സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയെ പ്രശംസിച്ചുകൊണ്ട് മന്ത്രി കെ.ടി ജലീൽ

171 0

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയെ പ്രശംസിച്ചുകൊണ്ട് മന്ത്രി കെ.ടി ജലീൽ. സക്കറിയ സംവിധാനം ചെയ്ത സിനിമയ്ക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ടാണ് അദ്ദേഹം രാഗത്തുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽ കൂടിയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
ഫേസ്ബുക് പേജിന്റെ പൂർണ രൂപം ഇങ്ങനെ 

" സുഡാനി From നൈജീരിയ " കാണാതെ പോകരുത് …..
————————————— 
ഒരിടവേളക്ക് ശേഷം നല്ലൊരു സിനിമ കണ്ടു . ഫുട്ബോളിനെ പ്രാണനെപ്പോലെ കരുതുന്ന ഒരു നാടിന്റെ കഥ പറയുകയാണ് യുവ സംവിധായകൻ സക്കറിയ . സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ് . നൻമ നിറഞ്ഞ മനസ്സിൽ നിന്നേ ഇങ്ങിനെയൊരു ഇതിവൃത്തം രൂപം കൊള്ളൂ . എന്റെ നാട്ടുകാരൻ കൂടിയായ സക്കരിയ്യയെ ഓർത്ത്  അഭിമാനം കൊള്ളുന്നു . സ്നേഹം വേണ്ടുവോളം നൈജീരിയക്കാരൻ സുഡുവിന് പകർന്ന് നൽകിയ ഉമ്മയുടെ കണ്ണുനീരിന് മജീദിന്റെ മനസ്സിൽ വറ്റാത്ത കാരുണ്യത്തിന്റെ ആൽമരം നട്ട് പ്രത്യുപകാരം ചെയ്യുന്ന രംഗത്തോടെ അവസാനിക്കുന്ന ഈ ചലചിത്രകാവ്യം രാജ്യാതിർത്തികൾക്ക്  അപ്പുറത്താണെങ്കിലും മനുഷ്യന്റെ ദു:ഖങ്ങൾക്ക് ഒരേ നിറവും മണവുമാണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു .
മതവും ഭാഷയും ദേശവും വർണ്ണവും നിഷ്കളങ്കരായ സാധാരണക്കാരിൽ അടുപ്പത്തിന്റെ ഭൂമിക സൃഷ്ടിക്കാനുതകുന്ന രാസത്വരകങ്ങളാകുന്നത് എങ്ങിനെയെന്ന് അതിമനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട് ഈ ചലചിത്രം . 

വേണ്ടായിരുന്നു എന്ന് തോന്നിയ ഒരു സീനോ സംഭാഷണമോ "സുഡാനി From നൈജീരിയ" യിൽ ഇല്ല . പ്രാദേശിക സംസ്കൃതിയുടെ ഉൾക്കാമ്പ് തൊട്ട് കൊണ്ട് തന്നെ ദേശീയ അന്തർദേശീയ ഉത്ഗ്രഥനവും മാനവിക ഐക്യവും വാനോളം ഉയർത്തിപ്പിടിക്കാനും ഈ കലാസൃഷ്ടിക്ക് കഴിഞ്ഞിട്ടുണ്ട് . പല സ്ഥലങ്ങളിലും പ്രതിഭകളെ ആദരിക്കാൻ അവസരം കിട്ടുമ്പോൾ മോഹിച്ച് പോയിട്ടുണ്ട് , എന്റെ നാട്ടിലും ഇതുപോലുള്ളവർ ഉണ്ടായിരുന്നെങ്കിൽ എന്ന് . ആ ആഗ്രഹമാണ് ഈ സിനിമയിലൂടെ പൂവണിഞ്ഞിരിക്കുന്നത് . സക്കറിയ , അനീഷ് ജി മേനോൻ , നജീബ് കുറ്റിപ്പുറം , ഉണ്ണിനായർ , രാജേഷ് , ബീരാൻ , അമീൻഅസ്ലം , അനൂപ് മാവണ്ടിയൂർ , ഷാനമോൾ , ജുനൈദ്  തുടങ്ങി വളാഞ്ചേരിക്കാരായ എത്ര പേരാണ് അണിയറയിലും അരങ്ങത്തും . സൗബിൻ ഉൾപ്പടെ ഒരാളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടില്ല . എല്ലാവരും ജീവിക്കുകയായിരുന്നു . പിരിയാത്ത "ചങ്ങായ്ച്ചി" കളായി ഉമ്മവേഷമിട്ട സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയും  പിടിച്ചിറക്കിയാലും മനസ്സിൽ നിന്ന് ഒരുപാട് കാലത്തേക്ക് പോവില്ല . സുഡാനിയായി  സാമുവൽ ഹൃദ്യമായിത്തന്നെ തന്റെ റോൾ ചെയ്തു . 

