കോവിഡ് രൂക്ഷം; കര്‍ഫ്യു ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സംസ്ഥാനങ്ങള്‍  

Posted by - Feb 28, 2021, 06:00 pm IST

ന്യൂഡല്‍ഹി : കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഗുജറാത്തില്‍ അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് എന്നീ നഗരങ്ങളില്‍ 15 ദിവസത്തേക്ക് കൂടി രാത്രി കര്‍ഫ്യു ദീര്‍ഘിപ്പിച്ചു. കേരളത്തിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പല സംസ്ഥാനങ്ങളും നിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞു. ആഘോഷങ്ങളും ഒത്തുചേരലുകളുമാണ് വീണ്ടും രോഗ വ്യാപനത്തോത് കൂട്ടുന്നത്. മഹാരാഷ്ടയിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. വൈറസിനു ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടെന്നും ഇതാണ് വ്യാപകമായി പടരാന്‍ കാരണമെന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രാലയം

പി.സി. ജോര്‍ജ് എന്‍.ഡി.എ.യിലേക്ക്; ബി.ജെ.പിയുമായി ചര്‍ച്ച നടത്തി  

Posted by - Feb 28, 2021, 05:58 pm IST

തൃശൂര്‍: ജനപക്ഷം നേതാവ് പി. സി. ജോര്‍ജ് എന്‍.ഡി.എ. സഖ്യത്തിലേക്ക്. ശനിയാഴ്ച രാത്രി നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പി.സി. ജോര്‍ജ് പങ്കെടുത്തിരുന്നതായി ബിജെപി നേതൃത്വം വെളിപ്പെടുത്തി. പൂഞ്ഞാര്‍ സീറ്റ് ജോര്‍ജിനു നല്‍കുമെന്നാണ് സൂചന. പൂഞ്ഞാര്‍ സീറ്റിനു പുറമെ ഒരു സീറ്റുകൂടി പി.സി. ജോര്‍ജ് ആവശ്യപ്പെട്ടതായാണ് വിവരം. യു.ഡി.എഫ്. പ്രവേശനം കാത്തുനിന്ന പി.സി. ജോര്‍ജിന് വേണ്ടത്ര പ്രാധാന്യം മുന്നണി നല്‍കാത്തതിനെത്തുടര്‍ന്നാണ് യു.ഡി.എഫില്‍ ചേരാനുള്ള തീരുമാനം പിന്‍വലിക്കുന്നത്. ജനപക്ഷം ഇത്തവണയും ഒറ്റക്കുമത്സരിക്കുമെന്ന് വ്യക്തമാക്കിയ ജോര്‍ജ് ബി.ജെ.പി.യുമായി ചര്‍ച്ച നടത്തിയതോടെയാണ്

മുകേഷ് അംബാനിയുടെ വീടിന് മുന്നിലെ ബോംബ് നിറച്ച കാര്‍; ജെയ്ഷ് ഉള്‍ ഹിന്ദ് ഉത്തരവാദിത്തം ഏറ്റെടുത്തു  

Posted by - Feb 28, 2021, 05:44 pm IST

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ ബോംബ് നിറച്ച കാര്‍ എത്തിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉള്‍ ഹിന്ദ്. ബിജെപിക്കും ആര്‍എസ്എസിനും ആത്മാവ് വിറ്റ കോര്‍പ്പറേറ്റുകളാണ് തങ്ങളുടെ ശത്രുക്കള്‍. ഇപ്പോള്‍ നടന്നത് ട്രെയലാണ്. സംഘടനയ്ക്ക് പണം നല്‍കിയില്ലെങ്കില്‍ മക്കളെ കൊല്ലുമെന്നും ജെയ്ഷ് ഉള്‍ ഹിന്ദ് ഭീക്ഷണി മുഴക്കി. ഇസ്രായേല്‍ എമ്പസിക്ക് മുന്നില്‍ ബോബ് വച്ചിട്ടും അന്വേഷണ ഏജന്‍സിക്ക് പിടിക്കാനായില്ലെന്നും സംഘടന അവകാശപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപം ബോംബ് നിറച്ച കാര്‍

