ഇവിടെ ഒരു ഓപ്പറേഷനും വിജയിക്കില്ല; ആരെങ്കിലും ഓപ്പറേഷന് വന്നാല്‍ അവരെ ഓപ്പറേഷന് വിധേയരാക്കാന്‍ ഞങ്ങളെപ്പോലുള്ള സര്‍ജന്മാര്‍ ഓപ്പറേഷന്‍ തീയറ്ററില്‍ തന്നെയുണ്ട്;' മഹാരാഷ്ട്രയിലെ സര്‍ക്കാരിനെ അട്ടിമറിക്കാനാവില്ലെന്ന ആത്മവിശ
മുംബൈ: മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ടു എന്ന തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സര്‍ക്കാര്‍ വീഴാതിരിക്കാന്‍ രാജ്യത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം പരിശ്രമിക്കുമ്ബോഴും അടുത്തത് മഹാരാഷ്ട്രയെന്ന പ്രചാരണവും ശക്തമാകുകയാണ്. മധ്യപ്രദേശില്‍ മറിക്കാനാകുമെങ്കില്‍ മഹാരാഷ്ട്രയില്‍ നിഷ്രപ്രയാസം സാധിക്കും എന്നാണ് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നത്. എന്നാല്‍, മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യകക്ഷിയായുള്ള സര്‍ക്കാരിന് ഭീഷണിയില്ലെന്ന നിലപാടിലാണ് നേതാക്കള്‍.
Recent Comments