മഹാരാഷ്ട്രയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

Posted by - Feb 15, 2020, 04:45 pm IST

മുംബൈ: മഹാരാഷ്ട്രയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു . കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും നിര്‍ദേശം തള്ളിയാണ് ശിവസേന മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മറ്റു സംസ്ഥാനങ്ങളെപ്പോലെ ഏറ്റവും വേഗത്തില്‍ എന്‍.പി.ആര്‍ സംസ്ഥാനത്ത് നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഈ വര്‍ഷം മെയ് ഒന്ന് മുതല്‍ നടപടികള്‍ തുടങ്ങുമെന്നും അദേഹം വ്യക്തമാക്കി. 

വി.എസിന്റെ ആരോഗ്യ സ്ഥിതിയെ പറ്റി വ്യാജ പ്രചാരണം നടക്കുന്നു, ഡിജിപിക്ക് പരാതി നല്‍കി

Posted by - Feb 15, 2020, 04:16 pm IST

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതിയെ പറ്റി  വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി ലഭിച്ചു. വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറി സി.സുശീല്‍ കുമാറാണ് ഡിജിപിക്ക് പരാതി നല്‍കിയത്.  അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. എം ഫ്‌ളിന്റ് മീഡിയ കോം  എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതെന്നാണ്  പരാതിയില്‍ പറഞ്ഞത്. 

അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍  വിഎസ് ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം 

Posted by - Feb 15, 2020, 04:07 pm IST

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദിച്ച  കേസില്‍ മുന്‍മന്ത്രി വിഎസ് ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നൽകി. അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെയാണ് സര്‍ക്കാര്‍ നടപടി.  കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മന്ത്രിയായിരുന്നപ്പോള്‍ ശിവകുമാര്‍ തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലും മറ്റും അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് ആക്ഷപങ്ങളും പരാതികളുമുണ്ടായിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നത്.

ടോമിൻ തച്ചങ്കരിയുടെ നേതൃത്തിൽ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ  പരിശോധന നടത്തും 

Posted by - Feb 15, 2020, 12:50 pm IST

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്‍റെ തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ട് കണ്ടെത്തലിൽ വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം. തോക്കുകൾ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് പരിശോധിക്കും. ടോമിൻ തച്ചങ്കരിയുടെ നേതൃത്തിൽ ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തുക.

കെ. സുരേന്ദ്രൻ  കേരള ബി ജെ പി പ്രസിഡന്റ് 

Posted by - Feb 15, 2020, 12:44 pm IST

തിരുവനന്തപുരം: കെ.സുരേന്ദ്രനെ സംസ്ഥാന ബിജെപി അധ്യക്ഷനായി ബിജെപി കേന്ദ്ര നേതൃത്വം തെരഞ്ഞെടുത്തു.  ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. 

സൈന്യത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് ഭരണഘടനാ മാര്‍ച്ച് നടത്താനുള്ള ശ്രമം പട്ടാളം തടഞ്ഞു

Posted by - Feb 15, 2020, 10:35 am IST

കണ്ണൂര്‍ : സൈന്യത്തിന്റെ അധീനതയിലുള്ള സെന്റ് മൈക്കിള്‍സ് സ്‌കൂളിന് സമീപത്തെ മൈതാനത്ത് മാര്‍ച്ച് നടത്താനുള്ള ശ്രമം പട്ടാളം തടഞ്ഞു. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ഭരണഘടനാ മാര്‍ച്ചാണ് തടഞ്ഞത്.  സെന്റ് മൈക്കിള്‍സ് സ്‌കൂളിന് സമീപത്തുള്ള  മൈതാനം ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ്(ഡിഎസ്‌സി)യുടെ അധീനതയിലുള്ളതാണ്. ഈ സ്ഥലത്ത്  പ്രകടനം നടത്തരുതെന്ന് സൈന്യം നേരത്തെ അറിയിച്ചതാണ്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ പ്രകടനവുമായി എത്തിയതോടെയാണ് സൈന്യം മാര്‍ച്ച് തടഞ്ഞത്. ആയുധധാരികളായ പട്ടാളക്കാര്‍ സ്ഥലത്ത് അണിനിരന്നാണ് പ്രകടനക്കാരെ തിരിച്ചയച്ചത്.   