19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-51 വിക്ഷേപണം വിജയകരം  

Posted by - Feb 28, 2021, 05:42 pm IST

ഡല്‍ഹി: 19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-51 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. ഇസ്രൊയുടെ പുതിയ വാണിജ്യ വിഭാഗമായ എന്‍സില്‍ വഴിയുള്ള ആദ്യ സമ്പൂര്‍ണ വാണിജ്യ ഉപഗ്രഹ വിക്ഷേപണമാണിത്. ബ്രസീലിന്റെ ആമസോണിയ 1 ഉപഗ്രഹവും 18 ചെറു ഉപഗ്രഹങ്ങളുമാണ് ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്. ആമസോണിയ 1 വിജയകരമായി ഭ്രമണപഥത്തില്‍ പ്രവേശിച്ച് കഴിഞ്ഞു. മറ്റ് ചെറു ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ സമയം 12 20 ഓടെ ഭ്രമണപഥത്തിലെത്തും. ഇതില്‍ ഒരു ഉപഗ്രഹമായ സതീഷ് സാറ്റില്‍ ഭഗവത് ഗീതയുടെ കോപ്പിയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും,

തെരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണിയുടെ പ്രചാരണവാക്യം 'ഉറപ്പാണ് എല്‍ഡിഎഫ്'  

Posted by - Feb 28, 2021, 05:39 pm IST

തിരുവനന്തപുരം: എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണവാക്യം പ്രഖ്യാപിച്ചു. 'ഉറപ്പാണ് എല്‍ഡിഎഫ്' എന്നതാണ് പ്രചാരണവാക്യം. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും മുഖ്യമന്ത്രിയും പങ്കെടുത്ത ചടങ്ങിലായിരുന്നു മുദ്രാവാക്യം പുറത്തിറക്കിയത്. എല്‍ഡിഎഫ് വീണ്ടും വരുമെന്ന ഉറപ്പാണ് മുദ്രാവാക്യം നല്‍കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മുദ്രാവാക്യം.

കൊവിഡ് വാക്സിന്‍: സംസ്ഥാനത്ത് രണ്ടാംഘട്ട രജിസ്ട്രേഷന്‍ തുടങ്ങി; അറുപത് കഴിഞ്ഞവര്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യാം    

Posted by - Feb 28, 2021, 03:09 pm IST

തിരുവനന്തപുരം: ഇന്നു മുതല്‍ രണ്ടാംഘട്ട കോവിഡ് 19 വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ആരംഭിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് രജിസ്ട്രേഷന്‍ അനുവദിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്സിനെടുക്കാനുള്ള സൗകര്യം ഒരുക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷന്‍ സൗജന്യമാണ്. കോവിന്‍ ( https://www.cowin.gov.in ) പോര്‍ട്ടല്‍ വഴിയും

ഒരു മുന്നണിയുടേയും ഭാഗമല്ല; ആരുടേയും പിന്തുണ സ്വീകരിക്കും: പി.സി. ജോര്‍ജ്  

Posted by - Feb 28, 2021, 08:32 am IST

കോട്ടയം: നിലവില്‍ ഒരു മുന്നണിയുടേയും ഭാഗമാകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പി.സി. ജോര്‍ജ്. തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യുമായി ചേര്‍ന്ന് പൂഞ്ഞാറില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ജോര്‍ജിന്റെ പ്രതികരണം. തനിക്ക് കെ. സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹം നല്ല മനുഷ്യനാണെന്നും പി.സി. ജോര്‍ജ് പറയുന്നു. ജനപക്ഷം ഇപ്പോള്‍ ആരുടേയും ഭാഗമാകാന്‍ തചീരുമാനിച്ചിട്ടില്ല. എന്നാല്‍ പിന്തുണയുമായി ആരുതന്നെ വന്നാലും അത് സ്വീകരിക്കാന്‍ തയ്യാറാണെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി. സുരേന്ദ്രന്‍ ആചാര സംരക്ഷണത്തിനായി ശബരിമല സമരത്തിന് മുന്നില്‍ നിന്നു. മാന്യതയും മര്യാദയും ഉള്ളതുകൊണ്ടാണ് സുരേന്ദ്രനെ ലോക്സഭാ

