ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കത്തോലിക്കാ സഭ മുഖപത്രം  

Posted by - Mar 4, 2021, 12:04 pm IST

തിരുവനന്തപുരം: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കത്തോലിക്കാ സഭ മുഖപത്രം സത്യദീപം. ഇറങ്ങാത്ത ഇടയലേഖനം എന്നപേരിലുള്ള മുഖപ്രസംഗത്തിലാണ് ബിജെപിക്കെതിരെ കടുത്തവിമര്‍ശനം ചൊരിയുന്നത്. സംസ്ഥാനത്ത് ഇന്ധനവില 100 കടക്കുന്നതിന്റെ വിജയാഹ്‌ളാദമാണോ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന വിജയയാത്രയുടെ ഉദ്ദേശ്യമെന്ന് മുഖപ്രസംഗത്തില്‍ ആരായുന്നു. അരമന കയറി ഇറങ്ങുന്ന ബിജെപി സംസ്ഥാന ദേശീയ നേതൃത്വത്തോട് കണ്ഡമാലിലെ ക്രൈസ്തവര്‍ക്ക് നീതി വൈകുന്നതെന്തുകൊണ്ടാണെന്നും, നിരപരാധിയായ സ്റ്റാന്‍സ്വാമി ഇപ്പോഴും ജയിലില്‍ തുടരുന്നതെന്തുകൊണ്ടാണെന്നും ക്രൈസ്തവസഭ ഉറക്കെ ചോദിക്കണമെന്നും മുഖപത്രം ആവശ്യപ്പെടുന്നു. വിവാദകാര്‍ഷിക കരിനിയമങ്ങള്‍ റദ്ദാക്കാത്തതെന്തേയെന്നും ചോദിയ്ക്കണമെന്നും മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു. മുഖപ്രസംഗം

സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടിന്റെ പാപ്പന്‍ ചിത്രീകരണം തുടങ്ങുന്നു  

Posted by - Mar 4, 2021, 10:26 am IST

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്റെ ചിത്രീകരണത്തിന് നാളെ തുടക്കം. വെട്ടിയൊതുക്കിയ താടിയും മുടിയുമായുള്ള നായക കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടു. ഏറെക്കാലത്തിനുശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തില്‍ 'മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. പാല, ഈരാറ്റുപേട്ട, തൊടുപുഴ എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍. 'സലാം കാശ്മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആണ്. 'പൊറിഞ്ചു മറിയം ജോസി'ന്റെ വിജയത്തിനു ശേഷം ജോഷി സംവിധാനം

കെല്‍ട്രോണ്‍ അടക്കം പത്ത് സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തല്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി  

Posted by - Mar 4, 2021, 10:18 am IST

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിരപ്പെടുത്തലുകള്‍ക്ക് തിരിച്ചടി. പത്തോളം  പൊതുമേഖലാ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സ്ഥിരപ്പെടുത്തല്‍ ഉത്തരവ് പുറപ്പെടുവിച്ച സ്ഥാപനങ്ങള്‍ ഇന്നത്തെ തല്‍സ്ഥിതി തുടരണമെന്നും പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവിട്ടു. കില, വനിതാ കമ്മീഷന്‍, കെല്‍ട്രോണ്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ നിയമന നടപടികളിലാണ് ഹൈക്കോടതി ഇടപെടല്‍. ഹര്‍ജിയില്‍ ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി  

Posted by - Mar 4, 2021, 10:17 am IST

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നില്‍ നിര്‍ത്തിയാകും ബിജെപി വോട്ടുതേടുകയെന്ന് സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആലപ്പുഴയില്‍ നടന്ന വിജയയാത്രയിലാണ് കെ സുരേന്ദ്രന്റെ പ്രഖ്യാപനം.  സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതിന് മുമ്പേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയാണ് ബിജെപി. ഡിഎംആര്‍സി ഉപദേഷ്ടാവെന്ന പദവിയില്‍ നിന്ന് വിരമിച്ച അതേ ദിവസം തന്നെയാണ് ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിക്കുന്നത്. വീടിനോട് അടുത്ത മണ്ഡലമെന്ന നിലയില്‍ പൊന്നാനിയില്‍ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്ന് എണ്‍പത്തിയെട്ടുകാരനായ ഇ ശ്രീധരന്‍ രാവിലെ

യുഡിഎഫില്‍ തര്‍ക്കം തുടരുന്നു; കടുംപിടുത്തവുമായി ജോസഫ്; വിട്ടുവീഴ്ചയില്ലാതെ കോണ്‍ഗ്രസ്  

Posted by - Mar 3, 2021, 10:37 am IST

തിരുവനന്തപുരം: സീറ്റ് വീതം വെയ്ക്കുന്നതിനെച്ചൊല്ലി യുഡിഎഫില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള തര്‍ക്കം തുടരുന്നു.പന്ത്രണ്ട് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് ജോസഫ് വിഭാഗം. കോട്ടയം ജില്ലയില്‍ നാല് സീറ്റ് വേണമെന്ന ആവശ്യവും മുന്നോട്ട് വെച്ചു. കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ നല്‍കണം. കോട്ടയത്ത് നേരത്തെ മത്സരിച്ച 5 ല്‍ ഒന്ന് വിട്ട് തരാമെന്നും പകരം മറ്റൊരു സീറ്റ് നല്‍കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ 10 സീറ്റില്‍ ജോസഫ് വിഭാഗം വഴങ്ങണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ചങ്ങനാശേരി കോണ്‍ഗ്രസിന്

