പൂനെ: വീണ്ടുമൊരു അഗ്നി പരീക്ഷയെ നേരിടാന്‍ ഡേവിഡ് ജെയിംസിന്റെ കീഴില്‍ കേരളാബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. പൂനെ ശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്‌റ്റേഡിയത്തില്‍ ആതിഥേയരായ പൂനെ സിറ്റി എഫ്‌സിയാണ് എതിരാളികള്‍. 12 മല്‍സരങ്ങളില്‍ നിന്ന് എഴ് ജയവും ഒരു സമനിലയും നാല് തോല്‍വിയുടക്കം 22 പോയിന്റോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പൂനെ. മറുവശത്ത് ഇതിനകം 13 മല്‍സരങ്ങള്‍ പിന്നിട്ട കേരള ബ്ലാസറ്റേഴ്‌സ് നാല് ജയം അഞ്ച് സമനില, നാല് തോല്‍വി എന്ന ക്രമത്തില്‍ 17 പോയിന്റോടെ എഴാം സ്ഥാനത്തും നില്‍ക്കുന്നു. ഇന്ന് ജയിച്ചാല്‍ ഗോവയെ മറികടക്കാനാകുമെങ്കിലും കേരള ബ്ലാസ്‌റ്റേഴ്‌സിനു നാലാം സ്ഥാനത്ത് എത്താനാകുമെന്നുറപ്പില്ല പറയാനാവില്ല. കാരണം. കേരള ബ്ലാസ്‌റ്റേഴ്‌സിനു മുന്നില്‍ നിലയുറപ്പിച്ചിരിക്കുന്ന ജഷഡ്പൂരിനു 19 പോയിന്റും മുംബൈ സിറ്റിക്കു 17 പോയിന്റും ലഭിച്ചിട്ടുണ്ട്. ഈ ടീമുകള്‍ തമ്മിലുള്ള മല്‍സര ജേതാക്കളായിരിക്കും ആദ്യം നാലാം സ്ഥാനത്തേക്കുയരുക. നിലവില്‍ നാലാം സ്ഥാനക്കാരായ ഗോവയുമായി രണ്ടു പോയിന്റിന്റെ വ്യത്യാസം മാത്രമെ ഉള്ളുവെങ്കിലും ജഷഡ്പൂരും മുംബൈ സിറ്റിയും ഇതിനിടയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നാലാം സ്ഥാന മോഹത്തിനു വിലങ്ങുതടിയായി നില്‍ക്കുന്നു.
