കള്ളന്മാരും വിറച്ചു; നഗരത്തിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞു

Posted by - Mar 18, 2020, 02:07 pm IST

മുംബൈ∙ കോവിഡ് 19 പശ്ചാത്തലത്തിൽ  കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ  കുറവുണ്ടായെന്ന്  റെയിൽവേ പൊലീസ്. കഴിഞ്ഞ കഴിഞ്ഞ രണ്ടാഴ്ക്കുള്ളിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 30% കുറവുണ്ടായെന്ന് റെയിൽവേ പൊലീസ് കമ്മിഷണർ രവീന്ദ്ര ഷെൻഗാവ്ക്കർ അറിയിച്ചു.   മൊബൈൽ മോഷണം, മാല പറിക്കൽ, മാനഭംഗം തുടങ്ങിയ കേസുകളാണ് കുറഞ്ഞത്. മോഷ്ടാക്കലും സാമൂഹികവിരുദ്ധരും കോവിഡിനെ  ഭയപ്പെടുന്നു എന്നാണ് ഇതില്നിന്ന് മനസ്സിലാക്കേണ്ടത് എന്ന്ഷെൻഗാവ്ക്കാർ   പറഞ്ഞു 

യൂറോ കപ്പും വിഴുങ്ങി കൊറോണ :ഇനി അടുത്ത വര്‍ഷം

Posted by - Mar 18, 2020, 01:33 pm IST

ന്യൂഡല്‍ഹി:കോവിഡ്-19 ആശങ്കയുടെ പശ്ചാത്തലത്തിൽ  ഈ വര്‍ഷം നടക്കാനിരുന്ന യൂറോ 2020 ടൂര്‍ണമെന്റ് മാറ്റിവെയ്ക്കാന്‍ യൂറോപ്യന്‍ ഭരണസമിതി തീരുമാനിച്ചു. ചൊവ്വാഴ്ച യുവേഫയും യുവേഫ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഔദ്യോഗിക  തീരുമാനമുണ്ടായത്. യുവേഫയിലെ 55 രാജ്യങ്ങളുടെ പ്രതിനിധികള്‍ ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍  വീഡിയോ കോണ്‍ഫറന്‍സിങ് വഴി പങ്കെടുത്തു..  ടൂര്‍ണമെന്റ് മാറ്റിവെക്കണമെന്ന്  ആതിഥേയരായ ഇറ്റലി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇറ്റലിയാണ്  കൊറോണ വൈറസ് ബാധമൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച രാജ്യങ്ങളിലൊന്ന്.

കോവിഡ് 19  സാമൂഹ്യവ്യാപനം തടയാന്‍ വിദഗ്ധസമിതി രൂപവത്കരിക്കും; ബാറുകള്‍ക്ക് നിയന്ത്രണമില്ല – മന്ത്രിസഭായോഗം 

Posted by - Mar 18, 2020, 01:06 pm IST

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന് ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സമിതി രൂപവത്കരിക്കാനും .ഇതിനായി ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.വൈറസ് ബാധ സാമൂഹ്യവ്യാപനത്തിലേയ്ക്ക് നീങ്ങാനുള്ള സാഹചര്യത്തിലാണ് അതീവജാഗ്രത തുടരാനും അതിനായി പ്രത്യേക സമിതി രൂപവത്കരിക്കാനും തീരുമാനിച്ചത്. സാമൂഹ്യ വ്യാപനം തടയുന്നതിന് ആവശ്യമെങ്കില്‍ സംസ്ഥാനത്തെ ആശുപത്രികളിലേയ്ക്ക് കൂടുതല്‍ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാനും ആലോചനയുണ്ട്.വിരമിച്ച ഡോക്ടര്‍മാര്‍, സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, സന്നദ്ധ സേവനത്തിന് തയ്യാറായിട്ടുള്ള ഡോക്ടര്‍മാര്‍ എന്നിവരുടെയെല്ലാം സേവനം ഉപയോഗപ്പെടുത്താം.ഇക്കാര്യത്തിൽ  തദ്ദേശസ്ഥാപനങ്ങൾക്കും തീരുമാനമെടുക്കാം. കൊറോണ ബാധ സാമ്പത്തിക മേഖലയിലുണ്ടായിരിക്കുന്ന ആഘാതം പരിഗണിച്ച്

കൊറോണ രോഗികള്‍ ആശുപത്രികളില്‍ നിന്ന് മുങ്ങുന്നു;  കൈയ്യില്‍ മുദ്ര പതിപ്പിച്ച്‌ മഹാരാഷ്ട്ര സര്‍ക്കാര്‍

