ഈരാറ്റുപേട്ടയില്‍ പിസി ജോര്‍ജിന്റെ കോലം കത്തിച്ച് കെഎസ് യു പ്രതിഷേധം  

Posted by - Mar 1, 2021, 11:07 am IST

കോട്ടയം: പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ കോലം കത്തിച്ച് ഈരാറ്റുപേട്ടയില്‍ കെഎസ്യു പ്രതിഷേധം. ഉമ്മന്‍ചാണ്ടിക്കെതിരെ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് കെഎസ് യുവിന്റെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തിയത്. പ്രവര്‍ത്തകര്‍ പിസി ജോര്‍ജിന്റെ കോലം കത്തിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായാണ് പി.സി ജോര്‍ജ് രംഗത്തെത്തിയത്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉമ്മന്‍ചാണ്ടിയെ അരുതാത്ത സാഹചര്യത്തില്‍ കണ്ടു. ഇതാണ് ഉമ്മന്‍ചാണ്ടിക്ക് തന്നോടുള്ള ശത്രുതയ്ക്ക് കാരണമെന്നും വിജിലന്‍സില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴി നല്‍കിയതും എതിര്‍പ്പിന് കാരണമായെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു. തന്റെ

സ്ത്രീകളെ ലീഗ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ സുന്നി നേതാവ്  

Posted by - Mar 1, 2021, 10:58 am IST

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ത്രീകളെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ വിമര്‍ശനവുമായി സുന്നി നേതാവ് സമദ് പൂക്കോട്ടൂര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംവരണസീറ്റുകള്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം നീക്കി വച്ചിട്ടില്ലെന്നും ആ ഒരു സാഹചര്യത്തില്‍ പൊതുമണ്ഡലത്തില്‍ സ്ത്രീകളെ മത്സരിപ്പിക്കേണ്ട ആവശ്യമില്ലെന്നും സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ലീഗ് പോലെയുള്ള ഒരു സംഘടന സ്ത്രീകളെ മത്സരിപ്പിക്കേണ്ടത്, നിര്‍ബന്ധിത സാഹചര്യങ്ങളില്‍ സംവരണ സീറ്റുകളിലാണെന്നും സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ''പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംവരണ സീറ്റുകളുണ്ട്. അതില്‍ മത്സരിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംവരണസീറ്റുകള്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം നീക്കി

ബ്രിട്ടീഷുകാരെ തോല്‍പ്പിച്ചപോലെ മോദിയെയും മടക്കിയയ്ക്കും: രാഹുല്‍ ഗാന്ധി  

Posted by - Mar 1, 2021, 10:52 am IST

തിരുനെല്‍വേലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രൂക്ഷവിമര്‍ശനം തുടര്‍ന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'ഇതിനേക്കാള്‍ വലിയ ശത്രുവിനെ നമ്മള്‍ തോല്‍പ്പിച്ചിട്ടുണ്ട്. സ്നേഹത്തിന്റെയും അക്രമരാഹിത്യത്തിന്റെയും പാതയിലുടെ നാം മുന്നേറും'- സെന്റ് സേവ്യേഴ്സ് കോളജില്‍ വിദ്യാഭ്യാസ വിദഗ്ധരുമായുള്ള ചര്‍ച്ചയില്‍ രാഹുല്‍ പറഞ്ഞു. 'പണത്തിലും എതിരാളികളെ നിര്‍വീര്യമാക്കുന്നതിലും പ്രബലനായ ശത്രുവിനെതിരേയാണു നാം പോരാടുന്നത്. സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷുകാര്‍ക്കു മോദിയേക്കാള്‍ ശക്തിയുണ്ടായിരുന്നു. ഈ രാജ്യത്തെ ജനത ബ്രിട്ടീഷുകാരെ മടക്കയയച്ചപോലെ നാം നരേന്ദ്ര മോദിയെയും മടക്കിയയ്ക്കും'- അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ അടക്കമുള്ള

പട്ടാള അട്ടിമറി: മ്യാന്‍മറില്‍ ജനം തെരുവില്‍; വെടിവയ്പ്പില്‍ 18 മരണം  

Posted by - Mar 1, 2021, 10:47 am IST

യങ്കൂണ്‍: അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ച മ്യാന്‍മറില്‍ പ്രതിഷേധക്കാര്‍ക്കുനേരേ സുരക്ഷാസേന നടത്തിയ വെടിവയ്പ്പില്‍ 18 മരണം. യങ്കൂണ്‍, ദാവേയ്, മന്‍ഡാലേ എന്നിവിടങ്ങളിലാണു മരണം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം ഒന്നിനു നടത്തിയ പട്ടാള അട്ടിമറിക്കെതിരേ ആഴ്ചകളായി ജനം സമരത്തിലാണ്. എന്നാല്‍, ശനിയാഴ്ചയോടെയാണ് പോലീസും പട്ടാളവും അടിച്ചമര്‍ത്തല്‍ നടപടികള്‍ ആരംഭിച്ചത്. റോഡുകളില്‍ തമ്പടിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും നടത്തിയ പോലീസ് റബര്‍ ബുള്ളറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചു. തുടര്‍ന്നാണു വെടിവയ്പ്പുണ്ടായത്. പത്തുപേര്‍ മരിച്ചതായാണു റിപ്പോര്‍ട്ടുകളെങ്കിലും മരണസംഖ്യ വര്‍ധിക്കുമെന്നാണു സൂചന.

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് 12ന്; കൂടുതല്‍ സീറ്റുകള്‍ ഏറ്റെടുക്കും  

Posted by - Mar 1, 2021, 10:36 am IST

കൊച്ചി: യുഡിഎഫും എല്‍ഡിഎഫും ഈയാഴ്ച പകുതിയോടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുമ്പോള്‍ സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ഥി പട്ടിക അടുത്തയാഴ്ചത്തേക്കേ പ്രഖ്യാപനമുണ്ടാകൂ. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ഏഴിനെന്ന പ്രധാനമന്ത്രിയുടെ വാക്ക് വിശ്വസിച്ചതാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക വൈകാന്‍ കാരണം.  കരട് പട്ടിക പത്തിന് മുമ്പ് കേന്ദ്രപാര്‍ലമെന്ററി ബോര്‍ഡിന് കൈമാറുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു. സുരേന്ദ്രന്റെ വിജയയാത്രയ്ക്ക് ശേഷം സ്ഥാനാര്‍ഥിപട്ടിക എന്നായിരുന്നു ബിജെപി തീരുമാനം. ബിജെപി മണ്ഡലം, ജില്ലാ തല സാധ്യതാ പട്ടിക അടുത്ത വ്യാഴാഴ്ചക്കകം നല്‍കാനാണ് സംസ്ഥാന

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; ഒരു മാസത്തിനിടെ നാലാമത്തെ വര്‍ധനവ്  

Posted by - Mar 1, 2021, 06:34 am IST

ഡല്‍ഹി: പാചക വാതക വില വീണ്ടും വര്‍ധിച്ചു. ഗാര്‍ഹിക ഉപഭോക്തൃ സിലിണ്ടറിന് 25 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 96 രൂപയുമാണ് കൂട്ടിയത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 826 രൂപയും വാണിജ്യ സിലിണ്ടറിന് 1604 രൂപയുമായി. 30 ദിവസത്തിനിടെ ഇത് നാലാമത്തെ തവണയാണ് വാചക വാതക വില വര്‍ധിച്ചത്. ഫെബ്രുവരി 25 ന് പാചക വാതകത്തിന് 25 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പുറമേ ഫെബ്രുവരി 14 ന് സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. ഈ മാസം