മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ എസ്യുവിയുടെ ഉടമ മരിച്ച നിലയില്‍  

Posted by - Mar 6, 2021, 10:32 am IST

മുംബൈ: വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ എസ്യുവിയുടെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ ആഢംബര വസതിക്ക് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച നിലയില്‍ സ്‌കോര്‍പിയോ എസ്യുവി കണ്ടെത്തിയത്. മുംബൈയ്ക്ക് സമീപം കടലിടുക്കില്‍ നിന്നാണ് വാഹനത്തിന്റെ ഉടമയുടെ മൃതദേഹം കണ്ടെത്തിയതെന്ന് താനെ പോലീസ് വ്യക്തമാക്കി. താനെ സ്വദേശിയായ മന്‍സുക് ഹിരണിന്റെ മൃതദേഹമാണ് താനെയ്ക്കടുത്ത കല്‍വ കടലിടുക്കില്‍ കണ്ടെടുത്തത്. തന്റെ കാര്‍ മോഷ്ടിച്ച്, സ്ഫോടകവസ്തുക്കള്‍ നിറച്ച്

അമിത് ഷാ ഞായറാഴ്ച തിരുവനന്തപുരത്ത്  

Posted by - Mar 6, 2021, 10:30 am IST

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച തലസ്ഥാനനഗരിയിലെത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനത്തിനാണ് അദേഹം തിരുവനന്തപുരത്തെത്തുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രിയായ ശേഷം ആദ്യമായാണ് അമിത് ഷാ തിരുവനന്തപുരത്തെത്തുന്നത്. ശനിയാഴ്ച വൈകിട്ട് 6.30 ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ ഞായറാഴ്ച കന്യാകുമാരിയിലേക്ക് പോകും. തമിഴ്നാട്ടിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുത്തതിന് ശേഷം വീണ്ടും തിരുവനന്തപുരത്തെത്തി ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും തുടര്‍ന്ന് ശ്രീരാമകൃഷ്ണ മഠത്തില്‍ നടക്കുന്ന

രണ്ടു തവണ മത്സരിച്ചവര്‍ക്കു സിപിഎമ്മില്‍ സീറ്റില്ല  

Posted by - Mar 6, 2021, 10:29 am IST

തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഏകദേശ ധാരണയായി. രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കേണ്ടെന്ന തീരുമാനം കര്‍ശനമായി സിപിഎം നടപ്പാക്കി. എന്നാല്‍ തോമസ് ഐസക്കിനെയും ജി സുധാകരനെയും വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ആര്‍ക്കും ഇളവ് വേണ്ടെന്നായിരുന്നു പൊതു അഭിപ്രായം. മത്സരിക്കാന്‍ ഇളവ് നല്‍കാത്തതോടെ സിപിഎമ്മിന്റെ ജനകീയരായ നിരവധി എംഎല്‍എമാരാണ് ഇക്കുറി മത്സരരംഗത്തു നിന്ന് മാറിനില്‍ക്കേണ്ടി വരുന്നത്. മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍, സി രവീന്ദ്രനാഥ് എന്നിവര്‍ക്ക് പകരം പുതുമുഖങ്ങളെ മത്സരരംഗത്തെത്തിക്കും. കോഴിക്കോട് എംഎല്‍എ

ഗോപിനാഥിനെ അനുനയിപ്പിച്ച് സുധാകരന്‍; രണ്ടു ദിവസത്തിനകം പരിഹാരമെന്ന് ഉറപ്പ്  

Posted by - Mar 6, 2021, 10:29 am IST

പാലക്കാട്: റിബല്‍ ഭീഷണിയുയര്‍ത്തിയ എ വി ഗോപിനാഥിനെ അനുനയിപ്പിച്ച് കെ സുധാകരന്‍. അനുയോജ്യമായ കാര്യങ്ങളില്‍ രണ്ട് ദിവസത്തിനകം കെപിസിസിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് വരുമെന്ന് സുധാകരന്‍ ഗോപിനാഥിനെ അറിയിച്ചു. ഇതോടെ പാലക്കാട്ടെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹാരത്തിലേക്ക് നീങ്ങുകയാണ്. കെപിസിസി നേതൃത്വത്തിന് തീരുമാനമെടുക്കാന്‍ രണ്ട് ദിവസത്തെ സാവകാശമാണ് സുധാകരന്‍ ചോദിച്ചിരിക്കുന്നത്. അനുകൂല തീരുമാനം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പ്രശ്‌നപരിഹാരത്തിനായി കാത്തിരിയ്ക്കുമെന്ന് ഗോപിനാഥും വ്യക്തമാക്കി. തീരുമാനമായില്ലെങ്കില്‍ സ്വന്തം നിലപാടുമായി മുന്നോട്ട് പോകുമെന്നും ഇതു വരെയുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ഗോപിനാഥ് പറഞ്ഞു.

