ധര്‍മടത്ത് കോണ്‍ഗ്രസിന്റെ കരുത്തന്‍ ആര്? ചര്‍ച്ചകള്‍ തുടരുന്നു  

Posted by - Mar 18, 2021, 04:27 pm IST

കണ്ണൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാന്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തേടി കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ സജീവമായി തുടരുന്നു. ധര്‍മടത്ത് കരുത്തനെ തന്നെയിറക്കുമെന്ന് കെപിസിസിഅദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പിണറായിയ്ക്കെതിരേ കെ. സുധാകരനെ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ സജീവമായിരിക്കെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ സുധാകരനുമേല്‍ ശക്തമായ സമ്മര്‍ദ്ദമാണ് വിവിധ ഇടങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഹൈക്കമാന്റ് സംസ്ഥാന നേതൃത്വത്തിന് തീരുമാനം എടുക്കാന്‍ അനുമതി നല്‍കിയിരിക്കെ സുധാകരനുമായി ചര്‍ച്ച നടത്താന്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും ചുമതലപ്പെടുത്തിയിരിക്കുകയാണ്. മുല്ലപ്പള്ളിയും സംസാരിച്ചു കഴിഞ്ഞു. നേരത്തേ മുതിര്‍ന്ന

ജിസ് ജോയി-ബോബന്‍ കുഞ്ചാക്കോ കൂട്ടുകെട്ടിന്റെ മോഹന്‍കുമാര്‍ ഫാന്‍സ്  

Posted by - Mar 18, 2021, 04:19 pm IST

കുഞ്ചാക്കോബോബന്റെ 'മോഹന്‍കുമാര്‍ ഫാന്‍സ്' നാളെ പ്രേക്ഷകരിലേക്ക് എത്തും. വിജയ് സൂപ്പറും പൗര്‍ണമിക്കും ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തില്‍ വീണ്ടും സിനിമയ്ക്കുള്ളിലെ സിനിമാക്കാരുടെ ജീവിതം പറയുന്നൊരു സിനിമയാണ് 'മോഹന്‍കുമാര്‍ ഫാന്‍സ്'. കുഞ്ചാക്കോ ബോബന് പുറമെ സിദ്ധിഖ്, ആസിഫ് അലി, കെപിഎസി ലളിത, ശ്രീനിവാസന്‍, മുകേഷ്, വിനയ് ഫോര്‍ട്ട്, രമേഷ് പിഷാരടി, കൃഷ്ണശങ്കര്‍, അലന്‍സിയര്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയില്‍ അണിനിരക്കുന്നുണ്ട്. ആസിഫ് അലി അതിഥി വേഷത്തില്‍ എത്തുന്നു. സൂപ്പര്‍ ഹിറ്റ് സിനിമകളുടെ തിരക്കഥകളൊരുക്കി ശ്രദ്ധേയരായ

ടൊവിനോയുടെ 'കള' 25ന്; ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്  

Posted by - Mar 17, 2021, 02:06 pm IST

ടൊവിനോ തോമസിനെ നായകനാക്കി  രോഹിത് വി എസ് സംവിധാനം ചെയ്യുന്ന 'കള' മാര്‍ച്ച് 25ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. വയലന്‍സ് രംഗങ്ങള്‍ ഉള്‍പ്പട്ടതുകൊണ്ടാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ് ലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'കള'. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം 97കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്. ഈ സിനിമയുടെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന്

ഒരാള്‍ക്ക് ഒന്നിലേറെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്: 20നകം റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  

Posted by - Mar 17, 2021, 02:03 pm IST

തിരുവനന്തപുരം: ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം തവണ പേരു ചേര്‍ക്കാന്‍ ബോധപൂര്‍വമുള്ള ശ്രമമുണ്ടായോയെന്ന് പരിശോധിച്ച് 20 നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കാസര്‍കോട്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ നിയമപ്രകാരമുള്ള

'സ്റ്റാര്‍' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി; ചിത്രം ഏപ്രില്‍ 9-ന്  

