കൈരളി സമാജം കൽവ ഓണാഘോഷം ഒക്ടോബർ 20 ന്

Posted by - Oct 18, 2024, 07:23 pm IST

താനെ:കൈരളി സമാജം കൽവയുടെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 20 ന് നടത്തപ്പെടുന്നു. കൽവയിലുള്ള അയ്യപ്പ ക്ഷേത്രത്തിലാണ് ഓണാഘോഷം നടക്കുക.വിവിധ കലാ പരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.  

വിദ്യാരംഭം കുറിച്ച് കുട്ടികൾ |

Posted by - Oct 13, 2024, 06:31 pm IST

അറിവിന്റെ അക്ഷയ ഖനി തേടിയിറങ്ങാൻ കുരുന്നുകൾക്ക് നാവിൽ ആദ്യാക്ഷരം നുകർന്ന് മാനാം കുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ജനാർദ്ദനൻ പോറ്റി കുട്ടികളെ എഴുത്തിനിരുത്തി – നിരവധി കുട്ടികൾ ചടങ്ങിൽപങ്കെടുത്തു. ‘വിജയ ദശമി ദിവസമായ ഇന്നലെ വാഹനപൂജ, സരസ്വതി പൂജ, എഴുത്തിനിരുത്ത് എന്നിവ നടന്നു..ചടങ്ങുകൾക്ക് ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ ശ്രീധരൻ നായർ മൂഴിക്കുന്നത്ത് , മാനേജിംഗ് ട്രസ്റ്റി ശിവശങ്കരൻ മാവിലേരി, മാതൃ സമിതി പ്രസിഡണ്ട് വനജ രാജഗോപാൽ, T. കൃഷ്ണൻ

വിജയദശമിയിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ;മുംബൈയിൽ എഴുത്തിനിരുത്തിനായി ക്ഷേത്രങ്ങളിൽ വലിയ തിരക്ക്

Posted by - Oct 13, 2024, 05:50 pm IST

മുംബൈ:വിജയദശമി പ്രമാണിച്ച് ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് കാൽ വയ്ക്കാൻ മുംബൈയിലെങ്ങും ക്ഷേത്രങ്ങളിൽ വൻ തിരക്ക്.എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് മാട്ടുങ്ക ഗുരുവായൂർ ക്ഷേത്രത്തിലും താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിലും മുലുണ്ട് ഗുരുവായൂരപ്പൻ ക്ഷേത്രത്തിലും വാഷി സെക്ടർ 29 ലെ വൈകുണ്ഡം ക്ഷേത്രത്തിലും, ഡോമ്പിവിലി പൊന്നു ഗുരുവായൂരപ്പൻ ക്ഷേത്രത്തിലും ഏർപ്പെടുത്തിയിരുന്നത്. ഇവിടങ്ങളിലെല്ലാം വൻ തിരക്കാണ് അതി രാവിലെ മുതൽ തന്നെ അനുഭവപ്പെട്ടത്.മലയാളികളുടെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ രാവിലെ 7:30