മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്: നാല് മുഖ്യപ്രതികളും പിടിയില്‍  

Posted by - Feb 26, 2021, 05:12 pm IST

മലപ്പുറം: തിരുവല്ല മാന്നാറില്‍ നിന്ന് യുവതിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാല് മുഖ്യപ്രതികളും അറസ്റ്റില്‍. മലപ്പുറം പൊന്നാനി സ്വദേശി ഫഹദും കൂട്ടാളികളുമാണ് അറസ്റ്റിലായത്. യുവതിയെ കടത്തിക്കൊണ്ട് പോയ കാറില്‍ ഉണ്ടായിരുന്നവരാണിവര്‍. നേരത്തെ യുവതിയെ തട്ടിക്കൊണ്ടുപോയത് തങ്ങളാണെന്ന് കാണിച്ച് എറണാകുളം സ്വദേശികളായ നാല് പേര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ ഡമ്മി പ്രതികളാണെന്ന് പോലീസിന് വ്യക്തമായി. ഇവരില്‍ നിന്നാണ് യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തിയത്. പ്രതികള്‍ക്ക് പ്രദേശികമായി സഹായം ചെയ്ത ഒരാളെ കഴിഞ്ഞ ദിവസം

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; കേരളത്തില്‍ ഒറ്റഘട്ടമായി നടത്തിയേക്കും  

Posted by - Feb 26, 2021, 05:04 pm IST

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകീട്ട് മാധ്യമങ്ങളെ കാണും. കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. വൈകീട്ട് 4.30നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ കാണുക. കേരളത്തില്‍ ഒറ്റത്തവണയായി തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. തെരഞ്ഞെടുപ്പ് വൈകിയേക്കും എന്ന ധാരണയിലായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് നേരത്തെ തെരഞ്ഞെടുപ്പ് നടക്കും. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ തവണ ഏഴ് തവണയായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും അവിടെ

കണ്ണന്‍ താമരക്കുളത്തിന്റെ ഡാര്‍ക്ക് ത്രില്ലര്‍ ഉടുമ്പ്  

Posted by - Feb 26, 2021, 04:17 pm IST

സെന്തില്‍ കൃഷ്ണയെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഉടുമ്പി'ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയതാരം സുരേഷ്ഗോപിയുടെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ആടുപുലിയാട്ടം, അച്ചായന്‍സ്, പട്ടാഭിരാമന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ താമരക്കുളം ഒരു ഡാര്‍ക്ക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ സെന്തിലിനൊപ്പം അലന്‍സിയര്‍ ലോപ്പസ്, ഹരീഷ് പേരാടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സാജല്‍ സുദര്‍ശന്‍, മന്‍രാജ്, മുഹമ്മദ് ഫൈസല്‍, വി.കെ ബൈജു, ജിബിന്‍ സാഹിബ്, എല്‍ദോ ടി.ടി, പുതുമുഖങ്ങളായ ആഞ്ചലീന, യാമി,

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍സ്‌ഫോടക വസ്തു ശേഖരം പിടികൂടി, യാത്രക്കാരി കസ്റ്റഡിയില്‍  

Posted by - Feb 26, 2021, 03:43 pm IST

കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. സ്‌ഫോടക വസ്തുകളോടൊപ്പം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യാത്രക്കാരിയെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. 117 ജലാറ്റിന്‍, 350 ഡിറ്റനേറ്റര്‍ എന്നിവയാണ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത യാത്രക്കാരി ചെന്നൈയില്‍ നിന്നും തലശേരിക്ക് പോവുകയായിരുന്നു. ഇവര്‍  ഇരുന്ന സീറ്റിന് താഴെ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. യാത്രക്കാരി ചെന്നൈ സ്വദേശിയാണെന്നും ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും ആര്‍പിഎഫ്

ഇന്ധന വിലവര്‍ധനവിനെതിരെ വ്യാപാരികളുടെ ഭാരത് ബന്ദ് തുടങ്ങി; കേരളത്തില്‍ പണിമുടക്കില്ല  

Posted by - Feb 26, 2021, 03:42 pm IST

ഡല്‍ഹി: ഇന്ധന വിലവര്‍ധനവിനെതിരെ വ്യാപാരികളുടെ രാജ്യവ്യാപക ബന്ദ് തുടങ്ങി. രാവിലെ ആറിന് തുടങ്ങിയ ബന്ദ് വൈകീട്ട് എട്ടു വരെയാണ്. പണിമുടക്കുന്ന വ്യാപാരികള്‍ രാജ്യത്തെ 1500 സ്ഥലങ്ങളില്‍ ധര്‍ണ നടത്തും. കേരളത്തിലെ സംഘടനകളൊന്നും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ രാജ്യത്തെ ഒരു ലക്ഷം ട്രക്കുകളും ഇന്ന് പണിമുടക്കുമെന്നാണ് സൂചന. ചരക്ക് സേവന നികുതി വ്യവസ്ഥ പുനഃപരിശോധിക്കുക, ഇ വേ ബില്ലിന് പകരം ഇ ഇന്‍വോയ്‌സ് നല്‍കുക തുടങ്ങിയ

