ബെംഗളൂരിൽ നിന്ന് പെരിന്തമണ്ണയിലേക്കു വരികയായിരുന്ന വോള്‍വോ ബസ്‌ മറിഞ്ഞ് ഒരാള്‍ മരിച്ചു

Posted by - Feb 21, 2020, 12:29 pm IST

മൈസുരു: ബെംഗളുരുവില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്ന കല്ലടയുടെ വോള്‍വോ ബസ് അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ്  സംഭവം. ഹുന്‍സൂരില്‍ വെച്ചാണ് അപകടമുണ്ടായത്. വീതി കുറഞ്ഞ ഒരു പാലത്തിലൂടെ സഞ്ചരിക്കുന്നതിനിടയില്‍ എതിര്‍വശത്ത് നിന്ന് കാര്‍ വന്നപ്പോള്‍ നിയന്ത്രണം വിട്ട ബസ് വൈദ്യുതപോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു.

മുസ്‌ലിങ്ങളെ 1947ല്‍ തന്നെ പാകിസ്താനിലേക്ക് അയക്കേണ്ടതായിരുന്നു : ഗിരിരാജ് സിങ്

Posted by - Feb 21, 2020, 12:23 pm IST

മുസ്‌ലിങ്ങളെ 1947ല്‍ തന്നെ പാകിസ്താനിലേക്ക് അയക്കേണ്ടിയിരുന്നുവെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബുധനാഴ്ച ബിഹാറിലെ പൂര്‍ണിയയില്‍ വെച്ചാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.  1947നു മുമ്പ് ജിന്ന ഇസ്‌ലാമിക രാഷ്ട്രത്തിനു വേണ്ടി അവകാശ വാദം ഉന്നയിച്ചു. പൂര്‍വികരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റിന്റെ ഫലമാണ് ഇന്നു നാം  അനുഭവിക്കുന്നത്. ആ സമയത്ത് മുസ്‌ലിം സഹോദരന്മാരെ അവിടേക്ക് അയക്കുകയും അവിടെനിന്ന് ഹിന്ദുക്കളെ ഇവിടേക്ക് കൊണ്ടുവരികയും ചെയ്തിരുന്നെങ്കില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകില്ലായിരുന്നു. ഭാരതവംശജര്‍ക്ക് ഇവിടെ അഭയം ലഭിച്ചില്ലെങ്കില്‍ പിന്നെ അവര്‍ എവിടേക്ക് പോകും? – ഗിരിരാജ്

ജീവനക്കാരിൽ പന്നിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് സാപ്പ് ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചു

Posted by - Feb 21, 2020, 12:15 pm IST

ബെംഗളുരു: രണ്ട് ജീവനക്കാരില്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്  പ്രധാന  സോഫ്റ്റ് വെയര്‍ കമ്പനിയായ സാപിന്റെ (SAP) രാജ്യത്തെ ഓഫീസുകള്‍ അടച്ചു. താത്കാലികമായി ഗുഡ്ഗാവ്, ബെംഗളുരു, മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകളാണ്  അടച്ചത്. വീണ്ടും ഓഫീസ്  തുറക്കുന്നതുവരെ  എല്ലാ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചു.

മുസ്ലിം പള്ളി  നിര്‍മാണത്തിനായി അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിച്ചതായി സുന്നി വഖഫ് ബോര്‍ഡ്

Posted by - Feb 21, 2020, 12:00 pm IST

ലഖ്നൗ: അയോധ്യയില്‍ മുസ്ലിം പള്ളി  നിര്‍മാണത്തിനായി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ്. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമുള്ള ഭൂമിയാണ് സ്വീകരിച്ചതെന്നും സുന്നി വഖഫ് ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു.  ഭൂമി സ്വീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങളുണ്ടാക്കുന്നത് മറ്റു ചിലരാണ്. പരമോന്നത കോടതിയുടെ തീരുമാനം അനുസരിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. മുസ്ലിം പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി യുപി സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഭൂമി അനുവദിച്ചുള്ള കത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുന്നി വഖഫ് ബോര്‍ഡിന് കൈമാറുകയും ചെയ്തിരുന്നു.

