കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍  

Posted by - Mar 12, 2021, 03:22 pm IST

ന്യൂഡല്‍ഹി: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. നിയമസഭ തിരഞ്ഞെടുപ്പില്‍ അദേഹം ബിജെപി സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച വിജയന്‍ തോമസ് പ്രാഥമിക അംഗത്വവും രാജിവച്ചു. 'സംസ്ഥാനങ്ങളില്‍ ആരാണ് കാര്യങ്ങള്‍ നോക്കി നടത്താനുള്ളത്. ആകെ കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് നിലവില്‍ പ്രതീക്ഷയുള്ളത്. കോണ്‍ഗ്രസില്‍ നിന്നുള്ള എന്റെ വിട്ടുപോരല്‍ തുടക്കം മാത്രമാണ്. ഇനിയും ഒട്ടേറെ മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി; 91 സീറ്റില്‍ കോണ്‍ഗ്രസ്; 81 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളായി  

Posted by - Mar 12, 2021, 03:21 pm IST

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കോണ്‍ഗ്രസ് മത്സരിക്കുന്ന 91 സീറ്റുകളില്‍ 81 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നേമം അടക്കം പത്ത് സീറ്റുകളില്‍ അന്തിമതീരുമാനം ആയിട്ടില്ല. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച ഡല്‍ഹിയില്‍ നിന്നുണ്ടാവുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.  യുഡിഎഫിലെ ബാക്കി സീറ്റുകളില്‍ 27 സീറ്റില്‍ മുസ്ലീം ലീഗും മത്സരിക്കും കേരള കോണ്‍ഗ്രസ് ജോസഫ് പത്ത് സീറ്റിലും ആര്‍എസ്പി അഞ്ച് സീറ്റിലും

ലീഗ് സ്ഥാനാര്‍ത്ഥിപ്പട്ടികയായി; 25വര്‍ഷത്തിനുശേഷം വനിത സ്ഥാനാര്‍ത്ഥി  

Posted by - Mar 12, 2021, 03:17 pm IST

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. 25 വര്‍ഷത്തിന് ശേഷം ഒരു വനിത ലീഗ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ സ്ഥാനം പിടിച്ചു. കോഴിക്കോട് സൗത്തിലേക്ക് അഡ്വ. നൂര്‍ബിനാ റഷീദാണ് മത്സരിക്കുന്നത്. മൂന്ന് തവണ മത്സരിച്ച് ജയിച്ചവരെ പിന്നീട് പരിഗണിക്കുന്നില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. ഇതില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കും, എം കെ മുനീറിനും കെപിഎ മജീദിനും മാത്രമേ ഇളവുള്ളൂ. പുനലൂരോ ചടയമംഗലമോ ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്നും, അത് തീരുമാനിച്ചാല്‍ അവിടത്തെ സ്ഥാനാര്‍ത്ഥിയെയും, പേരാമ്പ്രയിലെ സ്ഥാനാര്‍ത്ഥിയെയും പിന്നീട് പ്രഖ്യാപിക്കുമെന്നും

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കില്ലെന്ന് ഹൈക്കോടതി; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്  

Posted by - Mar 12, 2021, 10:37 am IST

കൊച്ചി: 2015-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റവതരണത്തിനിടെയുണ്ടായ നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി ഹൈക്കോടതി. കേസ് പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് കോടതി അറിയിച്ചു. കേസ് നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. കെടി ജലീല്‍, ഇപി ജയരാജന്‍ തുടങ്ങിയ എംഎല്‍എമാര്‍ വിചാരണ നേരിടണമെന്ന് സര്‍ക്കാര്‍ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. 2015ല്‍ കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് പൊലീസ് കുറ്റപത്രം. ബാര്‍കോഴക്കേസില്‍ ആരോപണ

നൂറാം ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ സൈജു കുറുപ്പ്; ഉപചാരപൂര്‍വം ഗുണ്ടാ ജയന്‍  

Posted by - Mar 12, 2021, 10:34 am IST

കരിയറിലെ നൂറാം ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ സൈജു കുറുപ്പ്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്ന ചിത്രത്തിലാണ് സൈജു ടൈറ്റില്‍ റോളില്‍ എത്തുന്നത്. സൈജുവിന്റെ ജന്മദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ദുല്‍ഖര്‍, ആസിഫ് അലി, അജു വര്‍ഗ്ഗീസ് തുടങ്ങി നിരവധി പേരാണ് പോസ്റ്റര്‍ പങ്കുവെച്ച് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ്

ജോസഫിന് പത്ത് സീറ്റ്, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ  

Posted by - Mar 12, 2021, 09:08 am IST

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകളില്‍ ധാരണയായി. പത്ത് സീറ്റുകളില്‍ ജോസഫ് വിഭാഗം മത്സരിക്കും. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ കേരളാ കോണ്‍ഗ്രസിന് വിട്ട് നല്‍കിയതോടെയാണ് ജോസഫിന് പത്ത് സീറ്റുകളായത്. ഇതിന് പുറമേ കോതമംഗലം, കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, തൊടുപുഴ, തിരുവല്ല, ഇടുക്കി, കുട്ടനാട്, ഇരിങ്ങാലക്കുട സീറ്റുകളിലും ജോസഫ് വിഭാഗം പോരിനിറങ്ങും. ഇതില്‍ മൂന്ന് സീറ്റുകള്‍ കോട്ടയം ജില്ലയിലും രണ്ട് സീറ്റുകള്‍ ഇടുക്കിയിലുമാണ്. നാളെ പിജെ ജോസഫ് തിരുവനനന്തപുരത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷം; കോളജുകള്‍ക്ക് അവധി  

