മന്ത്രി സുനില്‍കുമാറിന് രണ്ടാമതും കൊവിഡ്; മകനും രോഗം  

Posted by - Apr 15, 2021, 12:44 pm IST

തൃശ്ശൂര്‍: കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മകന്‍ നിരഞ്ജന്‍ കൃഷ്ണയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ടാണ് ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ രണ്ടുപേര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ല. കഴിഞ്ഞ സെപ്റ്റംബറില്‍ മന്ത്രിയ്ക്ക് കൊവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. കൊവിഡ് മുക്തനായി മാസങ്ങള്‍ക്ക് പിന്നാലെയാണ് മന്ത്രിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചിരിക്കുകന്നത്.

ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷം; ആലപ്പുഴയില്‍ 15 വയസുകാരനെ കുത്തിക്കൊന്നു  

Posted by - Apr 15, 2021, 12:41 pm IST

ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത്ത് ക്ഷേത്രത്തിലെ ഉത്സവത്തെ തുടര്‍ന്ന് ഉള്ള സംഘര്‍ഷത്തിനിടെ പതിനഞ്ച് വയസുകാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം സ്വദേശി അഭിമന്യു ആണ് മരിച്ചത്. വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും പുത്തന്‍ ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളി കുമാറിന്റെ മകനുമാണ് അഭിമന്യു. ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ  തുടര്‍ച്ചയാണ് ഇന്നത്തെ സംഭവം.

മാസ് കോവിഡ് പരിശോധനയ്ക്ക് കേരളം; മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു  

Posted by - Apr 15, 2021, 12:39 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് തീവ്രവ്യാപനത്തെത്തുടര്‍ന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മാസ് കൊവിഡ് പരിശോധനയ്ക്ക് കേരളം. രണ്ട് ദിവസം കൊണ്ട് രണ്ടരലക്ഷം പേരെ പരിശോധിക്കുകയെന്നതാണ് ലക്ഷ്യം. ഗുരുതരമായ സാഹചര്യത്തെ നേരിടുന്നതിന് മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു. രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രി വിളിച്ച യോഗം. വിവിധ വകുപ്പ് മന്ത്രിമാരും ആരോഗ്യവിദഗ്ധരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടര്‍മാരും ഉന്നതപൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കായിരിക്കും പരിശോധനയില്‍ ഒന്നാമത്തെ പരിഗണന. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന കാര്യം യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. പ്രാദേശിക

കോവിഡ്: രണ്ടാം തരംഗത്തില്‍ നടുങ്ങി രാജ്യം; പ്രധാനമന്ത്രി ഇന്ന് ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്തും  

Posted by - Apr 14, 2021, 05:01 pm IST

ഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തില്‍ നടുങ്ങി രാജ്യം. സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന് ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്് .24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1.84 ലക്ഷം പുതിയ കൊവിഡ് കേസുകളാണ്.  പ്രതിദിനമരണം ആയിരം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 1027 പേരാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലെ ഏറ്റവും വലിയ മരണനിരക്കാണിത്. രാജ്യത്ത് നിലവില്‍ 13 ലക്ഷത്തിലധികം

രാജ്യസഭ: രണ്ടു സീറ്റും സിപിഎമ്മെടുക്കും; ചെറിയാന്‍ ഫിലിപ്പിനും രാഗേഷിനും സാധ്യത  

Posted by - Apr 14, 2021, 04:51 pm IST

തിരുവനന്തപുരം:  രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള തീയതിയുടെ കാര്യത്തില്‍ വ്യക്തത വന്നതോടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവമായി. ഇടതുമുന്നണിക്ക് ഉറപ്പായ രണ്ടു സീറ്റുകളും സിപിഎം തന്നെ ഏറ്റെടുക്കാനാണു സാധ്യത. നിലവില്‍ സിപിഐക്ക് രാജ്യസഭാംഗത്വം ഉള്ളതിനാല്‍ ഒരു സീറ്റ് കൂടി കൊടുക്കാന്‍ സാധ്യതയില്ല. ജനതാദള്‍ (എസ്), എന്‍സിപി തുടങ്ങിയവരും സീറ്റ് ആവശ്യപ്പെട്ടേക്കാം. ചെറിയാന്‍ ഫിലിപ്പിനെ ഒരു സീറ്റിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ തവണ ഒഴിവ് വന്നപ്പോള്‍ ചെറിയാന്‍ ഫിലിപ്പിനെ സ്ഥാനാര്‍ത്ഥിയായി സംസ്ഥാന സെക്രട്ടറിയേറ്റ് നിശ്ചയിച്ചിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വം എളമരം കരീമിനെ നിര്‍ദേശിക്കുകയായിരുന്നു.രണ്ടാമത്തെ