തിരുപ്പൂർ  ബസപകടം: ലോറി ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു

Posted by - Feb 21, 2020, 09:30 am IST

തിരുപ്പൂരിന്  സമീപം അവിനാശിയിൽ നടന്ന കെഎസ്ആർടിസി ബസപകടത്തിൽ അപകടത്തിനിടയാക്കിയ ലോറി ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. ദേശീയപാതയുടെ മീഡിയനിലൂടെ ലോറി 50 മീറ്റർ സഞ്ചരിച്ച ശേഷമാണ് എതിർ ദിശയിൽ വന്ന ബസിലിടിച്ചതെന്ന് മോട്ടോർ വാഹനവകുപ്പിന്‍റെ പരിശോധനയിൽ നിന്നും വ്യക്തമായി. അശ്രദ്ധമായി വാഹനമോടിച്ചതിനെ തുടർന്ന് ലോറി ഡ്രൈവർ ഹേമരാജിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിക്ക് നടന്ന അപകടത്തിൽ 19 പേരാണ് മരിച്ചത്. 

വിദ്വേഷ പ്രസംഗവുമായി  ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം നേതാവ്

Posted by - Feb 20, 2020, 03:51 pm IST

ഗുല്‍ബര്‍ഗ:വിദ്വേഷ പ്രസംഗവുമായി  ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം നേതാവ്. പാര്‍ട്ടി ദേശീയ വക്താവ് മഹാരാഷ്ട്ര  വാരിസ് പത്താനാണ് വിദ്വേഷ പ്രസംഗവുമായി രംഗത്തെത്തിയത്. ഫ്രെബുവരി 15ന് കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നടന്ന സിഎഎ വിരുദ്ധ റാലിയിലാണ് പ്രസംഗം. ഒവൈസിയെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ കൊലവിളി പ്രസംഗം.  രാജ്യത്ത് മുസ്ലിങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം, അതു തന്നില്ലെങ്കില്‍ തട്ടിയെടുക്കേണ്ട  സമയമായിരിക്കുന്നു. നമ്മള്‍ 15 കോടി മുസ്ലിങ്ങൾ 100 കോടി ഹിന്ദുക്കള്‍ക്ക് മേല്‍ ആധിപത്യത്തിന് ധാരാളം മതി. മുസ്ലിങ്ങള്‍ ഒറ്റക്കെട്ട് ആകുന്നത് കണ്ടു ഭയക്കുകകയാണ് ഹിന്ദുക്കള്‍.സിഎഎ വിരുദ്ധ

തിരഞ്ഞെടുപ്പ് കമ്മിഷന്‍ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക വിധിക്കെതിര സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു

Posted by - Feb 20, 2020, 03:42 pm IST

ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ നടക്കേണ്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ 2019 ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏത് വോട്ടര്‍പട്ടിക പ്രകാരം തെരെഞ്ഞെടുപ്പ് നടത്തണം എന്ന് തീരുമാനിക്കാന്‍ ഭരണഘടനാപരമായ അധികാരം തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന്  ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

Posted by - Feb 20, 2020, 03:36 pm IST

മുംബൈ: പുണെ-മുംബൈ എക്‌സ്പ്രസ് ഹൈവേയില്‍ വാഹനമിടിച്ച് കാല്‍നട യാത്രക്കാരന്‍ അശോക് മാഗർ മരിച്ചു. ഇദ്ദേഹം ബൗര്‍ വില്ലേജ് സ്വദേശിയാണ്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. 

തിരുപ്പൂർ ബസ്സപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു 

Posted by - Feb 20, 2020, 03:12 pm IST

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് 19 പേര്‍ മരിക്കാനിടയായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.  'തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലുണ്ടായ ബസ് അപകടത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. വേദനയുടെ ഈ സന്ദര്‍ഭത്തില്‍ എന്റെ ചിന്തയും പ്രാര്‍ഥനയും മരണപ്പെട്ടവരുടെ കുടുംബത്തോടൊപ്പമുണ്ട്. അപകടത്തില്‍ പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ', പ്രധാനമന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു

നിര്‍ഭയകേസ് പ്രതി വിനയ് ശര്‍മ ജയിലിനുളളില്‍ സ്വയം പരിക്കേല്‍പിച്ചു

Posted by - Feb 20, 2020, 11:14 am IST

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപെട്ട് കഴിയുന്ന  നാല് പ്രതികളിലൊരാളായ വിനയ് ശര്‍മ ജയിലിനുള്ളില്‍ സ്വയം പരിക്കേല്‍പ്പിച്ചതായി റിപ്പോര്‍ട്ട്. സെല്ലിനുള്ളിലെ ചുമരില്‍ തലയിടിച്ചാണ് ഇയാള്‍ സ്വയം പരിക്കേല്‍പ്പിച്ചത്. ഇയാള്‍ക്ക് വേണ്ട ചികിത്സ നല്‍കിയതായി തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. വിനയ് ശര്‍മയുടെ പരിക്ക് നിസാരമാണെന്ന് അധികൃതർ പറഞ്ഞു.