Posted by - Mar 17, 2021, 10:13 am IST

പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'. ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഏപ്രില്‍ 9 പുറത്തിറങ്ങും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കി. ചിത്രത്തില്‍ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്. അബാം മൂവീസിന്റെ

കോണ്‍ഗ്രസ് മടുത്തെന്ന് പറഞ്ഞിട്ടില്ലെന്ന് സുധാകരന്‍  

Posted by - Mar 17, 2021, 10:07 am IST

കണ്ണൂര്‍: കോണ്‍ഗ്രസ് മടുത്തെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പി.സി ചാക്കോയ്ക്ക് മറുപടിയുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ എംപി. പി.സി. ചാക്കോയുടെ വാര്‍ത്താസമ്മേളനത്തിലെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദേഹം. പാര്‍ട്ടിക്കകത്തെ പോരായ്മകള്‍ സാധാരണയായി സംസാരിക്കാറുണ്ട്. എന്നാല്‍ ഈ അടുത്ത ദിവസങ്ങളിലൊന്നും പി.സി. ചാക്കോയോട് സംസാരിച്ചിട്ടില്ല. ഏത് സാചര്യത്തിലാണ് ചാക്കോ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് എന്നറിയില്ലെന്നും അദേഹം പറഞ്ഞു. പി.സി. ചാക്കോയെ പോലുള്ള ആളുകള്‍ ഇല്ലാത്ത കാര്യം പറയരുത്. ചാക്കോ എന്‍സിപിയിലേക്ക് പോയത് എന്ത് പ്രതീക്ഷയിലാണെന്ന് അറിയില്ലെന്നും കെ.

കടുത്ത ചൂട്; കോട്ടയവും ആലപ്പുഴയും പൊള്ളുന്നു  

Posted by - Mar 17, 2021, 10:05 am IST

ആലപ്പുഴ : സംസ്ഥാനത്ത വേനല്‍ കടുക്കുമ്പോള്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് കോട്ടയവും, ആലപ്പുഴയും പൊള്ളുന്നു. കോട്ടയത്ത് തിങ്കളാഴ്ച 38.4 ഡിഗ്രി സെല്‍ഷ്യസും, ആലപ്പുഴയില്‍ 36.8 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. സാധാരണയായി പുനലൂര്‍, പാലക്കാട് ജില്ലകളിലാണ് ചൂട് കൂടുതല്‍ ഉണ്ടാകുന്നത്. എന്നാല്‍ ഈ വര്‍ഷം ഈ രണ്ട് ജില്ലകളിലും പതിവിലും ഒരു ഡിഗ്രി കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളം കൂടുതല്‍ അന്തരീക്ഷ ആര്‍ദ്രതയുള്ള തീരദേശ സംസ്ഥാനമായതിനാല്‍ താപനിലയെക്കാള്‍ ചൂട് അനുഭവപ്പെടുകയും, സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം തുടങ്ങി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

കേരളത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 12 ന്  

Posted by - Mar 17, 2021, 10:03 am IST

ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 12 ന്. പി.വി. അബ്ദുള്‍ വഹാബ്, കെ. കെ. രാഗേഷ്, വയലാര്‍ രവി എന്നിവര്‍ ഏപ്രില്‍ 24 ന് വിരമിക്കുന്ന ഒഴിവുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ്. വിജ്ഞാപനം ഈ മാസം 24 ന് പ്രസിദ്ധീകരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്. വിശദ പരിശോധന ഏപ്രില്‍ മൂന്നിന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ അഞ്ചാണ്. 12 ന് വൈകിട്ട് അഞ്ച് മണിക്ക് വോട്ടെണ്ണല്‍

