ലതികയുടെ തലമുണ്ഡനം ഗൂഢാലോചന; തിരക്കഥ സിപിഎമ്മിന്റേത്: മുല്ലപ്പള്ളി  

Posted by - Mar 16, 2021, 12:49 pm IST

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതികാ സുഭാഷിന്റെ നടപടിക്ക് പിന്നില്‍ ഗൂഢാലോചന ആരോപിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി. ലതികാ സുഭാഷ് കെപിസിസിക്ക് മുന്നിലെത്തിയത് തിരക്കഥ തയ്യാറാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു. ചിലരുമായി ഗൂഡാലോചന നടത്തി. ലതിക കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുറിവുണ്ടാക്കി. ഈ തിരക്കഥയില്‍ സിപിഎമ്മിന് പങ്കുണ്ട്. മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് ലതിക ചെയ്തത്. സിപിഎമ്മിന്റെ തിരക്കഥയായിരുന്നു ലതികയുടെ സ്ഥാനാര്‍ത്ഥിത്വം. വാളയാര്‍ അമ്മയ്ക്ക് ധര്‍മ്മടത്ത് പിന്തുണ കൊടുക്കണോയെന്ന് പാര്‍ട്ടി നേതാക്കളുമായി ആലോചിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ലതിക

പി.സി ചാക്കോ ഇടതുപാളയത്തില്‍; യെച്ചൂരിയുമായി കൂടിക്കാഴ്ചയും സംയുക്തപത്രസമ്മേളനവും  

Posted by - Mar 16, 2021, 12:47 pm IST

ഡല്‍ഹി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി സി ചാക്കോ എല്‍ഡിഎഫ് പാളയത്തിലെത്തി. എല്‍ഡിഎഫുമായി സഹകരിച്ചാകും ഇനി പി സി ചാക്കോ പ്രവര്‍ത്തിക്കുകയെന്നും, അദ്ദേഹത്തിന് മുന്നണിയിലേക്ക് സ്വാഗതമെന്നും സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു. ഡല്‍ഹിയിലെ എകെജി ഭവനിലെത്തി, ചാക്കോ യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം ഇരുവരും ചേര്‍ന്ന് സംയുക്തമായി വാര്‍ത്താസമ്മേളനം വിളിക്കുകയും ചെയ്തു. കാലങ്ങള്‍ക്ക് ശേഷം എല്‍ഡിഎഫ് പാളയത്തിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് യെച്ചൂരിക്കൊപ്പം നടത്തിയ സംയുക്തവാര്‍ത്താ സമ്മേളനത്തില്‍ പി സി ചാക്കോ

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയെന്ന് പിണറായി  

Posted by - Mar 16, 2021, 12:44 pm IST

കണ്ണൂര്‍: സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജനാധിപത്യത്തെ വില്‍പ്പനചരക്കാക്കി, തങ്ങളെ തന്നെ വിലയ്ക്ക് വെച്ച കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടം തെരഞ്ഞെടുപ്പിലെ കണ്‍കെട്ട് വിദ്യയല്ല. അങ്ങിനെ എല്‍ഡിഎഫ് അതിനെ കാണുന്നില്ലെന്നും പിണറായി നേമത്തെ കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച് പറഞ്ഞു. കഴിഞ്ഞ ഏഴ് ദിവസമായി പ്രചാരണത്തിന് ധര്‍മ്മടത്ത് ആവേശകരമായ പ്രതികരണം കിട്ടി. ജനക്ഷേമ പരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ അംഗീകാരം നല്‍കുന്നു.

