ബഡ്ജറ്റിൽ കേരളത്തിന് അർഹിക്കുന്ന പ്രാധാന്യം നൽകിയില്ല : തോമസ് ഐസക്

Posted by - Feb 2, 2020, 02:22 am IST

തിരുവനന്തപുരം: രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ കേരളത്തിന് അർഹിക്കുന്ന  പ്രാധാന്യം നല്‍കാത്തതിനെ ശക്തമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് തോമസ് ഐസക് പറഞ്ഞു . ബജറ്റ് ചരിത്രത്തില്‍ ഇതുപോലൊരു തിരിച്ചടി കേരളത്തിനുണ്ടായിട്ടില്ല. ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി കുറയാനല്ല, മറിച്ച് മൂര്‍ച്ചിക്കാനാണ് പോകുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. 

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട  വ്യാജവാർത്ത പ്രചരിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ

Posted by - Feb 2, 2020, 12:34 am IST

തൃശൂർ: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേരെ തൃശൂർ ജില്ലയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കേരളത്തിൽ കൊറോണ വൈറസ് ബാധയില്‍ 1793 പേരാണ് നിരീക്ഷണത്തിലുള്ളത്. ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.

കളിയിക്കാവിള പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ   

Posted by - Feb 1, 2020, 04:38 pm IST

ചെന്നൈ : കളിയിക്കാവിളയില്‍ തമിഴ്‌നാട് പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. തമിഴ്‌നാട് പോലീസ് സ്‌പെഷ്യന്‍ എസ്‌ഐ വില്‍സണെ കൊലപ്പെടുത്തിയതിലെ മുഖ്യപ്രതി ഷെയ്ഖ് ദാവൂദാണ് അറസ്റ്റിലായത്. കളിയിക്കാവിള മുസ്ലിം പള്ളിക്കു സമീപത്തെ ചെക്‌പോസ്റ്റില്‍ രാത്രിഡ്യൂട്ടിക്കിടെയാണ് എഎസ്‌ഐ വില്‍സണെ പ്രതികള്‍ കൊലപ്പെടുത്തുന്നത്. തമിഴ്‌നാട്ടിലെ രാമനാഥ പുരം ജില്ലയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയായിരുന്നു. 

ബജറ്റ് 2020 : 100 പുതിയ വിമാനത്താവളങ്ങൾ  നിർമ്മിക്കും 

Posted by - Feb 1, 2020, 04:32 pm IST

ന്യൂദല്‍ഹി : 2024ഓടെ രാജ്യത്ത് പുതിയ 100 വിമാനത്താവളങ്ങള്‍ കൂടി ഇന്ത്യയില്‍ ഉണ്ടായിരിക്കുമെന്ന്  പ്രഖ്യാപനം. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിമാനത്താവളങ്ങള്‍ നിര്‍മിക്കുക.  പൊതു സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) റെയില്‍ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. 1150 ട്രെയിനുകള്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സര്‍വ്വീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ തമ്മില്‍ ബന്ധപ്പെടുത്തിക്കൊണ്ടും പുതിയ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. റെയില്‍വേ ട്രാക്കുകളില്‍

ബജറ്റ് 2020 : കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി 16 കര്‍മ്മപദ്ധതികൾ 

Posted by - Feb 1, 2020, 04:23 pm IST

ന്യൂദല്‍ഹി: കാര്‍ഷിക മേഖലയുടെ ക്ഷേമത്തിനായി 16 കര്‍മ്മപദ്ധതികളുമായി ഈ വർഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കാര്‍ഷിക മേഖലയ്ക്കായി ആകെ 2.83 ലക്ഷം കോടി രൂപ വകയിരുത്തി.  കൃഷി, ജലസേചനം എന്നിവയ്ക്ക് 1.6 ലക്ഷം കോടി, ഗ്രാമവികസനം അടക്കം വിഭാഗങ്ങള്‍ക്ക് 1.23 ലക്ഷം കോടി രൂപയും വകയിരുത്തി. 15 ലക്ഷം കോടിയുടെ കാര്‍ഷിക വായ്പ സാമ്പത്തിക വര്‍ഷം നല്‍കും. മത്സ്യമേഖലയ്ക്കായി സാഗരമിത്ര എന്ന പദ്ധതി നടപ്പാക്കും. ജലക്ഷാമം  നേരിടുന്നതിനുള്ള പ്രത്യേക പദ്ധതികളും ധനമന്ത്രി നിര്‍മലാ സീതാരാമന്‍