വോട്ടര്‍പട്ടികയില്‍ വ്യാപകക്രമക്കേടെന്ന ആരോപണവുമായി ചെന്നിത്തല  

Posted by - Mar 17, 2021, 10:02 am IST

തിരുവനന്തപുരം : സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആയിരക്കണക്കിന് വ്യാജ വോട്ടര്‍മാരെ ചേര്‍ത്ത് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അട്ടിമറിക്കാന്‍ വന്‍ ഗൂഡാലോചന നടന്നെന്നും 140 മണ്ഡലങ്ങളിലും വ്യാജ വോട്ടര്‍മാര്‍ പട്ടികയില്‍ ധാരാളം ഉണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒരേ ഫോട്ടോയും വിലാസവും സഹിതമാണ് പേര് ചേര്‍ത്തിരിക്കുന്നത്. പല മണ്ഡലങ്ങളിലും ആയിരക്കണക്കിന് കള്ളവോട്ടര്‍മാരുണ്ടെന്നും ആരോപിച്ചു. ഒരു വ്യക്തിയുടെ പേര് നാലും അഞ്ചും സ്ഥാനത്ത് ചേര്‍ത്തിരിക്കുന്നു. ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന സ്ത്രീയുടെ

പരസ്യപ്രതികരണങ്ങള്‍ വിലക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്  

Posted by - Mar 17, 2021, 06:52 am IST

തിരുവനന്തപുരം: ഇനി പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡിന്റെ വിലക്ക്. സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവന്നതിന് പിന്നാലെ, പട്ടികയില്‍ അതൃപ്തിയുമായി പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളടക്കം രംഗത്തുവന്നതാണ് ഹൈക്കമാന്‍ഡിനെ പ്രതിരോധത്തിലാക്കിയത്. നിര്‍ദേശം ലംഘിച്ചാല്‍ സംസ്ഥാനതല അച്ചടക്കസമിതി തീരുമാനമെടുക്കണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൈക്കമാന്‍ഡിനെ അടക്കം വിമര്‍ശിച്ചുള്ള കെ. സുധാകരന്റെ കടന്നാക്രമണം ഭരണം തിരിച്ച് പിടിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ്സിനെ കടുത്ത വെട്ടിലാക്കിയിരുന്നു. പട്ടിക വന്നതോടെ തനിക്കിനി യാതൊരു പ്രതീക്ഷയുമില്ലെന്നും മൊത്തം പട്ടിക ഗ്രൂപ്പുകള്‍ ഇഷ്ടക്കാരെ കുത്തിനിറച്ചതാണെന്നുമാണ് കെ സുധാകരന്‍ തുറന്നടിച്ചത്. ഹൈക്കമാന്‍ഡെന്നാല്‍ ഇപ്പോള്‍

അമേരിക്കയില്‍ മൂന്നു പാര്‍ലറുകളില്‍ വെടിവെപ്പ്; എട്ടുപേര്‍ കൊല്ലപ്പെട്ടു  

Posted by - Mar 17, 2021, 06:48 am IST

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജോര്‍ജിയയില്‍ മൂന്ന് പാര്‍ലറുകളിലായി നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ആറ് പേര്‍ ഏഷ്യന്‍ വംശജരായ സ്ത്രീകളാണ്. പ്രതിയെന്ന് കരുതുന്ന 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തട്ടു. മൂന്ന് ആക്രമണങ്ങളും ഈ യുവാവ് തന്നെയാണ് ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദ അന്വേഷണം നടന്നുവരികയാണ്. ആക്രമണത്തിന് പിന്നിലെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആക്വര്‍ത്തിലെ യംഗ്സ് ഏഷ്യന്‍ മസാജ് പാര്‍ലറിലാണ് ആദ്യം വെടിവെപ്പ് നടന്നത്. ഇവിടെ നാലു പേര്‍ കൊല്ലപ്പെട്ടു. ഇതു കഴിഞ്ഞ്

ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി  

Posted by - Mar 17, 2021, 06:42 am IST

തിരുവനന്തപുരം: കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ശോഭാ സുരേന്ദ്രന്‍. ദേശീയ നേതൃത്വത്തിന്റെ അറിയിപ്പ് ലഭിച്ചതായി ശോഭ അറിയിച്ചു. ബുധനാഴ്ച മണ്ഡലത്തിലെത്തി പ്രചാരണം ആരംഭിക്കുമന്ന് ശോഭ അറിയിച്ചു. ശോഭയുടെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ അവസാന നിമിഷം വരെ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിലെ ഒരു വിഭാഗം ശ്രമിച്ചെങ്കിലും ദേശീയ നേതൃത്വം ശോഭയെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ശോഭയ്ക്കു വേണ്ടി നിലകൊള്ളുകയായിരുന്നു. ശബരിമല വിഷയം ചര്‍ച്ചയാക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മന്ത്രി കടകംപള്ളി സുരേന്ദ്രനെ നേരിടാന്‍ ശോഭയാണ് മികച്ച സ്ഥാനാര്‍ത്ഥി

പി സി തോമസ് എന്‍ഡിഎ വിട്ടു; ജോസഫ് വിഭാഗം തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കും  

Posted by - Mar 17, 2021, 06:41 am IST

തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പി സി തോമസ് എന്‍ഡിഎ വിട്ടു. വര്‍ഷങ്ങളായുള്ള അവഗണനയും സീറ്റ് നിഷേധിച്ചതുമാണ് മുന്നണി വിടാന്‍ കാരണം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം, പി സി തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കും. പി സി തോമസ്, പി ജെ ജോസഫ് ലയനം ഇന്ന് കടുത്തുരുത്തിയില്‍ നടക്കും. അങ്ങനെയെങ്കില്‍ പി ജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനാകും. ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരള കോണ്‍ഗ്രസ് എന്ന പേര് ലഭിക്കും. പിസി തോമസ്, മോന്‍സ് ജോസഫ്, പിയു കുരുവിള

കല്‍പറ്റയില്‍ സിദ്ധിഖ്, വട്ടിയൂര്‍ക്കാവില്‍ വീണ; ആറ് സീറ്റുകളില്‍ കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍; ധര്‍മടം പ്രഖ്യാപനം നാളെ  

Posted by - Mar 16, 2021, 04:20 pm IST

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തര്‍ക്കം നിലനിന്നിരുന്ന ആറ് സീറ്റുകളിലേക്ക് കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി. കല്‍പ്പറ്റയില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിക്കും വട്ടിയൂര്‍ക്കാവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് വീണ എസ് നായരും മത്സരിക്കും. തവനൂരില്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കും. പട്ടാമ്പിയില്‍ റിയാസ് മുക്കോളിയും നിലമ്പൂരില്‍ വിവി പ്രകാശും കുണ്ടറയില്‍ പിസി വിഷ്ണുനാഥും മത്സരിക്കും. ജ്യോതി വിജയകുമാറിനും ആര്യാടന്‍ ഷൗക്കത്തിനും സീറ്റില്ല. ധര്‍മ്മടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. വാളയാര്‍

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് രാജിവെച്ചു  

Posted by - Mar 16, 2021, 12:51 pm IST

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് പികെ സിന്‍ഹ സ്ഥാനത്തുനിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി സമര്‍പ്പിച്ചത്. ഒന്നര വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി ജോലി നോക്കിയതിന് ശേഷമാണ് രാജി. കാബിനറ്റ് സെക്രട്ടറിയായിരുന്ന സിന്‍ഹ 2019ലാണ് വിരമിച്ചത്. പിന്നീടാണ് അദ്ദേഹത്തെ ഉപദേഷ്ടാവായി പ്രധാനമന്ത്രി നിയമിച്ചത്. 1977 ബാച്ച് ഐഎഎസ് ഓഫിസറായിരുന്ന സിന്‍ഹ, ഉത്തര്‍പ്രദേശ് കേഡറാണ്. ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത് കാബിനറ്റ് സെക്രട്ടറിയായിരുന്നു. നൃപേന്ദ്ര മിശ്ര എന്ന ഉദ്യോഗസ്ഥനും നേരത്തെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് രാജിവെച്ചിരുന്നു.