കൊറോണയെ നേരിടാന്‍ മുംബൈ നഗരം നിശ്ചലമായപ്പോൾ കുര്‍ള സ്‌റ്റേഷനില്‍ വന്‍ജനതിരക്ക്

Posted by - Mar 22, 2020, 12:47 pm IST

മുംബൈ: കുര്‍ള റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് ഭീതിജനകമായ തിരക്കാണ്. കൊറോണ പടരുന്ന സാഹചര്യത്തില്‍ ട്രെയിനുകള്‍ പലതും നിർത്തലാക്കിയ  സാഹചര്യത്തിലാണ് കുര്‍ളയില്‍ ഈ അത്യപൂര്‍വ്വ തിരക്ക്. കൊറോണ വ്യാപനം തടയാന്‍ മുബൈ നഗരം ഭാഗികമായി അടച്ചിടുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് റെയില്‍വേ സ്‌റ്റേഷനില്‍ ജനത്തിരക്ക് അനുഭവപ്പെട്ടത്. ആളുകള്‍ കൂടി നില്‍ക്കുന്നത് ഗുരുതരമായ പ്രത്യാഖാതം ഉണ്ടാക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് കുര്‍ള ജനസാഗരമായത്. നഗരം അടയ്ക്കുമെന്ന് കേട്ടതോടെ ജനങ്ങള്‍ വീടുകളിലേക്ക് പോകാനായി റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുകയായിരുന്നു. നീണ്ട ക്യൂ ആണ് കുര്‍ള

ഞാ​യ​റാ​ഴ്ച ജ​ന​താ ക​ര്‍​ഫ്യൂ, ആ​രും വീ​ട്ടി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങ​രു​ത്: പ്ര​ധാ​ന​മ​ന്ത്രി

Posted by - Mar 19, 2020, 09:29 pm IST

ന്യൂ​ഡ​ല്‍​ഹി: ഞാ​യ​റാ​ഴ്ച ആ​രും വീ​ട്ടി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് മോ​ദി​യു​ടെ പ്ര​ഖ്യാ​പ​ന​നം. രാ​വി​ലെ ഏ​ഴു മു​ത​ല്‍ ഒ​ന്പ​തു വ​രെ വീ​ട്ടി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന​തി​നാ​ണ് വി​ല​ക്ക്. ജ​ന​ങ്ങ​ള്‍​ക്കു വേ​ണ്ടി ഏ​ര്‍​പ്പെ​ടു​ത്തു​ന്ന ജ​ന​താ ക​ര്‍​ഫ്യൂ ആ​ണി​തെ​ന്നും കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​നു വേ​ണ്ടി​യാ​ണി​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ലോ​ക മ​ഹാ​യു​ദ്ധ​ത്തേ​ക്കാ​ള്‍ പ്ര​തി​ന്ധി​യി​ലൂ​ടെ​യാ​ണ് ലോ​കം ക​ട​ന്നു പോ​കു​ന്ന​ത്. രാ​ജ്യം കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ ക​രു​ത​ലോ​ടെ നേ​രി​ട​ണം എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കട കമ്പോളങ്ങൾ അടച്ചു. മുംബൈ നഗരം കൊറോണ ഭീതിയിൽ 

Posted by - Mar 19, 2020, 07:52 pm IST

മുംബൈ : നഗരത്തിൽ എല്ലായിടത്തും കടകളും ഓഫീസുകളും അടച്ചു തുടങ്ങി,  ബിഎംസി ഉച്ചയോടെ എല്ലായിടത്തും നോട്ടീസ് നൽകിയതോടെ അത്യാവശ്യ സാധനങ്ങൾ വാങ്ങാനുള്ളവരുടെ തിരക്കും തുടങ്ങി,  ചിലയിടങ്ങളിൽ മുഴുവൻ ഭക്ഷണസാധനങ്ങൾ ലഭിക്കാത്തതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്,  ട്രെയിൻ,  ബസ് എന്നിവയിൽ തിരക്ക് കൂടുതൽ തന്നെയാണ്.  കൊറോണ ബാധിതരുടെ എണ്ണം കൂടി വരുന്നു,  ഒപ്പം തന്നെ ഉത്തരേന്ധ്യൻ സംസ്ഥാനകാർ കൂട്ടത്തോടെ മടങ്ങിപ്പോകുന്ന കാഴ്ചയും കാണുന്നു

