അമേരിക്കയുടെ വിരട്ടേറ്റു ചൈനക്ക്

Posted by - Apr 19, 2020, 06:22 pm IST

ലോകാരോഗ്യvസംഘടനക്കും ചൈനക്കും അമേരിക്കൻ പ്രസിഡന്റിൽ നിന്നും കണക്കിന് പ്രഹരം കിട്ടിയപ്പോൾ മണി മണിയായി സത്യങ്ങൾ പുറത്തേക്ക് വരുന്നു.  ചൈന ലോകത്തോട് പറയുന്നു തങ്ങൾക്ക് തെറ്റുപറ്റി മാപ്പാക്കണം, ഞങ്ങക്ക് കോവിഡ്‌ 19 മൂലം മരണമടഞ്ഞവരുടെ കണക്കുകൂട്ടിയതിൽ പിശക് പറ്റി എന്ന്. മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് തെറ്റാണുപോലും. അതിൽ ഒരു ചെറിയ പിഴവു പറ്റി. ചൈന മരിച്ചവരുടെ കണക്ക് കൂട്ടിയത്  ആക്രികടയിൽ കണക്ക് കുട്ടുന്നതുപോലെയാണ് എന്ന് സാരം. എന്തു രസകരമായിരിക്കുന്നു ചൈനയുടെ പ്രസ്ഥാപന.  ലോകരാജ്യങ്ങളെ വിഡ്ഢികളാക്കാൻ ചൈന

മക്കൾക്ക് വേണ്ടി ക്ഷോഭിക്കുന്നതിൽ കുറ്റം പറയാനാകില്ല : ഒളിയാമ്പുമായി കെഎം ഷാജി.

Posted by - Apr 19, 2020, 06:20 pm IST

 കണ്ണൂർ:  പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ സർക്കാരിനെ വിമർശിക്കുന്നതായുള്ള ആരോപണങ്ങൾക്ക് മറുപടിയായി കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്പ്രിംഗ്‌ളർ ദുരിതാശ്വാസ നിധി തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് സർക്കാരിനെതിരായ ഒളിയാമ്പുമായി ഷാജി രംഗത്തെത്തിയത്. രോഗ ദുരിതങ്ങൾ ക്കിടയിൽ രാഷ്ട്രീയം പറയാമോ എന്ന ചോദ്യം പരസ്പരം ചോദിക്കുന്നതിന്റെ അർത്ഥം തന്നെ നമ്മൾക്ക് പലതും ചോദിക്കാനുണ്ട് എന്ന് തന്നെയാണ്. സെൻറിമെന്റ് സീനുകൾക്ക് പിറകിൽ വഞ്ചനയുടെ നിഴലാട്ടം കാണുമ്പോൾ മിണ്ടാതിരിക്കുന്നതാണ് അപകടമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.  പോസ്റ്റിന്റെപൂർണ്ണരൂപം :

പെറ്റി കേസുകൾക്ക് കേരളാ പോലീസ് പിഴ കൂട്ടി.

Posted by - Apr 19, 2020, 06:14 pm IST

കേരളത്തിൽ പുതിയ പിഴയും ശിക്ഷയും നിലവിൽ വരുത്തി കേരള പോലീസ് ആക്ട് ഭേദഗതി ചെയ്തു. ഇനി മുതൽ കൂടുതൽ കാര്യങ്ങൾ കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്ക് വരും. ജനങ്ങൾ അബദ്ധത്തിൽ അറിയാതെയോ മനപ്പൂർവ്വം ഒക്കെ ചെയ്യുന്ന നിരവധി കാര്യങ്ങൾ സമൂഹത്തിനെതിരായ ചെറിയ കാര്യങ്ങളാണെങ്കിലും പിഴയടയ്ക്കണം. നിലവിലെ കുറ്റകൃത്യങ്ങളുടെ സംഖ്യകളും കൂട്ടി. ചുരുക്കം പറഞ്ഞാൽ കേരളത്തിൽ കൂടുതൽ പെറ്റി കേസുകൾ വരാൻ പോകുന്നു. പെറ്റി കേസുകളുടെ പെരുമഴക്കാലം ആയിരിക്കും ഇനി ഉണ്ടാവുക. ഇതിലൂടെ സർക്കാരിന് വരുമാനം ഉണ്ടാക്കി നൽകണോ, അതോ നന്നായി

മുംബൈ കോവിഡ് 19 ഹോട്ട്സ്പോട്ട്.