കിഫ്ബിക്കെതിരെ കേസെടുത്ത് ഇ ഡി; സിഇഒയ്ക്ക് നോട്ടീസ്  

Posted by - Mar 3, 2021, 10:30 am IST

തിരുവനന്തപുരം: കിഫ്ബിക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കിഫ്ബി സിഇഒ കെ എം എബ്രാഹം, ഡപ്യൂട്ടി സിഇഒ എന്നിവര്‍ക്ക് നോട്ടീസയച്ചു. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്‌സിസ് ബാങ്കിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഹോള്‍സെയില്‍ ബാങ്കിഗ് എക്‌സിക്യൂട്ടീവ് ഹെഡിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഫെമ ലംഘനത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കേന്ദ്ര അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് കേസ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും  

Posted by - Mar 3, 2021, 10:29 am IST

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി പ്രഖ്യാപിച്ച് എ.ഐ.സി.സി. കെ.പി.സി.സി. അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അദ്ധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടി എന്നിവരും കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എച്ച്.കെ. പട്ടീലാണ് സമിതി അദ്ധ്യക്ഷന്‍. കേരളത്തിന്റെ തിരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, ദുര്‍ദില്ല ബാബു, പ്രണിതി ഷിന്‍ഡെ എന്നിവരാണ് സ്‌ക്രീനിംഗ് കമ്മിറ്റിയിലുള്ള മറ്റ് അംഗങ്ങള്‍.

രണ്ടു ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിയ്ക്ക് കോവിഡ  

Posted by - Mar 3, 2021, 09:39 am IST

മുംബൈ: രണ്ടു ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച എംബിബിഎസ് വിദ്യാര്‍ഥിയ്ക്ക് കോവിഡ്. മുംബൈയിലെ സിയോണ്‍ ആശുപത്രിയിലെ എംബിബിഎസ് വിദ്യര്‍ത്ഥിയ്ക്കാണ് രോഗബാധ. വിദ്യാര്‍ത്ഥി കഴിഞ്ഞാഴ്ചയായിരുന്നു വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചത്. കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ വിദ്യാര്‍ത്ഥിയെ സെവന്‍ ഹില്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷവും പ്രതിരോധ ശേഷി കൈവരിക്കാന്‍ ദിവസങ്ങളോളം എടുക്കുമെന്നാണ് ഡോക്ടര്‍മാരുടെ വാദം. വാക്സിന്‍ സ്വീകരിക്കുന്ന എല്ലാവരും നിശ്ചിത സമയപരിധിക്കുള്ളില്‍ രോഗപ്രതിരോധ ശേഷി കൈവരിക്കില്ലെന്ന് സെവന്‍

രഞ്ജിത്ത് മത്സരിച്ചേക്കില്ല; നാലാം വട്ടവും കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ്കുമാര്‍ തന്നെയെന്ന് സൂചന  

Posted by - Mar 3, 2021, 09:35 am IST

കോഴിക്കോട്: സിനിമാ നടനും സംവിധായകനുമായ രഞ്ജിത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല. തീരുമാനം പാര്‍ട്ടി നേതൃത്വത്തെ രഞ്ജിത്ത് അറിയിച്ചതായിട്ടാണ് വിവരം. ഇവിടെ സിറ്റിംഗ് എംഎല്‍എ യായ പ്രദീപ് കുമാര്‍ തന്നെ മത്സരിച്ചേക്കും. കോഴിക്കോട് സംസ്ഥാന സമിതിയംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും രഞ്ജിത്ത് മത്സരിക്കുന്നതായി കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പുറത്തു വന്നത്. പാര്‍ട്ടി നേതൃത്വം തന്നെ സമീപിച്ചിരുന്നതായും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും രഞ്ജിത്ത് തന്നെ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍

കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കുടുംബത്തില്‍ നിന്ന് വെള്ളിത്തിരയിലേക്ക് തുമ്പി നന്ദനയും  

Posted by - Mar 3, 2021, 09:30 am IST

പ്രശസ്ത നാടക നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ക്കൂടി അഭിനയ രംഗത്തേക്ക്. കൊട്ടാരക്കരയുടെ മൂത്ത മകള്‍ ജയശ്രീയുടെ ചെറുമകളും സിന്ധുവിന്റെയും ഗോപാലിന്റെയും മകളുമായ തുമ്പി നന്ദന, ജോസ് സംവിധാനം ചെയ്യുന്ന 'ദിശ' എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചാണ് ബിഗ് സ്‌ക്രീനിലെത്തുന്നത്. ശ്രീധരന്‍ നായരുടെ കുടുംബത്തില്‍ നിന്ന് മക്കളായ സായികുമാറിനും ശോഭാ മോഹനും ചെറുമക്കളായ വിനുമോഹനും അനുമോഹനും ശേഷമാണ് തുമ്പി നന്ദനയും സിനിമയിലെത്തുന്നത്. 'നാളെയ്ക്കായ്' എന്ന ചിത്രത്തിലും 'ഗ്രീന്‍ ചില്ലി' എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ച

സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല, പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി  

Posted by - Mar 3, 2021, 09:26 am IST

ഡല്‍ഹി: സര്‍ക്കാരിന്റെ തീരുമാനങ്ങളെ വിമര്‍ശിക്കുന്നതും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നതും രാജ്യദ്രോഹമല്ലെന്ന് സുപ്രീംകോടതി. ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി പരാമര്‍ശം. ജമ്മുകശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി പുനഃസ്ഥാപിക്കാന്‍ ഫറൂഖ് അബ്ദുള്ള ചൈനയുടെ സഹായം തേടിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ഫറൂഖ് അബ്ദുള്ള നടത്തിയ പ്രസ്താവനകളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി തള്ളിയ കോടതി, ഇതുപോലൊരു ഹര്‍ജി നല്‍കിയതിന് 50,000 രൂപ  പിഴയും ചുമത്തി.

എന്‍ഡിഎയില്‍ ചേരില്ല, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി സി ജോര്‍ജ്ജ്  

Posted by - Mar 3, 2021, 09:24 am IST

കോട്ടയം: നിയമസഭതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി സി ജോര്‍ജ്ജ്. ജനപക്ഷം എന്‍ഡിഎയുടെ ഭാഗമാകില്ലെന്ന് പി സി ജോര്‍ജ്ജ് വ്യക്തമാക്കി. യുഡിഎഫ് വഞ്ചിച്ചുവെന്നും യുഡിഎഫിന് തറ പറ്റിക്കുകയാണ് തന്റെ മുഖ്യലക്ഷ്യമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. ഇക്കുറി കേരളത്തില്‍ തൂക്ക് നിയമസഭയ്ക്കാണ് സാധ്യതയെന്നും ഒരു മുന്നണിക്കും ഭൂരിപക്ഷമുണ്ടാകില്ലെന്നും ജോര്‍ജ് പറയുന്നു. കെ സുരേന്ദ്രനുമായി സംസാരിച്ചിരുന്നുവെന്നും എന്‍ഡിഎ മോശം മുന്നണിയാണെന്ന അഭിപ്രായമില്ലെന്നും പി സി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസ്: വിചാരണ കാലാവധി ആറ് മാസം കൂടി നീട്ടി; ഇനി നീട്ടലില്ലെന്ന് സുപ്രീംകോടതി  

Posted by - Mar 1, 2021, 06:29 pm IST

ഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം നീട്ടി നല്‍കി സുപ്രീംകോടതി. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. ഇതില്‍ കൂടുതല്‍ സമയം അനുവദിച്ച് തരില്ലെന്നും ഇത് അവസാനത്തെ നീട്ടലാണെന്നും വ്യക്തമാക്കിയാണ് കോടതി സമയം അനുവദിച്ചത്. കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീംകോടതി പുറത്ത് ഇറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികള്‍ ഫെബ്രുവരി

പ്രധാനമന്ത്രി മോദി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു  

Posted by - Mar 1, 2021, 02:14 pm IST

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. ഇന്നു രാവിലെ ഡല്‍ഹി എയിംസില്‍ നിന്നാണ് കൊവാക്‌സിന്റെ ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിച്ചത്. പുതുച്ചേരി സ്വദേശി പി നിവേദയാണ് മോദിക്ക് വാക്സിന്‍ നല്‍കിയത്. എല്ലാ പൗരന്മാരും വാക്സിന്‍ എടുക്കണമെന്ന് കൊവിഡ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്സിന്‍ സ്വീകരിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് ഇന്ന് മുതല്‍ വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നത്. സംസ്ഥാനത്ത്

കെ.സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക്; പ്രഖ്യാപനം രണ്ടു ദിവസത്തിനകം  

Posted by - Mar 1, 2021, 11:12 am IST

തിരുവനന്തപുരം: കെ സുധാകരന്‍ എംപി കെപിസിസി അദ്ധ്യക്ഷസ്ഥാനത്തേക്ക്. രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. സുധാകരന്റെ പേര് ഹൈക്കമാന്‍ഡും അംഗീകരിച്ചതോടെയാണ് കെപിസിസിക്ക് പുതിയ അദ്ധ്യക്ഷന്‍ വരിക. കെ സുധാകരന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നാല്‍ കോണ്‍ഗ്രസ് സംവിധാനം കൂടുതല്‍ സജീവമാവും എന്ന വിലയിരുത്തലാണ് ഹൈക്കമാന്‍ഡിനുള്ളത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും സുധാകരനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു. നിലവിലെ അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കോണ്‍ഗ്രസ്