Posted by - Mar 17, 2020, 01:55 pm IST

മുംബൈ: രാജ്യത്ത് കൊവിഡ് 19 കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. കൊറോണ സ്ഥിരീകരിച്ച്‌ നിരീക്ഷണത്തിലുള്ളവരുടെ ഇടതു കൈയിലാണ് സീല്‍ പതിപ്പിക്കുന്നത്. നിരീക്ഷണത്തിലുള്ളവരെ എളുപ്പത്തില്‍ തിരിച്ചറിയാനാണ് സീല്‍ പതിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതുവരെ സംസ്ഥാനത്ത് 39 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

കോവിഡ് 19 ഒരു മരണം കൂടി 

Posted by - Mar 17, 2020, 12:27 pm IST

മുംബൈ : കോവിഡ് 19 ബാധിച്ച ഒരാൾ കൂടി മുംബൈയിലെ കസ്തൂർബാ ഹോസ്പിറ്റലിൽ  മരണമടഞ്ഞു .  ദുബായിൽ നിന്ന് വന്ന 64 വയസുള്ള വ്യക്തിയാണ്  മരിച്ചത്,  .39 പേരോളം ആളുകൾക്ക് മുംബൈയിൽ കോവിഡ് 19 ബാധിച്ചിട്ടുണ്ട്. ബിഎംസി വളരെ ജാഗ്രത പുലർത്തുന്നുണ്ട് .

എല്ലാ മേഖലയും മരവിച്ചു; സാമ്പത്തിക അരക്ഷിതാവസ്ഥയെ രൂക്ഷമാക്കി കൊറോണ വൈറസ് ബാധ

Posted by - Mar 14, 2020, 01:07 pm IST

കൊറോണ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മേല്‍ വീണ്ടുമേറ്റ പ്രഹരമായാണ് വിദഗ്ധര്‍ നോക്കിക്കാണുന്നത്. കേരളത്തിലെ സ്ഥിതിഗതികളും മോശമല്ല. കഴിഞ്ഞ കുറെ മാസങ്ങളായി കരകയറാന്‍ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ വിവിധ മേഖലകള്‍ കൊറോണ ബാധയേറ്റ് വീണ്ടും തളര്‍ന്നു കൊണ്ടിരിക്കുകയാണ്. റിയല്‍ എസ്‌റ്റേറ്റ് മേഖലയും നിര്‍മാണ മേഖലയും നേരത്തെ തന്നെ കൂപ്പു കുത്തി. കൊറോണ കൂടി വന്നപ്പോള്‍ ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഗതാഗതം, ടൂറിസം… എന്തിന് ടോപ് ഐടി കമ്പനികള്‍ മുതല്‍ ചുമട്ടു തൊഴിലാളികളടക്കമുള്ളവരുടെ ജോലിയെയും ജീവിതത്തെയും വരെ കൊറോണ

രാജ്യം അതീവ ജാഗ്രതയിൽ , അതിർത്തിയിലെ പതിനെട്ടു ചെക് പോസ്റ്റുകൾ അടച്ചു.

Posted by - Mar 14, 2020, 11:47 am IST

ന്യൂഡൽഹി : കൊറോണ വൈറസ് മൂലം മരണം രണ്ടെണ്ണമായതോടെ , രാജ്യത്തു കടുത്ത സുരക്ഷയിലാണ് . ഇന്നലെ ഡൽഹി സ്വാദേശിയായ 69 കാരി മരിച്ച സാഹചര്യത്തിലാണ് അതിർത്തിയിലെ പതിനെട്ടു ചെക് പോസ്റ്റുകൾ അടചത്ത്  ഇന്നലെ കൊറോണ മൂന്നുപേർക്ക് കൂടി സ്ഥിരീകരിച്ചിട്ടുണ്ട് .വർക്കലയിലുള്ള സ്വകാര്യ റിസോർട്ടിൽ കഴിഞ്ഞിരുന്ന ഇറ്റാലിയൻ പൗരനും ഇംഗ്ലണ്ടിൽ  വന്ന തിരുവനന്തപുരം സ്വാദേശിക്കുമാണ്  സംസ്ഥാനത്തു 19 പേരാണ് സ്ഥിരീകരിച്ചവരും 5469 പേരാണ് നിരീക്ഷണത്തിലുമുള്ളതു  രാജ്യത്തു ആരോഗ്യ അടിന്തരവസ്ഥയുടെ സാഹചര്യമില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കർണാടകയിൽ ഇതേസമയം

