ആം ആദ്മി പാര്‍ട്ടി നേതാവിനെ  മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Feb 25, 2020, 03:31 pm IST

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ  മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന മുരാരി ലാല്‍ ജെയിനെയാണ് തിങ്കളാഴ്ച ലളിത്പൂരിന്‌ സമീപം ഒരു പാലത്തിനു കീഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുരാരി ലാലിന്റെ ബാഗും മൃതദേഹത്തിനു സമീപം കിടപ്പുണ്ടായിരുന്നു.

 വടക്ക് കിഴക്കന്‍ ഡഹിയില്‍  മാര്‍ച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Posted by - Feb 25, 2020, 03:10 pm IST

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘട്ടണ ത്തിനിടെ രണ്ടുപേര്‍ക്കുകൂടി  വെടിയേറ്റു. സംഭവത്തില്‍ പരിക്കേറ്റവരെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മൂന്നുദിവസമായി തുടരുന്ന കലാപത്തില്‍ ഇതുവരെ ഏഴുപേരാണ്  മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.  സംഘര്‍ഷം പടരുന്ന പശ്ചാത്തലത്തില്‍ വടക്ക് കിഴക്കന്‍ ഡഹിയില്‍  മാര്‍ച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

കടയടച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ അധികാരമില്ല: ജസ്റ്റിസ് കെമാല്‍  പാഷ

Posted by - Feb 25, 2020, 12:38 pm IST

ന്യൂദല്‍ഹി: ബിജെപിയുടെ സി എ എ വിശദീകരണ യോഗം നടക്കുന്ന സ്ഥലങ്ങളില്‍ കടയടച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ അധികാരമില്ലെന്ന്  ജസ്റ്റിസ് കെമാല്‍ പാഷ. കടഅടക്കുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ പോലീസിനും മുഖ്യമന്ത്രിക്കും ഇതിന് അധികാരമില്ല.   കട അടയ്ക്കുന്നതും തുറക്കുന്നതും തീരുമാനിക്കുന്നത് കടയുടമയാണ്.  പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരത്തില്‍ മുഖ്യമന്ത്രിക്ക് ആത്മാര്‍ഥതയില്ല.  പൗരത്വ നിയമ ഭേദഗതിക്കെതിരായി സമരം ചെയ്യുന്നവരുടെ പേരില്‍ കേസെടുക്കുന്നത് ഇതിന് തെളിവാണെന്നും അദേഹം ആരോപിച്ചു.

ചൈനയിൽ കൊറോണ ബാധിതരുടെ എണ്ണം 77,658 ആയി ഉയര്‍ന്നു

Posted by - Feb 25, 2020, 10:50 am IST

ബെയ്ജിങ്: ചൈനയില്‍ നിയന്ത്രണ വിധേയമാകാതെ കൊറോണ (കോവിഡ്-19) വൈറസ് ബാധ.രാജ്യത്തുടനീളം കൊറോണ ബാധിതരുടെ എണ്ണം 77,658 ആയി ഉയര്‍ന്നു. പുതുതായി 508 പേര്‍ക്ക് കൂടി കൊറോണ ബാധിച്ചതായി  ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ ചൊവ്വാഴ്ച വ്യക്തമാക്കി.

ഡൽഹി  സ്ഥിതിഗതികള്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍

Posted by - Feb 25, 2020, 10:43 am IST

ന്യൂഡല്‍ഹി: അഞ്ച് പേരുടെ മരണത്തിന് കാരണമായ ഡല്‍ഹി സംഘര്‍ഷത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലെ ഇപ്പോഴുള്ള  സാഹചര്യം ആശങ്കയുണ്ടാക്കുന്നു. നമ്മുടെ നഗരത്തില്‍ സാമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും കൂട്ടായി ശ്രമിക്കണം. അക്രമത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ എല്ലാവരോടും ഒരിക്കല്‍കൂടി അഭ്യർത്ഥിക്കുന്നുവെന്നും കെജ്‌രിവാള്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.

താജ്മഹലിന്റെ സൗന്ദര്യം ആസ്വദിക്കാൻ   അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തി 

Posted by - Feb 24, 2020, 06:52 pm IST

ആഗ്ര: താജ്മഹലിന്റെ സൗന്ദര്യം ആസ്വദിക്കാൻ  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, മരുമകന്‍ ജെറാഡ് കുഷ്‌നര്‍ എന്നിവർ  താജ്മഹല്‍ സന്ദര്‍ശനത്തിനെത്തി. ഉത്തര്‍പ്രദേശിലെ ഖേരിയ എയര്‍ ബെയ്‌സിലെത്തിയ അദ്ദേഹത്തെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ സ്വീകരിച്ചു.