മോഷണം തടയാന്‍ ശ്രമിച്ച യുവതിയെ കുത്തിക്കൊന്ന് മോഷ്ടാവ് രക്ഷപെട്ടു  

Posted by - Feb 28, 2021, 08:30 am IST

ന്യൂഡല്‍ഹി: മോഷണ ശ്രമം തടയാന്‍ ശ്രമിച്ച യുവതിയെ അമ്മയുടേയും മകന്റേയും മുന്നിലിട്ട് കുത്തിക്കൊന്നു. ഡല്‍ഹി ആദര്‍ശ് നഗറിലാണ് സംഭവം. പഞ്ചാബ് സ്വദേശി സിമ്രാന്‍ കൗര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. രാത്രി 9.30-ഓടെ അമ്മയ്ക്കും മകനുമൊപ്പം മാര്‍ക്കറ്റില്‍ നിന്നും വീട്ടിലേക്കു പോകുകയായിരുന്ന യുവതിക്കുനേരെ അപ്രതീക്ഷിതമായി ആക്രമണം ഉണ്ടാകുകയായിരുന്നു. വഴിയിലേക്കു കയറിയ യുവതിയടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാവിനെ ചെറുത്തതോടെ അയാള്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചു. ആളുകള്‍ ഓടിയടുത്തതോടെ അക്രമി

പിഎസ് സി: എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു; സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും

Posted by - Feb 28, 2021, 07:34 am IST

തിരുവനന്തപുരം: പിഎസ്സി എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു. മന്ത്രി എ കെ ബാലനുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായതിനെ തുടര്‍ന്നാണ് പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ തീരുമാനം അറിയിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പു കമ്മീഷനുമായി ആലോചിച്ച ശേഷം ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധികള്‍ പ്രതികരിച്ചു. അതേസമയം, സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും. സമരം ശക്തമായി തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ ഇനി ഒന്നും ചെയ്യാനില്ലെന്ന നിലപാട് തുടരുകയാണ്

'ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി. വളര്‍ന്നിട്ടില്ല'; ശോഭാ സുരേന്ദ്രന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി  

Posted by - Feb 27, 2021, 03:39 pm IST

മലപ്പുറം: മുസ്ലീം ലീഗിനെ എന്‍.ഡി.എ.യിലേക്കു ക്ഷണിച്ച് ശോഭാ സുരേന്ദ്രന് മറുപടിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി. കറകളഞ്ഞ പാര്‍ട്ടിയാണ് ലീഗെന്നും ആ ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി. വളര്‍ന്നിട്ടില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ബി.ജെ.പിക്കു ക്ഷണിക്കാന്‍ പറ്റിയത് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെയാണ്. ഇടതുപക്ഷം സംസാരിക്കുന്നത് ബി.ജെ.പിയുടെ ഭാഷയിലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗിനെ ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്ന നിലപാട് അറിയിച്ച് ശോഭാ സുരേന്ദ്രന്‍ രംഗത്തുവന്നതോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പരസ്യ പ്രതികരണം. 'ഭാവി കേരളത്തിലെ ഭരണകൂടത്തിന് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയുടെ നിലപാടാണ്. വര്‍ഗീയ നിലപാട്

അലി അക്ബറിന്റെ വാരിയംകുന്നനായി തലൈവാസല്‍ വിജയ്  

Posted by - Feb 27, 2021, 03:22 pm IST

സംവിധായകന്‍ അലി അക്ബര്‍ തന്റെ പുതിയ ചിത്രത്തിലെ നായക കഥാപാത്രത്തെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുത്തി. 'ഇതാണ് എന്റെ വാരിയംകുന്നന്‍..' എന്ന് പറഞ്ഞ് തലൈവാസല്‍ വിജയ്യെയാണ് അലി അക്ബര്‍ പരിചയപ്പെടുത്തിയത്. 1921ലെ മലബാര്‍ കലാപത്തെ പശ്ചാത്തലമാക്കിയുള്ള ചിത്രത്തിന് പുഴ മുതല്‍ പുഴവരെ എന്നാണ് പേരിട്ടിരിക്കുന്നത്. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഇതെന്ന് തലൈവാസല്‍ വിജയ് പറയുന്നു. ഒരാഴ്ചയായി വയനാട്ടിലാണ് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം പുരോഗമിക്കുന്നത്. ജനങ്ങള്‍ സംഭാവന ചെയ്ത പണം കൊണ്ടാണ് സിനിമ നിര്‍മ്മിക്കുന്നത്. ഇതിനോടകം ഒരു

ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധം; സര്‍ക്കാര്‍ വിജ്ഞാപനമിറക്കി  

Posted by - Feb 27, 2021, 09:23 am IST

കൊച്ചി: ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കേരള ഗെയിമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍, പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളിയെ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. സംസ്ഥാനത്ത് ഓണ്‍ലൈന്‍  റമ്മികളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കാന്‍ നിയമം വേണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി പോളി വടക്കന്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍,