സിപിഎമ്മും ബിജെപിയുമായി ഡീല്‍; കേരള നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബാലശങ്കര്‍  

Posted by - Mar 16, 2021, 10:47 am IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയുടെ കേരള നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ്. സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര്‍ ബാലശങ്കര്‍. ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിച്ചത് സിപിഎമ്മുമായിട്ടുള്ള ഡീലിന്റെ ഭാഗമായിട്ടാണെന്ന് ബാലശങ്കര്‍ ആരോപിച്ചു. ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ വിജയം ഉറപ്പാക്കുന്നതിന് പ്രത്യുപകാരം കോന്നിയില്‍ എന്നതായിരിക്കാം ഡീല്‍ എന്നും ബാലശങ്കര്‍ തുറന്നടിച്ചു. ബിജെപി. സംസ്ഥാന നേതൃത്വത്തിന്റെ വികലമായ കാഴ്ചപ്പാടാണ് ഇതിന് കാരണമാണെന്നും ഈ നേതൃത്വവുമായാണ് മുന്നോട്ടു പോകുന്നതെങ്കില്‍ അടുത്ത 30 കൊല്ലത്തേക്ക് കേരളത്തില്‍ ബിജെപിക്ക്

മുല്ലപ്പെരിയാര്‍ കേസ്: തമിഴ്‌നാടിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്  

Posted by - Mar 16, 2021, 10:34 am IST

ഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിന് മുന്നറിയിപ്പുമായി സുപ്രീംകോടതി. റൂള്‍ കര്‍വ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിക്ക് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറി നടപടി നേരിടേണ്ടി വരുമെന്നും കോടതിയുടെ മുന്നറിയിപ്പ് നല്‍കി. റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്നീ കാര്യങ്ങളില്‍ നാലാഴ്ചയ്ക്കകം മേല്‍നോട്ട സമിതി തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഉത്തരവ് നടപ്പിലാക്കിയതിന്റെ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കാനും മേല്‍നോട്ട സമിതിയോട് കോടതി നിര്‍ദ്ദേശിച്ചു. ഏപ്രില്‍ 22 ന് കേസ്

സിജു വില്‍സന്റെ വരയന്‍ മെയ് 28ന് തിയേറ്ററുകളില്‍  

Posted by - Mar 16, 2021, 10:27 am IST

സിജു വില്‍സണ്‍ നായകനായി, ജിജോ ജോസഫ് സംവിധാനം ചെയ്ത 'വരയന്‍' റിലീസിനൊരുങ്ങുന്നു. ലോക്ക് ഡൗണിനു മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രോഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞ് റിലീസിനു തയ്യാറായിരുന്നതാണ് ചിത്രം. തീയേറ്ററുകള്‍ സജീവമാകാന്‍ കാത്തിരിക്കുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍.   സിജു വില്‍സണോടൊപ്പം മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ലിയോണ, സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരെ കൂടാതെ ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. മെയ് 28-ന് ചിത്രം തിയേറ്ററുകളില്‍

പി.സി ചാക്കോ എന്‍സിപിയിലേക്ക്; പ്രഖ്യാപനം പവാറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം    

Posted by - Mar 16, 2021, 10:21 am IST

തൃശൂര്‍: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് പി.സി ചാക്കോ എന്‍സിപിയിലേക്ക്. എന്‍സിപി ദേശീയ നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നുമാണ് വിവരം. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച ശേഷം കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തിലാണ് ചാക്കോ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്. കോണ്‍ഗ്രസിലെ തിരുത്തല്‍വാദി നേതാക്കളുമായും ചര്‍ച്ച നടത്തും. എ, ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതിയായി കോണ്‍ഗ്രസ് മാറി എന്ന് വിമര്‍ശിച്ചായിരുന്നു പി.സി. ചാക്കോ കോണ്‍ഗ്രസ് വിട്ടത്. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് ഏകപക്ഷീയമായാണെന്നും

ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ  

Posted by - Mar 16, 2021, 10:14 am IST

തൃശൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ  വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സ്വന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ലഭിക്കുന്ന അവസരമാണിതെന്ന് അവര്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. കേസ് അന്വേഷിച്ചതില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സോജന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇനി സര്‍വീസില്‍ ഉണ്ടാകരുതെന്നാവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന വാക്ക് മുഖ്യമന്ത്രി പാലിച്ചില്ല. നാളെ മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് പത്രിക സമര്‍പ്പിക്കുമെന്നും സമരം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം കോണ്‍ഗ്രസ്