കേരളത്തില്‍ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേയ്ക്ക്

Posted by - Feb 24, 2020, 06:43 pm IST

കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേയ്ക്ക്. കഴിഞ്ഞ ദിവസം ഗ്രാമിനു 3,975 രൂപയും പവനു 31,800 രൂപയുമായിരുന്നു വില. ഇന്നു രാവിലെ പവനു 320 രൂപയും ഗ്രാമിനു 40 രൂപയുമാണ് വർധിച്ചിരിക്കുന്നത് .  വൈകുന്നേരം  പവന് 3,935 രൂപയും ഗ്രാമിനു 25 രൂപയുമാണ് കൂടിയത്. നിലവില്‍ ഒരു പവന് 32,000 രൂപയും ഗ്രാമിനു 4,000 രൂപയുമാണ്. 

ഡൽഹിയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിച് കെജ്രിവാൾ 

Posted by - Feb 24, 2020, 06:37 pm IST

ന്യൂദല്‍ഹി: ദല്‍ഹിയില്‍ അഴിഞ്ഞാടുന്ന കലാപകാരികള്‍ക്കെതിരെ ആഭ്യന്തരമന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദല്‍ഹിയിലെ മൗജ്പുര്‍, ജാഫറാബാദ്  സംഘര്‍ഷങ്ങളുടെ പശ്ചാത്തലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായോട് അദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ദല്‍ഹിയുടെ വിവിധഭാഗങ്ങളില്‍ സമാധാനത്തിനും ഐക്യത്തിനും ക്ഷതമേറ്റതായുള്ള ദുഃഖകരമായ വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത്ഷായോട് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണെന്ന് അദേഹം ട്വിറ്ററില്‍ കുറിച്ചു. 

തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാഴ്സ് സ്‌കൂള്‍ മാനേജർ അറസ്റ്റിൽ 

Posted by - Feb 24, 2020, 04:43 pm IST

കൊച്ചി: സി.ബി.എസ്.ഇ അംഗീകാരമില്ലാത്ത സ്‌കൂള്‍ നടത്തി വിദ്യാര്‍ഥികളെ കബളിപ്പിച്ച കേസില്‍ തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാഴ്സ് സ്‌കൂള്‍ മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. അംഗീകാരമില്ലാത്ത സ്കൂൾ ആയതിനാൽ  29 വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ പത്താംക്ലാസ് പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നു. ഇ തോടെയാണ് സ്‌കൂള്‍ മാനേജര്‍ക്കെതിരേ വഞ്ചനാക്കുറ്റം ചുമത്തി പോലീസ് കേസ് എടുത്തിരിക്കുന്നത്.  വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന വിവരം നേരത്തെ  സ്‌കൂള്‍ മാനേജ്മെന്റിന് അറിയാമായിരുന്നു. എന്നാല്‍ ഇതെല്ലാം മറച്ചുവെക്കുകയായിരുന്നുവെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്.  

ഭീകരതയ്‌ക്കെതിരെ അമേരിക്കയും ഇന്ത്യയും ഒരുമിച്ച് പോരാടും- ഡൊണാള്‍ഡ് ട്രംപ്

Posted by - Feb 24, 2020, 04:18 pm IST

അഹമ്മദാബാദ് :  സൈനിക മേഖലയിലെ  യു.എസ്.-ഇന്ത്യ സഹകരണം കൂടുതല്‍ ശക്തിപ്പെടുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം തുടരുന്ന പശ്ചാത്തലത്തില്‍, ഈ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൈനികസാമഗ്രികള്‍ ഇന്ത്യക്ക് ലഭ്യമാക്കുമെന്ന്  ട്രംപ് പറഞ്ഞു. ഏറ്റവും മികച്ച ആയുധങ്ങളാണ് തങ്ങള്‍ നിര്‍മിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  ഭീകരവാദികളെ ഇല്ലാതാക്കുന്നതിനുള്ള യോജിച്ചുള്ള പ്രവര്‍ത്തനത്തിന് അമേരിക്കയും ഇന്ത്യയും പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി, പാകിസ്താന്‍ അതിര്‍ത്തിയിലെ ഭീകരസംഘടനകളെയും ഭീകരവാദികളെയും ഇല്ലാതാക്കാന്‍ അധികാരത്തിലെത്തിയതു മുതല്‍ തന്റെ ഭരണകൂടം