ലീഗിനെച്ചൊല്ലി ബിജെപിയില്‍ തര്‍ക്കം; ലീഗുമായി ഒത്തുതീര്‍പ്പിനില്ലെന്ന് കെ. സുരേന്ദ്രന്‍; നിലപാട് ആവര്‍ത്തിച്ച് ശോഭ സുരേന്ദ്രന്‍  

Posted by - Feb 27, 2021, 06:49 am IST

തിരുവനന്തപുരം:  വര്‍ഗീയ നിലപാട് തിരുത്തിവന്നാല്‍ മുസ്ലീം ലീഗിനെ ബിജെപി ഉള്‍ക്കൊള്ളുമെന്ന സോഭ സുരേന്ദ്രന്റെ നിലപാട് തിരുത്തി ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാജ്യത്തെ വിഭജിച്ച പാര്‍ട്ടിയാണ് ലീഗ്. മുസ്ലീം ലീഗുമായി ഒരൊത്തുതീര്‍പ്പിനുമില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വിജയ യാത്രയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ലീഗ് വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് ശോഭ സുരേന്ദ്രന്‍. മോദിയുടെ നയം സ്വീകാര്യമെന്ന് പറഞ്ഞാല്‍ ലീഗിനെ ബിജെപി ഉള്‍ക്കൊള്ളുമെന്ന് ശോഭ പറഞ്ഞു. കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ്. ലീഗിന് സിപിഎമ്മിനോട് സഹകരിക്കാനാകില്ല. വര്‍ഗീയ നിലപാട് തിരുത്തി

ആഴക്കടല്‍ മത്സ്യബന്ധന വിവാദം; തീരദേശ ഹര്‍ത്താല്‍ തുടങ്ങി  

Posted by - Feb 27, 2021, 06:41 am IST

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ തുടങ്ങി. ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ റദ്ദാക്കിയതിന്റെ ഔദ്യോഗിക രേഖകള്‍ പുറത്തു വിടാത്തതിലും സ്വകാര്യ കമ്പനിക്ക് നല്‍കിയ ഭൂമി തിരിച്ചെടുക്കാത്തതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. തീരദേശത്തെ ഫിഷ്ലാന്‍ഡിംഗ് സെന്ററുകളും ഹാര്‍ബറുകളും ഇന്ന് അടച്ചിടും. ബോട്ടുകള്‍ കടലില്‍ ഇറക്കില്ല. നീലേശ്വരം മുതല്‍ കൊല്ലം വരെയുള്ള തീരദേശ മേഖലയിലാണ് മത്സ്യമേഖല സംരക്ഷണ സമിതി സംയുക്തമായി ഹര്‍ത്താല്‍ സംഘടിപ്പിച്ചത്. മൂന്ന് സംഘടനകള്‍ ഹര്‍ത്താലില്‍ നിന്ന് പിന്‍മാറിയിരുന്നു. ഹര്‍ത്താല്‍

ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം; വീട്ടുമുറ്റങ്ങള്‍ പൊങ്കാലക്കളങ്ങളായി  

Posted by - Feb 27, 2021, 06:40 am IST

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ പണ്ടാരയടുപ്പില്‍ തീപകര്‍ന്നു. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീപകര്‍ന്ന ശേഷമാണ് പണ്ടാരയടുപ്പില്‍ അഗ്‌നി തെളിച്ചത്. തുടര്‍ന്ന് ഭക്തര്‍ തങ്ങളുടെ വീടുകളില്‍ തയ്യാറാക്കിയ അടുപ്പുകളിലും തീ തെളിക്കുകയാണ്. വൈകീട്ട് 3.40-ന് ഉച്ചപ്പൂജയ്ക്കു ശേഷം പൊങ്കാല നിവേദ്യം. രാത്രി 7.30-ന് പുറത്തെഴുന്നള്ളത്തും 11 മണിക്ക് തിരിച്ചെഴുന്നള്ളത്തും നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ പണ്ടാര അടുപ്പില്‍ മാത്രമാണ് ഇത്തവണ ആറ്റുകാല്‍ ക്ഷേത്രവളപ്പില്‍ പൊങ്കാലയിടുന്നത്. ഭക്തര്‍ക്ക് ക്ഷേത്രവളപ്പില്‍ പൊങ്കാലയിടാന്‍ അനുമതിയില്ല. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ക്ഷേത്രപരിസരത്ത് കൂട്ടംകൂടാന്‍ പാടില്ല. പത്തു വയസ്സിനു താഴെയുള്ള