ടൂള്‍കിറ്റ് കേസ്: ദിഷ രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  

Posted by - Feb 23, 2021, 03:46 pm IST

ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം ലഭിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ദിഷക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായ മലയാളി അഭിഭാഷക നിഖിത ജേക്കബിനേയും ശാന്തനു മുളുകിനേയും അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ഇരുവര്‍ക്കും നേരത്തെതന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഫെബ്രുവരി 13-നാണ് ദിഷ രവിയെ ബെംഗളൂരുവിലെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റുചെയ്യുന്നത്. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബെര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റ് എഡിറ്റുചെയ്തു, രാജ്യത്തെ അപമാനിക്കാന്‍ ശ്രമിച്ചു എന്നു

കോവിഡ് വ്യാപനം തടയാന്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് യോഗി ആദിത്യനാഥ്  

Posted by - Feb 21, 2021, 02:01 pm IST

കാസര്‍കോട്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പതാക കൈമാറി വിജയയാത്ര ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു യോഗിയുടെ പ്രസംഗം. കോരളത്തില്‍ മാറിമാറി വന്ന സിപിഎം, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അഴിമതിയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപിക്കാതെ തടയാന്‍ സാധിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ സഹായം ഉള്ളതിനാലാണ്. കേരളത്തില്‍ കോവിഡ് വ്യാപിക്കുന്നത് തടയാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. ഇന്ന് ലോകം മുഴുവന്‍ കേരള

ആഴക്കടല്‍ മത്സ്യബന്ധനം: വിവാദ ധാരണാപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം: ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം  

Posted by - Feb 21, 2021, 01:57 pm IST

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസിയുമായുള്ള വിവാദ ധാരണാപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.അതോടൊപ്പം കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടു. ആഴക്കടല്‍ മത്സ്യബന്ധനത്തിന് സംസ്ഥാന സര്‍ക്കാരോ ഏതെങ്കിലും വകുപ്പുകളോ അനുമതി നല്‍കുകയോ ധാരണാപത്രം ഒപ്പിടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത്തരത്തില്‍ ഏതെങ്കിലുമൊരു ധാരണപത്രം ഒപ്പിട്ടിട്ടുണ്ടെങ്കില്‍ അത് പിന്നീടാണ് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വരിക. അപ്പോള്‍ നിയമപരമായ പരിശോധന നടത്തുകയെന്നും വിവാദമുയര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വ്യവസായ സംരംഭകരെ

പുതുച്ചേരിയില്‍ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസ് വിട്ടു  

Posted by - Feb 21, 2021, 01:55 pm IST

പുതുച്ചേരി: പുതുച്ചേരിയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസില്‍ നിന്ന് ഒരു എംഎല്‍എ കൂടി രാജിവെച്ചു. കെ. ലക്ഷ്മി നാരായണന്‍ എംഎല്‍എ ആണ് ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് വിട്ടത്. ഇതോടെ വി.നാരായണ സ്വാമി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി അഞ്ച് എംഎല്‍എമാരാണ് രാജിവെച്ചത്. പുതുച്ചേരി നിയമസഭയില്‍ നിലവില്‍ സ്പീക്കറടക്കം ഒമ്പത് എംഎല്‍എമാരാണുള്ളത്. ഡിഎംകെയുടെ മൂന്നും ഒരു സ്വതന്ത്ര എംഎല്‍എയുടെ പിന്തുണയുമടക്കം 13 പേരുടെ പിന്തുണയാണ് കോണ്‍ഗ്രസിനുള്ളത്. പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമിയോട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ലെഫ്.ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന്‍ കഴിഞ്ഞ

വിദേശവിപണിയും ആഭ്യന്തര വിപണിയും അനുകൂലം; റബര്‍ വില ഉയര്‍ന്ന നിലയില്‍   

Posted by - Feb 19, 2021, 03:10 pm IST

കോട്ടയം: കിലോയ്ക്ക് 157 ലേക്ക് ഉയര്‍ന്ന റബര്‍ വില അതേ നില തുടരുന്നു. വിദേശ വിപണിയും ആഭ്യന്തര വിപണി സാഹചര്യങ്ങളും അനുകൂലമായതാണ് കേരളത്തിലെ റബര്‍ നിരക്ക് ഉയരാന്‍ കാരണം. ലാറ്റക്സിന് കിലോയ്ക്ക് നിരക്ക് കഴിഞ്ഞ ദിവസം 100 രൂപയ്ക്ക് മുകളില്‍ എത്തി. ആര്‍എസ്എസ് നാല് ഗ്രേഡ് റബറിന് കിലോയ്ക്ക് 157.50 രൂപയാണ് ഇന്നത്തെ കോട്ടയം റബര്‍ ബോര്‍ഡ് നിരക്ക്. ആര്‍എസ്എസ് അഞ്ച് ഗ്രേഡിന് 153 രൂപയാണ് വില. ലാറ്റക്സിന് 117.80 രൂപയാണ് ലഭിക്കുക. അന്തരാഷ്ട്ര റബര്‍ വിതരണ