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ഇന്നു മുതല്‍; സേനാവിന്യാസം കുറയ്ക്കില്ലെന്ന് ഇന്ത്യന്‍ സേന  

Posted by - Feb 26, 2021, 03:41 pm IST

ഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇന്നു മുതല്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ധാരണ. ഇരു രാജ്യത്തിന്റെയും സേനകളാണ് വെടിനിറുത്തലിന് ധാരണയായെന്ന് വ്യക്തമാക്കിയത്. ധാരണകള്‍ പാലിക്കുമെന്ന് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന ഇറക്കിയിട്ടുണ്ട്. സേനാ വെടിനിര്‍ത്തല്‍ ധാരണയെ പിന്തുണച്ച പാക് പ്രധാനമന്ത്രിയുടെ ഓഫീസ്, സൈന്യങ്ങള്‍ തമ്മിലുള്ള ധാരണയാണെന്നാണ് പ്രതികരിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പാക് പ്രധാനമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളും പാകിസ്ഥാന്‍ തള്ളി. എന്നാല്‍ അതേ സമയം ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ധാരണയായെങ്കിലും സേനാ വിന്യാസം

തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; തമിഴ്‌നാട്ടില്‍ ഏപ്രില്‍ 6, അസമില്‍ മൂന്ന് ഘട്ടം, ബംഗാളില്‍ എട്ട് ഘട്ടം  

Posted by - Feb 26, 2021, 02:22 pm IST

ഡല്‍ഹി: തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. അസമില്‍ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടക്കും. ആദ്യഘട്ട തെരഞ്ഞെടുപ്പ് മാര്‍ച്ച് 27-ന്, രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 1-നും മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 6-നും നടക്കും. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും വോട്ടെടുപ്പ് ഏപ്രില്‍ ആറിനായിരിക്കും. പശ്ചിമ ബംഗാളില്‍ എട്ടുഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. ആദ്യഘട്ട തെരഞ്ഞെടുപ്പ് മാര്‍ച്ച് 27 ന് നടക്കും. രണ്ടാംഘട്ടം ഏപ്രില്‍ 1 നും മൂന്നാംഘട്ടം ഏപ്രില്‍ ആറിനും നാലാം ഘട്ടം ഏപ്രില്‍ 10

കേരളത്തില്‍ ഏപ്രില്‍ ആറിന് വോട്ടെടുപ്പ്; മെയ് രണ്ടിന് വോട്ടെണ്ണും  

Posted by - Feb 26, 2021, 02:18 pm IST

ഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. മാര്‍ച്ച് 12 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മാര്‍ച്ച് 19 ന് പത്രിക സമര്‍പ്പിക്കാനുള്ള സമയ പരിധി അവസാനിക്കും. മാര്‍ച്ച് 20 ന് സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് 22 ന് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമാണ്. തീയ്യതി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്ന് മുതല്‍ നിലവില്‍ വരും.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: 8 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍; ആലപ്പുഴയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍  

Posted by - Feb 25, 2021, 03:59 pm IST

ആലപ്പുഴ: വയലാറിലെ നാഗംകുളങ്ങരയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 8 പേര്‍ അറസ്റ്റില്‍. എസ് ഡിപിഐ പ്രവര്‍ത്തകരായ പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസര്‍, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍ , സുനീര്‍, ഷാജുദീന്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഇരുപത്തിയഞ്ചിലധികം പേര്‍ പ്രതികളാകുമെന്നാണ് വിവരം. നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തവരാണ് അറസ്റ്റിലായതെന്നാണ് സൂചന. കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് അറിയിക്കുന്നത്. സ്ഥലത്ത്

മഹാകവി വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു  

Posted by - Feb 25, 2021, 08:57 am IST

തിരുവനന്തപുരം: പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വീട്ടില്‍ വച്ച് ഇന്ന് ഉച്ചയോടെയാണ് മരണം. പത്തനംതിട്ട തിരുവല്ല സ്വദേശിയാണ്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരമടക്കം അനവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹനായ അദ്ദേഹത്തെ 2014-ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു. തിരുവല്ല ഇരിങ്ങോലിലെ ശ്രീവല്ലി ഇല്ലത്ത് 1939 ജൂണ്‍ 2-നാണ് വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ ജനനം. ഇംഗ്ലീഷ് ലക്ച്ചററായി സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ച അദ്ദേഹം കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍,

രജിസ്ട്രേഷന്‍ വൈകുന്നു; കേരളത്തില്‍ രണ്ടാംഘട്ട വാക്സിനേഷന്‍ തിങ്കളാഴ്ച തുടങ്ങില്ല  