മുംബൈ കലാസാംസാകാരിക രംഗത്തെ സാരഥി മണിനായർക്കു വിട 

Posted by - Mar 19, 2020, 06:44 pm IST

അവാർഡ് നിശകളും സംഗീത വേദികളും കൊണ്ട് മുംബൈ കലാസ്വാദകർക്ക് മികച്ച വിരുന്നൊരുക്കിയ തരംഗിണി യുടെ സാരഥി ശ്രി. മണി നായർ (സുരേന്ദ്രൻ നായർ ) അന്തരിച്ചു.  മലയാള ചലച്ചിത്ര ലോകവുമായി നല്ല  ബന്ധംപുലർത്തിയിരുന്ന മണി നായർ ചലച്ചിത്ര ടെലിവിഷൻ താരങ്ങളെ അണിനിരത്തി തരംഗിണി എന്ന പേരിൽ നിരവധി  അവാർഡ് ഷോകളാണ് മുംബൈയിൽ നടത്തിയിട്ടുള്ളത്.  പുതിയ കലാകാരന്മാർക്ക് ചലച്ചിത്ര രംഗത്തും കലാവേദികളിലും അവസരം നൽകി പ്രോത്സാഹിപ്പിക്കുന്നതിലും മുൻപന്തിയിലായിരുന്നു മണി നായർ , തരംഗിണി ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ നിരവധി സംഗീത

കോറോണക്ക് മരുന്ന് കണ്ടെത്തിയെന്ന് ബാബ രംദേവ്.  വ്യാജമെന്ന് വിദഗ്ധർ   

Posted by - Mar 19, 2020, 02:39 pm IST

ന്യൂഡൽഹി : കോവിഡ് 19 നെ പ്രതിരോധിക്കാൻ ആയുർവേദ മരുന്ന് കണ്ടെത്തിയെന്ന് ബാബ രാംദേവിന്റെ അവകാശം തെറ്റാണെന്നു ആരോഗ്യവിഭാഗം ഉദ്യോഗസ്‌ഥർ.  ശാസ്ത്രീയ അടിത്തറയില്ലാ എന്ന് പബ്ലിക് ഹെൽത് ഫൌണ്ടേഷൻ ഇന്ത്യയിലെ എപിഡമോളജി വിദഗ്ധൻ ഡോ.  ഗിരിധർ ബാബു  അടിസ്ഥാന രഹിതമായ ഇത്തരം അവകാശവാദങ്ങൾ ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് കാരണമാവുന്നു. ഇത്തരം പരസ്യങ്ങൾ സർക്കാർ ഇടപ്പെട്ട്  നിരോധനം ഏർപ്പെടുത്തണമെന്ന്  അദ്ദേഹം അപിപ്രായപെട്ടു  മാധ്യമ പ്രവർത്തരടക്കം നിരവധി പേർ പതഞ്‌ജലിയുമായി ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല

യൂറോപ്യൻ യൂണിയൻ അതിർത്തി അടച്ചു; ന്യൂയോർക്കിലും വാഷിങ്ടനിലും തെരുവുകൾ വിജനം

Posted by - Mar 19, 2020, 02:36 pm IST

പാരിസ് ∙ അതിവേഗം പടരുന്ന കോവിഡിനെ നേരിടാൻ യൂറോപ്യൻ യൂണിയൻ മറ്റുരാജ്യങ്ങളുമായുള്ള അതിർത്തി അടച്ചു.  കൂടുതൽ കർശനമായ നടപടികൾ സ്വീകരിച്ചില്ലേൽ നിയന്ത്രണാതീതമാവുമെന്നു ലോക ആരോഗ്യ സംഘടന മുന്നറിയിപ്പുനൽകി  രോഗം  170 രാജ്യങ്ങളിൽ പടർന്നു കഴിഞ്ഞു ഇറ്റലി സ്‌പെയിൻ,  ഇറാൻ.  എന്നിവിടങ്ങളിൽ അതീവ  ഗുരുതരാവസ്ഥയിലാണ്  ഇറാനിൽ ഒറ്റ ദിവസം 147,  ഇറ്റലിയിൽ ഒരു മണിക്കൂറിൽ 230 ആണ് മരണ നിരക്കുകൾ  Us കാനട അതിർത്തികൾ ഇതോടകം അടച്ചു കഴിഞ്ഞു ന്യൂയോർകിലെ 80 ലക്ഷം ജനങ്ങളെയും വീടുകളിലിരുത്തേണ്ടി വരും  ഹോട്ടൽ

മാസ്ക്, സാനിറ്റൈസർ: വില സർക്കാർ നിശ്ചയിക്കണമെന്ന് ഹൈക്കോടതി…

Posted by - Mar 19, 2020, 01:36 pm IST

കൊച്ചി. കൊറോണ വയറസ് വ്യാപനം തടയുന്നതിനുള്ള മാസ്ക്,  സാനിറ്റായ്സർ എന്നിവയുടെ വില സർക്കാർ നിശ്ചയിച്ചു സെർക്യൂലർ ഇറക്കണമെന്നു ഹൈകോടതി.  ഇത്തരം സാധനങ്ങൾ അവശ്യ സാധനങ്ങളുടെ പട്ടികയിൽ  കേന്ദ്ര സർക്കാർ ഉൾപ്പെടുത്താനുള്ള നടപടി എടുക്കണം രോഗപ്രതിരോധം സംബന്ധിച്ച മാർഗനിർദേശങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. . അഭിഭാഷകരുടെ സന്നദ്ധ സംഘടനയായ ‘ജസ്റ്റിസ് ബ്രിഗേഡ്’ നൽകിയ ഹർജി തീർപ്പാക്കിയാണു ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം…. കരിഞ്ചന്ത തടയുമെന്ന് സർക്കാർ ∙  കേരളത്തിൽ കോവിഡ്–19 ബാധിച്ച 25ലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെ…

ടെലികോം കുടിശിക: ഇളവില്ലെന്നു സുപ്രീം കോടതി…

Posted by - Mar 19, 2020, 01:10 pm IST

ന്യൂഡൽഹി: സ്പെക്ട്രം യൂസർ ചാർജ്, ലൈസൻസ് ഫീസ് കുടിശികയിനത്തിൽ ടെലികോം കമ്പനികളോട്  കഴിഞ്ഞ ഒക്ടോബർ 24നു മുൻപുള്ള പലിശയും പിഴയും പിഴപ്പലിശയും ഈടാക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ നിലപാട്  സുപ്രീം കോടതി തള്ളിക്കളഞ്ഞു. കുടിശിക  20 വർഷംകൊണ്ട് അടച്ചു തീർക്കാൻ  കമ്പനികളെ അനുവദിക്കണമെന്ന്  സർക്കാർ നിർദ്ദേശം 2 ആഴ്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി.  ടെലികോം കമ്പനികളുടെ കുടിശ്ശിക ഈടാക്കാൻ കഴിഞ്ഞ ഒക്ടോബര് 24 നാണു കോടതി വിധിപറഞ്ഞത്.ഈ വിധിയിൽനിന്നു മാറ്റമുണ്ടാവില്ലെന്നും കുടിശിക കമ്പനികൾ സ്വയം തിട്ടപ്പെടുത്താനോ പരിഷ്കരിക്കാനോ പാടില്ലെന്നും ജസ്റ്റിസ്

