ഡല്‍ഹിയില്‍ ഭീം ആര്‍മി പ്രതിഷേധം  

Posted by - Feb 23, 2020, 11:59 am IST

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായി  സ്ത്രീകള്‍ പ്രതിഷേധവുമായി എത്തിയതിനെത്തുടർന്ന്  ഡല്‍ഹി ജാഫറാബാദ് മെട്രോ സ്‌റ്റേഷന്‍ അടച്ചു. ഈ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തില്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് ഇവിടെ സ്ത്രീകളുടെ  സംഘം പ്രതിഷേധം തുടങ്ങിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ പ്രധാന റോഡിലും ഗതാഗതം തടസ്സപ്പെട്ടു.

മുത്തലാഖ് നിയമത്തിന് എതിരെ വനിതാ ലീഗ് സുപ്രീം കോടതിയെ സമീപിച്ചു

Posted by - Feb 23, 2020, 11:49 am IST

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസ്സാക്കിയ മുത്തലാഖ് നിയമത്തിന് എതിരെ വനിതാ ലീഗ് സുപ്രീം കോടതിയെ സമീപിച്ചു.മുത്തലാഖ് ക്രിമിനല്‍ കുറ്റം ആക്കുന്ന നിയമം സ്ത്രീ വിരുദ്ധവും, കുടുംബ ബന്ധങ്ങള്‍ക്ക് എതിരുമാണ് എന്നാരോപിച്ചാണ് വനിത ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് സുപ്രീം കോടതിയെ സമീപിച്ചത്. 

ഡൊണാൾഡ് ട്രംപ് നാളെ ഇന്ത്യയിൽ എത്തും

Posted by - Feb 23, 2020, 10:07 am IST

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കുടുംബവും നാളെ  ഇന്ത്യയിലെത്തും. ട്രംപിനൊപ്പം ഭാര്യ മെലാനിയ,​മകൾ ഇവാങ്ക,​ മരുമകൻ ജാറദ് കഷ്നർ,​ മന്ത്രിമാർ,​ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരും  മാദ്ധ്യമപ്രവർത്തകരും ഇന്ത്യയിലേക്ക് വരും. അഹമ്മദാബാദ് വിമാനത്താവളം മുതൽ മോട്ടേര സ്റ്റേഡിയം വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും ഒന്നിച്ചുള്ള റോഡ് ഷോ നടക്കും. സ്റ്റേഡിയത്തിലെ സ്വീകരണത്തിനും കലാപരിപാടികൾക്കും ശേഷം ട്രംപും കുടുംബവും ആഗ്രയിലേക്ക് പോകും. രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന സന്ദർശനത്തിന് ശേഷം ഡൽഹിയിലേക്ക് പോകുന്ന അമേരിക്കൻ പ്രസിഡന്റും കുടുംബവും മൗര്യ

ബിഷപ്പിനെതിരെ മറ്റൊരു കന്യാസ്ത്രീ കൂടി പരാതി നൽകിയതിൽ സന്തോഷമുണ്ടെന്ന് സിസ്റ്റർ അനുപമ  

Posted by - Feb 22, 2020, 05:33 pm IST

കോട്ടയം/തൃശ്ശൂർ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും വീണ്ടും ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍. ബിഷപ്പിനെതിരെ മറ്റൊരു കന്യാസ്ത്രീ കൂടി പരാതി നൽകിയതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇനിയും ആളുകൾ വെളിപ്പെടുത്തലുമായെത്തുമെന്നാണ് വിശ്വാസം എന്ന്  സിസ്റ്റർ ലൂസി സിസ്റ്റര്‍ അനുപമ പറഞ്ഞു. പീഡിതര്‍ക്കൊപ്പം നില്‍ക്കുന്നതിന് പകരം പീഡിപ്പിച്ചവര്‍ക്കൊപ്പമാണ് സഭ ഇപ്പോഴും നില്‍ക്കുന്നതെന്ന് അവർ  പറഞ്ഞു.  

പാകിസ്താന്‍ സിന്ദാബാദ് വിളിച്ച യുവതിക്ക് നക്‌സല്‍ ബന്ധം:യെദ്യൂരപ്പ

Posted by - Feb 22, 2020, 04:00 pm IST

ബെംഗളൂരു : പാകിസ്താന്‍ സിന്ദാബാദ് വിളിച്ച യുവതിക്ക് നക്‌സല്‍ ബന്ധമുണ്ടെന്ന ആരോപണവുമായി കര്‍ണാടക മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ. വ്യാഴാഴ്ച അസദുദ്ദീന്‍ ഒവൈസി അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് അമുല്യ ലിയോണ്‍ എന്ന യുവതി പാകിസ്താന് സിന്ദാബാദ് വിളിച്ചത്.  അമുല്യയെ ദേശവിരുദ്ധതാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കുന്ന സ്ത്രീകളെ ശിക്ഷിക്കണമെന്നും യെദ്യൂരപ്പ പറഞ്ഞു.