യുഡിഎഫിലെ സീറ്റ് വീതംവെയ്പ്: തര്‍ക്കം തുടരുന്നു; വിട്ടുവീഴ്ച ചെയ്യണമെന്ന് ജോസഫിനോട് കോണ്‍ഗ്രസ്  

Posted by - Mar 6, 2021, 10:27 am IST

തിരുവനന്തപുരം: യുഡിഎഫിന്റെ പ്രാഥമിക സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് രൂപമായെന്ന് ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്തു ചേര്‍ന്ന സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു സമിതി യോഗ്തതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകായിരുന്നു ഉമ്മന്‍ ചാണ്ടി. ഇന്ന് സ്‌ക്രീനിംഗ് കമ്മിറ്റി യോഗവും ചേരും. സ്‌ക്രീനിംഗ് കമ്മിറ്റി ചേര്‍ന്ന ശേഷമാകും പ്രാഥമികപട്ടിക ഡല്‍ഹിയിലേക്ക് ഹൈക്കമാന്‍ഡിന് നല്‍കുക. ഹൈക്കമാന്‍ഡിന്റെ സ്‌ക്രൂട്ടിനി കമ്മിറ്റി ഈ പട്ടിക പരിശോധിച്ച ശേഷമാകും അന്തിമപട്ടിക തയ്യാറാക്കുക. അതേസമയം, യുഡിഎഫിലെ സീറ്റ് വീതം വയ്പ് കീറാമുട്ടിയായി തുടരവേ, വിട്ടുവീഴ്ച ചെയ്‌തേ പറ്റൂവെന്ന് ജോസഫ് വിഭാഗത്തോട് കോണ്‍ഗ്രസ്

കസ്റ്റംസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല; സന്തോഷ് ഈപ്പനെ അറിയില്ല; വാര്‍ത്തകള്‍ തള്ളി വിനോദിനി  

Posted by - Mar 6, 2021, 10:21 am IST

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്ന വാര്‍ത്തകള്‍ തള്ളി സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍. സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും ഈപ്പന്‍ തനിക്ക് ഫോണ്‍ നല്‍കിയിട്ടില്ലെന്നും  വിനോദിനി പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയുടെ  കോഴയായി സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സുല്‍  ജനറലിന്  നല്‍കിയ ഐഫോണ്‍ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചതായിട്ടാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ചോദ്യം ചെയ്യലിനായി ബുധനാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് വിനോദിക്ക് കസ്റ്റംസ് നോട്ടീസയച്ചു. കരമന

കര്‍ഷക പ്രക്ഷോഭം നൂറാം ദിനം; മനേസര്‍ എക്‌സ്പ്രസ് പാത സമരക്കാര്‍ ഇന്ന് ഉപരോധിക്കും  

Posted by - Mar 6, 2021, 08:49 am IST

ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം ഇന്ന് 100-ാം ദിനത്തില്‍. ഇന്ന് മനേസര്‍ എക്‌സ്പ്രസ് പാത കര്‍ഷകര്‍ ഉപരോധിക്കും. തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരായ പ്രചാരണം ഈ മാസം 12 മുതല്‍ തുടങ്ങാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. നിയമങ്ങള്‍ പിന്‍വലിക്കാതെ മടക്കമില്ലെന്നാണ് നൂറാം ദിനത്തിലും കര്‍ഷകര്‍ പറയുന്നത്. ജനുവരി 22നായിരുന്നു കര്‍ഷകരുമായുള്ള സര്‍ക്കാരിന്റെ അവസാന ചര്‍ച്ച. ആ ചര്‍ച്ചയും പരാജയപ്പെട്ടതോടെ കഴിഞ്ഞ ഒന്നരമാസമായി കര്‍ഷകരുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങള്‍ സമരത്തിനെതിരെ

