കൊമ്പന്‍മാര്‍ക്ക് ഇന്ന് അഗ്നിപരീക്ഷ; ഇന്ന് തോറ്റാല്‍ പ്രതീക്ഷകള്‍ അസ്തമിക്കും

234 0


പൂനെ: വീണ്ടുമൊരു അഗ്നി പരീക്ഷയെ നേരിടാന്‍ ഡേവിഡ് ജെയിംസിന്റെ കീഴില്‍ കേരളാബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.  പൂനെ ശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്‌റ്റേഡിയത്തില്‍ ആതിഥേയരായ പൂനെ സിറ്റി എഫ്‌സിയാണ് എതിരാളികള്‍. 12 മല്‍സരങ്ങളില്‍ നിന്ന് എഴ് ജയവും ഒരു സമനിലയും നാല് തോല്‍വിയുടക്കം 22 പോയിന്റോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പൂനെ. മറുവശത്ത് ഇതിനകം 13 മല്‍സരങ്ങള്‍ പിന്നിട്ട കേരള ബ്ലാസറ്റേഴ്‌സ് നാല് ജയം അഞ്ച് സമനില, നാല് തോല്‍വി എന്ന ക്രമത്തില്‍ 17 പോയിന്റോടെ എഴാം സ്ഥാനത്തും നില്‍ക്കുന്നു. ഇന്ന് ജയിച്ചാല്‍ ഗോവയെ മറികടക്കാനാകുമെങ്കിലും കേരള ബ്ലാസ്‌റ്റേഴ്‌സിനു നാലാം സ്ഥാനത്ത് എത്താനാകുമെന്നുറപ്പില്ല പറയാനാവില്ല. കാരണം. കേരള ബ്ലാസ്‌റ്റേഴ്‌സിനു മുന്നില്‍ നിലയുറപ്പിച്ചിരിക്കുന്ന ജഷഡ്പൂരിനു 19 പോയിന്റും മുംബൈ സിറ്റിക്കു 17 പോയിന്റും ലഭിച്ചിട്ടുണ്ട്. ഈ ടീമുകള്‍ തമ്മിലുള്ള മല്‍സര ജേതാക്കളായിരിക്കും ആദ്യം നാലാം സ്ഥാനത്തേക്കുയരുക. നിലവില്‍ നാലാം സ്ഥാനക്കാരായ ഗോവയുമായി രണ്ടു പോയിന്റിന്റെ വ്യത്യാസം മാത്രമെ ഉള്ളുവെങ്കിലും ജഷഡ്പൂരും മുംബൈ സിറ്റിയും ഇതിനിടയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നാലാം സ്ഥാന മോഹത്തിനു വിലങ്ങുതടിയായി നില്‍ക്കുന്നു.

Related Post

ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് റയല്‍

Posted by - May 27, 2018, 07:20 am IST 0
ചാമ്പ്യന്‍സ് ലീഗില്‍ റയലിന് ഹാട്രിക് കിരീടം. ലിവര്‍പൂളിനെ 1നെതിരെ 3ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയലിന്‍റെ ഹാട്രിക് കിരീടനേട്ടം. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങി ഇരട്ട ഗോള്‍ നേടിയ ഗാരത് ബെയിലായിരുന്നു ഫൈനലില്‍ റയലിന്‍റെ…

ആരാധകനെ കഴുത്തറുക്കുമെന്ന് തുര്‍ക്കി ക്യാപ്റ്റന്റെ ഭീഷണി

Posted by - Jun 2, 2018, 08:07 am IST 0
ആരാധകനെ കഴുത്തറുക്കുമെന്ന് തുര്‍ക്കി ക്യാപ്റ്റന്റെ ഭീഷണി. മത്സരം നടക്കുന്നതിനിടെ ഗ്യാലറിയില്‍ ഉണ്ടായിരുന്ന തന്റെ പിതാവിനെ ആരാധകര്‍ അക്രമിച്ചു എന്ന് തെറ്റിദ്ധരിച്ച്‌ ചെങ്ക് ടൗസണ്‍ രോഷാകുലനായതാണ് ചുവപ്പ് കാര്‍ഡില്‍…

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം 

Posted by - Apr 9, 2018, 10:33 am IST 0
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം  കോമൺവെൽത്ത് ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ ജിത്തു റായ് റെക്കോർഡോടെ സ്വർണം നേടി ഇന്ത്യക്ക് അഭിമാനമായി.…

പതിനാല് വർഷത്തെ കാത്തിരിപ്പിനുശേഷം സന്തോഷ് ട്രോഫി കേരളത്തിന്‌

Posted by - Apr 2, 2018, 08:38 am IST 0
സാൾട്ട് ലേക് സ്റ്റേഡിയത്തിൽ ബംഗാളിനെ തോല്പിച്ച് പതിനാല് വർഷങ്ങൾക്കു ശേഷം കേരളം വിജയക്കൊടി പാറിച്ചു. അധികസമയത് ഗേൾ അടിച്ചു സമനിലയിൽ കളിനിന്നു തുടർന്ന് പെനാൽട്ടിൽ കേരളം മധുരമായ്…

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബിന് ജയം

Posted by - Apr 17, 2019, 03:42 pm IST 0
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ ജയം. 183 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍റെ പോരാട്ടം 170 ല്‍ അവസാനിച്ചു. 12 റണ്‍സിന്‍റെ ജയത്തോടെ പഞ്ചാബ്…

Leave a comment