നൈജറില്‍ സ്‌കൂളില്‍ അഗ്നിബാധ; 20 നഴ്‌സറി കുട്ടികള്‍ വെന്തു മരിച്ചു  

Posted by - Apr 14, 2021, 04:06 pm IST

നിയാമി: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ സ്‌കൂളിന് തീപിടിച്ച് 20 കുട്ടികള്‍ വെന്തു മരിച്ചു. തലസ്ഥാന നഗരമായ നിയാമിയില്‍ വൈക്കോല്‍ മേഞ്ഞ സ്‌കൂളിലാണ് തീപ്പിടുത്തം ഉണ്ടായത്. മരണമടഞ്ഞതെല്ലാം കുഞ്ഞു കുട്ടികളായിരുന്നു എന്ന് നൈജര്‍ ഫയര്‍ സര്‍വീസ് പറഞ്ഞു. നഴ്സറി ഉള്‍പ്പെടെ 800 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളാണ് ഇത്. വൈകിട്ട് നാലു മണിയോടെയായിരുന്നു തീപിടുത്തം. സ്‌കൂള്‍ഗേറ്റില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നും സ്‌കൂളിന് എമര്‍ജന്‍സി വാതില്‍ ഇല്ലായിരുന്നു എന്നുമാണ് വിവരം. ഇതേ തുടര്‍ന്ന് കുട്ടികള്‍ ക്ലാസ്സ് റൂമില്‍ കുടുങ്ങിപ്പോകുകയായിരുന്നു. പ്രീ സ്‌കൂള്‍

മുഖ്യമന്ത്രി പിണറായി ആശുപത്രി വിട്ടു  

Posted by - Apr 14, 2021, 04:00 pm IST

കോഴിക്കോട്: കൊവിഡ് രോഗമുക്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് നെഗറ്റീവായത്. മുഖ്യമന്ത്രി കണ്ണൂരിലെ സ്വവസതിയിലേക്ക് മടങ്ങി. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയറിയിച്ച പിണറായി, മികച്ച രീതിയിലുള്ള പരിചരണമാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ലഭ്യമാക്കിയതെന്നും ജനങ്ങളില്‍ നിന്നും വലിയ  മാനസികമായ പിന്തുണയാണ് ലഭിച്ചതെന്നും ഫേസ്ബുക്കില്‍ കുറിച്ചു.   ഇക്കഴിഞ്ഞ എട്ടിനാണ് കൊവിഡ് ബാധിതനായി മുഖ്യമന്ത്രിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രിക്കൊപ്പം

എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് മാറ്റമില്ല, നിലവിലെ ഷെഡ്യൂള്‍ തുടരും  

Posted by - Apr 14, 2021, 03:52 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷകളില്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷകളെല്ലാം നിലവില്‍ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം തന്നെ തുടരും. ഉച്ചയോടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കാനും പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ മാറ്റാനും തീരുമാനിച്ചിരുന്നു. പത്താംക്ലാസ് പരീക്ഷകള്‍ നിശ്ചയിച്ച ഷെഡ്യൂളില്‍ത്തന്നെ തുടരുമെന്ന് വിദ്യാഭ്യാസവകുപ്പ് പറയുമ്പോഴുംവിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പം പ്രകടമാണ്.

പൂരം കാണണമെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം; പത്തുവയസിനു താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല  

Posted by - Apr 14, 2021, 03:51 pm IST

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇത്തവണ പത്തുവയസിനു താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല.  45 വയസു കഴിഞ്ഞവര്‍ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ വേദികളിലേക്കു പ്രവേശിപ്പിക്കൂ. അതല്ലെങ്കില്‍ 72 മണിക്കൂറിനു മുമ്പെങ്കിലും കോവിഡ് നെഗറ്റീവാണെന്ന ആര്‍.ടി.പി.സി.ആര്‍. പരിശോധനാരേഖ നല്‍കണം. പൂര നടത്തിപ്പു സംബന്ധിച്ച് ഉന്നതതല യോഗത്തിലേതാണ് തീരുമാനം. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ സാന്നിധ്യത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണു തീരുമാനം. പൂരത്തിനു പ്രൗഢി കുറയ്ക്കില്ലെന്നും എല്ലാ ചടങ്ങുകളും സാധാരണപോലെ നടത്തുമെന്നൂം ദേവസ്വങ്ങളും അധികൃതരും വ്യക്തമാക്കി. വെടിക്കെട്ട്, കുടമാറ്റം അടക്കമുള്ള ചടങ്ങുകളും നടത്തും.

