ലക്ഷക്കണക്കിനുവരുന്ന ആരാധകരിൽനിന്നും ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പർസ്റ്റാർ വിടവാങ്ങി
അബദ്ധത്തിൽ ബാത്ടബ്ബിൽ വീണായിരുന്നു തന്ടെ അമ്പത്തിനാലാം വയസിൽ ശ്രീദേവി മരിച്ചത്.
നാലാം വയസിൽ സിനിമ രംഗത്തേക്ക് കടന്നുവന്ന ശ്രീദേവി വ്യത്യസ്ത ഭാഷകളിലായി മുന്നൂറിൽപ്പരം സിനിമകളിൽ അഭിനയിച്ചു. മൂൺട്രു മുടിച്ചു എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടു നാലാംവയസിൽ സിനിമ രംഗത്തേക്കുള്ള അരങ്ങേറ്റം കുറിച്ചു. തുടർന്ന് മൂന്ദ്ര പിറവി , വരുമായിൻ നിറംസിഗപ്പു , പതിനാറു വായതിനിലെ , സിഗപ്പു റോജാക്കൾ മിതും കോകില തുടങ്ങിയ ദക്ഷിണേത്യൻ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു.
സൽവ സഡൻ എന്ന ചിത്രത്തിലൂടെ ബൂളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച ശ്രീദേവിയുടെ പിന്നീടുള്ള അഭിനയജീവിതം വാക്കുകൾകൊണ്ട് വർണിക്കാൻ പറ്റുന്നതല്ല. ഹിമ്മത്വാല , ടോഹ്ഫ , സദ്മ , ചാൽബാസ് , ലംഹേ , മിസ്റ്റർ ഇന്ത്യ, ജൂദായി തുടങ്ങിയ ഗംഭിര ചിത്രങ്ങൾ ഇതിന് ഒരു ഉദാഹരണം മാത്രം.
1996 – ൽ ചലച്ചിത്ര നിർമാതാവായ ബോണി കപൂറിനെ വിവാഹം ചെയ്തതോടുകൂടി ശ്രീദേവി എന്ന പത്മശ്രീ ജേതാവ് സിനിമ മേഖലയിൽ നിന്നും മാറിനിന്നു. എങ്കിലും 2012- ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് വിന്ഗ്ലിഷ് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി 2017-ൽ മാം എന്ന ശ്രദ്ധേയമായ ചിത്രത്തിലും അഭിനയിച്ചു.
ഇനി വരാനിരിക്കുന്ന ഷറുഖ് ഖാൻ നായകനാവുന്ന സീറോ എന്ന ചിത്രത്തിൽ അവസാനഭാഗങ്ങളിൽ ശ്രീദേവിയുടെ അവസാന അഭിനയ മുഹൂർത്തങ്ങൾക്കായി കാത്തിരിക്കാം.
ശ്രീദേവിയുടെ മരണം ബോളിവുഡിനുമാത്രമല്ല ലക്ഷക്കണക്കിനുവരുന്ന ആരാധകർക്കും എപ്പോഴും ഒരു തീരാനഷ്ട്ടമായിരിക്കും.