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ഇന്ന് നിരാഹാരത്തില്‍  

Posted by - Feb 24, 2020, 10:48 am IST

ന്യൂഡല്‍ഹി: ബി.എസ്.എന്‍.എലിനെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 69,000 കോടിയുടെ പാക്കേജ് വൈകിക്കുന്നതിൽ  പ്രതിഷേധിക്കാൻ  ജീവനക്കാര്‍ ഇന്ന് ദേശവ്യാപകമായി നിരഹാര സമരം നടത്തുന്നു. ബിഎസ്എന്‍എല്ലിലെ എല്ലാ യൂണിയനുകളും അസോസിയേഷനകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് രാജ്യവ്യാപക സമരമെന്ന് ജീവനക്കാരുടെ സംഘടനയായ ഓള്‍ യൂണിയന്‍സ് ആന്‍ഡ് അസോസിയേഷന്‍സ് ഓഫ് ബി.എസ്.എന്‍.എല്‍. (എ.യു.എ.ബി.) പ്രസ്താവനയില്‍ വ്യക്തമാക്കി. 

പാക് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം ഗൗരവത്തോടെ കാണുന്നു: വി മുരളീധരൻ 

Posted by - Feb 24, 2020, 09:31 am IST

തിരുവനന്തപുരം: കുളത്തൂപ്പുഴയില്‍ നിന്ന് വിദേശ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം വളരെ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പാകിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി എന്ന് ഈ ബുള്ളറ്റുകളില്‍ മുദ്രണം ചെയ്തിട്ടുളളത് കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി സത്യാവസ്ഥ പുറത്തു കൊണ്ടു വരണം, അദ്ദേഹം പറഞ്ഞു . 

പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ കേസ്  അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തു

Posted by - Feb 23, 2020, 03:45 pm IST

കൊല്ലം: കുളത്തൂപ്പുഴയില്‍ പാക്കിസ്ഥാൻ  നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെത്തി. വിശദമായ അന്വേഷണത്തിനായി എന്‍ഐഎയുടെ പുതിയ സംഘം ഇന്നു കൊല്ലത്തെത്തും. അതേസമയം സംഭവത്തില്‍ മിലിട്ടറി ഇന്റലിജന്‍സും അന്വേഷണം തുടങ്ങിയിട്ടുണ്ട്.  വെടിയുണ്ടകള്‍ കണ്ടെടുത്ത മുപ്പത്തടി പാലത്തിന് സമീപത്തു  പോലീസ് വ്യാപക പരിശോധന ആരംഭിച്ചു. സമീപത്തെ വനമേഖലകളിലും ഉള്‍ക്കാടുകളിലും തിരിച്ചില്‍ നടത്താന്‍ മിലിട്ടറി ഇന്റലിജന്‍സ് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

മുംബൈ അധോലോക കുറ്റവാളി രവി പൂജാരി ദക്ഷിണാഫ്രിക്കയില്‍ പിടിയിലായി 

Posted by - Feb 23, 2020, 03:37 pm IST

കേപ്ടൗണ്‍: മുംബൈ അധോലോക കുറ്റവാളി രവി പൂജാരി ദക്ഷിണാഫ്രിക്കയില്‍ പിടിയിലായി. രവിപൂജാരിയുടെ ജാമ്യാപേക്ഷ സെനഗല്‍ സുപ്രീംകോടതി തളളിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത് . ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തര സമ്മർദ്ദം മൂലമാണ്  രവി പൂജാരിയെ പിടികൂടിയത്.  ഇതിനുമുമ്പ് സെനഗലില്‍ വെച്ച് പിടിച്ചു വെങ്കിലും  ജാമ്യത്തില്‍ ഇറങ്ങിയശേഷം രവി പൂജാരി ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുകയായിരുന്നു.  

ബംഗാളില്‍ സ്വാമി വിവേകാനന്ദ പ്രതിമയ്ക്ക് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം

Posted by - Feb 23, 2020, 12:06 pm IST

കൊല്‍ക്കത്ത: ബംഗാളില്‍ സ്വാമി വിവേകാനന്ദ പ്രതിമയ്ക്ക് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം. മുര്‍ഷിദാബാദിലെ മാ ശാരദ നാനി ദേവി ശിക്ഷ കേന്ദ്രത്തിന് മുന്നിലുള്ള പ്രതിമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.  പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമിയെ കണ്ടെത്താനാവുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.