Posted by - Apr 19, 2020, 11:03 am IST

കേരളം കോവിഡ് 19നെ ഏതാണ്ട് അതിജീവിച്ഛിരിക്കുന്നു.  തമിഴ്നാട്ടിലും രണ്ട് ദിവസംകൊണ്ട് രോഗികളുടെ  എണ്ണത്തിൽ വർദ്ധനവ് കുറഞ്ഞു. തെലങ്കാനയിലും ആന്ധ്രയും അതിജീവനത്തിന്റെ പാതയിൽ തന്നെയാണ്. എന്നാൽ ഉത്തരേന്ത്യയിൽ നിന്ന് വരുന്ന വാർത്തകൾ അത്ര ആശ്വാസം നൽകുന്നതകല്ല.  ഇവിടെ കാര്യങ്ങൾ കൈ വിട്ടു പോവുകയാണ്. മഹാരാഷ്ട്രയും ദൽഹിയും രാജസ്ഥാനും ഗുജറാത്തും ഉത്തർപ്രദേശും രോഗവ്യാപനം തടയാൻ ആകാതെ വലയുകയാണ്. ഗുജറാത്തിൽ പുതിയ രോഗികളുടെ എണ്ണത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടാകുന്നത്. രാജ്യത്തു അനൗദ്യോഗിക കണക്കുകൾ പ്രകാരം രോഗികളുടെ എണ്ണം പതിനയ്യായിരം കടന്നിരിക്കുന്നു. 521

KSRTC ബസുകൾ നാളെ മുതൽ നിരത്തിലിറങ്ങും

Posted by - Apr 19, 2020, 11:01 am IST

തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണില്‍ ഇളവുവരുത്താന്‍ തീരുമാനമായതോടെ തിങ്കളാഴ്ച മുതല്‍ ചുവപ്പ് മേഖല ഒഴികെയുള്ള ജില്ലകളില്‍ കെഎസ്ആര്‍ടിസി വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതി. എന്നാല്‍ ബസില്‍ നിന്നുകൊണ്ടുള്ള യാത്രകള്‍ അനുവദിക്കില്ല. ഓറഞ്ച് എ, ബി മേഖലകളില്‍ സിറ്റി ബസുകള്‍ ഓടിക്കാം. ഒരുട്രിപ്പ് 60 കിലോമീറ്ററില്‍ കൂടരുത്. അതിര്‍ത്തി കടക്കാനും അനുമതിയില്ല. യാത്രക്കാര്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കുകയും വേണം. ടൂവീലറുകളില്‍ കുടുംബാംഗങ്ങളാണെങ്കില്‍ രണ്ടു പേര്‍ക്ക് സഞ്ചരിക്കാനാകും. ഏപ്രില്‍ 20ന ശേഷം മാത്രമായിരിക്കും വാഹനങ്ങള്‍ നിരത്തിലിറങ്ങുക. ഇടവിട്ട ദിവസങ്ങളില്‍ വാഹനം ഓടിക്കുന്നതരത്തിലാണ്

കോവിഡ് 19: മഹാരാഷ്‌ട്രയിൽ മരണം 97  മുംബൈയിൽ ആറ്‌ മലയാളി നഴ്‌സുമാർക്ക്‌കൂടി കോവിഡ്‌;   

