ശക്തമായ വേനല്‍മഴ; ജാഗ്രതാ മുന്നറിയിപ്പ്  

Posted by - Apr 13, 2021, 03:36 pm IST

പത്തനംതിട്ട : കേരളത്തില്‍ വേനല്‍മഴ ശക്തി പ്രാപിച്ചതോടെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ ജാഗ്രതാ മുന്നറിയിപ്പ്. കനത്ത മഴ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പല ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 6 സെ.മീ മുതല്‍ 11 സെ.മീ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 13 ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട്, 14 ന് തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, 15 ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി,

പാനൂര്‍ മന്‍സൂര്‍ വധക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍  

Posted by - Apr 13, 2021, 03:35 pm IST

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂക്കര സ്വദേശി ബിജേഷിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി. ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുള്ളതായും പ്രതികള്‍ക്ക് സഹായം ചെയ്ത് കൊടുത്തതായും പൊലീസ് പറഞ്ഞു. സിപിഎം പ്രവര്‍ത്തകനാണ് ബിജേഷ്. മന്‍സൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പൊലീസ് പുറത്തുവിട്ടിരുന്നു. നാലാം പ്രതി ശ്രീരാഗിനെ ഒന്നാം പ്രതി ഷിനോസ് കൊലപാതകത്തിന് തൊട്ടുമുമ്പ് പലതവണ ഫോണില്‍ വിളിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ മൊബൈല്‍

വാക്‌സീന്‍ നയം മാറ്റി ഇന്ത്യ; വിദേശത്ത് അനുമതിയുള്ള കോവിഡ് വാക്‌സീനുകള്‍ ഉപയോഗിക്കാം  

Posted by - Apr 13, 2021, 01:03 pm IST

ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്സിനേഷന്‍ നയത്തില്‍ മാറ്റം. വിദേശത്ത് അനുമതിയുള്ള കോവിഡ് വാക്സീനുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് ഇവിടെ പരീക്ഷണം നടത്തി അനുമതി വാങ്ങേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്സീന്‍ ആദ്യം സ്വീകരിക്കുന്ന 100 പേരെ 7 ദിവസം നിരീക്ഷിക്കും. കോവിഡ് വ്യാപനം രണ്ടാം തരംഗത്തില്‍ രാജ്യം പ്രതിസന്ധി നേരുടന്നതിനിടെയാണ് വാക്സിനേഷന്‍ നയത്തില്‍ മാറ്റം വരുത്തിയത്. ആഭ്യന്തര ഉപയോഗത്തിനായി വാക്‌സിന്‍ ലഭ്യത വിപുലമാക്കുക, കുത്തിവെപ്പ് വേഗത്തിലാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് തീരുമാനം. റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്സീന്‍ സ്പുട്‌നിക്കിന് ഡ്രഗ്സ്

കോവിഡ് കുതിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 7515പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു  

Posted by - Apr 13, 2021, 12:49 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് 7,515 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. 10.23 ആയി ഉയര്‍ന്നിരിക്കുകയാണ് ടി.പി.ആര്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങള്‍ കോവിഡ്-19 മൂലമാണെന്ന് ഇന്നാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4814 ആയി. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട്

സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായി മീര ജാസ്മിന്‍  

Posted by - Apr 13, 2021, 12:39 pm IST

'ഞാന്‍ പ്രകാശനു' ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാം നായകന്‍. മീര ജാസ്മിന്‍ ആണു നായിക. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. 2010ല്‍ പുറത്തിറങ്ങിയ 'കഥ തുടരുന്നു' എന്ന ചിത്രത്തിനു ശേഷം ജയറാം നായകനാവുന്ന സത്യന്‍ അന്തിക്കാട് ചിത്രമാണിത്. 2008ല്‍ പുറത്തിറങ്ങിയ 'ഇന്നത്തെ ചിന്താവിഷയ'മാണ് മീര ജാസ്മിന്‍ അവസാനം അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം. പുതിയ സിനിമ പ്രഖ്യാപിച്ചുകൊണ്ടുള്ള സത്യന്‍ അന്തിക്കാടിന്റെ കുറിപ്പ്: 'ചിന്താവിഷ്ടയായ ശ്യാമള'ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാന്‍