Posted by - Mar 12, 2021, 09:06 am IST

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പനവേലില്‍ നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. മാര്‍ച്ച് 22 വരെയാണ് നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. രാത്രി 11 മണി മുതല്‍ രാവിലെ 5 മണിവരെയാണ് കര്‍ഫ്യു. ബോര്‍ഡ് എക്സാമുകള്‍ അടുത്തതിനാല്‍ 10, 12 ക്ലാസുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കാണ് അവധി. മാര്‍ച്ച് 22 വരെ വിവാഹ ആഘോഷങ്ങള്‍ക്കും നിയന്ത്രണമുണ്ട്. ഈ കാലയളവില്‍ വിവാഹങ്ങള്‍ തീരുമാനിച്ചവര്‍ സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. മാര്‍ച്ച് 22 വരെ

നേമത്തേക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി; മറ്റൊരു കരുത്തന്‍ മത്സരിക്കും  

Posted by - Mar 12, 2021, 09:02 am IST

തിരുവനന്തപുരം: നേമത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി വിട്ടൊരു കളിയുമില്ലെന്നും 11 തവണ മത്സരിച്ചു ജയിച്ച മണ്ഡലവുമായി അഭേദ്യമായ ബന്ധം നില നില്‍ക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു. നേമം മണ്ഡലത്തിലെ മത്സരം ഗൗരവമായി തന്നെയാണ് താന്‍ കാണുന്നതെന്നും എന്നാല്‍ നേമത്ത് മറ്റൊരു കരുത്തന്‍ മത്സരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇനി എന്നു മത്സരിച്ചാലും അത് പുതുപ്പള്ളിയില്‍ തന്നെയാകുമെന്നും ഒരു മണ്ഡലത്തിലേ താന്‍ മത്സരിക്കൂ എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം ഉമ്മന്‍ചാണ്ടിയെ നേമവുമായി ചേര്‍ത്തുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പിനെയും

കേരളത്തില്‍ ഭരണത്തിന് ബിജെപിക്ക് 35 സീറ്റ് മതിയെന്ന് സുരേന്ദ്രന്‍  

Posted by - Mar 12, 2021, 08:59 am IST

ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപിക്ക് ഭരണമുണ്ടാക്കാന്‍ 35 സീറ്റുമതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാര്‍ട്ടി സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുമായി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലെത്തിയതാണ് സുരേന്ദ്രന്‍. കേരളത്തില്‍ ഭരണം പിടിക്കാന്‍ 71 സീറ്റ് വേണ്ട. നേമത്ത് ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരം. അവിടേക്ക് ഉമ്മന്‍ചാണ്ടിയെപ്പോലെയുള്ള കരുത്തരായ സ്ഥാനാര്‍ഥികളെ സ്വാഗതം ചെയ്യുന്നു. ശക്തമായ ത്രികോണ മത്സരമാണ് കേരളത്തിലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ധര്‍മ്മടം, പുതുപ്പള്ളി, ഹരിപ്പാട് എന്നിവിടങ്ങളില്‍ ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തും. ബിജെപി സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര

പവര്‍സ്റ്റാര്‍ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ  

Posted by - Mar 12, 2021, 08:57 am IST

ബാബു ആന്റണി നായകനാകുന്ന ഒമര്‍ ലുലുവിന്റെ പുതിയ സിനിമ പവര്‍സ്റ്റാര്‍ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും. അനൗണ്‍സ് ചെയ്ത് ഏറെ നാളായിട്ടും സിനിമ തുടങ്ങാന്‍ വൈകുന്നതിനാല്‍ സംവിധായകന്‍ ഒമര്‍ ലുലു തന്നെയാണ് ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങളുമായി എത്തിയത്. സിനിമ തുടങ്ങാന്‍ വൈകിയതിനെ കുറിച്ചാണ് ഒമര്‍ ലുലു പറയുന്നത്. വര്‍ഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങാന്‍ സാധിക്കുമെന്നാണ് ഒമര്‍ ലുലു പറയുന്നത്. പവര്‍സ്റ്റാര്‍ ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് തുടങ്ങാന്‍ സാധിക്കും എന്ന് വിചാരിക്കുന്നു ആദ്യ സിനിമയായ ഹാപ്പിവെഡ്ഡിംഗിന്

മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മരിച്ചത് നാലാം നിലയില്‍ നിന്ന് വീണ്, ദുരൂഹതയില്ലെന്ന് പൊലീസ്  