Posted by - Apr 10, 2020, 01:24 pm IST

മുംബൈ:  മഹാരാഷ്‌ട്രയിൽ കോവിഡ്‌ ബാധിച്ച്‌  97 പേർ  മരിച്ചു. 229 പേർക്കു കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 1,364 ആയി ഉയർന്നു.  മുംബൈയിലെ രണ്ട് ആശുപത്രികളിലായി ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഭാട്ട്യ ആശുപത്രിയിലെ നാല് മലയാളി നഴ്‌സുമാര്‍ക്കും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ രണ്ട് മലയാളി നഴ്‌സുമാര്‍ക്കും ആണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയില്‍ ആകെ കൊറോണ സ്ഥിരീകരിക്കുന്ന മലയാളി നഴ്‌സുമാരുടെ എണ്ണം 57 ആയി      

മൗലാന സാദിനായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്  

Posted by - Apr 2, 2020, 03:34 pm IST

ദില്ലി: രാജ്യത്താകമാനം കൊറോണ വെറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ദില്ലിയിലെ നിസാമുദീനിലെ മതസമ്മേളനം സംഘടിപ്പിച്ച തബ്‌ലീഗി ജമാഅത്തെ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മര്‍ക്കസിലെ പുരോഹിതന്‍ മൗലാന സാദ് അടക്കം ഏഴ് പേര്‍ക്കെതിരെയായിരുന്നു കേസെടുത്തത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മൗലാനാ സാദ് ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ അന്വേഷിച്ച് കണ്ടുപിടിക്കുന്നതിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍. മതസമ്മേളനത്തില്‍ ഇന്തോനേഷ്യയില്‍ നിന്നും മലേഷ്യയില്‍ നിന്നുമടക്കം 2000ലധികം പേരായിരുന്നു പങ്കെടുത്തത്. മാര്‍ച്ച് 1 മുതല്‍ 15 വരെയായിരുന്നു

അമേരിക്കയില്‍ കൂട്ടമരണം;സൈന്യം രംഗത്ത്, ബുധനാഴ്ച മാത്രം 1046 മരണം

Posted by - Apr 2, 2020, 02:46 pm IST

വാഷിങ്ടണ്‍: കൊറോണ വൈറസ് അമേരിക്കയിൽ അതിവേഗം വ്യാപിക്കുകയാണ്. ന്യൂയോര്‍ക്കില്‍ കൂട്ടമരണം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷം ബോഡി ബാഗുകള്‍ ഒരുക്കിയിരിക്കുകയാണ് പെന്റഗണ്‍. രോഗികള്‍ ആശുപത്രികളിലും മോര്‍ച്ചറികളിലും  നിറഞ്ഞിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി ഒട്ടേറെ പേർ  ഡോക്ടര്‍മാരുമായി ബന്ധപ്പെടുകയാണ് . സൈനികരുടെ സഹായവും തേടിയിട്ടുണ്ട്. മൃതദേഹങ്ങള്‍  ട്രക്കുകളില്‍ പോലും സൂക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ലക്ഷത്തിലധികം പേര്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രസിഡന്റ് ട്രംപ് പറയുന്നത്. ബുധനാഴ്ച മാത്രം 1046 പേര്‍ അമേരിക്കയില്‍ മരിച്ചു. ഈ കെടുതിയില്‍ നിന്ന് അമേരിക്കക്ക് വേഗത്തിലുള്ള തിരിച്ചുവരവ് പ്രയാസമാണ്.

കൊറോണയുടെ പശ്ചാത്തലത്തിൽ വിംബിൾഡൺ റദ്ദാക്കി.രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇതാദ്യം

Posted by - Apr 2, 2020, 02:21 pm IST

ലണ്ടൻ: കൊറോണ വ്യാപന പശ്‌ചാത്തലത്തിൽ  ഈ വർഷത്തെ വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് റദ്ദാക്കി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് റദ്ദാക്കുന്നത്  ഇതാദ്യമായാണ്. ജൂൺ 29നായിരുന്നു  ഗ്രാൻഡ് സ്ലാമിലെ ഏക പുൽകോർട് ടൂർണമെന്റായ വിംബിൾഡൺ ആരംഭിക്കേണ്ടിയിരുന്നത്. 2020ലെ വിംബിൾഡൺ റദ്ദു ചെയ്തതിനൊപ്പം 2021ലെ വിംബിൾഡൺ തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ജൂൺ 28 മുതൽ ജൂലൈ 11 വരെയാണ് ടൂർണമെന്റ് നടക്കുക. വിംബിൾഡണിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇക്കാര്യങ്ങൾ  പ്രഖ്യാപിച്ചത്   