കോണ്‍ഗ്രസ് തുടര്‍ചര്‍ച്ചകള്‍ തിരുവനന്തപുരത്ത്; തര്‍ക്കങ്ങള്‍ പരിഹരിക്കും; ആറ് സീറ്റുകളില്‍ പ്രഖ്യാപനം ഇന്ന്  

Posted by - Mar 15, 2021, 02:28 pm IST

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രതിസന്ധിയിലായ ആറ് മണ്ഡലങ്ങളിലെ തുടര്‍ ചര്‍ച്ചകള്‍ ഇന്ന് തിരുവന്തപുരത്ത് നടക്കും. ഡല്‍ഹിയില്‍ നിന്നെത്തി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുക്കും. വട്ടിയൂര്‍ക്കാവില്‍ പി സി വിഷ്ണുനാഥ്, കുണ്ടറയില്‍ മില്‍മ തെക്കന്‍ മേഖല ചെയര്‍മാന്‍ കല്ലട രമേഷ്, പട്ടാമ്പിയില്‍ ആര്യാടന്‍ ഷൗക്കത്ത്, തവനൂരില്‍ റിയാസ് മുക്കോളി, നിലമ്പൂരില്‍ വി വി പ്രകാശ്, കല്‍പറ്റയില്‍ ടി സിദ്ദിഖ് എന്നിവരടങ്ങുന്ന പുതിയ ഫോര്‍മുലയിലാണ് ചര്‍ച്ച. ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം നടക്കും. ഡല്‍ഹിയിലെത്തി മുല്ലപ്പള്ളി രാമചന്ദ്രമനെ

ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കും;  പ്രവര്‍ത്തകരുടെ യോഗം വിളിച്ചു  

Posted by - Mar 15, 2021, 02:27 pm IST

തിരുവനന്തപുരം: രാജിവച്ച മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കും. ലതിക സുഭാഷ്  പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് പ്രഖ്യാപനം ഉണ്ടായേക്കും. ഇന്ന് തന്നെ പ്രചാരണവും തുടങ്ങിയേക്കും എന്നാണ് സൂചന. കോണ്‍ഗ്രസ് ഇനി സീറ്റ് തന്നാലും സ്വീകരിക്കില്ലെന്നാണ് ലതികയുടെ നിലപാട്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജി വയ്ക്കുമെന്നും ലതിക വ്യക്തമാക്കി. തനിക്ക് സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ലെന്ന് ലതിക സുഭാഷ് പറയുന്നു. എന്താണ് ഭാവി പരിപാടി എന്നത് സംബന്ധിച്ച് ഇന്ന് നിര്‍ണായക

കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി അന്തരിച്ചു  

Posted by - Mar 15, 2021, 02:12 pm IST

കോഴിക്കോട്: കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. 105 വയസ്സായിരുന്നു. കൊയിലാണ്ടിയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. എട്ടുപതിറ്റാണ്ട് നീണ്ട കലാജീവിതത്തിന് ശഷമാണ് വിടവാങ്ങല്‍. കൃഷ്ണന്‍, കുചേലന്‍, പരശുരാമന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. സംഗീത നൃത്ത നാടകങ്ങളിലൂടെ നൃത്തത്തെ ജനകീയമാക്കിയിരുന്നു. ഭാരതീയ ക്ലാസിക് നൃത്തരംഗത്തെ ഇതിഹാസമാണ് വിടവാങ്ങിയത്. രാജ്യത്തെ ഏറ്റവും പ്രായംകൂടിയ പെര്‍ഫോമിങ് ആര്‍ട്ടിസ്റ്റായിരുന്നു. 2017 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. 1979 ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 1999 ല്‍

