കും.  അടുത്ത ആഴ്ച ചോദ്യം ചെയ്യുമെന്നും വിജിലന്‍സ് അറിയിച്ചു. കേസില്‍ മുതിർന്ന ഉദ്യോഗസ്ഥനായ മുഹമ്മദ് ഹനീഷ് ഐഎഎസിനെയും വിജിലന്‍സ് ചോദ്യം ചെയ്യും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിരാഹാരത്തിനൊരുങ്ങി രാഹുല്‍ ഈശ്വർ 

Posted by - Feb 8, 2020, 04:22 pm IST

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറം ജില്ലയിൽ നിരാഹാരത്തിനൊരുങ്ങി അയ്യപ്പധര്‍മസേന അധ്യക്ഷന്‍ രാഹുല്‍ ഈശ്വര്‍. ഈ വിഷയത്തില്‍ മുസ്ലിം സമുദായത്തിന് പിന്തുണയര്‍പ്പിക്കാൻ  അയ്യപ്പസേനയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നിരാഹാരം സമരം സംഘടിപ്പിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.  പാകിസ്താനി ഹിന്ദുവിനേക്കാള്‍ വലുത് ഇന്ത്യന്‍ മുസ്ലിമാണ്. അദ്ദേഹം പറഞ്ഞു.  

ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കൻ വനിത മരിച്ചു

Posted by - Feb 8, 2020, 04:16 pm IST

ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കൻ വനിത മരിച്ചു.  കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ വെള്ളിയാഴ്ച മാത്രം മരിച്ചത് 86 പേരാണ്. 34,546 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 

നവി മുംബൈയിൽ വൻ തീപിടുത്തം

Posted by - Feb 8, 2020, 12:07 pm IST

മുംബൈ: നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ അഗ്നിബാധ. ശനിയാഴ്ച പുലര്‍ച്ചെ 6.30 ഓടെയാണ് പാം ബീച്ച് റോഡിലെ സീ ഹോം എന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ തീപിടിത്തമുണ്ടായത്. ആര്‍ക്കും അപകടമില്ലെന്നാണ് റിപ്പോർട്ട്. 

ചെന്നൈ- മംഗളുരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസിലും കവര്‍ച്ച

Posted by - Feb 8, 2020, 12:00 pm IST

കോഴിക്കോട്: ചെന്നൈ- മംഗളുരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്സ്പ്രസിലും വന്‍ കവര്‍ച്ച നടന്നു. ചെന്നൈ- മംഗളുരു സൂപ്പര്‍ ഫാസ്റ്റില്‍നിന്ന് ചെന്നൈ സ്വദേശിയുടെ 15 ലക്ഷത്തോളം  രൂപ വിലമതിക്കുന്ന സ്വര്‍ണം മോഷണം പോയി. തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്സ്പ്രസില്‍ നിന്ന് കാഞ്ഞങ്ങാട് സ്വദേശികളുടെ 10 പവന്‍ കവര്‍ന്നു.   

ഡല്‍ഹിയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു

Posted by - Feb 8, 2020, 11:53 am IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു. സോനിപത് സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ പ്രീതി അഹ് ലാവത്(26) ആണ് വെടിയേറ്റ് മരിച്ചത്. പോലീസ് അക്കാദമിയില്‍ പ്രീതിക്കൊപ്പം ഉണ്ടായിരുന്ന ദീപാന്‍ഷു രഥി എന്ന യുവാവാണ് വെടിയുതിര്‍ത്തത്. ദീപാന്‍ഷുവിനെ ആൽമഹത്യ ചെയ്തനിലയിൽ കണ്ടെത്തി.

ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി

Posted by - Feb 8, 2020, 09:44 am IST

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന എ.എ.പി.യും ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. പൗരത്വനിയമത്തിനെതിരേ സമരം നടക്കുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ  ചൈനീസ് പര്യടനം റദ്ദാക്കി

Posted by - Feb 7, 2020, 04:37 pm IST

ബെയ്ജിങ്: കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ മാര്‍ച്ച് 14 മുതല്‍ 25 വരെ നടത്താനിരുന്ന ചൈനീസ് പര്യടനം റദ്ദാക്കി. ടോക്യോ ഒളിമ്പിക്‌സിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് പര്യടനം സംഘടിപ്പിച്ചിരുന്നത്. 

കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചൈനീസ് പര്യടനം റദ്ദാക്കി

Posted by - Feb 7, 2020, 04:35 pm IST

ബെയ്ജിങ്: കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ മാര്‍ച്ച് 14 മുതല്‍ 25 വരെ നടത്താനിരുന്ന ചൈനീസ് പര്യടനം റദ്ദാക്കി. ടോക്യോ ഒളിമ്പിക്‌സിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് പര്യടനം സംഘടിപ്പിച്ചിരുന്നത്. 

യേശുദാസ് ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി

Posted by - Feb 7, 2020, 01:43 pm IST

തിരുവനന്തപുരം:  യേശുദാസ് ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ഇതിനായി 75 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. കൂടാതെ അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായ കെഎം മാണിയുടെ സ്മാരകം പണിയുന്നതിനായി ബജറ്റില്‍ അഞ്ച് കോടി രൂപ വിലയിരുത്തി.  ഉണ്ണായി വാര്യര്‍ സാംസ്‌കാരിക നിലയത്തിന് ഒരു കോടി രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തി.

കേരള ബജറ്റ് 2020 :ഭൂമിയുടെ ന്യായ വില 10% വര്‍ദ്ധിച്ചു,  കെട്ടിട നികുതിയും കൂട്ടി 

Posted by - Feb 7, 2020, 01:38 pm IST

തിരുവനന്തപുരം:  അഞ്ചാമത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി തോമസ് എൈസക് അവതരിപ്പിച്ചു ബജറ്റില്‍ ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിച്ചു. ഇതിലൂടെ 200 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു. വലിയ പ്രോജക്ടുകള്‍ക്ക് സമീപം നോട്ടിഫൈ ചെയ്യന്ന ഭൂമിക്ക്  ന്യായവിലയേക്കാള്‍ മുപ്പതുശതമാനം വരെ വില പുതുക്കി നിശ്ചയിക്കുമെന്നും അദ്ദേഹം ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. കെട്ടിട നികുതി വര്‍ധിപ്പിച്ചു, 30 ശതമാനം വര്‍ധിക്കാത്ത തരത്തില്‍ ഇത് ക്രമീകരിക്കും.

പോക്കുവരവ്  ഫീസ് കൂട്ടി

Posted by - Feb 7, 2020, 01:31 pm IST

വില്ലേജ് ഓഫീസില്‍ നിന്നും നല്‍കുന്ന ലൊക്കേഷന്‍ മാപ്പുകള്‍ക്ക് 200 രൂപ ഫീസ്.വില്ലേജ് ഓഫീസര്‍ നല്‍കുന്ന തണ്ടപേപ്പറിന് നൂറ് രൂപ ഫീസ്. സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയ വകയില്‍ കുടിശ്ശിക തീര്‍പ്പാക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി.  

തോമസ് ഐസക്  ബജറ്റ് അവതരണം ആരംഭിച്ചു

Posted by - Feb 7, 2020, 10:44 am IST

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധ സമരത്തിൽ കേരളം മാതൃകയാണെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. സാധാരണക്കാരെ കേന്ദ്രം സഹായിക്കുന്നില്ലെന്നും കോര്‍പറേറ്റുകളെയാണ് സഹായിക്കുന്നത്. സംസ്ഥാനത്തിന്റെ അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണ്. തൊഴിലില്ലായ്മ സര്‍വകാല റെക്കോഡില്‍ എത്തിയിരിക്കുകയാണെന്നും ബജറ്റ് ആമുഖത്തില്‍ തോമസ് ഐസക്ക് പറഞ്ഞു.

നവതിയുടെ നിറവില്‍ ബോംബെ കേരളീയ സമാജം; നവതിയാഘോഷങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും  

Posted by - Feb 6, 2020, 05:03 pm IST

മാട്ടുoഗ: മുംബൈയിലെ പ്രഥമ  മലയാളി സംഘടനയായ ബോംബെ കേരളീയ സമാജത്തിന്റെ നവതി ആഘോഷങ്ങള്‍ക്ക്  ശനിയാഴ്ച്ച തുടക്കം കുറിക്കും.  ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം ദാദര്‍ ഈസ്റ്റ് ഹിന്ദു കോളനിയിലെ ബി.എന്‍.വൈദ്യ സഭാഗൃഹ ഹാളില്‍ (കിംഗ് ജോര്‍ജ് സ്‌കൂള്‍ ഓഡിറ്റോറിയം) വൈകിട്ട് 6 ന് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യരി നിര്‍വഹിക്കും. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് സുഭാഷ് ചന്ദ്രന്‍,ആദായ നികുതി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ ജ്യോതിസ് മോഹന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും