ജെ.എന്‍.യു കാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച രാഘവേന്ദ്ര മിശ്ര അറസ്റ്റിൽ

Posted by - Feb 6, 2020, 03:33 pm IST

ന്യൂഡല്‍ഹി: ജെ.എന്‍.യു കാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന  കേസില്‍ എ.ബി.വി.പി മുൻ നേതാവ് രാഘവേന്ദ്ര മിശ്ര അറസ്റ്റിൽ. ഇയാള്‍ ഹോസ്റ്റല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറുകയും പീഡിപ്പിച്ചെന്നുമാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. ഇതിനെ തുടര്‍ന്ന് കാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി രാഘവേന്ദ്ര മിശ്രയെ പിടികൂടുകയായിരുന്നു.

70 വര്‍ഷമായി കോണ്‍ഗ്രസ്സ് രാജ്യത്തെ നശിപ്പിക്കുകയാണ് : നരേന്ദ്ര മോഡി 

Posted by - Feb 6, 2020, 03:23 pm IST

ന്യൂദല്‍ഹി:കഴിഞ്ഞ 70 വര്‍ഷമായി കോണ്‍ഗ്രസ്സ് രാജ്യത്തെ നശിപ്പിക്കുകയാണെന്നും, കോണ്‍ഗ്രസിന്റെ മെല്ലെ പോക്ക് നയം രാജ്യത്തിന്റെ വികസനത്തിന് ചേരില്ലെന്നും ലോകസഭയിൽ നരേന്ദ്ര മോഡി. ആറ് മാസത്തിനുള്ളില്‍ തന്നെ അടിക്കുമെന്ന് ഒരു കോണ്‍ഗ്രസ്സ് നേതാവ് പറഞ്ഞിരുന്നു. അടി കൊള്ളാന്‍ താന്‍ തയ്യാറാണ്. അതിനായി തന്റെ ശരീരത്തെ തയ്യാറാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗാന്ധിജി ഞങ്ങളുടെ ജീവിതമാണെന്ന് വ്യക്തമാക്കിയ മോദി പ്രതിപക്ഷത്തിന്റെ തൊഴിലില്ലായ്മ മാത്രം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും മോദി പറഞ്ഞു.  

തിരുവാഭരണം  കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്നത് സര്‍ക്കാര്‍ സുരക്ഷയില്‍- കടകംപള്ളി

Posted by - Feb 6, 2020, 03:15 pm IST

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടആവശ്യമില്ലെന്ന്  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൂടുതല്‍ സുരക്ഷ ആവശ്യമാണെന്ന് സുപ്രീം കോടതി പറഞ്ഞാല്‍ അത് ചെയ്യും. ദേവസ്വം ബോര്‍ഡുമായി ആലോചിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും കടകംപള്ളി പറഞ്ഞു. തിരുവാഭരണം  പന്തളംകൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്നത് സര്‍ക്കാരിന്റെ സുരക്ഷയില്‍ ആണെന്നും കടകംപള്ളി പറഞ്ഞു.  

ഷഹീന്‍ബാഗ് ചാവേറുകളുടെ വളർത്തു കേന്ദ്രം : ഗിരിരാജ് സിംഗ് 

Posted by - Feb 6, 2020, 03:09 pm IST

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷഹീന്‍ബാഗ് ചാവേറുകളുടെ വളർത്തു കേന്ദ്രമായെന്ന്  കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഷഹീന്‍ബാഗ് ഇപ്പോഴൊരു സമരകേന്ദ്രമല്ല. ചാവേറുകളെയാണവിടെ വളര്‍ത്തിക്കൊണ്ടുവരുന്നത്. രാജ്യത്തിനെതിരായ ഗൂഢാലോചന രാജ്യതലസ്ഥാനത്ത് തന്നെ നടന്നുകൊണ്ടിരിക്കുന്നു- ഗിരിരാജ് സിങ് പറഞ്ഞു.