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച  കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു

Posted by - Feb 15, 2020, 10:21 am IST

സീതത്തോട്: നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക്  തീർഥാടകരുമായി പോയ കെ.എസ്.ആർ.ടി.സി. ബസ് വനത്തിനുള്ളിൽവെച്ച് കത്തിനശിച്ചു. രക്ഷപ്പെടുന്നതിനിടയിൽ കർണാടക സ്വദേശികളായ മൂന്ന് തീർഥാടകർക്ക് പരിക്കേറ്റു. എഴുപതോളം യാത്രക്കാരെ ഇതുവഴി വന്ന പോലീസുകാർ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. 

ബാബറി മസ്ജിദിന്റെ അവശിഷ്ടങ്ങൾ ലഭിക്കുന്നതിനായി  സുപ്രീംകോടതിയെ സമീപിക്കും -ജിലാനി

Posted by - Feb 15, 2020, 09:28 am IST

ലഖ്നൗ: ബാബറി മസ്ജിദിന്റെ കെട്ടിടാവശിഷ്ടങ്ങൾക്കായി  സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഖിലേന്ത്യാ ബാബറി മസ്ജിദ് കർമസമിതി കൺവീനർ സഫര്യാബ് ജിലാനി  പറഞ്ഞു. ശരിയത്ത് നിയമപ്രകാരം പള്ളിയുടെ അവശിഷ്ടങ്ങൾ മറ്റൊന്നിന്റെയും നിർമാണത്തിന് ഉപയോഗിക്കാൻ പാടുള്ളതല്ല. പള്ളിയുടെ സ്തംഭങ്ങളും കല്ലുകളും മറ്റും മുസ്‌ലിങ്ങൾക്ക്‌ കൈമാറണം. പുനഃപരിശോധനാഹർജി പരിഗണിക്കുന്നതിനിടെയും അവശിഷ്ടങ്ങളുടെ വിഷയം തങ്ങളുന്നയിച്ചിരുന്നു. എന്നാൽ, ഹർജി തള്ളിയെന്നും അദ്ദേഹം പറഞ്ഞു.

വാവ സുരേഷിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Posted by - Feb 14, 2020, 05:57 pm IST

തിരുവനന്തപുരം:  വാവ സുരേഷിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊല്ലം പത്തനാപുരത്തെ ഒരു വീട്ടിൽ കയറിയ പാമ്പിനെ പിടികൂടവേയാണ് വാവ സുരേഷിന് കടിയേറ്റത്. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പി ക്കുകയായിരുന്നു.  48 മണിക്കൂർ നിരീക്ഷണത്തിലാണ് അദ്ദേഹം.

എറണാകുളം ലോ കോളേജില്‍   എസ്.എഫ്.ഐ-കെ.എസ്.യു വിദ്യാർഥികൾ ഏറ്റുമുട്ടി

Posted by - Feb 14, 2020, 05:13 pm IST

കൊച്ചി : എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ – കെ.എസ്.യു പ്രവർത്തകരായ വിദ്യാർത്ഥികൾ  ഏറ്റുമുട്ടി. രണ്ടു സംഘടനകളിലെയും ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോ കോളേജില്‍ പുല്‍വാമ അനുസ്മരണം നടത്തിയിരുന്നു.  കെ.എസ്.യു. ഒരു തീറ്റമത്സരവും സംഘടിപ്പിച്ചിരുന്നു. ഈ രണ്ടു പരിപാടികളും ഒരേസമയത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ഒടുവിൽ സംഘര്‍ഷത്തില്‍ കലാശിച്ചത്. 

സി എ ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവര്‍ണര്‍ ലോക്നാഥ് ബെഹ്റയെ വിളിച്ചുവരുത്തി വിശദീകരണം തേടി

Posted by - Feb 14, 2020, 05:02 pm IST

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ യുടെ പേര് പരാമര്‍ശിച്ച് അഴിമതി ചൂണ്ടിക്കാട്ടിയതില്‍ ഇടപെട്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പോലീസ് മേധാവി ബെഹ്‌റയെ രാജ്ഭവനിലേക്ക് വിളിച്ചു വരുത്തി  ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്‌ക്കൊപ്പം ലോക്‌നാഥ് ബെഹ്‌റ രാജ്ഭവനില്‍ എത്തി വിശദീകരണം നല്‍കി. സംസ്ഥാനത്ത് വന്‍സുരക്ഷാ വീഴ്ച ചോദ്യം ചെയ്തുള്ളതായിരുന്നു കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. കേരളാ പൊലീസിന്റെ ആയുധശേഖരത്തില്‍ നിന്ന്