മഹാരാഷ്ട്രയിൽ 47 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 

Posted by - Mar 19, 2020, 12:26 pm IST

മുംബൈ : കോവിഡ് 19 ബാധിതരുടെ എണ്ണം  മഹാരാഷ്ടയിൽ കൂടി വരികയാണ്. ഇപ്പോൾ 47 പേരിൽ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു, കഴിഞ്ഞ ദിവസം ഒരാൾ മരണപ്പെടുകയുണ്ടായി  പുറത്തിറങ്ങുന്നവരുടെ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും ട്രെയിനുകളിൽ ഇപ്പോളും തിരക്ക് തന്നെയാണ്. കൂടുതൽ ആളുകളിലേക്ക്‌ വ്യാപിക്കുന്നതിനുള്ള സാധ്യത  ഇപ്പോളും കൂടുതലാണ്.  വേണ്ടുന്ന മുൻകരുതലുകളൊന്നും എടുക്കാനോ, എടുപ്പിക്കാനോ അധികൃതർ മുന്നോട്ടു വരാത്തത് ആശങ്കാജനകമാണ്. സന്നദ്ധ സംഘടനകൾ പോലും തയ്യാറാവാത്തത് മൂലം  ഇതിന്റെ ഗൗരവം എന്താണെന്നു ജനങ്ങൾക്ക് മനസിലാകുന്നില്ല,  ഏറ്റവും കൂടുതൽ നിരക്ഷരരുള്ളിടമാണ് മഹാരാഷ്ര്ട

ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളും മാറ്റി

Posted by - Mar 19, 2020, 11:48 am IST

ന്യൂഡല്‍ഹി: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്ചാത്തലത്തില്‍ ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലേക്കുള്ള അവശേഷിക്കുന്ന പരീക്ഷകള്‍ ഈ മാസം 31ന്​ ശേഷമേ നടത്തുകയുള്ളൂവെന്നാണ്​ അറിയിപ്പ്​.​ മാര്‍ച്ച്‌​ 19 മുതല്‍ 31 വരെ നടത്താന്‍ നിശ്​ചയിച്ചിരുന്ന സി.ബി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ബുധനാഴ്ച മാറ്റിവെച്ചിട്ടുണ്ട്. മാറ്റിവെച്ച പരീക്ഷകള്‍ മാര്‍ച്ച്‌​ 31ന്​ ശേഷം നടത്തുമെന്ന്​ സി.ബി.എസ്​.ഇ സെക്രട്ടറി അനുരാഗ്​ ത്രിപാഠി അറിയിച്ചിരുന്നു.

വിടാതെ  കോവിഡ്  വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കോവിഡ്

Posted by - Mar 18, 2020, 04:52 pm IST

വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കോവിഡ് ബാധയെന്ന് സർക്കാർ സ്ഥിരീകരിച്ചു. ഇതില്‍ 255 പേർ ഇറാനിലാണ്. യുഎഇൽ 12  പേർക്കും ഇറ്റലിയിൽ 5 പേർക്കുമാണ് രോഗം സ്ഥിതീകരിച്ചത്.WHO യുടെ നിർദ്ദേശങ്ങൾ അനുസരിച്ച മാത്രമേ കേദ്രത്തിന് ഇവരെ മടക്കികൊണ്ടുവരാൻ പറ്റുള്ളൂ. ലക്‌നൗവിലെ കിങ്ങ് ജോർജ് സർവകശാലയിലെ റെസിഡന്റ് ഡോക്ടർക്കും ബംഗലൂരുവിലെ രണ്ടുപേർക്കും നോയിഡയിലെ ഒരാൾക്കും കോവിഡ് 19  സ്ഥിരീകരിച്ചു.