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി വച്ചു  

Posted by - Apr 14, 2021, 03:49 pm IST

ഡല്‍ഹി: കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ പത്താംക്ലാസ് സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി, പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു. സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചിരുന്നു. ഈ യോഗത്തിന് ശേഷമാണ് സിബിഎസ്ഇ തീരുമാനം പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികളുടെ മുന്‍വര്‍ഷത്തെ മാര്‍ക്കുകളുടെ അടിസ്ഥാനത്തിലടക്കം കുട്ടികളെ പാസ്സാക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പത്താം ക്ലാസ്സില്‍ നിന്ന് പതിനൊന്നാം ക്ലാസ്സിലേക്ക് കുട്ടികളെ എങ്ങനെ പ്രവേശിപ്പിക്കുമെന്ന കാര്യം പിന്നീട് പ്രഖ്യാപിക്കും. മെയ് നാല്

കേരളത്തില്‍ കോവിഡ് തീവ്രവ്യാപനം; രോഗികളുടെ എണ്ണം എണ്ണായിരം കടന്നു  

Posted by - Apr 14, 2021, 03:43 pm IST

തിരുവനന്തപുരം:കൊവിഡിന്റെ തീവ്രവ്യാപനത്തില്‍ നടുങ്ങി കേരളം. ഇന്ന് 8778 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍ രോഗികളുടെ എണ്ണം 8000 കടക്കുന്നത് നവംബര്‍ 4 ന് ശേഷം ഇത് ആദ്യമാണ്. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ രോഗികളുടെ എണ്ണം ഇന്ന് 1000 കടന്നു. ആരോഗ്യപ്രവര്‍ത്തകരിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. 41 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.   എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461,

കണിയൊരുക്കിയും കൈനീട്ടം നല്‍കിയും മലയാളികള്‍ക്കു വിഷു; കോവിഡ് ഭീതിയില്‍ ആഘോഷങ്ങള്‍ക്കു നിയന്ത്രണം  

Posted by - Apr 14, 2021, 03:33 pm IST

തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും കാര്‍ഷിക സമൃദ്ധിയുടെയും ഓര്‍മകള്‍ പുതുക്കി ലോകമെങ്ങുമുള്ള മലയാളികള്‍ കണിയൊരുക്കിയും കൈനീട്ടം നല്‍കിയും ഇന്ന് വിഷു ആഘോഷിക്കുന്നു. പൂത്തുലഞ്ഞ കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാല്‍ കണ്ണാടിയും, തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ പൊന്‍കണി. കണി കണ്ടു കഴിഞ്ഞാല്‍ പിന്നെ കൈനീട്ടം. ഇത് സമ്പല്‍ സമൃദ്ധിയുടെ നല്ല നാളെകള്‍ക്കായുള്ള തുടക്കം.കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ആഘോഷങ്ങള്‍. കൊവിഡിന്റെ രണ്ടാം തരംഗം വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ ഇക്കുറിയും ആഘോഷങ്ങള്‍ വീടുകകളിലേക്ക് ചുരുങ്ങും. പൊതുവിടങ്ങളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണങ്ങള്‍

യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു  

Posted by - Apr 13, 2021, 03:50 pm IST

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഐസൊലേഷനില്‍ പോയത്. ട്വിറ്ററിലൂടെയാണ് താന്‍ ഐസൊലേഷനില്‍ പ്രവേശിച്ച കാര്യം മുഖ്യമന്ത്രി അറിയിച്ചത്. 'എന്റെ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അവരില്‍ ചിലരുമായി ഞാന്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. മുന്‍കരുതല്‍ എന്ന രീതിയില്‍ ഞാന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ' ആദിത്യനാഥ്  ട്വീറ്റ് ചെയ്തു.

കോവിഡ്: മഹാരാഷ്ട്രയില്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ  

Posted by - Apr 13, 2021, 03:49 pm IST

മുംബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ബുധനാഴ്ച രാത്രി മുതല്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി എട്ട് മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനം മുഴുവന്‍ 144 പ്രഖ്യാപിക്കും. ഇതിനെ ലോക്ക്ഡൗണ്‍ എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളുടെ എണ്ണം അപകടകരമായ രീതിയില്‍ വര്‍ധിക്കുകയാണ്. ഇന്ന് 60,212 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാവിലെ ഏഴ് മുതല്‍ രാത്രി എട്ടുവരെ

പോസ്റ്റല്‍വോട്ടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ചെന്നിത്തല  

Posted by - Apr 13, 2021, 03:37 pm IST

തിരുവനന്തപുരം: പോസ്റ്റല്‍ വോട്ടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ചാണ് വിതരണം ചെയ്തവയുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയ്ക്ക് ചെന്നിത്തല കത്തയച്ചത്. 'തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തതില്‍ വന്‍ ക്രമക്കേടുണ്ടായിട്ടുണ്ട്. അതുകൊണ്ട് സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകളുടെ വിശദവിവരം പുറത്തുവിടണം. പോസ്റ്റല്‍ വോട്ട് ലഭിച്ചവരുടെയും പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ട്