ഒരു നിർമ്മാതാവില്ലെങ്കിൽ സിനിമക്ക് ജന്മമില്ല . സക്കരിയ്യയുടെ ആഗ്രഹം സഫലമാക്കാൻ പ്രതിബദ്ധതയോടെ മുന്നോട്ട് വന്ന സമീർ താഹിറും ഷൈജു ഖാലിദും പ്രത്യേകം പ്രശംസയർഹിക്കുന്നു . തിരക്കഥയിലും സംഭാഷണത്തിലും സക്കറിയക്ക് കൂട്ടായ മുഹ്സിൻ പെരാരിയും ശ്രദ്ധിക്കപ്പെടേണ്ട എഴുത്തുകാരനാണ് .  നയനസുന്ദരവും ശ്രവണമധുരവും ഹൃദയഹാരിയുമായ അനുഭവമാക്കി "സുഡാനി From നൈജീരിയ" യെ മാറ്റിയ എല്ലാ കലാകാരി കലാകാരൻമാർക്കും ഒരായിരം അഭിനന്ദനങ്ങൾ .

Related Post

ചലച്ചിത്രതാരം പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

Posted by - May 8, 2018, 10:45 am IST 0
ആലപ്പുഴ: ചലച്ചിത്രതാരം പാര്‍വതിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും ആര്‍ക്കും പരിക്കുകളില്ല. ദേശീയപാതയില്‍ കൊമ്മാടിയിലാണ് സംഭവം നടന്നത്. ട്രാഫിക് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.…

'ഒടിയന്‍' തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീ പിടുത്തം

Posted by - Dec 16, 2018, 02:14 pm IST 0
തലയോലപ്പറമ്പ്; മോഹന്‍ലാല്‍ ചിത്രം 'ഒടിയന്‍' തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീ പിടുത്തം. തലയോലപ്പറമ്പ് നൈസ് കാര്‍ണിവല്‍ തിയേറ്ററിലാണ് സിനിമ പ്രദര്‍ശനത്തിനിടെ തീപിടിത്തം ഉണ്ടായത്. തീ പടര്‍ന്ന ഉടനെ തന്നെ കാണികളെയെല്ലാം…

ത്രില്ലടിപ്പിച്ച് അതിരൻ, ട്രെയിലർ പുറത്തിറങ്ങി 

Posted by - Apr 9, 2019, 01:45 pm IST 0
ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന അതിരൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരെ ഭയപ്പെടുത്തി ത്രില്ലടിപ്പിക്കുന്ന ട്രെയിലർ നടൻ പൃഥ്വിരാജിന്റെ ഫേസ്ബുക്കിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.  കലിക്ക്…

പ്രായം 38 ആയെങ്കിലും അതൊരു പ്രേശ്നമല്ല: വിവാഹം ഉടൻതന്നെ ഉണ്ടാകും, വെളിപ്പെടുത്തലുമായി നന്ദിനി 

Posted by - Apr 22, 2018, 01:22 pm IST 0
തിരുവനന്തപുരം: അന്യ ഭാഷയിൽ നിന്നും മലയാളത്തിലെത്തി മലയാളികളുടെ ഹൃദയം കവർന്ന അഭിനേത്രിയാണ് നന്ദിനി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന സിനിമയിലൂടെയാണ് നന്ദിനി അഭിനയ…

യു​വ റാ​പ് ഗാ​യ​ക​ന്‍ മ​രി​ച്ച നി​ല​യി​ല്‍

Posted by - Sep 8, 2018, 07:59 am IST 0
ക​ലി​ഫോ​ര്‍​ണി​യ: അ​മേ​രി​ക്ക​ന്‍ സം​ഗീ​ത​പ്ര​മി​ക​ളെ ഹ​രം കൊ​ള്ളി​ച്ച യു​വ റാ​പ് ഗാ​യ​ക​ന്‍ മാ​ക് മി​ല്ല​റെ(26) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മാ​ക് മി​ല്ല​ര്‍ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന മാ​ര്‍​ക്കം ജെ​യിം​സ്…

Leave a comment