താജ്മഹലും അവര്‍ വിൽക്കും ; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്ശിച്ഛ് രാഹുല്‍ ഗാന്ധി

Posted by - Feb 4, 2020, 10:25 pm IST

ന്യൂഡല്‍ഹി: സര്‍ക്കാര്‍ എല്ലാം വിൽക്കുകയാണെന്നും  താജ്മഹല്‍ പോലും അവര്‍ ഭാവിയിൽ വില്‍ക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ജുങ്പുരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ  പ്രസംഗിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ എല്ലാം വില്‍ക്കുകയാണ്. ഇന്ത്യന്‍ ഓയില്‍, എയര്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ പെട്രോളിയം, റെയില്‍വേ എന്നുവേണ്ട, റെഡ് ഫോര്‍ട്ട് പോലും വില്‍ക്കുകയാണ്. 

ഷഹീന്‍ബാഗില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത കപില്‍ ഗുജ്ജര്‍  ആം ആദ്മി പാര്‍ട്ടി അംഗമെന്ന് ഡല്‍ഹി പോലീസ്

Posted by - Feb 4, 2020, 10:16 pm IST

ന്യൂഡല്‍ഹി:  ഷഹീന്‍ബാഗില്‍, ആകാശത്തേക്ക് വെടിയുതിര്‍ത്തതിനു പിന്നാലെ അറസ്റ്റിലായ  കപില്‍ ഗുജ്ജര്‍  ആം ആദ്മി പാര്‍ട്ടി അംഗമെന്ന് ഡല്‍ഹി പോലീസ്.   പോലീസ് ബാരിക്കേഡുകള്‍ക്ക് സമീപമായിരുന്നു സംഭവം. ജയ് ശ്രീ റാം എന്നു വിളിച്ചു കൊണ്ടായിരുന്നു ഇയാള്‍ വെടിയുതിര്‍ത്തത്. 2019ന്റെ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ താനും അച്ഛനും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് കപില്‍ പറഞ്ഞതായി  ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇക്കാര്യം ആം ആദ്മി പാര്‍ട്ടി നിഷേധിച്ചിട്ടുണ്ട്. 

കേന്ദ്ര ബജറ്റ് ഏറ്റവും മികച്ചതെന്ന് ജനങ്ങള്‍ അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Posted by - Feb 4, 2020, 05:30 pm IST

ന്യൂഡല്‍ഹി: രണ്ടാമത്തെ കേന്ദ്ര ബജറ്റ് ഏറ്റവും മികച്ചതെന്ന് ജനങ്ങള്‍ അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജറ്റ് മോശമാണെന്ന്  പ്രചരിപ്പിക്കാന്‍ പലതരം ശ്രമങ്ങള്‍ നടന്നെന്നും എന്നാല്‍ പിന്നീട് ബജറ്റ് നല്ലതാണെന്ന് ജനങ്ങള്‍ തിരിച്ചറിയുകയും ആദ്യഘട്ടത്തില്‍ ബജറ്റിനെ വിമര്‍ശിച്ചവര്‍ പോലും ഇപ്പോഴുള്ള സാമ്പത്തികാവസ്ഥയിലെ ഏറ്റവും മികച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് അവസാനം സമ്മതിച്ചെന്നു മോദി പറഞ്ഞു. അസ്സമിലെ തീവ്രവാദ ഗ്രൂപ്പായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി സമാധാന കരാറില്‍

മുഖ്യ മന്ത്രിയും പ്രതിപക്ഷ നേതാവും മത തീവ്രവാദികളെ സംരക്ഷിക്കുന്നത് നിർത്തണം:  ശോഭ സുരേന്ദ്രൻ