വടകരയില്‍ കെ കെ രമ; യുഡിഎഫ് പിന്തുണയ്ക്കുമെന്ന് ചെന്നിത്തല  

Posted by - Mar 15, 2021, 01:22 pm IST

മലപ്പുറം: വടകരയില്‍ ആര്‍എംപിയെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ.കെ രമ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിയെന്നും യുഡിഎഫ് പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു. രമ മത്സരിക്കാന്‍ സന്നദ്ധയാണെന്ന് എന്‍.വേണു അറിയിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച എല്ലാ പ്രതിഷേധങ്ങളും രണ്ട് ദിവസം കൊണ്ട്  അവസാനിക്കും. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. ബി.ജെ.പി ഇത്തവണ ഒരു സീറ്റില്‍ പോലും ജയിക്കില്ല. പുലിമടയില്‍ ചെന്ന് പുലിയോട് ഏറ്റുമുട്ടുകയാണ് നേമത്ത് കോണ്‍ഗ്രസ് എന്നും ചെന്നിത്തല പറഞ്ഞു. വടകര നിയോജക മണ്ഡലത്തില്‍

ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്; മൂന്ന് മലയാളികള്‍ അറസ്റ്റില്‍  

Posted by - Mar 15, 2021, 01:18 pm IST

കണ്ണൂര്‍: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ മൂന്ന് മലയാളികള്‍ അറസ്റ്റില്‍. മുഹമ്മദ് അമീന്‍, മുഹമ്മദ് അനുവര്‍, ഡോ.റാഹിസ് റഷീദ് എന്നിവരാണ് എന്‍ഐഎയുടെ അറസ്റ്റിലായത്.  കേരളത്തില്‍ എട്ടിടങ്ങള്‍ ഉള്‍പ്പടെ രാജ്യത്ത് പതിനൊന്ന് സ്ഥലങ്ങളില്‍ നടന്ന റെയിഡിന്  പിന്നാലെയാണ് അറസ്റ്റ്. മലയാളിയായ മുഹമ്മദ് അമീന്റെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്നും ചിലരെ വധിക്കാന്‍ പദ്ധതിയിട്ടെന്നും എന്‍ഐഎ പറയുന്നു. കേരളത്തില്‍ മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍, കൊല്ലം എന്നിവിടങ്ങളിലും ഡല്‍ഹിയില്‍ ജാഫ്രറാബാദ്, ബെംഗുളൂരൂ എന്നിവടങ്ങളിലുമാണ് പരിശോധന നടന്നത്. കേസിലെ പ്രധാന പ്രതിയായ 

ഏറ്റുമാനൂരില്‍ സ്വതന്ത്രയായി ലതികാ സുഭാഷ്; പ്രചാരണത്തിന് തുടക്കമിട്ടു  

Posted by - Mar 15, 2021, 01:16 pm IST

കോട്ടയം: ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ലതികാ സുഭാഷ് അറിയിച്ചു. തന്നോട് ഏറ്റുമാനൂരില്‍ അല്ലാതെ മറ്റൊരിടത്തും മത്സരിക്കാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നില്ല. ഏറ്റുമാനൂര്‍ സീറ്റിനായി കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചിട്ടില്ല. കോണ്‍ഗ്രസിനായിരുന്നു സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കണമെന്ന് നിര്‍ബന്ധമെന്നും ലതികാ സുഭാഷ് പറഞ്ഞു. നിലപാട് വ്യക്തമാക്കാന്‍ ഏറ്റുമാനൂരിലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.   താന്‍ എകെ ആന്റണിയെ വിളിച്ചു. ഏറ്റുമാനൂര്‍ സീറ്റ് ചോദിച്ചു. തന്നില്ലെങ്കില്‍ താന്‍ പ്രതികരിക്കുമെന്നും തലമുണ്ഡനം ചെയ്യുമെന്നും മാര്‍ച്ച് 8 ന് പറഞ്ഞു.

രണ്ടില ചിഹ്നം ജോസിന് തന്നെ; ജോസഫിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി  

Posted by - Mar 15, 2021, 07:32 am IST

ഡല്‍ഹി: കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് തന്നെ. ചിഹ്നം ജോസിന് നല്‍കിയതിനെതിരെ ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചിഹ്നം ജോസിന് നല്‍കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതിയുടെ വിധി റദ്ദാക്കണം എന്ന ജോസഫിന്റെ ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജോസഫ് വിഭാഗം നേതാവ് പി സി കുര്യാക്കോസ് ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതി വിധി ഉടന്‍ സ്റ്റേ ചെയ്യണം എന്നും സുപ്രീം കോടതിയില്‍