Posted by - Feb 24, 2021, 03:05 pm IST

തിരുവനന്തപുരം: രാജ്യത്തെ രണ്ടാംഘട്ട വാക്സിന്‍ വിതരണം തിങ്കാഴ്ച ആരംഭിക്കുമെങ്കിലും സംസ്ഥാനത്ത് വാക്സിന്‍ വിതരണം വൈകിയേക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള രണ്ടാംഘട്ട വാക്സിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് കാരണം. രജിസ്ട്രേഷന്‍ നടപടികളടക്കം ആരംഭിക്കാത്തതിനാല്‍ തിങ്കളാഴ്ച സംസ്ഥാനത്ത് വാക്സിന്‍ വിതരണം ആരംഭിക്കാനാകില്ലെന്നാണ് വിലയിരുത്തല്‍. ഒന്നാംഘട്ട വാക്സിന്‍ വിതരണം ഇതുവരെ സംസ്ഥാനത്ത് പൂര്‍ത്തിയായിട്ടില്ല. 60 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്കും മറ്റു രോഗങ്ങളുള്ള 45 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം വാക്സിന്‍ വിതരണം

മാര്‍ച്ച് ഒന്ന് മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വാക്സിന്‍ നല്‍കും: കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍  

Posted by - Feb 24, 2021, 03:02 pm IST

ന്യുഡല്‍ഹി: രാജ്യത്ത് മാര്‍ച്ച് ഒന്ന് മുതിര്‍ന്ന പൗരന്മാര്‍ക്ക് വാക്സിന്‍ വിതരണം തുടങ്ങുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും മറ്റ് രോഗങ്ങളുള്ള 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ വഴിയായിരിക്കും വാക്സിന്‍ ലഭ്യമാക്കുക. 10,000 സര്‍ക്കാര്‍ ആശുപത്രികളിലൂടെ സൗജന്യമായിരിക്കും വാക്സിന്‍. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ വാക്സിന് ചെറിയ ഫീസ് ഈടാക്കും. വാക്സിന്‍ ഉത്പാദകരും ആശുപത്രികളുമായി ചര്‍ച്ച ചെയ്ത് മൂന്നു നാല് ദിവസത്തിനുള്ളില്‍ ആരോഗ്യ മന്ത്രാലയം ഫീസ്

സിപിഒ റാങ്ക് പട്ടിക പുനരുജ്ജീവിപ്പിക്കില്ലെന്ന് പി.എസ്.സി;ദേശീയ ഗെയിംസ് കായികതാരങ്ങള്‍ക്ക് ജോലി  

Posted by - Feb 24, 2021, 03:01 pm IST

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന എല്‍ജിഎസ് – സിപിഒ ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞ് സര്‍ക്കാര്‍. സിപിഒ പട്ടിക പുനരുജ്ജീവിപ്പിക്കില്ലെന്ന് പിഎസ്‌സി വ്യക്തമാക്കി. അതേസമയം, 82 ദേശീയ ഗെയിംസ് കായിക താരങ്ങള്‍ക്ക് ജോലി നല്‍കിയതോടെ അവരുടെ സമരം പിന്‍വലിച്ചു. മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ടീം ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 82 കായിക താരങ്ങളെ കായിക യുവജന കാര്യ ഡയറക്ടറേറ്റില്‍ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമിക്കാന്‍ തീരുമാനിച്ചതായി തീരുമാനം വന്നതിന് പിന്നാലെ സെക്രട്ടേറിയറ്റ്

ഷാഫി പറമ്പിലും ശബരീനാഥനും നിരാഹാര സമരം അവസാനിപ്പിച്ചു; പകരം മൂന്ന് പേര്‍ നിരാഹാരമിരിക്കും  

Posted by - Feb 23, 2021, 06:18 pm IST

തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റിന് മുന്നല്‍ എംഎല്‍എമാരായ ഷാഫി പറമ്പിലും ശബരീനാഥനും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘത്തതിന്റെ നിര്‍ദേശ പ്രകാരം ആശുപത്രിയിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് ഇവരുടെ നിരാഹാര സമരം അവസാനിപ്പിച്ചത്. ഒന്‍പത് ദിവസമായി തുടരുന്ന നിരാഹാര സമരമാണ് എംഎല്‍എമാര്‍ അവസാനിപ്പിച്ചത്. ഇരുവരുടെയും ആരോഗ്യനില മോശമാണെന്നും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും

ആഴക്കടല്‍ മത്സ്യബന്ധനം: ഇ.എം.സി.സി ധാരണാപത്രം റദ്ദാക്കി; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍  

Posted by - Feb 23, 2021, 06:17 pm IST

തിരുവന്തപുരം: യു.എസ്. കമ്പനിയായ ഇ.എം.സി.സി.യുമായി കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ഒപ്പിട്ട ധാരണപത്രം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. കെ.എസ്.ഐ.എന്‍.സി.ക്കായി 400 ട്രോളറുകളും ഒരു കപ്പലും നിര്‍മ്മിക്കാനുള്ള ധാരണപത്രമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. പ്രതിപക്ഷാരോപണത്തിനു പിന്നാലെയാണ് നടപടി. കരാറില്‍ ഏര്‍പ്പെടാന്‍ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അഡീ. ചീഫ് സെക്രട്ടറി ടി.കെ.ജോസിനെ ചുമതലപ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി. കമ്പനിയുമായി കെ.എസ്.ഐ.ഡി.സി.യും കേരളഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും ഒപ്പുവച്ച ധാരണാപത്രങ്ങളും