എം.പി.വീരേന്ദ്രകുമാര്‍ അന്തരിച്ചു

Posted by - May 29, 2020, 04:58 am IST

എഴുത്തുകാരനും രാഷ്ട്രീയനേതാവുമായ എം.പി.വീരേന്ദ്ര കുമാര്‍ എം.പി.(84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഭൗതികദേഹം വെള്ളിയാഴ്ച രാവിലെ വയനാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകിട്ട് വയനാട്ടില്‍ നടക്കും. എഴുത്തുകാരന്‍, സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്രമന്ത്രി എന്നിങ്ങനെ കേരള രാഷ്ട്രീയത്തിലും സാഹിത്യ സാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം.പി വീരേന്ദ്രകുമാറിന്റേത്. പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കല്‍പറ്റയിലാണ് ജനനം.മദിരാശി വിവേകാന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍

രണ്ടു ദിവസം ജീവന്‍ നിലനിര്‍ത്തിയത് വെന്റിലേറ്ററിന്റെ സഹായത്തോടെ ജിതേന്ദ്ര അവാദ്

Posted by - May 28, 2020, 10:02 pm IST

തനിക്ക് കോവിഡ് പിടിപെട്ടതില്‍ തന്റെ ശ്രദ്ധകുറവാണെന്നും ആ അലംഭാവമാണ് തനിക്ക് കോവിഡ് രോഗം പിടിപെടാന്‍ കാരണമെന്നും കോവിഡ് രോഗം പിടിപെട്ട മഹാരാഷ്ട്ര മന്ത്രി ജിതേന്ദ്ര അവാദ് പറഞ്ഞു. ഓണ്‍ലൈന്‍ സെമിനാറില്‍ പങ്കെടുത്ത് ആത്മവിമര്‍ശനം നടത്തുകയായിരുന്നു അവാദ്. ജനങ്ങളുടെ ഉപദേശം ഞാന്‍ കാര്യമായെടുത്തില്ല. അതുകൊണ്ടാണ് ഞാന്‍ കെണിയിലകപ്പെട്ടത്. ഈ മാസം ആദ്യം ഏതാനും ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് അവാദ് കോവിഡിന്റെ പിടിയില്‍ നിന്ന് മോചിതനായത്. രണ്ട് ദിവസത്തിലേറെ വെന്റിലേറ്ററിന്റെ സഹായത്താലായിരുന്നു ജീവന്‍ നിലനിര്‍ത്തിയതെന്ന് അ?േദ്ദഹം പറഞ്ഞു. കോവിഡ് മഹാരാഷ്ട്രയില്‍

ധാരാവിയില്‍ രോഗം പടരുന്നു 36 പുതിയ രോഗികള്‍-ആകെ 1675

Posted by - May 28, 2020, 08:51 pm IST

ഇന്ത്യയുടെ കോവിഡ് ഹോട്ട് സ്‌പോട്ടായി മാറിയ മുംബൈ ധാരാവിയില്‍ 36 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ 1675 രോഗികളാണ് ചേരിയിലുള്ളത്. 61പേരാണ് ഇതുവരെ മരണപ്പെട്ടതെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പറഞ്ഞു 56,948 മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം. ഓരോ ദിവസവും കുറഞ്ഞത് 1500 മുതല്‍ 2000 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ രോഗം പടരുന്നതാണ് നെഞ്ചിടിപ്പ് കൂട്ടുന്നത്.1897പേരാണ് ഇതുവരെ മഹാരാഷ്ട്രയില്‍ മരണപ്പെട്ടത്.

കേരളത്തില്‍ ഇന്ന് 84പേര്‍ക്ക് കോവിഡ് 31പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവര്‍

Posted by - May 28, 2020, 06:07 pm IST

കേരളത്തില്‍ 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുന്നു പേര്‍ക്ക് രോഗമുക്തി. അഞ്ച് പേരൊഴിച്ച് പുതുതായി രോഗം സ്ഥിരീകരിച്ച 79 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണ്. തെലങ്കാന സ്വദേശിയായ ഒരാളും ഇന്ന് കേരളത്തില്‍ വച്ച് കൊവിഡ് ബാധ മൂലം മരിച്ചു. 1,14,305 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 210 പേരെ ആശുപത്രിയില്‍ ഇന്ന് പ്രവേശിപ്പിച്ചു. 60,685 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 58,460 എണ്ണം നെഗറ്റീവായി. മുന്‍ഗണനാ വിഭാഗത്തിലെ 9937 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 9217 എണ്ണം നെഗറ്റീവാണ്. 31 പേര്‍

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണനീക്കം ശക്തം പ്രതിരോധിച്ച് പവാറും