Posted by - Feb 4, 2020, 05:25 pm IST

മുഖ്യ മന്ത്രിയും പ്രതിപക്ഷ നേതാവും മത തീവ്രവാദികളെ സംരക്ഷിക്കുന്നത് നിർത്തണമെന്ന് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ. എസ്ഡിപിഐയുടെ യഥാർത്ഥ അഭ്യുദയകാംക്ഷിയാകാനുള്ള മൽസരത്തിന്റെ ഭാഗമായ കളികളാണ് ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലൂടെയാണ്  ബി ജെ പി നേതാവ് രംഗത്തെത്തിയത്. "കേരളത്തിൽ പൗരത്വനിയമ ഭേദഗതിക്കെതിരേ നടക്കുന്ന സമരങ്ങളിൽ എസ്ഡിപിഐക്കാർ നുഴഞ്ഞു കയറി പ്രശ്നമുണ്ടാക്കുന്നു എന്ന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ വെളിപ്പെടുത്തൽ നിസ്സാരമല്ല; അതു പോലെ തന്നെ ഗൗരവമുള്ളതാണ് നിയമസഭയിൽ മുഖ്യമന്ത്രി

മലപ്പുറത്ത് സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ഥി മരിച്ചു

Posted by - Feb 4, 2020, 01:09 pm IST

മലപ്പുറം: സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചുവീണ് മലപ്പുറം കുറുവ എയുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഫര്‍സീന്‍(9)വിദ്യാര്‍ഥി മരിച്ചു.   രാവിലെ പത്ത് മണിയോടെയാണ് സംഭവം.  നടുവിലായി സ്ഥാപിച്ച വാതിലിന്റെ ഇടയിലൂടെ കുട്ടി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ബസിന്റെ ടയര്‍ കയറിയിറങ്ങിയാണ് വിദ്യാര്‍ഥി മരിച്ചത്. 

അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് പാക് ഹിന്ദുക്കളുടെ ഒഴുക്ക്

Posted by - Feb 4, 2020, 01:01 pm IST

അമൃത്സര്‍: തിങ്കളാഴ്ച അട്ടാരി-വാഗാ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത് 200 പാകിസ്താനി ഹിന്ദുക്കള്‍. സന്ദര്‍ശക വിസയിലാണ് ഇവരില്‍ പലരും ഇന്ത്യയിലെത്തിയത്. കഴിഞ്ഞമാസം മുതല്‍ ഇന്ത്യയിലെത്തുന്ന പാക് ഹിന്ദുക്കളുടെ എണ്ണത്തില്‍ വളരെ വര്‍ധനവുണ്ടെന്ന് അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. പാകിസ്താനിലേക്ക് മടങ്ങിപ്പോകാന്‍ ഇവരില്‍ പലരും താല്പര്യപ്പെടുന്നില്ലെന്നുംപറയപ്പെടുന്നു. 

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവര്‍ 425 കവിഞ്ഞു 

Posted by - Feb 4, 2020, 09:33 am IST

ബെയ്ജിങ്: ചൈനയിലെ നോവല്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 425 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും വളരെ  വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്റെ കണക്ക് പ്രകാരം 20,438 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.  വൈറസ് ബാധ സംശയിക്കുന്ന 5,072 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. 

കൊറോണ: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

Posted by - Feb 3, 2020, 08:24 pm IST

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയെപ്പറ്റി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റുചെയ്തു. പെരിഞ്ഞനം സ്വദേശിനി ഷാജിത ജമാല്‍, എസ്.എന്‍ പുരം സ്വദേശിനി ഷംല എന്നിവരാണ് അറസ്റ്റിലായത്. ആറുപേരെക്കൂടി നിരീക്ഷിചുവരികയാണെന്നും  അവരും ഉടന്‍ അറസ്റ്റിലാകുമെന്നും മന്ത്രി സുനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബിജെപി അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയിലെ കോളനികള്‍ വികസനത്തിലെത്തും

Posted by - Feb 3, 2020, 08:16 pm IST

ഡല്‍ഹി: എ എ പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ അരാജകത്വം പടര്‍ന്ന പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പറഞ്ഞു. അതേസമയം  ബിജെപി അധികാരത്തിലെത്തിയാല്‍ കോളനികളുടെ വികസനത്തിന് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പാക്കിയതു മൂലം ഡല്‍ഹിയിലെ അനധികൃത കോളനികള്‍ക്കുമേല്‍ ബുള്‍ഡോസറുകളുടെ ഭീഷണി ഇല്ലാതായി എന്നും ബിജെപി ഇപ്പോള്‍ ഇന്ത്യയുടെ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ഡല്‍ഹിയുടെ മാറ്റങ്ങള്‍ക്കായി ബിജെപിക്ക് വോട്ടുചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.  

