സചിന്‍, ഗാംഗുലി, ജയസൂര്യ… ഇതിഹാസങ്ങളെ പൊരുതി വീഴ്ത്തി കിങ്് കോഹ്‌ലി

299 0

ഡര്‍ബന്‍: ചരിത്രങ്ങള്‍ തിരുത്തി റെക്കോഡുകള്‍ എത്തിപ്പിടിക്കുന്നതില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ പ്രതിഭ ഒന്നുവേറെ തന്നെയാണ്. അസാധ്യമായ പലതും പ്രകടനം കൊണ്ട് തിരുത്തുന്ന കോഹ്‌ലിയുടെ മുന്നില്‍ ഒടുവില്‍ ദക്ഷിണാഫ്രിക്കയും അടിയറവ് പറഞ്ഞു. ആറ് മല്‍സരങ്ങടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയവുമായി ഇന്ത്യ മൈതാനം വിടുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ക്യാംബിനില്‍ നിന്ന് വരെ കൈയടികളെത്തിയപ്പോള്‍ ഗാലറിയില്‍ ഇരമ്പിയടിച്ചത് വിരാട് കോഹ്‌ലി എന്ന വീര നായകന്റെ പേരാണ്. ഇതിഹാസ താരങ്ങളെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയ പല ഇന്ത്യന്‍ താരങ്ങള്‍ക്കും സാധിക്കാതെ പോയ നേട്ടമാണ് കോഹ്‌ലിയും സംഘവും ഡര്‍ബനില്‍ നേടിയെടുത്തത്. ഡര്‍ബനില്‍ ആദ്യമായി ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്താന്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച കോഹ്‌ലി ഒരുപിടി റെക്കോഡുകളും അക്കൗണ്ടിലാക്കിയാണ് കൂടാരം കയറിയത്.

Related Post

ബിജെപി പ്രകടനപത്രികയെ കടന്നാക്രമിച്ച് രാഹുൽ

Posted by - Apr 9, 2019, 12:12 pm IST 0
ദില്ലി: ബിജെപി പ്രകടനപത്രികയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. അഹങ്കാരിയും ഒറ്റയാനുമായ ഒരാളുടെ ശബ്ദമാണ് ബിജെപി പ്രകടന പത്രികയുടേത്. അടച്ചിട്ട മുറിയിൽ തയ്യാറാക്കിയ…

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയുടെ നില അതീവ ഗുരുതരം

Posted by - Jul 8, 2018, 10:49 am IST 0
ന്യൂഡല്‍ഹി: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയുടെ നില അതീവ ഗുരുതരം. സെപ്റ്റംബര്‍ 20 നാണ് 92 കാരനായ…

സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ്

Posted by - May 13, 2018, 07:40 am IST 0
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വീണ്ടും പരോക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ് രംഗത്ത്. നികുതിപ്പണം മോഷ്ടിക്കുന്നു, കായല്‍ കൈയേറി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നു, ഉറങ്ങിക്കിടക്കുന്നയാളെ വിളിച്ചുണര്‍ത്തിക്കൊല്ലുന്നുവെന്നും ജേക്കബ് തോമസ് പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന…

ബംഗാളില്‍ ബിജെപിയിലേക്ക് കൂട്ടയൊഴുക്ക്; തൃണമൂല്‍ സിപിഎം എംഎല്‍എമാര്‍ ബിജെപിയില്‍  

Posted by - May 28, 2019, 10:55 pm IST 0
കൊല്‍ക്കത്ത: ബംഗാളില്‍ബി.ജെ.പിയിലേക്ക് നേതാക്കളുടെ കൂട്ടയൊഴുക്ക്. രണ്ട് തൃണമൂല്‍എം.എല്‍.എമാരും ഒരു സി.പി.എം എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നു. ഇവരെ കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് 50 കൗണ്‍സിലര്‍മാരും ബി.ജെ.പിയിലെത്തി. ഡല്‍ഹിയില്‍ബി.ജെ.പി. ആസ്ഥാനത്ത്…

ആം ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി ഘടകം

Posted by - Jan 13, 2020, 10:33 am IST 0
ന്യൂഡല്‍ഹി:  ആം ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി ഘടകം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആംആദ്മി പാര്‍ട്ടി  ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ്…

Leave a comment