അണികളുടെ പ്രതിഷേധം ഫലം കണ്ടു, കുറ്റ്യാടിയില്‍ കെപി കുഞ്ഞമ്മദ് കുട്ടി  

Posted by - Mar 15, 2021, 07:30 am IST

കോഴിക്കോട്: അണികളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് കുറ്റ്യാടി സീറ്റ് സിപിഎം തിരിച്ചെടുത്തു. ഇവിടെ  കെപി കുഞ്ഞമ്മദ് കുട്ടി തന്നെ സ്ഥാനാര്‍ത്ഥിയാകും. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇവിടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന  അഭ്യൂഹങ്ങളുയര്‍ന്നെങ്കിലും ഒടുവില്‍ കുഞ്ഞമ്മദ് കുട്ടിയ്ക്ക് തന്നെ നറുക്ക് വീഴുകയായിരുന്നു.   ജയ സാധ്യതയും പാര്‍ട്ടി കമ്മിറ്റികളുടെ അഭിപ്രായവും പ്രാദേശികവികാരവും മാനിച്ചാണ് അദ്ദേഹത്തെ സിപിഎം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ കീഴ് ഘടകങ്ങളില്‍ നിന്നും

നേമത്തെ കരുത്തനായി കെ മുരളീധരന്‍; പ്രഖ്യാപനം ഇന്നുണ്ടായേക്കും  

Posted by - Mar 14, 2021, 06:18 pm IST

തിരുവനന്തപുരം: നേമത്ത് കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതായാണ് വിവരം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്മാറിയ സാഹചര്യത്തില്‍ നേമത്ത് മുരളീധരന് വഴിയൊരുങ്ങിയിരിക്കുകയാണ്. ചര്‍ച്ചകള്‍ക്കും ഏറെ നാളത്തെ കാത്തിരിപ്പിനും ഒടുവില്‍ നേമത്തെ കരുത്തന്‍ കെ മുരളീധരനാണെന്ന് സൂചന ലഭിച്ചതോടെ കോണ്‍ഗ്രസ് യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശത്തില്‍. ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പ് തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുള്ള ആവശേവും അണികള്‍ക്കിടയില്‍ പ്രകടമാണ്. ബൂത്ത് കമ്മിറ്റികള്‍ സജീവമായെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. കെ മുരളീധരന്റെ വ്യക്തി പ്രഭാവവും സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍

സുരേഷ് ഗോപിക്ക് ന്യൂമോണിയയെന്ന് സംശയം, പത്തുദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ച് ഡോക്ടര്‍മാര്‍  

Posted by - Mar 14, 2021, 06:16 pm IST

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് വരാനിരിക്കേ സുരേഷ് ഗോപി ചികിത്സയില്‍. ന്യൂമോണിയ ബാധയെന്ന് സംശയം. പത്ത് ദിവസത്തെ വിശ്രമമാണ് സുരേഷ് ഗോപിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സുരേഷ് ഗോപി തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായേക്കും എന്നാണ് സൂചന. കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. സംസ്ഥാന ഘടകം നല്‍കിയ പട്ടിക ചില മാറ്റങ്ങളോടെ ഇന്നലെ തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്നത്. എല്ലാ സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിച്ചേക്കില്ല. കഴക്കൂട്ടം പോലുള്ള ചില മണ്ഡലങ്ങള്‍ തല്‍ക്കാലം ഒഴിച്ചിടും.

സ്ഥാനാര്‍ത്ഥിയാക്കിയാല്‍ നാളെ പ്രചാരണം തുടങ്ങും; തീരുമാനം ഹൈക്കമാന്‍ഡിന്റേതെന്ന് മുരളീധരന്‍  

Posted by - Mar 14, 2021, 06:15 pm IST

കോഴിക്കോട്: നേമത്ത് സ്ഥാനാര്‍ത്ഥി ആക്കുമോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കെ മുരളീധരന്‍. നേമത്ത് യുഡിഎഫിന് വിജയിക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെങ്കില്‍ പൂര്‍ണ്ണ വിജയമായിരിക്കുമെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. നേമം ബിജെപിയുടെ കോട്ടയല്ലെന്നും അത് രാജഗോപാല്‍ തന്നെ വ്യക്തമാക്കിയതാണെന്നും മുരളി ആവര്‍ത്തിച്ചു. സ്ഥാനാര്‍ത്ഥിയാക്കുകയാണെങ്കില്‍ നാളെ തന്നെ തിരുവനന്തപുരത്തെത്തി പ്രചാരണം തുടങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു.