വാവ സുരേഷ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് പിറ്റേ ദിവസംതന്നെ വീണ്ടും കര്മമേഖലയിൽ

Posted by - Feb 22, 2020, 03:51 pm IST

തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കുശേഷം വാവ സുരേഷ് പിറ്റേ ദിവസം തന്നെ വീണ്ടും കര്മമേഖലയിൽ. അരുവിക്കരയ്ക്ക് അടുത്തുള്ള കളത്തറ വിമല സ്‌കൂളിന് സമീപമുള്ള സ്ഥലത്തു നിന്നുമാണ് മൂർഖൻ പാമ്പിനെ വാവ സുരേഷ് പിടികൂടിയത്. ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു സംഭവം. വിവരം കിട്ടിയ ഉടനെത്തന്നെ  വിശ്രമം പോലും ഉപേക്ഷിച്ച് നാട്ടുകാരുടെയും കുട്ടികളുടേയും രക്ഷയ്ക്കായി സ്ഥലത്തെത്തിയ വാവ സുരേഷ് പാമ്പിനെ പിടികൂടുകയായിരുന്നു. 

കെ സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റു

Posted by - Feb 22, 2020, 03:41 pm IST

തിരുവനന്തപുരം: കെ സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റു. തലസ്ഥാനത്തെ  പാർട്ടി അസ്ഥാനത്തുവച്ച് നടന്ന ചടങ്ങിലാണ് സുരേന്ദ്രൻ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. മദ്ധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ,​ കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവർ ചടങ്ങിന് എത്തിയിരുന്നു.

മെലാനിയ ട്രംപിനെ സ്വീകരിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉണ്ടാകില്ല: ആം ആദ്മി പാർട്ടി

Posted by - Feb 22, 2020, 03:34 pm IST

ന്യൂഡൽഹി: അടുത്ത ആഴ്ച ഡൽഹി സർക്കാർ സ്‌കൂളിൽ "സന്തോഷ ക്ലാസ്"കാണാൻ എത്തുന്ന യു.എസ് പ്രഥമ വനിത മെലാനിയ ട്രംപിനെ സ്വീകരിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉണ്ടാകില്ലെന്ന് ആം ആദ്മി പാർട്ടി  വൃത്തങ്ങൾ അറിയിച്ചു. കേജ്‌രിവാളിന്റെയും സിസോദിയയുടെയും പേരുകൾ കേന്ദ്ര സർക്കർ  ഒഴിവാക്കിയന്ന് പാർട്ടി വൃത്തങ്ങൾ ആരോപിച്ചു.  

ലിംഗനീതിയും തുല്യതയും ഉറപ്പുനല്‍കുന്നതാണ്   ഇന്ത്യന്‍ ഭരണഘടന: പ്രധാനമന്ത്രി

Posted by - Feb 22, 2020, 03:28 pm IST

ന്യൂ ഡൽഹി: ലിംഗനീതിയും തുല്യതയും ഉറപ്പുനല്‍കുന്നതാണ്ഇന്ത്യന്‍ ഭരണഘടന. ലിംഗനീതി ഉറപ്പാക്കാതെ സമ്പൂണ്ണ  വികസനം അവകാശപ്പെടാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമീപകാലത്തെ ചില സുപ്രധാന വിധികൾ  ഇന്ത്യയിലെ 130 കോടി ജനങ്ങളും ഇരുകൈകളും നീട്ടിയാണ്  സ്വീകരിച്ചതെന്നും മോദി പറഞ്ഞു. സുപ്രീം കോടതി സംഘടിപ്പിക്കുന്ന രാജ്യാന്തര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഹിന്ദുക്കളുടെ സഹിഷ്ണുത ബലഹീനതയായി കാണരുത് : ദേവേന്ദ്ര ഫഡ്‌നാവിസ് 

Posted by - Feb 22, 2020, 03:22 pm IST

മുംബൈ: രാജ്യത്തെ ഹിന്ദു, മുസ്ലിം ജനതയ്ക്കുള്ളില്‍ വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ പ്രസംഗം നടത്തിയ വാരിസ് പത്താന് ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസിന്റെ മറുപടി. ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഉള്ളതുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ ഇവിടെ സുരക്ഷിതരായും സ്വാതന്ത്യത്തോടെ ഒത്തൊരുമിച്ച് കഴിയുന്നതെന്നും ഫട്‌നാവിസ് അറിയിച്ചു. നാഗ്പൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. കലാബുരാഗിയില്‍ ഹിന്ദുക്കള്‍ക്കെതിരെയാണ് വാരിസ് പത്താന് പ്രസംഗം നടത്തിയത്.  