കൊറോണ ബാധിച്ച് സൗദിയിൽ ആറു മരണം; 157 പേർക്ക് രോഗം സ്ഥിരീകരിച്ചു

Posted by - Apr 2, 2020, 02:15 pm IST

സൗദി അറേബ്യയിൽ 157 പേർക്ക് കൂടി ബുധനാഴ്ച  കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1720 ആയി. ആറുപേരാണ്  ബുധനാഴ്ച മരിച്ചത്.  ആകെ മരണ സംഖ്യ ഇതോടെ 16 ആയി.  ഇതുവരെ 264 പേർക്ക് രോഗം ഭേദമായതായും സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റാബിയാഹ് അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിന് കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന്  ജനങ്ങളോട് മന്ത്രി ആവശ്യപ്പെട്ടു. ആൾക്കൂട്ടങ്ങൾ  ഒഴിവാക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും അനാവശ്യമായി  പുറത്തിറങ്ങരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു. കൊറോണ

 മദ്യ വിൽപ്പന സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണം ചെ​ന്നി​ത്ത​ല

Posted by - Apr 2, 2020, 02:06 pm IST

തി​രു​വ​ന​ന്ത​പു​രം:  ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്‍ മ​ദ്യാ​സ​ക്തി​യു​ള്ള​വ​ര്‍​ക്കു മ​ദ്യം ന​ല്‍​കാ​നു​ള്ള സർക്കാർ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത​ത് സ​ര്‍​ക്കാ​രി​നേ​റ്റ തി​രി​ച്ച​ടി​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.ജ​ന​ങ്ങ​ളോ​ട് സ​ര്‍​ക്കാ​ര്‍  മാ​പ്പ് പ​റ​യ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക​ത്ത് ഒ​രി​ട​ത്തും ഇ​ല്ലാ​ത്ത ന​ട​പ​ടി​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റേ​ത്. നി​സാ​മു​ദി​നി​ല്‍​ നി​ന്ന് എ​ത്തി​യ​വ​രെ കൊ​റോ​ണ​യു​ടെ പേ​രി​ല്‍ ആ​ക്ര​മി​ക്ക​രു​തെന്നും നി​സാ​മു​ദി​നി​ലെ യോ​ഗ​ത്തി​ല്‍ ഇ​വ​ര്‍ പ​ങ്കെ​ടു​ത്ത​ത് രോ​ഗ​മു​ണ്ടെ​ന്ന് ക​രു​തി​യ​ല്ലെ​ന്നും ചെന്നിത്തല പ​റ​ഞ്ഞു.

ഇന്ത്യയിൽ കോവിഡ് മരണം 50: ആകെ 1965 രോഗബാധിതർ

Posted by - Apr 2, 2020, 01:53 pm IST

ഇന്ത്യയിൽ കോവിഡ് ബാധിച്ച് 50 പേർ മരിച്ചു . 1965 പേർക്കാണ് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചത്.  രോഗബാധിതരായി 1764 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 150 പേർക്ക് രോഗം ഭേദമായി. ഏറ്റവും ഒടുവിൽ  9 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാലു പേർ  മഹാരാഷ്ട്രയിലും  മൂന്നുപേർ മധ്യപ്രദേശിലും ആന്ധ്രയിലും പ‍ഞ്ചാബിലും ഓരോരുത്തരുമാണ് മരിച്ചത്. അസമിലും തെലങ്കാനയിലും രോഗബാധിതരുടെ എണ്ണം ഉയർന്നു. നിസാമുദ്ദീനിലെ തബ് ലീഗ് ജമാഅത്തെയിൽ പങ്കെടുത്ത 150 പേർക്കാണ് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തത്.