ശ്രീദേവി : ഇന്ത്യയുടെ ആദ്യ ലേഡി സൂപ്പർസ്റ്റാർ

124 0

ലക്ഷക്കണക്കിനുവരുന്ന ആരാധകരിൽനിന്നും  ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പർസ്റ്റാർ വിടവാങ്ങി 
അബദ്ധത്തിൽ ബാത്ടബ്ബിൽ വീണായിരുന്നു തന്ടെ അമ്പത്തിനാലാം വയസിൽ ശ്രീദേവി മരിച്ചത്.

നാലാം വയസിൽ സിനിമ രംഗത്തേക്ക് കടന്നുവന്ന ശ്രീദേവി വ്യത്യസ്ത ഭാഷകളിലായി മുന്നൂറിൽപ്പരം സിനിമകളിൽ അഭിനയിച്ചു. മൂൺട്രു മുടിച്ചു എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടു നാലാംവയസിൽ സിനിമ രംഗത്തേക്കുള്ള അരങ്ങേറ്റം കുറിച്ചു. തുടർന്ന്  മൂന്ദ്ര  പിറവി , വരുമായിൻ  നിറംസിഗപ്പു , പതിനാറു  വായതിനിലെ , സിഗപ്പു  റോജാക്കൾ മിതും  കോകില തുടങ്ങിയ ദക്ഷിണേത്യൻ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു.

സൽവ  സഡൻ  എന്ന ചിത്രത്തിലൂടെ ബൂളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച ശ്രീദേവിയുടെ പിന്നീടുള്ള അഭിനയജീവിതം വാക്കുകൾകൊണ്ട് വർണിക്കാൻ പറ്റുന്നതല്ല. ഹിമ്മത്വാല , ടോഹ്ഫ , സദ്മ , ചാൽബാസ് , ലംഹേ , മിസ്റ്റർ  ഇന്ത്യ, ജൂദായി  തുടങ്ങിയ ഗംഭിര ചിത്രങ്ങൾ ഇതിന് ഒരു ഉദാഹരണം  മാത്രം.

1996 – ൽ ചലച്ചിത്ര നിർമാതാവായ ബോണി കപൂറിനെ വിവാഹം ചെയ്തതോടുകൂടി ശ്രീദേവി എന്ന പത്മശ്രീ ജേതാവ് സിനിമ മേഖലയിൽ നിന്നും മാറിനിന്നു. എങ്കിലും 2012- ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് വിന്ഗ്ലിഷ് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി 2017-ൽ  മാം എന്ന ശ്രദ്ധേയമായ ചിത്രത്തിലും അഭിനയിച്ചു.

ഇനി വരാനിരിക്കുന്ന ഷറുഖ്  ഖാൻ നായകനാവുന്ന സീറോ എന്ന ചിത്രത്തിൽ അവസാനഭാഗങ്ങളിൽ ശ്രീദേവിയുടെ അവസാന അഭിനയ മുഹൂർത്തങ്ങൾക്കായി കാത്തിരിക്കാം.

ശ്രീദേവിയുടെ മരണം ബോളിവുഡിനുമാത്രമല്ല ലക്ഷക്കണക്കിനുവരുന്ന ആരാധകർക്കും എപ്പോഴും ഒരു തീരാനഷ്ട്ടമായിരിക്കും.

 

Related Post

നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

Posted by - Nov 10, 2018, 09:49 pm IST 0
ചെന്നൈ: നടിയും ആകാശവാണിയിൽ മുന്‍ അനൗൺസറുമായിരുന്ന ലക്ഷ്മി കൃഷണമൂർത്തി (90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയോടെയായിരുന്നു അന്ത്യം. കോഴിക്കോട് ആകാശവാണിയില്‍ ഏറെ കാലം അനൗണ്‍സറും വാര്‍ത്താവതാരികയുമായിരുന്നു…

പ്രമുഖ മോഡലിനെ കിടപ്പുമുറിയില്‍ തോക്കുചൂണ്ടി ബന്ദിയാക്കി യുവാവ്

Posted by - Jul 14, 2018, 11:46 am IST 0
ഭോപ്പാല്‍: വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പ്രമുഖ മോഡലിനെ കിടപ്പുമുറിയില്‍ തോക്കുചൂണ്ടി ബന്ദിയാക്കി യുവാവ്. ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശി രോഹിത് സിങ്(30) ആണ് മോഡലിനെ അവരുടെ ഭോപ്പാലിലെ ഫ്ലാറ്റില്‍…

 സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി സോനം കപൂറിന്‍റെ വിവാഹ ചിത്രങ്ങള്‍

Posted by - May 8, 2018, 01:17 pm IST 0
ബോളിവുഡ് താരം സോനം കപൂറിന്‍റെ വിവാഹ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. സ്വര്‍ണ നിറത്തിലുള്ള താമരപ്പൂക്കള്‍ എംബ്രോയിഡറി ചെയ്ത ചുവന്ന ലഹംഗയാണ് സോനം കപൂര്‍ ധരിച്ചത്. വിവാഹ വസ്ത്രത്തില്‍…

മലയാളത്തിന്റെ 'മധുവസന്തതിന്' മുംബൈയുടെ ആദരം 

Posted by - Mar 26, 2019, 04:57 pm IST 0
മുംബൈ: മലയാളത്തിന്റെ മഹാനടൻ പദ്മശ്രീ മധുവിന് മുംബൈ മലയാളികളുടെ സ്നേഹാദരം. 55 വർഷം മലയാള ചലച്ചിത്ര രംഗത്തു അദ്ദേഹം നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചു "മധുവസന്തം 55…

Leave a comment