ശബരിമല തിരുവാഭരണം എവിടെയും സമര്‍പ്പിച്ചിട്ടില്ല:  ശശികുമാരവര്‍മ

Posted by - Feb 6, 2020, 12:56 pm IST

തിരുവനന്തപുരം: ശബരിമലയിലെ തിരുവാഭരണം ആരും എവിടെയും സമര്‍പ്പിച്ചിട്ടില്ല എന്നാൽസമർപ്പിച്ചെന്ന് ചിലര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പന്തളം രാജകൊട്ടാരംപ്രധിനിധി. തിരുവാഭരണം ശബരിമല ക്ഷേത്രത്തിലേക്ക് കൊടുക്കുന്നത്  ആചാരത്തിന്റെ ഭാഗമായാണ്. തിരുവാഭരണം ക്ഷേത്രത്തിന് സമര്‍പ്പിച്ചതാണെങ്കില്‍ സര്‍ക്കാരിന്റെ പക്കല്‍ രേഖയുണ്ടാകുമായിരുന്നുവെന്നും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ പറഞ്ഞു.

കര്‍ണാടകയിൽ കൂറുമാറി ബിജെപിയിലെത്തിയ 10 പേര്‍ക്ക് മന്ത്രിസ്ഥാനം

Posted by - Feb 6, 2020, 09:14 am IST

ബെംഗളൂരു: കര്‍ണാടകയിൽ  യെദ്യൂരപ്പ സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന്. കോണ്‍ഗ്രസ്, ജെഡിഎസ് എന്നീ പാര്‍ട്ടികളില്‍നിന്ന് കൂറുമാറി ബിജെപി. ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച 10 എംഎല്‍എമാര്‍ക്ക് പുതുതായി മന്ത്രിസ്ഥാനം ലഭിക്കും. പാര്‍ട്ടി നേതാക്കളുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം ഉണ്ടായതായി യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.  

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം മധ്യപ്രദേശ് മന്ത്രിസഭ പാസാക്കി

Posted by - Feb 5, 2020, 05:52 pm IST

ഭോപ്പാല്‍: കേരളം, ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം മധ്യപ്രദേശ് മന്ത്രിസഭ പാസാക്കി. പൗരത്വ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന തത്ത്വങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രമേയത്തില്‍ വിശദീകരിക്കുന്നത്. ഇനി ഈ  പ്രമേയം നിയമസഭയിൽ പ്രമേയം പാസാക്കും.  

മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകി

Posted by - Feb 5, 2020, 04:09 pm IST

കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമാണത്തിൽ നടന്ന അഴിമതിയിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകി. ഇബ്രാഹിം കുഞ്ഞിനെതിരായുള്ള അന്വേഷണത്തിനും തുടർനടപടികൾക്കുമായി വിജിലൻസ് സമർപ്പിച്ചിരുന്ന അപേക്ഷയിലാണ് ഗവർണർ ഈ  തീരുമാനം അറിയിച്ചിരിക്കുന്നത്. അന്വേഷണവുമായി മുന്നോട്ട് പോകാൻ ഗവർണർ വിജിലൻസിന് അനുമതി നൽകിയ കാര്യം മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചു.

വര്‍ഗീയ സംഘര്‍ഷങ്ങളല്ല  നല്ല വിദ്യാഭ്യാസമാണ് രാജ്യപുരോഗതിയുണ്ടാക്കുക: കെജ്‌രിവാള്‍

Posted by - Feb 5, 2020, 03:54 pm IST

ന്യൂഡല്‍ഹി:  വര്‍ഗീയ സംഘര്‍ഷങ്ങളല്ല ശാസ്ത്ര, സാമൂഹ്യരംഗത്തെ പുരോഗതി മാത്രമേ രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കൂ എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഷഹീന്‍ ബാഗ് വെടിവെപ്പ് ഉപയോഗിച്ച് എഎപിക്കെതിരെ അമിത് ഷാ വിലകുറഞ്ഞ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ.

മലങ്കര ഓര്‍ത്ത്‌ഡോക്‌സ് കോട്ടയം ഭദ്രാസനത്തില്‍പെട്ട മൂന്ന് വൈദികരെ പുറത്താക്കി

Posted by - Feb 5, 2020, 03:45 pm IST

കോട്ടയം : സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഫാ. വര്‍ഗ്ഗീസ് മാര്‍ക്കോസ്, ഫാ. വര്‍ഗ്ഗീസ് എം. വര്‍ഗ്ഗീസ്, ഫാ. റോണി വര്‍ഗ്ഗീസ് എന്നീ വൈദികരെ പുറത്താക്കി. മലങ്കര ഓര്‍ത്ത്‌ഡോക്‌സ് കോട്ടയം ഭദ്രാസനത്തില്‍പെട്ട മൂന്ന് വൈദികരെയാണ് പുറത്താക്കിയത്. സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപിച്ചാണ് നടപടി. വൈദികരെ പുറത്താക്കിക്കൊണ്ടുള്ള മെത്രാപ്പൊലീത്തായുടെ ഉത്തരവ് ഞായറാഴ്ച പള്ളികളില്‍ വായിക്കും. 