സ്വര്‍ണക്കടത്ത് കേസില്‍ കോടിയേരിയുടെ ഭാര്യയെ കസ്റ്റംസ് ചോദ്യം ചെയ്യും; ഐ ഫോണ്‍ ലഭിച്ചത് വിനോദിനിക്കെന്ന് കസ്റ്റംസ്  

Posted by - Mar 6, 2021, 08:47 am IST

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി കൊടുത്ത ആറ് ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍ 1.13 ലക്ഷം രൂപ വില വരുന്ന ഐഫോണാണ് വിനോദിനി ഉപയോഗിച്ചത്. സന്തോഷ് ഈപ്പന്‍

ഡോളര്‍ കടത്ത്: മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി  

Posted by - Mar 5, 2021, 05:55 pm IST

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയേയും സ്പീക്കറേയും മൂന്ന് മന്ത്രിമാരേയും പ്രതിക്കൂട്ടിലാക്കി കസ്റ്റംസിന്റെ സത്യവാങ്മൂലം. കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആധാരമാക്കിയാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 164 പ്രകാരം സ്വപ്ന മജിസ്ട്രേറ്റിനു മുന്‍പില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് ഈ വെളിപ്പെടുത്തല്‍. സ്വപ്ന നല്‍കിയ ഹര്‍ജിയില്‍ മറുപടിയായാണ് കസ്റ്റംസിന്റെ സത്യവാങ്മൂലം. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ ഒമ്പതാമത്തെ പോയിന്റിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്പീക്കറുടെയും ഇടപാടുകള്‍ വ്യക്തമാക്കുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണെന്നും കസ്റ്റംസ് പറയുന്നു. ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരുകളും

നിയമസഭ തെരഞ്ഞെടുപ്പ് ; ട്വന്റി 20യുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക നാളെ  

Posted by - Mar 5, 2021, 04:57 pm IST

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി 20യുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക ശനിയാഴ്ച പുറത്തിറക്കും. എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മല്‍സരിക്കാനാണ് ട്വന്റി 20യുടെ തീരുമാനം. കുന്നത്തുനാട് ഉള്‍പ്പെടെ ആറിടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ട്വന്റി 20 ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചവരെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പരിഗണിക്കില്ലെന്നാണ് തീരുമാനം. സ്ഥാനാര്‍ഥികളെ കണ്ടെത്തിയാല്‍ മറ്റ് എട്ട് മണ്ഡലങ്ങളിലും മല്‍സരത്തിനിറങ്ങുമെന്നും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രമുഖ വ്യക്തികള്‍ ട്വന്റി 20യുടെ ഭാഗമാകുമെന്നും സാബു ജേക്കബ് വ്യക്തമാക്കി. കുന്നത്തുനാട് മണ്ഡലത്തിലെ നാലു പഞ്ചായത്തുകളില്‍ നിന്ന് തദ്ദേശ

മുഖ്യമന്ത്രിക്കെതിരെ മുസ്ലീം പ്രീണന വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത  

Posted by - Mar 5, 2021, 04:18 pm IST

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃശൂര്‍ അതിരൂപത. മുഖ്യമന്ത്രിയുടേത് മുസ്ലിം പ്രീണനമെന്ന് മുഖപത്രമായ കത്തോലിക്ക സഭ വിമര്‍ശിച്ചു. മുസ്ലിം പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്നുവെന്നും കെ ടി ജലീലിലൂടെ എല്‍ഡിഎഫ് നടത്തുന്നത് മുസ്ലീം പ്രീണനമാണെന്നും അതിരൂപത വിമര്‍ശിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് പാണക്കാട്ടെ തിണ്ണ നിരങ്ങുന്നത് യുഡിഎഫിന്റെ വര്‍ഗ സ്വഭാവമാണ്. നേരത്തെ യുഡിഎഫ് ചെയ്ത പ്രീണനം ഇപ്പോള്‍ എല്‍ഡിഎഫ് പിന്തുടരുന്നെന്നാണ് മുഖപത്രത്തിലെ വിമര്‍ശനം. ചാണ്ടി ഉമ്മന്റെ വിവാദ പരാമര്‍ശത്തെയും മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു. ഹാഗിയ സോഫിയ പരാമര്‍ശം തല മറന്ന്