കൊറോണ പ്രതിരോധത്തിന് ജനകീയ കൂട്ടായ്മ വേണം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Posted by - Mar 14, 2020, 11:18 am IST

കൊറോണ രോഗ വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ജനകീയമായ ഇടപെടലുകളിലൂടെ നടപ്പാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തിയവർ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇവർ വീടുകളിലോ ആശുപത്രികളിലോ നിരീക്ഷണത്തിൽ കഴിയുന്നുവെന്ന് പ്രാദേശിക തലത്തിൽ തന്നെ ഉറപ്പാക്കേണ്ടതാണ്. വാർഡ് മെമ്പർമാർ ഇക്കാര്യത്തിൽ മുൻകൈയെടുക്കണം. വിദേശത്ത് നിന്ന് വരുന്നവർ രോഗ ലക്ഷണങ്ങളില്ലെന്ന

തിരുവനന്തപുരം, വർക്കലയിൽ റിസോർട്ടിലുള്ള ഇറ്റാലിയൻ പൗരന് കൊറോണ സ്ഥിരീകരിച്ചു

Posted by - Mar 13, 2020, 07:31 pm IST

കോവിഡ് 19: കേൾവി പരിമിതർക്കായി ആംഗ്യ ഭാഷയിൽ വീഡിയോയുമായി സർക്കാർ *സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും *മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലും കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേൾവി പരിമിതിയുള്ളവർക്കായിആംഗ്യ ഭാഷയിലുള്ള വീഡിയോ സംസ്ഥാന സർക്കാർ പുറത്തിറക്കി. കേൾവി പരിമിതിയുള്ളവർക്ക് കോവിഡ് 19 സംബന്ധിച്ച വിവരങ്ങളും അറിയിപ്പുകളും കൃത്യമായി ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് വീഡിയോ തയ്യാറാക്കിയത്. നാലു വീഡിയോകളാണ് നിർമിച്ചത്. കോവിഡ് 19 രോഗത്തിനെക്കുറിച്ചുള്ള പൊതുവിവരങ്ങൾ, വിദേശത്തു നിന്നെത്തുന്നവർ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ, ജനങ്ങൾ സ്വീകരിക്കേണ്ട

കോവിഡ് 19: വിശദ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ കേരള സര്‍ക്കാരിന്റെ മൊബൈല്‍ ആപ്പ്

Posted by - Mar 13, 2020, 11:44 am IST

കൊറോണ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ മൊബൈല്‍ ആപ്പുകള്‍ വികസിപ്പിച്ചതായി മുഖ്യമന്ത്രി. കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ടെക്സ്റ്റ് മെസേജ് രൂപത്തില്‍ സാധാരണ ഫോണുകളില്‍ ലഭിക്കും. ജിഒകെ ഡയറക്‌ട് എന്ന മൊബൈല്‍ ആപ്പ് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ വേണ്ടിയാണ് ഉണ്ടാക്കിയത്. കൊറോണ സംബന്ധിച്ച്‌ ജനങ്ങള്‍ക്ക് വേണ്ട ശരിയായതും ആധികാരികമായതുമായ വിവരങ്ങളുടെ ഉറവിടമായി ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍, യാത്ര ചെയ്യുന്നവര്‍, വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക്ജിഒകെ ഡയറക്ടിലൂടെ വിവരങ്ങള്‍ ലഭ്യമാകും.

കേരളത്തിൽ 19 പേർക്ക് കോവിഡ് 19 : മുഖ്യമന്ത്രി

Posted by - Mar 13, 2020, 11:39 am IST

കേരളത്തിൽ 19 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയതായി രണ്ടു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് വന്നയാൾ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലും ഖത്തറിൽ നിന്ന് വന്നയാൾ തൃശൂർ ജനറൽ ആശുപത്രിയിലും ചികിത്‌സയിലാണ്. ഇറ്റലിയിൽ നിന്ന് വിവിധ രാജ്യങ്ങൾ സന്ദർശിച്ച ശേഷം തിരുവനന്തപുരത്തെത്തിയ വ്യക്തിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്ഥിരീകരണത്തിനായി സാമ്പിൾ ആലപ്പുഴ ലാബിൽ അയച്ചിരിക്കുകയാണ്. ഈ വ്യക്തി

ബംഗളൂരുവില്‍ ഗൂഗിള്‍ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു ; സഹപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