ബിജെപി അധികാരത്തിലെത്തിയാല്‍ ഷഹീന്‍ബാഗ് സമരപന്തല്‍ പൊളിക്കും: അനുരാഗ് താക്കൂർ 

Posted by - Feb 5, 2020, 03:26 pm IST

ന്യൂദല്‍ഹി: ബിജെപി അധികാരത്തിലെത്തിയാല്‍ ഷഹീന്‍ബാഗ് സമരപന്തല്‍ പൊളിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ദല്‍ഹി ബിജെപി ഓഫീസില്‍ നടന്ന പരിപാടിയില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഷഹീന്‍ ബാഗ് കലാപകാരികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും അനുരാഗ് താക്കൂര്‍ വിമര്‍ശിച്ചു.   

നിര്‍ഭയ കേസിൽ  കേന്ദ്ര ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

Posted by - Feb 5, 2020, 03:20 pm IST

ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ ഇനിയും വൈകാൻ സാധ്യത. ശിക്ഷ വെറെ വേറെ നടപ്പാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നാലു പ്രതികളുടെയും ശിക്ഷ ഒരുമിച്ച് നടത്തിയാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചു.  ഓരോ പ്രതികളുടെയും ശിക്ഷ വെവ്വേറെ നടപ്പിലാക്കണമെന്നായിരുന്നു കേന്ദ്രം ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്.നിയമത്തിന്റെ സാങ്കേതികത്വം ഉപയോഗിച്ച് ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് പ്രതികള്‍ നടത്തുന്നതെന്നും അത് അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ബാങ്ക് നിക്ഷേപത്തിന് അഞ്ചുലക്ഷം രൂപ ഇൻഷുറൻസ് പ്രാബല്യത്തിൽ വന്നു 

Posted by - Feb 5, 2020, 10:52 am IST

ന്യൂഡൽഹി: ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ ഒരുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷത്തിലേക്കുയർത്തിയത് ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നതായി റിസർവ് ബാങ്ക് (ആർ.ബി.ഐ.) അറിയിച്ചു. ആർ.ബി.ഐ. സഹോദര സ്ഥാപനമായ ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷൻ (ഡി.ഐ.സി.ജി.സി.) ആണ് പരിരക്ഷ നൽകുന്നത്. ശനിയാഴ്ച ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമലാ സീതാരാമനാണ് ൻ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നത്. തുടർന്ന് ഇതിന് അനുമതി നൽകിയതായി ചൊവ്വാഴ്ച ധനകാര്യസെക്രട്ടറി രാജീവ് കുമാർ അറിയിച്ചു.

ഹിന്ദുത്വയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട്  ബിജെപിയില്‍ നിന്ന് വ്യത്യസ്തമാണ്: ഉദ്ധവ് താക്കറെ

Posted by - Feb 5, 2020, 10:44 am IST

മുംബൈ: ഹിന്ദുത്വയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട്  ബിജെപിയില്‍ നിന്ന് വ്യത്യസ്തമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അധികാരം പിടിച്ചടക്കാനായി മതത്തെ ഉപയോഗിക്കുന്നതല്ല ഹിന്ദുത്വയെ കുറിച്ചുള്ള തന്റെ വ്യാഖ്യാനമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് രണ്ടുകൂട്ടര്‍ക്കുമുള്ള  ഹിന്ദുത്വ ഒരേ ചിന്താധാരയല്ല. സമാധാനമില്ലാത്ത ഒരു ഹിന്ദു രാഷ്ട്രം ഞാന്‍ ആഗ്രഹിക്കുന്നില്ല. മതത്തെ ഉപയോഗിച്ച് അധികാരം പിടിച്ചടക്കുന്നതല്ല എന്റെ ഹിന്ദുത്വ.

കേരളത്തില്‍ പുതിയ പോസിറ്റീവ്‌നോവല്‍ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല:കെ കെ ശൈലജ 

Posted by - Feb 5, 2020, 09:20 am IST

തിരുവനന്തപുരം: കേരളത്തില്‍ പുതിയ പോസിറ്റീവ്‌നോവല്‍ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.  ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ  വിവിധ ജില്ലകളിലായി 2421 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2321 പേര്‍ വീടുകളിലും, 100 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.