കൊവിഡ് വ്യാപനം അതിതീവ്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം  

Posted by - Apr 13, 2021, 12:38 pm IST

ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിതീവ്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്നു പുറത്തു വിട്ട വാര്‍ത്താക്കുറിപ്പിലാണ് ആരോഗ്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന രോഗബാധ നിരക്കാണ് ഇപ്പോഴത്തേതെന്നും പല സംസ്ഥാനങ്ങളിലും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് വളരെ ഉയര്‍ന്ന നിലയിലാണെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. സംസ്ഥാനങ്ങള്‍ കൊവിഡ് പരിശോധനയ്ക്ക് ആര്‍ടിപിസിആര്‍ സംവിധാനം ഉപയോഗിക്കാത്തതും പ്രശ്‌നമാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതേസമയം രാജ്യത്ത് കൊവിഡ് വാക്‌സിന് ക്ഷാമം നേരിടുന്നതിനിടെ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനുള്ള നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തി. ലോകാരോഗ്യ സംഘടന

മരിക്കുന്നതിനു മുമ്പ് രതീഷ് നാലാംപ്രതി ശ്രീരാഗിനൊപ്പം  

Posted by - Apr 13, 2021, 10:31 am IST

കണ്ണൂര്‍ : മന്‍സൂര്‍ കൊലക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം കൊലപാതകമാണെന്ന സംശയം ശക്തമാകുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പുവരെയും രതീഷ് മറ്റു പ്രതികള്‍ക്കൊപ്പമായിരുന്നെന്നു മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ കണ്ടെത്തി. ഏറെ സമയവും നാലാം പ്രതി ശ്രീരാഗാണ് രതീഷിനൊപ്പം ഉണ്ടായിരുന്നതെന്നും മറ്റു ചില പ്രതികളും സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ചെക്യാട് ഭാഗത്തുതന്നെയാണ് ഉണ്ടായിരുന്നതെന്നും വ്യക്തമായി. വെള്ളിയാഴ്ച്ച വൈകിട്ട് നാലോടെയാണ് സി.പി.എം പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റിയംഗമായ രതീഷിനെ (36) വളയം കിഴക്കേച്ചാലിലെ കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വിജിലന്‍സ് റെയ്ഡ്: കെ എം ഷാജിയുടെ വീട്ടില്‍നിന്ന് അമ്പതുലക്ഷം പിടിച്ചെടുത്തു  

Posted by - Apr 13, 2021, 10:25 am IST

കോഴിക്കോട് : മുസ്ലിംലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത അമ്പത് ലക്ഷം രൂപ കണ്ടെടുത്തു. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. ഇതിന്റ ഭാഗമായി തിങ്കളാഴ്ച രാവിലെ ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയിരുന്നു. കണ്ണൂരിലെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. വിജിലന്‍സ് എസ് പി ശശിധരന്റെ നേതൃത്വത്തില്‍ രാവിലെ ഏഴരയോടെയാണ് റെയ്ഡ് ആരംഭിച്ചത് 2012 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ 166 ശതമാനം അധിക വരുമാനം ഷാജിക്കുണ്ടായിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

കൊവിഡ് നിയന്ത്രണം: രണ്ടാഴ്ചത്തേക്ക് കടകള്‍ രാത്രി 9 മണി വരെ മാത്രം; ബസുകളില്‍ നിന്നുള്ള യാത്ര അനുവദിക്കില്ല  

Posted by - Apr 13, 2021, 09:36 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിക്കൊണ്ടുള്ള ഉത്തരവ് നിലവില്‍ വന്നു. രാത്രി ഒമ്പത് മണി വരെ മാത്രമേ രണ്ടാഴ്ചത്തേക്ക് കച്ചവടസ്ഥാപനങ്ങളും മാളുകളും പ്രവര്‍ത്തിക്കാവൂ.ഹോട്ടലുകളില്‍ പകുതി സീറ്റില്‍ മാത്രമായിരിക്കും പ്രവേശനം. പൊതുപരിപാടികളുടെ ദൈര്‍ഘ്യം കുറയ്ക്കും. ചടങ്ങുകളില്‍ ഹാളില്‍ നൂറുപേര്‍ക്ക് മാത്രമാകും പ്രവേശനം. പൊതുപരിപാടികളില്‍ ഭക്ഷണവിതരണം പാടില്ലെന്നും പുതിയ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തിന് അകത്തുള്ള യാത്രകള്‍ക്കും സംസ്ഥാനാന്തര യാത്രകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, ബസുകളില്‍ നിന്നുള്ള യാത്ര അനുവദിക്കില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. ഇഫ്താര്‍

മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു; ലോകായുക്ത ഉത്തരവിനെതിരെയുള്ള ഹര്‍ജി വിധി പറയാന്‍ മാറ്റി  

Posted by - Apr 13, 2021, 09:30 am IST

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു. രാജി ഗവര്‍ണര്‍ സ്വീകരിച്ചു.രാജിക്കത്ത് മുഖ്യമന്ത്രിയ്ക്കാണ് നല്‍കിയത്. കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി.  മന്ത്രിയായി തുടരാന്‍ ജലീലിന് അര്‍ഹതയില്ലെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ലോകായുക്ത സര്‍ക്കാരിന് നല്‍കിയത്. ലോകായുക്തയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് രാജി. 2018 നവംബര്‍ രണ്ടിന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് നല്‍കിയ