'1921 പുഴ മുതല്‍ പുഴ വരെ'; ചിത്രീകരണം നാളെ തുടങ്ങും  

Posted by - Feb 19, 2021, 03:09 pm IST

1921ലെ മലബാര്‍ പശ്ചാത്തലമാക്കി താന്‍ പ്രഖ്യാപിച്ച സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നാളെ ആരംഭിക്കുകയാണെന്ന് സംവിധായകന്‍ അലി അക്ബര്‍. വയനാട്ടിലെ ആദ്യഘട്ട ചിത്രീകരണം 30 ദിവസം നീളുമെന്നും ചിത്രത്തിന്റെ വലിയ ഷെഡ്യൂള്‍ മെയ് മാസത്തില്‍ നടക്കുമെന്നും ഫേസ്ബുക്ക് ലൈവിലൂടെ അലി അക്ബര്‍ പറഞ്ഞു. 'ആദ്യ ഷെഡ്യൂളിന് താരങ്ങള്‍ ഓരോരുത്തരായി വന്നുതുടങ്ങി. മുഴുവന്‍ ക്രൂവും എത്തിയിട്ടുണ്ട്. നാളെ രാവിലെ എട്ടിന് ചിത്രീകരണം ആരംഭിക്കും. 30 ദിവസം വയനാട്ടില്‍ ഉണ്ടാവും. അടുത്ത ഘട്ടം മെയ് മാസത്തിലാണ്. ഏറ്റവുമധികം ആര്‍ട്ടിസ്റ്റുകള്‍ അടക്കം വരുന്ന

കേരളത്തില്‍ 772 കോടിയുടെ 27 പദ്ധതികള്‍; അഭിമാനനിമിഷമെന്ന് പ്രധാനമന്ത്രി,കേന്ദ്രത്തിന് നന്ദിയെന്ന് മുഖ്യമന്ത്രി  

Posted by - Feb 19, 2021, 03:07 pm IST

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനം  പ്രധാനമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. തൃശ്ശൂരില്‍ 2000 മെഗാവാട്ട് പവര്‍ ട്രാന്‍സ്മിഷന്‍ പദ്ധതി, 50 മെഗാവാട്ട് ശേഷിയുള്ള കാസര്‍കോട് സോളാര്‍ പവര്‍ പ്രോജക്ട്, അരുവിക്കരയിലെ 75 എംഎല്‍ഡി ജലസംസ്‌കരണ പ്ലാന്റ്, തലസ്ഥാനത്ത് 37 കിമീ ലോകോത്തര സ്മാര്‍ട്ട് റോഡ് തുടങ്ങിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.  772 കോടിയുടെ 27 പദ്ധതികള്‍ കേരളത്തില്‍ പൂര്‍ത്തിയാക്കിയെന്നും ഇത് അഭിമാന നിമിഷമെന്നും പ്രധാനമന്ത്രി

പിഎസ്‌സി പ്രശ്‌നത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു; ഉദ്യോഗാര്‍ത്ഥികള്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി; മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു  

Posted by - Feb 19, 2021, 03:06 pm IST

തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് പ്രധാന ആവശ്യം ഉയര്‍ത്തി സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചര്‍ച്ച നടത്തി. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു. ഗവര്‍ണറുമായുള്ള ചര്‍ച്ചയില്‍ സന്തോഷമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു. സെക്രട്ടറിയേറ്റ് പടിക്കല്‍ സമരമിരിക്കുന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. സമരത്തെ പിന്തുണയ്ക്കുന്ന ആരേയും തള്ളിക്കളയില്ലെന്നും, മധ്യസ്ഥത്തിന് ഡിവൈഎഫ്ഐ എത്തിയപ്പോള്‍

ലാവലിന്‍ കേസ് ചൊവ്വാഴ്ച പരിഗണിക്കും; സുപ്രീംകോടതി ബഞ്ചില്‍ മാറ്റം, രണ്ട് ജഡ്ജിമാര്‍ മാറും  

Posted by - Feb 19, 2021, 03:05 pm IST

ഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയിലെ ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ് എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്തക്കും രവീന്ദ്ര ഭട്ടിനും പകരമാണ് ഇത്.  ചൊവ്വാഴ്ചയാണ് എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇനി പരിഗണിക്കാന്‍ പോകുന്നത്. പിണറായി വിജയനെയും രണ്ട് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും പ്രതിപ്പട്ടികയില്‍ തുടരുന്ന ഉദ്യോഗസ്ഥരുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.  

ജസ്‌ന തിരോധാന കേസ് സിബിഐയ്ക്ക് കൈമാറാന്‍ ഹൈക്കോടതി   

Posted by - Feb 19, 2021, 03:04 pm IST

കൊച്ചി: എരുമേലി സ്വദേശിനി ജെസ്‌നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം. ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസ്, കെഎസ്‌യു നേതാവ് അഭിജിത്ത് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.  കേസില്‍ അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ സംശയിക്കുന്നുണ്ടെന്നും അന്വേഷണത്തിന് വാഹന സൗകര്യങ്ങള്‍ ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട സാഹചര്യമുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു. ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്നും ഇപ്പോള്‍ എവിടെയാണെന്നു വെളിപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് പോലീസിന്റെ നിലപാട്. ഇതോടെ മറ്റൊരു ഏജന്‍സി കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍

ഡോളര്‍ കടത്തുകേസ്: യൂണീടാക് ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

Posted by - Feb 17, 2021, 03:16 pm IST

കൊച്ചി: ഡോളര്‍ കടത്തു കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ലൈഫ് മിഷന്‍ ഇടപാടിലെ കോഴപ്പണം ഡോളറാക്കി മാറ്റിയതു സന്തോഷാണെന്നാണു കണ്ടെത്തല്‍. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍വിട്ടു. ഡോളര്‍ കടത്ത് കേസില്‍ സന്തോഷ് ഈപ്പനെ അഞ്ചാം പ്രതിയാക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണു നടപടി. ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മിഷനായി നല്‍കിയ ഇന്ത്യന്‍ കറന്‍സി കരിഞ്ചന്തയിലെത്തിച്ചു ഡോളറാക്കിയതും വിദേശത്തേക്കു