 ബജറ്റ് 2020 : ആദായനികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു 

Posted by - Feb 1, 2020, 01:51 pm IST

ന്യൂഡല്‍ഹി:  ആദായനികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു.  നികുതി നിരക്ക് കുറച്ചു. ധനമന്ത്രി നിര്‍മല സീതാരാമന്റെ സുപ്രധാന ബജറ്റ് പ്രഖ്യാപനം.  അഞ്ച് ലക്ഷം മുതല്‍ 7.5 ലക്ഷം വരെ 10 ശതമാനം(നിലവില്‍ 20 ശതമാനം) 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ 15 ശതമാനം(നിലവില്‍ 20 ശതമാനം). 10 ലക്ഷം 12.5 ലക്ഷം വരെ 20 ശതമാനമാക്കി(നിലവില്‍ 30 ശതമാനം) 12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ 25 ശതമാനം(നിലവില്‍ 30 ശതമാനം). 12.5 ലക്ഷം മുതല്‍

ബിജെപി ജനജാഗരണ മാർച്ചിനു നേരെ കല്ലേറ് 

Posted by - Feb 1, 2020, 10:27 am IST

കുണ്ടറ(കൊല്ലം): പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ബിജെപി കൊല്ലത്തു സംഘടിപ്പിച്ച ജനജാഗരണ സദസ്സിന് മുൻപേ  നടന്ന മാര്‍ച്ചിനു നേരെ പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ അക്രമികളുടെ കല്ലേറ്. ഒരു സ്ത്രീ അടക്കം മൂന്നു ബിജെപി പ്രവര്‍ത്തകര്‍ക്കും രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റു. പോലീസ് നോക്കിനില്‍ക്കെയായിരുന്നു കല്ലേറ്.

ബാങ്ക് പണിമുടക്കിൽ വലഞ്ഞ് ഇടപാടുകാര്‍

Posted by - Feb 1, 2020, 10:18 am IST

ഡല്‍ഹി:ശമ്പളവര്‍ധനവ് ഉൾപ്പെടെയുള്ള  പല ആവശ്യങ്ങളുന്നയിച്ച്  രാജ്യത്തെ പൊതുമേഖലാബാങ്ക് ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് ഇന്നും തുടരും .സംസ്ഥാനത്തെ പല എ ടി എമ്മുകളും ഇന്നലെ തന്നെ കാലിയായി.  ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. എന്നാല്‍ സ്വകാര്യബാങ്കുകളായ ഐ.സി.ഐ.സി.ഐ., എച്ച്.ഡി.എഫ്.സി. എന്നിവ പതിവുപോലെ പ്രവര്‍ത്തിച്ചു.    

ചൈനയിലെ  വുഹാനില്‍ നിന്നും ഇന്ത്യാക്കാരേയും വഹിച്ചുകൊണ്ടുള്ള എയര്‍ ഇന്ത്യാ വിമാനം ഡല്‍ഹിയിലെത്തി

Posted by - Feb 1, 2020, 09:10 am IST

ഡല്‍ഹി: ചൈനയിലെ  വുഹാനില്‍ നിന്നും ഇന്ത്യാക്കാരേയും വഹിച്ചുകൊണ്ടുള്ള എയര്‍ ഇന്ത്യാ വിമാനം ഡല്‍ഹിയിലെത്തി. 324 പേരടങ്ങുന്ന വിമാനത്തില്‍ 42 മലയാളികളും ഉണ്ട്. ദല്‍ഹി റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ അഞ്ചുഡോക്ടര്‍മാരും എയര്‍ ഇന്ത്യയുടെ പാരാമെഡിക്കല്‍ സ്റ്റാഫുമായി ഡല്‍ഹിയില്‍നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനം വൈകിട്ടോടെയാണ് വുഹാനിലെത്തിയത്.