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം: കേന്ദ്രനേതൃത്വത്തിന് അതൃപ്തി; സുരേന്ദ്രന്‍ മലക്കം മറിഞ്ഞു  

Posted by - Mar 5, 2021, 04:14 pm IST

പത്തനംതിട്ട: ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും ശ്രീധരന്റെ നേതൃത്വം ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞതെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു. തന്റെ പ്രസ്താവന മാധ്യമങ്ങളാണ് വിവാദമാക്കിയത്. ശ്രീധരനെ കേരളം ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടതെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കെ സുരേന്ദ്രന്‍ തന്റെ പ്രസ്താവനയില്‍ തിരുത്തല്‍

താജ് മഹലിന് ബോംബ് ഭീഷണി: സന്ദര്‍ശകരെ ഒഴിപ്പിച്ചു  

Posted by - Mar 4, 2021, 05:37 pm IST

ഡല്‍ഹി: താജ് മഹലില്‍ ബോംബ് വെച്ചതായി ഭീഷണി സന്ദേശം. ഉത്തര്‍പ്രദേശ് പെലീസിനാണ് ഫിറോസാബാദില്‍ നിന്ന് ഫോണ്‍ വഴി ബോംബ് ഭീഷണി എത്തിയത്. വിവരമറിഞ്ഞ ഉടനെ ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പൊതുജനങ്ങളുടെ സന്ദര്‍ശനം താല്‍കാലികമായി നിര്‍ത്തിവെച്ചു. ആളുകളെ ഇവിടെനിന്നും ഒഴിപ്പിച്ചു. എന്നാല്‍ ഇതുവരെ അസ്വാഭാവികമായതൊന്നും കണ്ടെത്താനായിട്ടില്ല. വ്യാജസന്ദേശമായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസും അധികൃതരും.

'ഇഡി'ക്കു മുന്നില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ ഹാജരാകില്ല; ഏറ്റുമുട്ടാനുറച്ച് സര്‍ക്കാര്‍  

Posted by - Mar 4, 2021, 05:14 pm IST

തിരുവനന്തപുരം: വിദേശനാണ്യപരിപാലനച്ചട്ടം ലംഘിച്ചെന്ന് കാട്ടി കിഫ്ബിക്കെതിരെ കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സിന് കിഫ്ബി മറപടി നല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്യോസ്ഥരെ വിളിച്ചുവരുത്താനാകില്ലെന്നാണ് കിഫ്ബി മറുപടിയില്‍ പറയുന്നത്. സമന്‍സിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയും മറുപടിയില്‍ ഉന്നയിച്ചിട്ടുണ്ട്. കിഫ്ബി ഡെപ്യൂട്ടി എംഡി വിക്രംജീത് സിംഗിനോട് ഇന്നും കിഫ്ബി സിഇഒ കെ എം എബ്രഹാമിനോട് നാളെയും ഹാജരാകാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചിരുന്നത്. ഹാജരാകില്ലെന്ന് കൃത്യമായ മറുപടി നല്‍കുക വഴി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന

തപാല്‍ ബാങ്കില്‍ ഇടപാടിന് ഏപ്രില്‍ ഒന്നുമുതല്‍ തുക ഈടാക്കും  

Posted by - Mar 4, 2021, 05:13 pm IST

തൃശ്ശൂര്‍: ഏപ്രില്‍ ഒന്നു മുതല്‍ തപാല്‍ ബാങ്കില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും തുക ഈടാക്കും. ഓരോ നിരക്കിനൊപ്പവും ഇടപാടുകാരനില്‍ നിന്ന് ജി.എസ്.ടി കൂടി ഈടാക്കും. ഇതോടെ വലിയ തുകയാണ് ഇടപാടുകാര്‍ക്ക് നഷ്ടമാകുക. ഇന്ത്യാ പോസ്റ്റ് ബാങ്കാണ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ആധാര്‍ അധിഷ്ഠിത ബാങ്ക് ഇടപാടിനും പണം നല്‍കണം. ഇത് ഓരോ ഇടപാടിനും 20 രൂപ മുതലായിരിക്കും. മിനി സ്റ്റേറ്റ്‌മെന്റ്, ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവയ്ക്കും പണം ഈടാക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. എല്ലാ ചാര്‍ജുകള്‍ക്കും ജി.എസ്.ടി.യും ബാധകമാണ്.