നേമം ഉറച്ച സീറ്റല്ല പക്ഷേ ലക്ഷ്യം വിജയം തന്നെയെന്ന് മുരളീധരന്‍  

Posted by - Mar 14, 2021, 02:20 pm IST

ഡല്‍ഹി: എംപി സ്ഥാനം രാജിവെക്കാതെയാകും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എംപി. വര്‍ഗീയതക്ക് എതിരായ പോരാട്ടമാണ് നേമത്തേത്. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റല്ല നേമം. പക്ഷേ നല്ല പ്രകടനം പുറത്തെടുത്ത് വിജയിക്കുകയാണ് ലക്ഷ്യം. ആത്മവിശ്വാസമുള്ളതുകൊണ്ടാണ് മത്സരിക്കുന്നത്. യുഡിഎഫ് ജയിക്കുമെന്നും ഗവണ്‍മെന്റ് ഉണ്ടാക്കുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സീറ്റ് ലഭിക്കാത്തതിലുള്ള ലതികാ സുഭാഷിന്റെ മനോവിഷമം മനസിലാക്കുന്നു. അതിന് ഇതുപോലെ ഒരു പ്രതികരണം ആവശ്യമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കാന്‍ പറ്റാത്ത പ്ലാസ്റ്റിക്കുകള്‍ നിരോധിക്കും  

Posted by - Mar 14, 2021, 12:43 pm IST

ന്യൂഡല്‍ഹി : 120 മൈക്രോണില്‍ കുറഞ്ഞ കനമുള്ള പോളിത്തീന്‍ ബാഗുകള്‍ക്ക് സെപ്റ്റംബര്‍ 30 മുതല്‍ വിലക്ക്. ജനുവരി ഒന്ന്, ജൂലായ് ഒന്ന് എന്നിങ്ങനെ രണ്ടുഘട്ടങ്ങളായിട്ടാവും നിരോധനം ഏര്‍പ്പെടുത്തുക. സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കാന്‍ പറ്റാത്ത പ്ലാസ്റ്റിക്കുകള്‍ രാജ്യത്ത് ഇല്ലാതാക്കുകയാണ് ലക്ഷ്യം. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ചട്ടം ഭേദഗതി ചെയ്യാനുള്ള കരട്(പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യല്‍ ഭേദഗതി ചട്ടം) പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. ഇതിന്‍മേല്‍ മേയ് 11 വരെ അഭിപ്രായം അറിയിക്കാം. വിലക്ക് ഏര്‍പ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നെ ഇവ നിര്‍മിക്കാനോ

ഒമ്പത് സ്ത്രീകള്‍; കെ മുരളീധരന്‍ നേമത്ത്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കളും പ്രമുഖരും  

Posted by - Mar 14, 2021, 12:42 pm IST

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. ഡല്‍ഹിയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വസതിയില്‍ വെച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പട്ടിക പുറത്തുവിട്ടത്. 25 വയസ് മുതല്‍ 50 വയസ് വരെയുള്ള 46 പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 51 മുതല്‍ 60 വയസ് വരെ 22 പേര്‍, 60 മുതല്‍ 70 വരെയുള്ള 15 പേരും 70 ന് മുകളില്‍ പ്രായമുള്ള മൂന്ന് പേരും പട്ടികയിലുണ്ട്.

സീറ്റ് നിഷേധം: മഹിളാകോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് ലതികാ സുഭാഷ്; ഇന്ദിരാ ഭവന് മുന്നില്‍ തല മുണ്ഡനം ചെയ്തു  

Posted by - Mar 14, 2021, 12:40 pm IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവച്ചു. ഇനിയൊരു പാര്‍ട്ടിയിലേക്കും പോകാനില്ലെന്നും ഒരു പാര്‍ട്ടിയുമായും സഹകരിക്കാനില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു. വനിതകളും വ്യക്തികളാണെന്നും യുവാക്കളെ പോലെ അവരേയും പരിഗണിക്കണമെന്നും പറഞ്ഞ ലതികാ സുഭാഷ് താന്‍ തിരുത്തല്‍ ശക്തിയായി തുടരുമെന്നും പ്രഖ്യാപിച്ചു. മാധ്യമങ്ങളോട് സംസാരിച്ച ശേഷം മാധ്യമങ്ങളെ സാക്ഷിയാക്കി തലമുണ്ഡനം ചെയ്ത ലതികാ സുഭാഷ് കേരളം ഇന്നു വരെ കാണാത്ത തരം പ്രതിഷേധമാണ് നടത്തിയത്. പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാഭവന്

നേമത്തേക്കില്ല, രണ്ട് മണ്ഡലത്തില്‍ മത്സരിക്കില്ല, പുതുപ്പള്ളിയില്‍ തന്നെ; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉമ്മന്‍ചാണ്ടി  