അവിനാശി ബസ് അപകടത്തിൽ  കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍  കീഴടങ്ങി

Posted by - Feb 20, 2020, 11:08 am IST

കോയമ്പത്തൂര്‍: അവിനാശി ബസ് അപകടത്തിൽ  കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍  പാലക്കാട് സ്വദേശി ഹേമരാജ് കീഴടങ്ങി.  പുലര്‍ച്ചെ മൂന്നരയോടെ, കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിനടുത്ത്‌ അവിനാശിയില്‍ വെച്ചാണ്‌ അപകടമുണ്ടായത്. ടൈല്‍സുമായി കേരളത്തില്‍നിന്നു പോയ കണ്ടെയ്‌നര്‍ ലോറിയാണ് ബസില്‍ ഇടിച്ചത്. പത്തുപേര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. 

മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

Posted by - Feb 20, 2020, 11:01 am IST

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ് ചെയ്തു . ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരിക്കെ, അധികാരദുര്‍വിനിയോഗം നടത്തി ബന്ധുക്കളുടെയും ചില സുഹൃത്തുക്കളുടെയും പേരില്‍ സ്വത്ത് സമ്പാദിച്ചുവെന്നാണ് ശിവകുമാറിനെതിരായ കേസ്.കേസിൽ ശിവകുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന എം. രാജേന്ദ്രന്‍, ഷൈജു ഹരന്‍, എന്‍.എസ്. ഹരികുമാര്‍ എന്നിവരെ പ്രതി ചേർത്താണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചിരിക്കുന്നത്.

അവിനാശിയിൽ (തമിഴ് നാട്) കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍ പെട്ടു, 20 പേര്‍ മരിച്ചു

Posted by - Feb 20, 2020, 09:12 am IST

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ അവിനാശിയില്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം സംഭവിച്ചത്.  10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അഞ്ച് സ്ത്രീകളും 11 പുരുഷന്മാരുമാണ് മരിച്ചത്. 23 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം ലഭിക്കുന്നത്. 

പൗരത്വ നിയമ ഭേദഗതിക്കെതിരായ  പ്രക്ഷോഭങ്ങളിൽ പോലീസിന്റെ വെടിയേറ്റ് ആരും മരിച്ചിട്ടില്ല :  യോഗി ആദിത്യനാഥ് 

Posted by - Feb 19, 2020, 06:54 pm IST

ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് നിയമസഭയില്‍ യോഗി ആദിത്യനാഥ് വിശദീകരണം നല്‍കി. പോലീസിന്റെ വെടിയേറ്റ് ആരും മരിച്ചിട്ടില്ലെന്നും എന്നാല്‍ കലാപമുണ്ടായാല്‍ നോക്കിനിൽക്കാൻ പറ്റില്ലെന്നും അവരുടെ ഭാഷയില്‍തന്നെ തിരിച്ചടിക്കുമെന്നും യു.പി. മുഖ്യമന്ത്രി ബുധനാഴ്ച നിയമസഭയില്‍ പറഞ്ഞു. ചിലര്‍ മരിക്കണമെന്ന ലക്ഷ്യത്തോടെ വരികയാണെങ്കില്‍ എങ്ങനെയാണ് അവര്‍ ജീവനോടെയുണ്ടാവുക എന്നും യോഗി ആദിത്യനാഥ് ചോദിച്ചു.   

തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വാവാ സുരേഷ്

Posted by - Feb 19, 2020, 03:27 pm IST

തിരുവനന്തപുരം: തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വാവാ സുരേഷ്. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ്  വാര്‍ഡിലേക്ക് മാറ്റിയത്. അതിനുശേഷം യൂ ട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് വാവാ സുരേഷ് നന്ദി അറിയിച്ചത്. വിശ്രമമില്ലാതെയുള്ള ഓട്ടത്തിനിടെ തളര്‍ന്നു പോകുന്ന ചില സന്ദർഭങ്ങളിലാണ് അശ്രദ്ധ മൂലം പാമ്പിന്റെ കടിയേല്‍ക്കേണ്ടി വരുന്നത് .അത് മറ്റാരുടേയും തെറ്റല്ലെന്നും വാവാ സുരേഷ് പറഞ്ഞു. പതിനൊന്നാമത്തെ പ്രാവശ്യമാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തുന്നത് .