Posted by - Mar 13, 2020, 11:29 am IST

തങ്ങളുടെ ബെംഗളൂരു ഓഫീസിലെ ഒരു ഉദ്യോഗസ്ഥന് കൊറോണ ബാധിച്ചതായി ഗൂഗിള്‍ ഇന്ത്യ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിനുമുമ്ബ് ഏതാനും മണിക്കൂറുകള്‍ ജീവനക്കാരന്‍ ബെംഗളൂരു ഓഫീസിലുണ്ടായിരുന്നുവെന്ന് ഗൂഗിള്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. 'ഞങ്ങളുടെ ബാംഗ്ലൂര്‍ ഓഫീസിലെ ഒരു ജീവനക്കാരന് കോവിഡ്19 രോഗം കണ്ടെത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. രോഗ ലക്ഷണങ്ങള്‍ വികസിക്കുന്നതിന് മുമ്ബ് ഇദ്ദേഹം ഞങ്ങളുടെ ബാംഗ്ലൂര്‍ ഓഫീസില്‍ ഏതാനും മണിക്കൂറുകള്‍ ഉണ്ടായിരുന്നു. അന്നുമുതല്‍ ജീവനക്കാരന്‍ നിവാരണോപായം സ്വീകരിച്ചിരുന്നു.

എസ്.ബി.ഐ സേവിങ്‌സ് അക്കൗണ്ടുകളില്‍ ഇനി മിനിമം ബാലന്‍സ് വേണ്ട, പിഴയില്ല

Posted by - Mar 12, 2020, 11:09 am IST

ന്യൂഡല്‍ഹി : എസ്.ബി.ഐ സേവിങ്‌സ് അക്കൗണ്ടുകളില്‍ ഇനി മുതല്‍ മിനിമം ബാലന്‍സ് വേണ്ട. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഇനി പിഴ ഈടാക്കില്ല. ബാങ്ക് ശാഖയ്ക്ക് അനുസരിച്ച്‌ സാധാരണ സേവിങ്‌സ് അക്കൗണ്ടുകളില്‍ ഉപഭോക്താക്കള്‍ 1,000 രൂപ മുതല്‍ 3,000 രൂപ വരെ തന്നെയാണ് പ്രതിമാസ ബാലന്‍സായി നില നിര്‍ത്തേണ്ടിയിരുന്നത്. മെട്രോ നഗരങ്ങളിലും നഗര പ്രദേശങ്ങളിലുമുള്ള ബാങ്ക് അക്കൗണ്ട് ഉടമകള്‍ പ്രതിമാസം അക്കൗണ്ടില്‍ നില നിര്‍ത്തേണ്ട ഏറ്റവും കുറഞ്ഞ തുക 3,000 രൂപയാണ്. അര്‍ദ്ധ നഗരങ്ങളില്‍ ആണ് ബാങ്ക്

കോവിഡ് 19; ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റ് നിരോധിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

Posted by - Mar 12, 2020, 11:07 am IST

മുംബൈ: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റിന് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. കാണികള്‍ വലിയ രീതിയില്‍ ഒത്തുകൂടുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ടിക്കറ്റ് നിരോധിക്കാന്‍ ഒരുങ്ങുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ, മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ പത്ത് പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഐപിഎല്‍ മത്സരങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനം; മഴയും കൊറോണയും ഭീഷണി

Posted by - Mar 12, 2020, 11:05 am IST

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന് ഹിമാചല്‍പ്രദേശില്‍ നടക്കും. ന്യൂസിലാന്റിനെതിരായ ടെസ്റ്റ്-ഏകദിന പരമ്ബരകള്‍ കൈവിട്ട ശേഷമുള്ള ആദ്യ മല്‍സരത്തിനാണ് ധര്‍മ്മശാല സാക്ഷ്യം വഹിക്കുന്നത്. മഴയും കൊറോണയും ഒരുപോലെ ഭീഷണിയാവുന്ന മല്‍സരം കൂടിയാണിത്. കനത്ത മഴയ്ക്കുള്ള സാധ്യത കൂടുതലാണ്. കൂടാതെ കൊറോണ ബാധയെ തുടര്‍ന്ന് ടിക്കറ്റുകള്‍ 40 ശതമാനം മാത്രമാണ് വിറ്റഴിഞ്ഞത്. ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ തിരിച്ചുവരവിലുള്ള ആദ്യ മല്‍സരമാണിത്. അഞ്ച് മാസത്തിനു ശേഷമാണ് ഹാര്‍ദിക് ടീമിലേക്ക് തിരിച്ചെത്തുന്നത്. ഉച്ചയ്ക്ക് 1.30നാണ് മല്‍സരം.