മംഗലാപുരത്ത് മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ച് നാലുമരണം  

Posted by - Apr 13, 2021, 08:22 am IST

മംഗലാപുരം: പുറംകടലില്‍ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ നാലുമരണം. ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ റബ്ബ എന്ന ബോട്ടാണ് മംഗലാപുരം തീരത്തുനിന്ന് 26 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവസമയത്ത് ബോട്ടിലുണ്ടായിരുന്ന പത്തുതൊഴിലാളികളെ കാണാതായി. രണ്ടുപേരെ രക്ഷപ്പെടുത്തിയെന്ന് മംഗളൂരു കോസ്റ്റല്‍ പൊലീസ് അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന ഏഴ് പേര്‍ കുളച്ചല്‍ സ്വദേശികളും മറ്റുള്ളവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളുമാണ്. ബോട്ടില്‍ ഇടിച്ചത് സിംഗപ്പൂര്‍ ചരക്ക് കപ്പലായ എപിഎല്‍ ലീ ഹാവ്റെയെന്ന് സ്ഥിരീകരണം. സിംഗപ്പൂരില്‍ നിന്ന് ഏപ്രില്‍ എട്ടിനാണ് കപ്പല്‍

അപര്‍ണ ബാലമുരളിയുടെ പുതിയ ചിത്രം 'ഉല'  

Posted by - Apr 12, 2021, 03:23 pm IST

അപര്‍ണ ബാലമുരളി കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. മലയാളത്തിലും തമിഴിലുമായാണ് ചിത്രം എത്തുക. സിനിമയുടെ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തുവിട്ടു. അടുത്തിടെ തമിഴ് ചിത്രം സൂരരൈ പൊട്രു എന്ന സിനിമയിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ശ്രദ്ധേ നേടിയിരുന്നു അപര്‍ണ ബാലമുരളി. അപര്‍ണ ബാലമുരളി കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയുടെ പേര് 'ഉല' എന്നാണ്. പ്രവീണ്‍ പ്രഭാറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപര്‍ണ ബാലമുരളിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാകും സിനിമയുടെ പ്രമേയം.  സംവിധായകനും സുജിന്‍ സുജാതനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ

കാപ്പാട് മാസപ്പിറ കണ്ടു; റമദാന്‍ വ്രതാരംഭമായി  

Posted by - Apr 12, 2021, 03:18 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ  റംസാന്‍ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് വിശ്വാസികള്‍ റമദാനെ വരവേല്‍ക്കുന്നത്. പള്ളികളും വീടുകളും ശുചീകരിച്ച് വിശുദ്ധമാസത്തെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് വിശ്വാസികള്‍. കൊവിഡ് പ്രോട്ടോക്കോളിനെ തുടര്‍ന്ന് കഴിഞ്ഞതവണ റമദാനില്‍ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ ഉണ്ടായിരുന്നില്ല. ഇത്തവണ നിബന്ധനകള്‍ പാലിച്ചുകൊണ്ട് തന്നെ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ ഉണ്ടാകുമെന്നാണ് അറിയിപ്പ്.

മമതയെ ഒരു ദിവസത്തേക്കു വിലക്കി തെരഞ്ഞെടുപ്പു കമ്മീഷന്‍  

Posted by - Apr 12, 2021, 03:13 pm IST

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഒരു ദിവസത്തേക്ക് പ്രചാരണത്തില്‍ നിന്നു വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ട് വിവാദ പ്രസ്താവനകളിലെ വിശദീകരണത്തില്‍ അതൃപ്തി അറിയിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇന്ന് രാത്രി 8 മുതല്‍ നാളെ രാത്രി എട്ടുവരെ പ്രചാരണത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് കമ്മീഷന്‍ മമതയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ പ്രതിഷേധിച്ച് നാളെ കൊല്‍ക്കത്തയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ്ണ ഇരിക്കുമെന്ന് മമത ബാനര്‍ജി ട്വീറ്റ് ചെയ്തു. ന്യൂനപക്ഷ വോട്ടര്‍മാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന പ്രസ്താവനയിലെ

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് 30ന്  

Posted by - Apr 12, 2021, 03:08 pm IST

ഡല്‍ഹി: കേരളത്തില്‍ ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 30നാണ് വോട്ടെടുപ്പ്. കേരള ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ കേരളത്തില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. കേരള നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഒഴിവ് വന്ന സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഏപ്രില്‍ 30ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് നാല് മണി വരെയായിരിക്കും വോട്ടെടുപ്പ് നടക്കുന്നത്. അന്ന്