Posted by - May 26, 2020, 10:31 pm IST

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ശക്തമെന്ന് ശിവസേന നേതാവ്.മഹാരാഷ്ട്രയില്‍ ബി.ജെ.പി രാഷ്ട്രപതി ഭരണ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് നേരത്തെ ബിജെപി നേതാവ് നാരായണ റാണെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. പവാറിന്റെ നിര്‍ദേശങ്ങളില്‍ തീരുമാനമെടുക്കാതിരുന്നതും എന്‍സിപി നേതാവിന് അതൃപ്തി ഉണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള അഭിപ്രായ ഭിന്നത തള്ളിയ ശിവസേനയും എന്‍സിപിയും ഭരണം കിട്ടാനായി ബിജെപിയാണിതിന് പിന്നില്ലെന്നും ആരോപിച്ചു. ഭരണകക്ഷികളില്‍ ഭിന്നതയില്ലെന്നും സര്‍ക്കാരിന്റെ

മുംബ്രയില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

Posted by - May 26, 2020, 09:48 pm IST

കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തില്‍ മുംബ്രയില്‍ ചൊവ്വാഴ്ച അര്‍ധരാത്രിമുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണിന് ഉത്തരവിട്ടു.താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.രാവിലെ ഏഴ് മണിമുതല്‍ ഒന്‍പത് മണിവരെ പാല്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവക്ക് മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പച്ചക്കറി, പലവ്യഞ്ജന കടകളടക്കം അടച്ചിടാനാണ് നിര്‍ദ്ദേശം.താനെ സിറ്റിയില്‍ മാത്രം 2172 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 288 കേസുകളും മുംബ്ര പ്രദേശത്താണ്.

ടെലിവിഷന്‍താരം പ്രേക്ഷാ മെഹ്താ ജീവനൊടുക്കി

Posted by - May 26, 2020, 09:22 pm IST

ടെലിവിഷന്‍ താരം പ്രേക്ഷാ മെഹ്ത ആത്മഹത്യ ചെയ്തു.ഇന്‍ഡോറിലെ വീട്ടിലാണ് താരം ആത്മഹത്യ ചെയ്തത്. ചൊവാഴ്ച രാവിലെ പ്രേക്ഷയുടെ അച്ഛനാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടനെതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹിന്ദി ടി.വി. പരിപാടികളായ ക്രൈം പട്രോള്‍, മേരി ദുര്‍ഗ്ഗ, ലാല്‍ ഇഷ്‌ക് എന്നിവയില്‍ വേഷമിട്ടിട്ടുണ്ട്. 25 വയസായിരുന്നു. കുറച്ചു നാളുകളായി ജോലിയുമായി ബന്ധപ്പെട്ട് മാനസിക പിരിമുറുക്കങ്ങള്‍ നടി അനുഭവിച്ചിരുന്നുവെന്ന് കുടുംബം പറഞ്ഞു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍

കോവിഡ് മുംബൈ മലയാളി മരണപ്പെട്ടു

Posted by - May 26, 2020, 09:00 pm IST

മരണപ്പെടുന്നത് എട്ടാമത്തെ മലയാളി മുംബൈ: കോവിഡ് രോഗബാധിതനായി ഒരു മുംബൈ മലയാളി കൂടി മരണപ്പെട്ടു.നവിമുംബൈ കോപ്പര്‍ഖൈര്‍ണെയില്‍ താമസിക്കുന്ന തൃശൂര്‍ മാള അന്നമനട സ്വദേശി പി.ജി.ഗംഗാധരനാണ്(71) വിടപറഞ്ഞത്്.നവിമുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം.പനി ബാധിച്ച് തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു വാഷി ന്യു ബോംബെ അയ്യപ്പ മിഷന്‍ മുന്‍ മാനേജിംഗ് കമ്മറ്റി അംഗമായിരുന്നു..ഇതോടെ കോവിഡ് ബാധിച്ച് മുംബൈയില്‍ മരണപ്പെടുന്നവരുടെ എണ്ണം എട്ടായി.തിങ്കളാഴ്ച തിരുവല്ല മല്ലപ്പള്ളി പാടിമണ്‍ സ്വദേശി മത്തായി വര്‍ഗീസ് (57) കാന്തിവ്‌ലിയില്‍ മരണപ്പെട്ടിരുന്നു.

സംവിധായകന്‍ കരണ്‍ ജോഹര്‍ ക്വാററ്റെനില്‍

Posted by - May 26, 2020, 07:32 pm IST

മുംബൈ: ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ വീട്ടിലെ രണ്ടു ജോലിക്കാര്‍ക്ക് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരെ വിവരം ഉടനടി അറിയിച്ചതായും താനടക്കമുള്ള വീട്ടിലെ മറ്റെല്ലാവരും ക്വാററ്റെനിലേക്ക് മാറിയതായും കരണ്‍ ജോഹര്‍ അറിയിച്ചു. വീട്ടിലെ മറ്റുള്ളവര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടില്ല. സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്. എങ്കിലും ഏവരുടെയും സുരക്ഷയെ മാനിച്ച് ഞങ്ങള്‍ 14 ദിവസം ക്വാററ്റൈന്‍ പൂര്‍ത്തിയാക്കും.ജോലിക്കാര്‍ക്ക് മികച്ച ചികിത്സ തന്നെ ലഭ്യമാക്കുമെന്ന് കരണ്‍ ജോഹര്‍ അറിയിച്ചു.