Posted by - Mar 13, 2021, 03:24 pm IST

തിരുവനന്തപുരം: താന്‍ നേമത്ത് മത്സരിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ഉമ്മന്‍ചാണ്ടി. മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നത് വാര്‍ത്തകള്‍ മാത്രമാണെന്നും താന്‍ പുതുപ്പള്ളിയില്‍ തന്നെയാവും മത്സരിക്കുകയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇതോടെ നേമം സീറ്റ് സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയുടെ പേരുയര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. എല്ലാ അനിശ്ചിതത്വങ്ങളും നാളെ മാറും. എല്ലായിടത്തും കരുത്തരായ സ്ഥാനാര്‍ത്ഥികളാണ്. നേമത്തും കരുത്തന്‍ തന്നെ മത്സരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ന് അണികള്‍ വളഞ്ഞുവച്ച് പ്രതിഷേധിച്ചതോടെ, പുതുപ്പള്ളി വിടില്ലെന്ന് പ്രവര്‍ത്തകര്‍ക്ക്  ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയിരുന്നു. നേമത്ത് പല പേരുകളും വരുന്നുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. എന്നാല്‍

കേരള പോലീസ് മുന്‍ ഫുട്ബോള്‍ താരം ലിസ്റ്റന്‍ അന്തരിച്ചു  

Posted by - Mar 13, 2021, 10:54 am IST

തൃശൂര്‍: കേരള പോലീസ് മുന്‍ ഫുട്‌ബോള്‍ താരം സി.എ. ലിസ്റ്റന്‍(54) അന്തരിച്ചു. കേരള പോലീസില്‍ അസിസ്റ്റന്റ് കമാന്ററായിരുന്നു. തൃശൂരിലായിരുന്നു അന്ത്യം. ലിസ്റ്റന്‍ തൃശൂര്‍ അളഗപ്പ സ്വദേശിയാണ്. അച്ഛന്‍ സി.ഡി. ആന്റണിയുടെ നേതൃത്വത്തിലാണ് ലിസ്റ്റന്‍ പന്തുതട്ടിത്തുടങ്ങുന്നത്. അവിടെനിന്നാരംഭിച്ച ജൈത്രയാത്ര കേരളാ പോലീസിന്റെ അഭിമാന പോരാട്ടങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചു. ലിസ്റ്റന്റെ ഗോളിലാണ് കേരള പോലീസ് കണ്ണൂര്‍ ഫെഡറേഷന്‍ കപ്പില്‍ ജേതാക്കളായത്. തന്റെ പന്ത്രണ്ടാം വയസ്സില്‍ തൃശൂരില്‍ ടി.കെ.ചാത്തുണ്ണിയുടെ നേതൃത്വത്തില്‍ നടന്ന ത്രിദിന ഫുട്‌ബോള്‍ ക്യാമ്പോടുകൂടിയാണ് ലിസ്റ്റന്‍ കാല്‍പ്പന്തുകളിയിലെ

മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു  

Posted by - Mar 13, 2021, 10:50 am IST

കൊല്‍ക്കത്ത: വാജ്പേയി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ബിജെപി മുന്‍നേതാവും നരേന്ദ്രമോഡിയുടെ ശക്തനായ വിമര്‍ശകനുമായ യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് യശ്വന്ത് സിന്‍ഹ എതിര്‍ ചേരിയില്‍ എത്തിയത്. 83 കാരനായ യശ്വന്ത് സിന്‍ഹ 2018 മുതല്‍ പാര്‍ട്ടിയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. സ്വന്തം പാര്‍ട്ടിയില്‍ നിന്നും അനേകം നേതാക്കള്‍ എതിര്‍ചേരിയിലേക്ക് ഒഴുകുന്ന സാഹചര്യത്തില്‍ മമതാ ബാനര്‍ജിക്ക് കിട്ടിയ വലിയ നേട്ടമായി യശ്വന്ത് സിന്‍ഹയുടെ വരവ്. കൊല്‍ക്കത്തയിലെ തൃണമൂല്‍ ഭവനില്‍ എത്തി

