തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ  അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു

Posted by - Feb 14, 2020, 10:37 am IST

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്പെഷ്യൽ ആംഡ് പൊലീസ് ബ​റ്റാലിയനിൽനിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ  അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ ജെ.തച്ചങ്കരി നിർദേശിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

പുല്‍ വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം തികയുന്നു

Posted by - Feb 14, 2020, 10:29 am IST

ന്യൂദല്‍ഹി :  പുല്‍ വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം . 2019 ഫെബ്രുവരി 14നാണ് സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരാക്രമണം ഉണ്ടായത്കു. 40 ജവാന്മാരാണ് ഈ ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തപോരയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ പാക് ഭീകരസംഘടനയായ  ജയ്‌ഷെ മുഹമ്മദ് ഭീകരാക്രമണം നടത്തുകയായിരുന്നു. 2547 ജവാന്മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്നു. 350 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സുരക്ഷാ സേന സഞ്ചരിച്ച

പാചക വാതകത്തിന്റെ വിലവര്‍ധനയും തിരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ല: ധര്‍മേന്ദ്ര പ്രധാന്‍

Posted by - Feb 14, 2020, 09:31 am IST

ന്യൂഡല്‍ഹി: പാചക വാതകത്തിന്റെ വിലവര്‍ധനയും തിരഞ്ഞെടുപ്പും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന്  കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രാജ്യാന്തര വിപണിയിലെ വിലയും ഉപഭോഗവും അനുസരിച്ചാവും പാചകവാതക വിലയില്‍ മാറ്റമുണ്ടാവുക. ഇന്ധനവില പലപ്പോഴും ഉയരുകയും താഴുകയും ചെയ്യാം. ടൈംസ് നൗ ടി വി ചാനലിന്റെ സമ്മിറ്റില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

വാവ സുരേഷിന് പാമ്പിന്റെ കടിയേറ്റു 

Posted by - Feb 13, 2020, 05:52 pm IST

തിരുവനന്തപുരം: വാവ സുരേഷിന്  അണലി വിഭാഗത്തില്‍പെട്ട പാമ്പിന്റെ കടിയേറ്റു. പത്താനാപുരത്ത് ഒരു വീട്ടിലെ കിണറ്റിലിറങ്ങി പാമ്പിനെ പിടികൂടുന്നതിനിടെയാണു സംഭവം.  രാവിലെ പത്തരയോടെയാണു സംഭവം. കിണറ്റില്‍ നിന്നു പാമ്പിനെ പിടികൂടി പുറത്തെത്തിച്ച ശേഷമാണ് കടിയേറ്റത്.തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെത്തിച്ച വാവ സുരേഷ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.  

തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുത് : ഹൈക്കോടതി

Posted by - Feb 13, 2020, 05:45 pm IST

കൊച്ചി:  തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തെ ചോദ്യംചെയ്ത് യുഡിഎഫ് സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പുതിയ ഉത്തരവ് . 2019ലെ വോട്ടര്‍പട്ടിക പയോഗിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് നടത്താമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ഡിജിപിയുടെ ലണ്ടൻ യാത്രക്ക് സർക്കാർ അനുവാദം നൽകി

Posted by - Feb 13, 2020, 03:55 pm IST

തിരുവനന്തപുരം: അഴിമതിയില്‍ കുരുങ്ങി സംസ്ഥാന പോലീസ്  പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ലണ്ടനിലേക്ക് പോകാൻ ഒരുങ്ങുന്നു. യുകെയില്‍ നടക്കുന്ന  യാത്ര സുരക്ഷാ സെമിനാറില്‍ പങ്കെടുക്കാനാണ് ഡിജിപി പോകുന്നത്. അടുത്തമാസം മൂന്ന് മുതല്‍ അഞ്ചുവരെയുള്ള യാത്രക്ക്  സംസ്ഥാന സര്‍ക്കാരും അനുമതി നല്‍കി. 