വൈറസ് ഭീതി  യാത്രക്കാരില്ല – ട്രെയിനുകൾ കുറച്ച സെൻട്രൽ റെയിൽവേ

Posted by - Mar 18, 2020, 04:16 pm IST

കോവിഡ്  ഭീതിമൂലം  യാത്രക്കാരില്ലാത്തതിനാല്‍ സെൻട്രൽ  റെയില്‍വേ ട്രെയിനുകള്‍ റദ്ദാക്കി.11007 11008 – ഡെക്കാൻ എക്സ്പ്രസ്സ് 11201 LTT  AJNI  എക്സ്പ്രസ്   തുടങ്ങി 23 സർവീസുകളാണ് റദ്ധാക്കിയത്.  

രാജ്യത്ത് സൈനികന് കോവിഡ് 19

Posted by - Mar 18, 2020, 03:15 pm IST

ന്യൂ ഡൽഹി: രാജ്യത്ത് ആദ്യമായി ഒരു സൈനികന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ജമ്മുകശ്മീരിലെ ലഡാക്കില്‍ നിന്നുള്ള കരസേന ജവാനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സൈനികന്‍ ഇന്ത്യന്‍ ആര്‍മിയിലെ ലഡാക് സ്‌കൗട്ട്‌സിലെ ലാന്‍സ് നായിക് ആണെന്ന് സേനാ അധികൃതര്‍ വ്യക്തമാക്കി. സൈനികന്റെ പിതാവ് ഇറാനില്‍ തീര്‍ത്ഥാടനത്തിന് പോയിരുന്നു. ഇദ്ദേഹം ഫെബ്രുവരി 27 നാണ് നാട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് 29 ന് ഇയാളെ ലഡാക് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ ക്വാറന്റീനില്‍ പാര്‍പ്പിച്ചിരുന്നു. സൈനികന്റെ പിതാവിന് കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് മുമ്പ്

അമേരിക്കയിൽ മാത്രം 12 ലക്ഷം പേർ മരിക്കും! ഇംഗ്ലണ്ടിൽ 5 ലക്ഷം പേർ… കൊറോണയിൽ ഞെട്ടിക്കുന്ന പഠനം

Posted by - Mar 18, 2020, 02:25 pm IST

ലണ്ടന്‍: കൊറോണവൈറസ്‌ വ്യാപനത്തെ ആദ്യ ഘട്ടത്തില്‍ വളരെ ലളിതമായി എടുത്ത രാജ്യമായിരുന്നു അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പല പരാമര്‍ശങ്ങളും വലിയ വിവാദമാവുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ അമേരിക്കയേയും യൂറേപ്യന്‍ രാജ്യങ്ങളേയും വലിയതോതില്‍ ഭയപ്പെടുത്തുന്നതാണ്. അമേരിക്കയില്‍ മാത്രം 22 ലക്ഷം പേര്‍ കൊറോണ വൈറസ് ബാധയില്‍ മരിച്ചേക്കാം എന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ മരണ സംഖ്യ അഞ്ച് ലക്ഷം കടന്നേക്കാം എന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ മാത്തമാറ്റിക്കല്‍ ബയോളജി

അടുത്താഴ്ച നാല് ദിവസം ബാങ്കുകള്‍ അടച്ചിടും

Posted by - Mar 18, 2020, 02:18 pm IST

  ന്യൂ ഡൽഹി : അടുത്താഴ്ച നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും. പൊതു ബാങ്ക് അവധികള്‍, പണിമുടക്ക് എന്നിവ കാരണമാണ് അടച്ചിടുന്നത്. അടുത്താഴ്ച മൂന്ന് ദിവസം മാത്രമേ ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. പത്ത് പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയനത്തിനെതിരെ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി ചേര്‍ന്ന് മാര്‍ച്ച്‌ 27നാണ് സമരം നടത്തുന്നത്. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും സമരത്തിനിറങ്ങും അടുത്ത തിങ്കള്‍, ചൊവ്വ, വ്യാഴം എന്നീ