തമിഴ്‌നാട്ടില്‍ പെട്രോളിനും ഡീസലിനും വില കുറയ്ക്കുംമെന്ന വാഗ്ദാനവുമായി ഡിഎംകെ  

Posted by - Mar 13, 2021, 10:47 am IST

ചെന്നൈ: തമിഴ്‌നാട്ടില്‍ ജനകീയ വാഗ്ദാനങ്ങളുമായി ഡിഎംകെ. തമിഴ്‌നാട്ടില്‍ പെട്രോള്‍ വില അഞ്ച് രൂപയും ഡീസല്‍ വില നാല് രൂപയും കുറയ്ക്കുമെന്നാണ് ഡിഎംകെയുടെ വാഗ്ദാനം. അധികാരത്തില്‍ എത്തിയാല്‍ ഗാര്‍ഹിക ഡിലിണ്ടറിന് 100 രൂപ സബ്‌സിഡി നല്‍കുമെന്നും 30 വയസ്സില്‍ താഴെയുള്ളവരുടെ നിലവിലെ വിദ്യാഭ്യാസവായ്പകള്‍ എഴുതിത്തള്ളുമെന്നും ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ എം കെ സ്റ്റാലിന്‍ പറഞ്ഞു. ഡിഎംകെ അധികാരത്തില്‍ എത്തിയാല്‍ തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ്  റദാക്കി പ്രമേയം പാസാക്കുമെന്നും സ്റ്റാലിന്‍ പ്രഖ്യാപിച്ചു. അണ്ണാഡിഎംകെ മന്ത്രിമാരുടെ അഴിമതികേസുകള്‍ വിചാരണ ചെയ്യാന്‍

ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് വിടില്ലെന്ന് പുതുപ്പള്ളിക്കാര്‍; വീടിനുമുന്നില്‍ പ്രതിഷേധം; ആത്മഹത്യാ ഭീഷണി  

Posted by - Mar 13, 2021, 06:34 am IST

കോട്ടയം: ഉമ്മന്‍ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കരുതെന്നും പുതുപ്പള്ളിയില്‍ നിന്നും വിട്ടുതരില്ലെന്നും വ്യക്തമാക്കി പുതുപ്പള്ളിയിലെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധം. നൂറു കണക്കിന് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ തടിച്ചു കൂടുകയും കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തി മുദ്രാവാക്യം മുഴക്കുകയും ചെയതു. ഒരു പ്രവര്‍ത്തകന്‍ പുതുപ്പള്ളിയിലെ വീടിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. വീടിന് പുറത്ത് വനിതാപ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടില്ലെന്ന് സ്ഥലത്തെത്തിയ കോണ്‍ഗ്രസ് നേതാവും ഇരിക്കൂര്‍ എംഎല്‍എ യുമായ കെ.സി. ജോസഫും പ്രതികരിച്ചു. ഉമ്മന്‍ചാണ്ടി

ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് ബാങ്കുകള്‍ മുടങ്ങും  

Posted by - Mar 13, 2021, 06:33 am IST

തിരുവനന്തപുരം: വരുന്ന നാല് ദിവസങ്ങള്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. രണ്ട് ദിവസം അവധിയും രണ്ട് ദിവസം പണിമുടക്കുമാണ്. 13 രണ്ടാം ശനയിഴ്ചയും 14 ഞായറാഴ്ചയുമാണ്. 15ഉം 16ഉം ബാങ്കിങ് മേഖലയില്‍ രാജ്യവ്യാപകമായി പണിമുടക്കാണ്. പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെയാണ് പണിമുടക്ക്. ബാങ്കുകള്‍ തുടര്‍ച്ചയായി നാല് ദിവസം മുടക്കമായതിനാല്‍ എടിഎമ്മുകളില്‍ പണം തീര്‍ന്നുപോകുന്ന സാഹചര്യമുണ്ടാകുമോ എന്ന ആശങ്കയുണ്ട്. എന്നാല്‍ അങ്ങനെ വരാന്‍ സാധ്യതയില്ലെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. ബാങ്ക് ശാഖകളില്‍ നിന്ന് അകലെയുള്ള ഓഫ് സൈറ്റ് എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നത് ഏജന്‍സികളാണ്.

എസ്.എസ്.എല്‍.സി, പ്ലസ് ടു പുതുക്കിയ പരീക്ഷാ ടൈംടേബിള്‍  

Posted by - Mar 12, 2021, 03:28 pm IST

തിരുവനന്തപുരം: എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഏപ്രില്‍ എട്ടു മുതല്‍ 12 വരെ ഉച്ചയ്ക്കാണ് എസ്.എസ്.എല്‍സി. പരീക്ഷകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 15 മുതല്‍ 29 വരെ രാവിലെയാണ് പ്ലസ് ടു പരീക്ഷകള്‍. പുതുക്കിയ ടൈം ടേബിള്‍ ഇങ്ങനെ:- ഏപ്രില്‍ 8 – വ്യാഴം – ഒന്നാം ഭാഷ – പാര്‍ട്ട് 1 -ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഏപ്രില്‍ 9 – വെള്ളി – മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളജ് –