ഗുജറാത്തിലെ വനിതാ കോളേജില്‍ ആര്‍ത്തവ പരിശോധന നടത്തിയ പ്രിന്‍സിപ്പാളിനെതിരെ പരാതിയുമായി വിദ്യാര്‍ഥിനികള്‍

Posted by - Feb 14, 2020, 04:53 pm IST

ഗാന്ധിനഗര്‍: ഗുജറാത്തിലെ ശ്രീ സഹജനന്ദ് ഇന്‍സ്റ്റിറ്റ്യൂട്ട്  വനിതാ കോളേജില്‍ ആര്‍ത്തവ പരിശോധന നടത്തിയ പ്രിന്‍സിപ്പാളിനെതിരെ പരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളേജും ഹോസ്റ്റലും ഒരു ക്ഷേത്രത്തിനു അടുത്താണ്  പ്രവര്‍ത്തിക്കുന്നത്. കോളേജിലെ 68 വിദ്യാര്‍ഥിനികള്‍ താമസിക്കുന്നത് ഹോസ്റ്റലിലാണ്. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ആര്‍ത്തവ സമയത്ത് ഹോസ്റ്റല്‍ അടുക്കളയില്‍ കയറുന്നു, ക്ഷേത്രത്തിന് അടുത്തേക്ക് പോകുന്നു, മറ്റുള്ളവരുമായി ഇടപഴകുന്നു എന്നെല്ലാം ചൂണ്ടിക്കാണിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍ കോളേജ് പ്രിന്‍സിപ്പാളിന് നേരത്തെ പരാതി നല്‍കിയിരുന്നു. 

കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക്  പ്രധാനമന്ത്രിക്ക് ക്ഷണം

Posted by - Feb 14, 2020, 03:52 pm IST

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി  അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു. ഞായറാഴ്ച രാംലീല മൈതാനിയിലാണ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. 

നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

Posted by - Feb 14, 2020, 03:46 pm IST

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹര്‍ജി തള്ളിയതിനെതിരെയാണ് വിനയ് കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത് . ജയിലിലെ പീഡനം മാനസിക നിലയെതന്നെ  ബാധിച്ചുവെന്നും ദയാഹര്‍ജി പരിഗണിക്കുന്ന വേളയിൽ ഇക്കാര്യം രാഷ്ട്രപതി കണക്കിലെടുത്തില്ലെന്നുമായിരുന്നു വിനയിന്റെ വാദം. എന്നാൽ  വിനയിന്റെ മാനസികനിലയ്ക്ക് യാതൊരു തകരാറുമില്ലെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.

ഹര്‍ദിക് പട്ടേലിനെ 20 ദിവസമായി കാണാനില്ലെന്ന പരാതിയുമായി ഭാര്യ

Posted by - Feb 14, 2020, 01:53 pm IST

അഹമ്മദാബാദ് : ഹര്‍ദിക് പട്ടേലിനെ കഴിഞ്ഞ 20 ദിവസമായി കാണാനില്ലെന്ന് പരാതി. ഭാര്യ കിഞ്ജല്‍ പട്ടേലാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്നാരോപിച്ച് കിഞ്ജല്‍ പട്ടേലില്‍ വീഡിയോ സന്ദേശത്തിലൂടെയാണ്   രംഗത്തെത്തിയത്. 'പട്ടേല്‍ സമരത്തിന്റെ പേരിലുള്ള കേസുകള്‍ ചുമത്തി ഹര്‍ദിക് പട്ടേലിനെ സര്‍ക്കാര്‍ വേട്ടയാടുകയാണ്. എന്നാൽ ഹര്‍ദികിനൊപ്പം സമരത്തിനുണ്ടായിരുന്ന മറ്റു നേതാക്കളുടെ പേരില്‍ യാതൊരു കേസും എടുക്കുന്നില്ല. അവരെല്ലാം ഇപ്പോൾ ബി ജെ പിയിലാണ്' അവർ പറഞ്ഞു.