കുപ്പിവെള്ളത്തിന്റെ പരമാവധി വില ന് 13 രൂപയാക്കി

Posted by - Feb 13, 2020, 03:44 pm IST

തിരുവനന്തപുരം: സംസ്ഥാനത്തു വിൽക്കുന്ന കുപ്പി വെള്ളത്തിന്റെ  വില 13 രൂപയായി നിശ്ചയിച്ച് സർക്കാർ ഉത്തരവായി. മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച ഫയലിൽ ഒപ്പുവെച്ചു. വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവിൽ വരുമെന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞു. ഇപ്പോൾ നികുതി ഉൾപ്പെടെ 8 രൂപയ്ക്കാണു ഒരു ലിറ്റർ വെള്ളം വിൽപ്പനക്കാർക്ക് ലഭിക്കുന്നത്. വിൽക്കുന്നതോ  20 രൂപയ്ക്കും.

അസമിലെ ബിജെപി സര്‍ക്കാര്‍ മതപഠനം സർക്കാർ ചിലവിൽ  വേണ്ടെന്നു തീരുമാനിച്ചു

Posted by - Feb 13, 2020, 12:50 pm IST

ഗോഹട്ടി: അസമിലെ ബിജെപി സര്‍ക്കാര്‍ മതപഠനം സർക്കാർ ചിലവിൽ  വേണ്ടെന്നു തീരുമാനിച്ചു.  തീരുമാനത്തിന്റെ ഭാഗമായി മദ്രസകള്‍ക്കും സംസ്‌കൃതപഠന കേന്ദ്രങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കി വന്ന സാമ്പത്തിക സഹായം അവസാനിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് 614 മദ്രസകള്‍ക്കും 101 സംസ്‌കൃതപഠന കേന്ദ്രങ്ങള്‍ക്കും ഇനി സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണ കിട്ടില്ല. ഒരു മതേതരരാജ്യത്ത് അറബി പഠിപ്പിക്കാനും മതപരമായ കാര്യങ്ങള്‍ പഠിപ്പിക്കാനും സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്നത് ശരിയായ കാര്യമല്ലെന്ന് വിദ്യാഭ്യാസമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. 

 വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇബ്രാഹിം കുഞ്ഞിന് വിജിലന്‍സ് നോട്ടീസ്

Posted by - Feb 13, 2020, 12:43 pm IST

തിരുവനന്തപുരം: പാലാരിവട്ടം പാലം നിർമ്മാണ  അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന് വിജിലന്‍സ് നോട്ടീസ് അയച്ചു. ശനിയാഴ്ച രാവിലെ 11 ന് ചോദ്യം ചെയ്യാൻ  തിരുവനന്തപുരം പൂജപ്പുരയിലെ വിജിലന്‍സ് യൂണിറ്റില്‍ ഹാജരാകാനാണ് നോട്ടീസ്. കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കിയിരുന്നു. രണ്ടു തവണ ഇബ്രാഹിംകുഞ്ഞിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. 

പൊലിസിനും ഡി.ജി.പി ലോക്നാഥ് ബഹ്റക്കുമെതിരെ  ക്ലീൻചിറ്റ് നൽകി മുഖ്യമന്ത്രി

Posted by - Feb 13, 2020, 09:25 am IST

തിരുവനന്തപുരം: പൊലിസിനും ഡി.ജി.പി ലോക്നാഥ് ബഹ്റക്കുമെതിരെ പി.ടി തോമസ് നിയമസഭയില്‍ ഉയർത്തിയ  അഴിമതി ആരോപണങ്ങക്ക് യാതൊരു  അടിസ്ഥാനവുമില്ലെന്ന്  മുഖ്യമന്ത്രി.പൊലിസ് വകുപ്പിന്റെ വിശദമായ റിപ്പോര്‍ട്ട് വാങ്ങി വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പൊലിസിന് വേണ്ടി കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്‍, കാമറകള്‍, വാഹനങ്ങള്‍ എന്നിവ വാങ്ങുന്നത് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സ്റ്റേറ്റ് എംപവേര്‍ഡ് കമ്മിറ്റിയുടെ അനുമതിയോടുകൂടി മാത്രമാണ്. സി.സി.ടി.വി.കള്‍ ഓപ്പണ്‍ ടെണ്ടര്‍ വഴിയാണ് വാങ്ങി സ്ഥാപിച്ചിട്ടുള്ളത്. സിംസ് എന്ന പേരില്‍ നടത്തുന്ന വീടുകളില്‍

ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബസ് ട്രക്കിലിടിച്ച് 16 മരണം 

Posted by - Feb 13, 2020, 09:18 am IST

ആഗ്ര: ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബുധനാഴ്ച രാത്രി ബസ് ട്രക്കിന് പുറകിലിടിച്  16 പേര്‍ മരിച്ചു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്ന് ബിഹാറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. എക്‌സ്പ്രസ്‌വേയില്‍ പൊട്ടിയ ടയര്‍ മാറ്റിയിടുന്നതിനായി നിര്‍ത്തിയിട്ട ട്രക്കിന് പുറകിൽ  ബസ് ഇടിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയം ഇനി ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം

Posted by - Feb 12, 2020, 09:58 pm IST

മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫെബ്രുവരി 29 മുതല്‍ ജോലി ആഴ്ചയില്‍ അഞ്ച് ദിവസംമാത്രം.  ഓരോ ദിവസത്തെയും ജോലി സമയം 45 മിനിട്ട് വര്‍ധിപ്പിക്കും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.  പോലീസ് അഗ്നിശമന സേന, കോളേജ് അധ്യാപകര്‍, പോളിടെക്‌നിക്ക് അധ്യാപകര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവരെ ഇതില്‍നിന്ന് ഒഴിവാക്കി.

വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടുകയാണ് : ആശാദേവി 

Posted by - Feb 12, 2020, 06:08 pm IST

ന്യൂഡല്‍ഹി: നിര്‍ഭയ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വൈകുന്നതിനെതിരെ   നിര്‍ഭയയുടെ അമ്മ ആശാദേവി. പ്രതികള്‍ക്ക് പുതുക്കിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന നിര്‍ഭയയുടെ മാതാപിതാക്കളുടേയും സംസ്ഥാനത്തിന്റെയും ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കുന്നതിനിടക്കാണ് ആശാദേവിയുടെ പ്രതികരണം. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു കോടതിയില്‍ നിന്നും ആശാദേവി പുറത്തേക്ക് വന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി നീതിക്ക് വണ്ടി അലയുകയാണ്. വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടുകയാണെന്ന് അവർ പറഞ്ഞു.

ആസ്സാമിലെ ദേശീയ പൗരത്വ രജിസ്റ്ററുമായി അനുബന്ധിച്ച  വിവരങ്ങള്‍ ഓണ്‍ലൈനില്‍നിന്ന് അപ്രത്യക്ഷമായി

Posted by - Feb 12, 2020, 04:50 pm IST

ഗുവാഹത്തി: ആസ്സാമിലെ ദേശീയ പൗരത്വ രജിസ്റ്ററുമായി അനുബന്ധിച്ച  വിവരങ്ങള്‍ ഓണ്‍ലൈനില്‍നിന്ന് അപ്രത്യക്ഷമായി. അപേക്ഷകരുടെ വിവരങ്ങളാണ് ഡിസംബര്‍ മുതല്‍ ഓണ്‍ലൈനില്‍ നിന്ന്  അപ്രത്യക്ഷമായത്. എന്നാല്‍ ഇത് താല്‍കാലികമായിട്ടാണെന്നും ഏതാനും ദിവസത്തിനുള്ളില്‍ തന്നെ  ഇത് തിരികെ ലഭ്യമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഒഴിവാക്കപ്പെട്ടവരെയും ഉള്‍പ്പെട്ടവരെയും സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച പട്ടികയിലെ വിവരങ്ങളാണ് ഓണ്‍ലൈനില്‍നിന്ന് അപ്രത്യക്ഷമായത്.

കേരളത്തിലെ ചില മാധ്യമങ്ങൾ പച്ചകള്ളങ്ങൾ പ്രചരിപ്പിക്കുന്നു :  കുമ്മനം രാജശേഖരൻ  

Posted by - Feb 12, 2020, 03:08 pm IST

തിരുവല്ല: കേരളത്തില്‍ ഇപ്പോഴുള്ളത് മാധ്യമ മാഫിയകളെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേരന്‍. പറഞ്ഞു .ജന്മഭൂമിയുടെ പത്തനംതിട്ട ശബരിഗിരി എഡിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തകളുടെപേരിൽ പച്ചകള്ളമാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ജന്മഭൂമിയുടെ പ്രസക്തി വലുതാണ്. പ്രശ്‌നങ്ങള്‍ക്ക് ഒപ്പമല്ല മാധ്യമങ്ങള്‍ നില്‍ക്കേണ്ടത് മറിച്ഛ്  സമൂഹത്തിലെ പരിഹാരങ്ങള്‍ക്കൊപ്പമാണ്.