നാളെ മുതൽ നടക്കാനിരുന്ന സ്വകാര്യബസ് പണിമുടക്ക് പിന്‍വലിച്ചു

Posted by - Feb 3, 2020, 04:28 pm IST

കോഴിക്കോട്:  നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി  നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.  ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പിലാക്കിയില്ലെങ്കിൽ ഫെബ്രുവരി 21 മുതല്‍ സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചു.

ബി.ജെ.പിയോടുള്ള അടുപ്പം വിടാതെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ

Posted by - Feb 3, 2020, 04:19 pm IST

മുംബയ്: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയെങ്കിലും ബി.ജെ.പിയോടുള്ള അടുപ്പം വിടാതെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ശിവസേന ബി.ജെ.പി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് താക്കറയുടെ പുതിയ വെളിപ്പെടുത്തൽ. ബി.ജെ.പിയുമായി ഭാവിയില്‍ വീണ്ടും ഒന്നിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് ഉദ്ധവ് പറഞ്ഞു. തന്നോട് കളവ് പറയാതിരിക്കുകയും നല്‍കിയ വാഗ്ദാനം അവര്‍ പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ താന്‍ ഒരിക്കലും മുഖ്യ മന്ത്രിയാകില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേന മുഖപത്രമായ സാമ്‌നയ്ക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിൽ മൂന്നാമത്തെ കോറോണയും സ്ഥിരീകരിച്ചു 

Posted by - Feb 3, 2020, 01:43 pm IST

തിരുവനന്തപുരം: ചൈനയിലെ വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസർഗോഡ് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ സംസ്ഥാനത്ത് മൂന്ന് പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.  

പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന സമരങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നു: മുഖ്യമന്ത്രി

Posted by - Feb 3, 2020, 11:32 am IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ  നടക്കുന്ന സമരങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ എസ്ഡിപിഐക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ സമരങ്ങളില്‍ അക്രമം ഉണ്ടാക്കുന്നത് എസ്ഡിപിഐയാണെന്നും മഹല്ല് കമ്മറ്റികള്‍ അവരുടെ പ്രതിഷേധ പരിപാടികളില്‍ ഇവരുടെ നുഴഞ്ഞുകയറ്റം ശ്രദ്ധിക്കണം.  പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്കെതിരെ കേസ് എടുക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രി എസ്ഡിപിഐയെ പേരെടുത്ത് പറഞ്ഞു വിമര്‍ശിച്ചത്. മഹല്ല് സമരങ്ങളില്‍ തീവ്രവാദ സംഘങ്ങള്‍ കയറിക്കൂടി കാര്യങ്ങള്‍ വഴിതിരിച്ച് വിടാന്‍  ശ്രമം നടക്കുന്നുണ്ട്.

ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാല ഗെയ്റ്റിന് മുൻപിൽ വെടിവെപ്പ്

Posted by - Feb 3, 2020, 09:11 am IST

ന്യൂഡല്‍ഹി: ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാല ഗെയ്റ്റിന് മുൻപിൽ വെടിവെപ്പ്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരെ നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വെടിവെപ്പുണ്ടാകുന്നത്. സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്തതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികൾ രാജ്യത്തെ നിയമവ്യവസ്ഥയെ ചൂഷണം ചെയ്യുന്നു: സോളിസിറ്റർ ജനറൽ   

Posted by - Feb 2, 2020, 08:26 pm IST

ന്യൂ ഡൽഹി: നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികൾ രാജ്യത്തെ നിയമവ്യവസ്ഥയെ ചൂഷണം ചെയ്യുകയാണെന്ന് കേന്ദ്രസർക്കാർ. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ഉടൻ തന്നെ നടപ്പാക്കണമെന്നും സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ  ഡൽഹി ഹൈക്കോടതിയിൽ പറഞ്ഞു. അതേസമയം നാല് പ്രതികളുടെയും വധശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്നില്ലെന്നും തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 14 ദിവസത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ കേസില്‍ 13-ാം ദിവസമാണ് പ്രതികള്‍ ഹര്‍ജികള്‍ നല്‍കിയതെന്നും, ഇത് ശിക്ഷ വൈകിപ്പിക്കാനുള്ള തന്ത്രമാണെന്നും