Posted by - Mar 7, 2021, 10:33 am IST

ഡല്‍ഹി: മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മരിച്ചത് നാലാം നിലയില്‍ നിന്ന് വീണെന്ന് ഡല്‍ഹി പൊലീസ്. ഡല്‍ഹിയിലെ വസതിയില്‍ വച്ച് നാലാം നിലയില്‍ നിന്ന് വീണാണ് മരണം സംഭവിച്ചത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നും മരണത്തില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. താഴെ വീണാണ് മരണം സംഭവിച്ചത് എന്നറിഞ്ഞതിനാല്‍ അന്വേഷണം നടത്തിയെന്നും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും മൊഴികള്‍ രേഖപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. ഇന്നലെയാണ് മുത്തൂറ്റ് ചെയര്‍മാന്‍ എം ജി

മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി.ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു  

Posted by - Mar 6, 2021, 10:54 am IST

ന്യൂഡല്‍ഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി.ജോര്‍ജ് മുത്തൂറ്റ് (72) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയിലെ വസതിയില്‍വച്ചായിരുന്നു അന്ത്യം. ഭാര്യ- സാറ ജോര്‍ജ് മുത്തൂറ്റ്. മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ്, ഗ്രൂപ്പ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്, പരേതനായ പോള്‍ മുത്തൂറ്റ് ജോര്‍ജ് എന്നിവരാണ് മക്കള്‍. പത്തനംതിട്ടയലെ കോഴഞ്ചേരിയില്‍ 1949 നവംബര്‍ രണ്ടിനാണ് ജനനം. കഴിഞ്ഞ വര്‍ഷം ഫോബ്സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയിന്നു. കേരളത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായും കഴിഞ്ഞ

പാലാരിവട്ടം പാലം നാളെ ഗതാഗതത്തിനായി തുറന്ന് നല്‍ക്കും  

Posted by - Mar 6, 2021, 10:52 am IST

കൊച്ചി: രാഷ്ട്രീയ കോലഹലങ്ങള്‍ക്കും ഏറെ വിവാദങ്ങള്‍ക്കും വഴി വെച്ച പാലാരിവട്ടം പാലം നാളെ ഗതാഗതത്തിനായി തുറന്ന് നല്‍കും. അഞ്ചരമാസം കൊണ്ടാണ്  ഡിഎംആര്‍സി  പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഗതാഗതക്കുരുക്കില്‍ നട്ടം തിരയുന്ന നാട്ടുകാര്‍ക്ക്  വലിയ ആശ്വാസമാക്കും പാലാരിവട്ടം പാലം. തെരഞ്ഞെടുപ്പ് പൊരുമറ്റ ചട്ടം ഉള്ളത്തിനാല്‍ ഉദ്ഘാടന ചടങ്ങില്ല. വൈകുന്നേരം  നാല് മണിക്ക് പൊതുമരാമത്ത് വകുപ്പ് ചിഫ് എഞ്ചീനീയര്‍ ഗതാഗതത്തിനായി പാലം തുറന്ന് നല്‍ക്കും. പാലാരിവട്ടത്തെ ഗതാഗതാ കുരുക്കിന്  പാലം പരിഹാരമാകുമെന്നാണ് പ്രതിക്ഷ. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 47.74 കോടി രൂപയ്ക്ക്

ഐഎഫ്എഫ്‌കെ: 'ദിസ് ഈസ് നോട്ട് എ ബറിയല്‍'ന് സുവര്‍ണ്ണ ചകോരം; പ്രേക്ഷകരുടെ ഇഷ്ട ചിത്രം 'ചുരുളി'  

Posted by - Mar 6, 2021, 10:46 am IST

പാലക്കാട്: 25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം നേടി 'ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ്‌സ് എ റിസറക്ഷന്‍'. തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലെസോതോയില്‍ നിന്നുള്ള ചിത്രത്തിന്റെ സംവിധായകന്‍ ലെമോഹാങ് ജെറമിയ മൊസേസേ ആണ്. സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയുടെ സമ്മാനം ഉള്ളതാണ് സുവര്‍ണ്ണ ചകോരം പുരസ്‌കാരം. മികച്ച സംവിധായകനുള്ള രജത ചകോരം ബൊളീവിയന്‍ ചിത്രം 'ദി നെയിം ഓഫ് ദി ഫ്‌ളവേഴ്‌സ്' ഒരുക്കിയ ബഹ്‌മാന്‍ തവൂസിക്കാണ്. 3

ഡോളര്‍ കടത്ത് കേസ്: സ്പീക്കറെ ചോദ്യം ചെയ്യും; 12-ന് ഹാജരാകാന്‍ നോട്ടീസ്  

Posted by - Mar 6, 2021, 10:38 am IST

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യും. പന്ത്രണ്ടാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചി ഓഫീസില്‍ നിന്നാണ് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കോണ്‍സുല്‍ ജനറല്‍ വഴിയാണ് ഡോളര്‍ കടത്തെന്നും ഗള്‍ഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ പണം നിക്ഷേപിച്ചുവെന്നുമാണ് കേസ്. സ്വപ്നയുടെ മൊഴി പ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളുടെ മൊഴി കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