വാവ സുരേഷ് ആശുപത്രി വിട്ടു 

Posted by - Feb 22, 2020, 03:16 pm IST

തിരുവനന്തപുരം: കിണറ്റിലിറങ്ങി അണലിയെ പിടികൂടി പുറത്തെത്തിച്ച ശേഷം കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍  ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയതായും ശാരീരിക അസ്വസ്ഥതകള്‍ ഇല്ലെന്നും മുറിവുണങ്ങിയാല്‍ സ്വന്തം പ്രവർത്തന മേഖലയിലേയ്ക്ക് തിരികെ എത്തുമെന്നും വാവ സുരേഷ് പറയുന്നു .

അവിനാശി അപകടത്തിലെ  കണ്ടെയ്നർ ഡ്രൈവർ ഹേമരാജ് റിമാൻഡിൽ

Posted by - Feb 22, 2020, 08:48 am IST

തിരുപ്പൂർ: തിരുപ്പൂരിലെ  ബസ് അപകടത്തിന് കാരണക്കാരനായ  കണ്ടെയ്നർ ലോറി ഡ്രൈവർഒറ്റപ്പാലം ചെറുമുണ്ടശ്ശേരി കൊല്ലത്ത് കുണ്ടിൽ വീട്ടിൽ ഹേമരാജിനെ(38) കോയമ്പത്തൂർ ജയിലിൽ റിമാൻഡ്‌ ചെയ്തു. ഇയാൾ വ്യാഴാഴ്ചതന്നെ ഈറോഡിനടുത്തുള്ള പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.

എന്‍ജിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റുമരിച്ചു

Posted by - Feb 21, 2020, 01:49 pm IST

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ച സംഭവത്തില്‍ ബി.എസ്.പി. മുന്‍ എം.എല്‍.എയുടെ മകനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ പ്രശാന്ത് സിങ്(23) കുത്തേറ്റു മരിച്ചത്. അമന്‍ ബഹാദൂര്‍ എന്ന യുവാവിനെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കൊലപാതകത്തിലെ മുഖ്യപ്രതിയാണെന്നും ബി.എസ്.പി. മുന്‍ എം.എല്‍.എയുടെ മകനാണെന്നും പോലീസ്  അറിയിച്ചു. 

നെയ്യാര്‍ഡാം മരക്കുന്നം കുന്നില്‍ ശിവക്ഷേത്രത്തിലെ പൂജകള്‍ പോലീസ് തടഞ്ഞു

Posted by - Feb 21, 2020, 12:49 pm IST

തിരുവനന്തപുരം: നെയ്യാര്‍ഡാം മരക്കുന്നം കുന്നില്‍ ശിവക്ഷേത്രത്തിലെ പൂജകള്‍ പോലീസ് തടഞ്ഞു. ശിവരാത്രി ദിവസത്തെ പൂജ നടത്താന്‍ അനുവദിക്കാതെ സ്ത്രീകള്‍ അടക്കമുളള വിശ്വാസികളെ പോലീസ് ക്ഷേത്രത്തില്‍ നിന്നും പുറത്താക്കി. അന്നദാനത്തിനായി ഒരുക്കിയ ആഹാരസാധനങ്ങള്‍ പോലീസ് അടുപ്പില്‍ നിന്ന് എടുത്ത് മാറ്റിച്ചു. സ്വകാര്യ കമ്പനിയുടെ നേതൃത്വത്തില്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് നിര്‍മ്മാണത്തിനായാണ് പോലീസ് നടപടി. നെടുമങ്ങാട് ഡിവൈഎസ്പിയുടെ കീഴിലുള്ള പോലീസ് സന്നാഹം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്. അമ്പല പരിസരത്തിന് പുറത്ത് ഇപ്പോൾ  വിശ്വാസികള്‍ നാമജമപം നടത്തിക്കൊണ്ടിരിക്കുകയാണ്.

കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി പിളര്‍ന്നു

Posted by - Feb 21, 2020, 12:37 pm IST

കൊച്ചി:  കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി പിളര്‍ന്നു. അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ പ്രത്യേകമായി കോട്ടയത്ത്  യോഗം ചേര്‍ന്നു. കേരള കോണ്‍ഗ്രസ്  പി.ജെ. ജോസഫ് വിഭാഗവുമായി ലയിക്കുമെന്ന് ജോണി നെല്ലൂര്‍ പ്രഖ്യാപിച്ചു.  പാര്‍ട്ടി എന്താണെന്ന് അനൂപിന്  അറിയില്ല. ജോസഫിനോട് ഡെപ്യൂട്ടി ലീഡര്‍ സ്ഥാനം അനൂപ് ആവശ്യപ്പെട്ടു. അത് ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍ ലയനത്തെ എതിര്‍ത്തെന്നും ജോണി ആരോപിച്ചു. അമ്മയ്ക്കു നിയമസഭ സീറ്റ് നല്‍കരുതെന്ന് അനൂപ് ജേക്ക് ആവശ്യപ്പെട്ടെന്ന് ജോണി നെല്ലൂര്‍ ആരോപിച്ചു. ടി.എം. ജേക്കബിന്റെ സംസ്‌കാരച്ചടങ്ങിലാണ് ഇക്കാര്യം